5 Stars (പുനർവായനകൾ)
1. Last Evenings on Earth – Roberto Bolaño – ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സമാഹാരങ്ങളിൽ ഒന്ന്. ഏറെത്തവണ എഴുതിയിട്ടുള്ളതുകൊണ്ട് വിശദീകരിയ്ക്കുന്നില്ല.
2. The Emigrants – W.G. Sebald – Carol Angier അവരുടെ അനോഫിഷ്യൽ ബയോഗ്രഫിയിൽ സെബാൾഡിന്റെ ഉള്ളുകള്ളികൾ തേടുന്നത് കൗതുകത്തോടെയാണ് വായിച്ചത് – അയാൾ ഫോട്ടോകൾ ഉപയോഗിയ്ക്കുന്നതിന്റെ സത്യമറിഞ്ഞിട്ടു വായനക്കാരനെന്തു കാര്യം? സെബാൾഡ് എഴുതുകയും അതിനനുസരിച്ചു ഫോട്ടോകൾ കൊടുക്കുകയും ചെയ്യട്ടെ, അല്ലെങ്കിൽ മറിച്ച്. ഇപ്പോഴും ഈ പുസ്തകത്തിലെ അവസാനകഥയിലെ ഫോട്ടോ, അല്ലെങ്കിൽ റിങ്‌സ് ഓഫ് സാറ്റേണിലെ ചത്ത മൽസ്യങ്ങളുടെ ഫോട്ടോ സീരീസ് (അതവസാനിയ്ക്കുന്നത് കാടിനുള്ളിൽ മരിച്ചുകിടക്കുന്ന അനേകമാളുകളുടെ ഒരു ഫോട്ടോയിലാണ് ) എല്ലാം ലോകസാഹിത്യത്തിലെ അനന്യമായ വിസ്മയങ്ങളാണ്. അതിന്റെ effect ആണ് പ്രധാനം, അതിന്റെ സങ്കേതമല്ല.
3. My Struggle : A Man in Love (Min kamp #2) – Karl Ove Knausgaard – ലോകസാഹിത്യത്തിലെ അതികായന്റെ ഉജ്ജ്വല പുസ്തകവും ഞാൻ രണ്ടാമത് വായിച്ചു (ആറൊഴികെയുള്ള സീരീസിലെ എല്ലാ പുസ്തകങ്ങളും).
4. The Death of Ivan Ilych – Leo Tolstoy – റാദുഗ ഇറക്കിയ പഴയ പരിഭാഷ. എന്തൊരു അനുഭവം!
5. പ്രേമലേഖനം – ബഷീർ – ഇത്രയും സന്തോഷം പകരുന്ന ഒരു കൃതി മലയാളത്തിലില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അവിശ്വസനീയമാം വിധം ചിരിയുണർത്തുന്ന ഒന്ന്. എത്ര തവണ വായിച്ചിട്ടുണ്ടെന്നു തന്നെ ഓർക്കാനാകുന്നില്ല. 1943-ലെ പുസ്തകമാണിതെന്നോർക്കുക. “നാടൻപ്രേമം” ഒക്കെ ഇപ്പോൾ വായിയ്ക്കുമ്പോൾ എത്ര അരോചകമാണ്! ഈ നോവെല്ല പുതുമ നശിയ്ക്കാതെയിരിയ്ക്കുന്നു.
5 Stars (2021)
1. The Hand – Georges Simenon – അയാളുടെ സൈക്കോളജിക്കൽ നോവലുകളിൽ മുൻപന്തിയിലുള്ള പുസ്തകം. ഒരുത്തനു സുഹൃത്തിന്റെ ഭാര്യയോട് കാമം. മഞ്ഞുകാറ്റടിയ്ക്കുന്ന രാത്രിയിൽ എല്ലാവരും കൂടി അയാളുടെ വീട്ടിലേയ്ക്കു നടന്നുവന്നതാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കാണുന്നില്ല. സുഹൃത്തിനെ അയാൾ കൊന്നുകളഞ്ഞോ? അതോ അയാൾ വീടിന്നടുത്തെ കൊക്കയിൽ വീണോ? പറയുക വയ്യ. രാത്രിയിൽ നെരിപ്പോടിനടുത്തു കിടക്കുമ്പോൾ സുന്ദരിയായ ആ സ്ത്രീയുടെ കയ്യ് അയാൾക്കടുത്തേയ്ക്കു വച്ചതായി കാണുന്നു. എന്താണ് അതിന്റെയർത്ഥം ?
