Questions:
1. How many books are too many books in a series?
അഞ്ചാണെന്നു തോന്നുന്നു. ഗെയിം ഓഫ് ത്രോൺസ് പോലുള്ള സീരീസുകളിൽ ഇതൊരു പ്രശ്‌നമായി തോന്നുന്നില്ല. അല്ലെങ്കിലും വായനക്കാർക്കെന്താണ്, വായിച്ചാൽ പോരെ? എഴുത്തു നന്നെങ്കിൽ നോക്കാനുമില്ല.
2. How do you feel about cliffhangers?
അതേ പേരിലുള്ള സിനിമയുടെ ആദ്യ രംഗം പോലെ തന്നെ. ത്രില്ലർ എന്ന് പറഞ്ഞാൽ ത്രിൽ തോന്നണം. ക്രൈം എന്ന് പറഞ്ഞാൽ ഹിഗാഷിനോയുടെ നോവലുകളിലെപ്പോലെ തോന്നണം. ലിറ്റററി ഫിക്ഷൻ എന്ന് പറഞ്ഞാൽ മാർകേസ്/പാമുക് ഒക്കെ പോലെ തോന്നണം. ആ തോന്നിയ്ക്കൽ ആണ് കളി.
3. Hardcover or paperback?
ഹാർഡ് കവർ അലമാരയിൽ വയ്ക്കാൻ. പേപ്പർബാക്ക് വായിയ്ക്കാൻ. തിരിച്ചു ചെയ്യുന്നവർക്ക് വട്ടാണ്.
4. Favorite book?
പാമുക്, ബൊലാഞ്ഞോ, സെബാൾഡ്, കിനോസ്‌ഗാർഡ്, മാർകേസ്, ബഷീർ, തകഴി, സരമാഗോ, Bernhard, Fosse തുടങ്ങി അനവധിപേരുടെ പുസ്തകങ്ങൾ. ഒറ്റപ്പുസ്തകമായിട്ടുതന്നെ തന്നെ വേണമെന്നുണ്ടെങ്കിൽ മോബിഡിക്ക്.
5. Least favorite book?
സമുദ്രശില.
6. Love triangles, yes or no?
റൊമാൻസ് വായിയ്ക്കാറില്ല. അല്ലെങ്കിൽ മാർകേസ്, ബഷീർ ഒക്കെ പോലെ ഉള്ളവർ എഴുതണം.
7. The most recent book you just couldn’t finish?
124. കുട്ടിക്കാലത്ത് സ്‌കൂളിൽ ജനഗണമന എഴുതിയപ്പോൾ അതിൽ മഷി പരന്നത് ഓർത്തുവച്ച് വലുതായപ്പോൾ എഴുത്തുകാരനായപ്പോൾ വേട്ടയാടുന്ന ഫാസിസ്റ്റുകൾ – എന്തൊരു ഭീകര ഭയങ്കര ഇമോഷണലി പൊളിറ്റിക്കൽ ആൻഡ് സൈക്കോളജിക്കൽ ത്രില്ലർ.
8. A book you’re currently reading?
പതിനൊന്നെണ്ണം പാരലൽ ആയി വായിയ്ക്കുന്നു. ഒന്ന് :- സുൽത്താൻ വീട്, പി എ മുഹമ്മദ് കോയ.
9. The Last book you recommended to someone?
ഫോസെയുടെ സെപ്റ്റോളജി സീരീസ്. സമയം ഇന്നലെ രാത്രി ഏഴുമണിയ്ക്ക്, ലൂസിയ ഹോട്ടലിൽ വച്ച്.
10. Oldest book you’ve read? (Publication date)
രാമായണം? മഹാഭാരതം? Michael Kohlhaas – Heinrich von Kleist (1810).
11. Newest book you’ve read? (Publication date)
കോമ (അൻവർ അബ്ദുല്ല)? സുജീഷിന്റെ പരിഭാഷാ സമാഹാരം – ലോകകവിതകൾ? ഉറപ്പില്ല.
12. Favorite author?
പാമുക്, ബൊലാഞ്ഞോ, സെബാൾഡ്, കിനോസ്‌ഗാർഡ്, മാർകേസ്, ബഷീർ, തകഴി, ഫൊസ്സേ, ബെനാർഡ്, മർനെയ്ൻ, ലാക്സ്നെസ്സ് ഇങ്ങനെ കുറേപ്പേരുണ്ട്. അടുത്ത കാലത്ത് ശ്രദ്ധയോടെ വായിച്ചതുകൊണ്ട് മാർകേസിനെ പിക്ക് ചെയ്യുന്നു. ബഷീർ കൂടെയുണ്ട്. ബഷീറിൽ ഒരു മിനി മാർകേസും മാർകേസിൽ കുറച്ചു ബഷീറുമുണ്ട് എന്ന് തോന്നാറുണ്ട്.
13. Buying books or borrowing books?
Buying. എന്നാൽ സൂക്ഷിയ്ക്കണം എന്ന് തോന്നുന്ന പുസ്തകങ്ങൾ മാത്രമാണ് പ്രിന്റ് വാങ്ങാറ്. മലയാളം നോവലുകൾ ചിലപ്പോൾ ചുമ്മാ വാങ്ങാറുണ്ട്. ഗുണം നോക്കിയല്ല, മലയാളം വായിയ്ക്കാതിരുന്നാൽ ചിലപ്പോൾ ഒരു കയ്പ് തോന്നും. ഇന്നലെ മുദ്രിത, സുൽത്താൻ വീട് എന്നിവ വാങ്ങി. സുൽത്താൻ വീട് സൂക്ഷിയ്ക്കാൻ, മറ്റേത് എന്ത് ചുക്കായാലും ഒന്നുമില്ല എന്ന രീതിയിൽ.
14. A book you dislike that everyone else seems to love?
നിലം പൂത്തു മലർന്ന നാൾ. സോണിയ റഫീഖിന്റെ ഹെർബേറിയം. സമുദ്രശില. പി രാമന്റെ കവിതകൾ.
15. Bookmarks or dog-ears?
Bookmarks, കുറേയധികമുണ്ട് കയ്യിൽ. സുഹൃത്തുക്കൾ സമ്മാനമായി തരാറുണ്ട്.
16. A book you can always reread?
ബഷീറിന്റെ മിയ്ക്കവാറും പുസ്തകങ്ങൾ.
17. Can you read while hearing music?
യെസ്. പക്ഷെ രണ്ടിലൊന്നേ ശ്രദ്ധിയ്ക്കാനാകൂ. എഴുതുമ്പോൾ മ്യൂസിക് കേൾക്കും, അതിഷ്ടമാണ്.
18. One POV or multiple POVs? (POVs = point of views)
അങ്ങനെ ഒന്നുമില്ല. എന്നെ വായനയിൽ പണിയെടുപ്പിയ്ക്കുന്ന എഴുത്തുകാരെ എനിയ്ക്കിഷ്ടമാണ്.
19. Do you read a book in one sitting or over multiple days?
ഒന്നിലധികം. എന്താണ് തിരക്ക്, ഇതെന്താ മത്സരമാണോ?