2. കയർ | Kayar – Thakazhi Sivasankara Pillai – തകഴിയുടെ മാമ്മത് നോവൽ. അതിനുമുന്നെയോ പിന്നെയോ ഇത്തരമൊരു നോവൽ എഴുതാനുള്ള ചങ്കുറപ്പ് മലയാളത്തിലെ ഒരെഴുത്തുകാരനും ഉണ്ടായിട്ടില്ല. എന്തുകൊണ്ട്? അറിയാൻ ഒരു വഴിയേയുള്ളൂ. വായിയ്ക്കുക. നോവലിന്റെ അവസാനപേജുകളിൽ തന്റെ നോവലിനു ചേർന്ന അന്ത്യം കൊടുക്കാൻ വിഷമിച്ചുപോവുന്ന എഴുത്തുകാരനെയും കാണാം, അതൊന്നും നോവലിന്റെ മഹത്വത്തെ തൊടുന്നുപോലുമില്ല.
3. The Man Who Watched Trains Go By – Georges Simenon – മറ്റൊരു സൈക്കോളജിക്കൽ നോവൽ. പഠനം എന്നാണ് വിളിയ്‌ക്കേണ്ടത്. അത്ര വിശദവും ആഴമുള്ളതുമായ അനാലിസിസ് ആണ് ഈ നോവലിലെ ശുദ്ധമനസ്കൻ എന്ന് നമുക്കാദ്യം തോന്നുന്ന നായകനുണ്ടാകുന്ന മാനസിക മാറ്റങ്ങൾക്കു എഴുത്തുകാരൻ കൊടുത്തിരിയ്ക്കുന്നത്.
4. The Road – Cormac McCarthy – മക്കാർത്തിയുടെ ഏറ്റവും എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന നോവൽ. എല്ലാവരും വായിച്ചുകാണുകയും ചെയ്യും. അയാളുടെ ഉജ്ജ്വലങ്ങളായ മറ്റുനോവലുകളിലേയ്ക്കുള്ള (മലയാളത്തിൽ ഒരിയ്ക്കലും അവ പരിഭാഷയിൽ വരുമെന്ന് കരുതരുത്) ചവിട്ടുപടിയായി മാത്രം കാണുക.
5. Autobiography of Red – Anne Carson – ഹെർക്കുലീസിന്റെ The 12 Labours എന്ന പേരിൽ പ്രശസ്തമായ സാഹസിക കഥകളിൽ പത്താമത്തേതാണ് ഈ പുസ്തകത്തിന് ആധാരം. പ്രസ്തുത കഥയിൽ ഹെർക്കുലീസ് Geryon എന്ന ചുവന്ന ചിറകുകളുള്ള, മനുഷ്യരൂപത്തിലുള്ള സത്വത്തെ കൊല്ലാനായി പോവുകയാണ് – മെഡൂസയുടെ കൊച്ചുമകനാണ് Geryon. കാഴ്‌സൺ ഈ കഥയെ ആധുനിക കാലത്തേയ്ക്ക് പറിച്ചുനടുകയാണ്.
6. Stoner – John Williams – നോവലിന്റെ ആദ്യപാരഗ്രാഫിൽ അതിന്റെ മൊത്തം കഥയുമുണ്ട്. പ്രത്യേകിച്ചൊന്നും നടക്കാത്ത ഒരാളുടെ ജീവിതകഥ – എന്നാൽ John Williams അതു വിവരിയ്ക്കുമ്പോൾ ഒരു മാസ്റ്റർപീസുണ്ടാവുന്നു. നോവൽ ചരിത്രത്തിലെ പ്രധാന നോവലുകളിലൊന്ന്. ഇവാൻ ഇലീച്ചിന്റെ മരണത്തോട് കിടപിടിയ്ക്കുന്ന ആഖ്യാനമാണ് ഇതിലെ മരണത്തിന്റെയും.
7. The Man Without Talent – Yoshiharu Tsuge – ക്രീയേറ്റീവിറ്റി, പ്രൊഡക്ടിവിറ്റി എന്നൊക്കെപ്പറയുന്ന സംഗതികളെ വിശകലനം ചെയ്യുന്ന ക്‌ളാസ്സിക് ഗ്രാഫിക് നോവൽ. എന്നെ വളരെ ഡിസ്റ്റർബ് ചെയ്ത ഒന്ന്.
8. The Arrival – Shaun Tan – ടാനിന്റെ അസാധാരണ ക്രീയേറ്റീവിറ്റി ആണ് ഈ ഗ്രാഫിക് നോവലിന്റെ ശക്തി.
9. A Swim in a Pond in the Rain: In Which Four Russians Give a Master Class on Writing, Reading, and Life – George Saunders – സോണ്ടേഴ്സിന്റെ ഏറ്റവും മികച്ച വർക്ക്. റഷ്യയിൽ നിന്നുള്ള പത്തു ക്‌ളാസിക് കഥകളെ തന്റെ ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സിനുവേണ്ടി അയാൾ അനലൈസ് ചെയ്തത്. റഷ്യയിൽ നിന്നെന്താണ് ഇത്രയധികം എഴുത്തുകാരുണ്ടാകുന്നത്, ഈ ആധുനികകാലത്തും?
10. A Farewell to Gabo and Mercedes: A Son’s Memoir of Gabriel García Márquez and Mercedes Barcha – Rodrigo García – മാർകേസിന്റെ മരണം മകന്റെ കണ്ണിലൂടെ. നമ്മുടെ സ്വന്തത്തിലാരോ മരിച്ചപോലെ തോന്നും, പ്രത്യേകിച്ചും എഴുത്തുകാരൻ നിങ്ങൾക്ക് ഏറ്റം പ്രിയപ്പെട്ടവനാകുമ്പോൾ.
11. Bear – Marian Engel – വിവാദക്കൊടുങ്കാറ്റുയർത്തിയ, എന്നാലിപ്പോൾ കനേഡിയൻ ക്‌ളാസിക്കായി കരുതപ്പെടുന്ന നോവൽ. ഒരു കരടിയുമായി ഇണചേരുന്ന ലൈബ്രെറിയനായ യുവതിയാണ് ഈ നോവലിൽ. എന്നാൽ ഈ നോവൽ തൊട്ടുപോകുന്ന വിഷയങ്ങളും ഭാഷയുടെ ശക്തിയും നോവലിനെ വേറൊരു തലത്തിലേയ്ക്കുയർത്തുന്നു. കഴിഞ്ഞ വർഷം ഏറ്റവും കഷ്ടപ്പെട്ടു കണ്ടെത്തിയ പുസ്തകം.
12. The Morning Star – Karl Ove Knausgård – രണ്ടുവർഷത്തോളം കാത്തിരുന്ന പുസ്തകം – എല്ലാ ജോൺറെകളെയും ബെൻഡ് ചെയ്യുന്ന ഒന്ന് – ന്യൂനതകളുള്ളപ്പോഴും എഴുത്തുകാരന്റെ എക്സ്‌പെരിമെന്റ്‌ചെയ്യാനുള്ള ത്വരയാണ് ഈ നോവലിനെ വ്യത്യസ്‍തമാക്കുന്നത്. എന്നാൽ സുഹൃത്ത് പറഞ്ഞപോലെ ബിബ്ലിക്കൽ ഇമേജറി മാത്രമേ കയ്യിലുള്ളൂ എന്നത് നോവലിന്റെ പരിമിതിയാണ് – അനവധി മതങ്ങളും മിത്തുകളും എല്ലാമുള്ള നമ്മുടെ നാട്ടിലെ ഒരുത്തൻ എഴുതിയിരുന്നെങ്കിൽ, ഓ വെയിറ്റ്..
My Note :- [The Morning Star – Bookmark](https://melethilwrites.wordpress.com/2021/10/23/the-morning-star/)
14. The Albertine Workout – Anne Carson – പ്രൂസ്തിന്റെ ഡ്രൈവറെ സ്ത്രീയായി സങ്കൽപ്പിച്ച് എഴുതിയ പ്രോസ് കവിത. ബാക്കി പുസ്തകം വായിയ്ക്കുക.
15. News of a Kidnapping – Gabriel García Márquez – മാസ്റ്റർ എഴുത്തുകാരന്റെ genre bending എഴുത്ത്. ഇവിടത്തെ പരിമിതവിഭവരായ നിരൂപകപ്പരിഷകൾ മാർകേസ്=മാജിക്കൽ റിയലിസം എന്ന് പുലമ്പിക്കൊണ്ടിരിയ്ക്കും. മാർകേസ് ഒന്നാംകിട കഥപറച്ചിലുകാരനാണ് എന്നതാണ് സംഗതി. അയാളുപയോഗിയ്ക്കുന്ന ഒരു സങ്കേതം മാത്രമാണ് മാജിക്കൽ റിയലിസം. സംശയമുള്ളവർക്കുള്ളതാണ് ഇതും, കേണലിന് ആരുമെഴുതുന്നില്ല പോലുള്ള പുസ്തകങ്ങൾ.
16. The Cost of Living: A Working Autobiography – Deborah Levy
17. Real Estate – Deborah Levy – സ്ത്രീ രാഷ്രീയം എങ്ങനെ എഴുതണമെന്നു മലയാളത്തിലെ സൊ കോൾഡ് ആക്ടിവിസ്റ്റ് എഴുത്തുകാരികൾക്ക് വായിച്ചുമനസ്സിലാക്കാൻ പറ്റുന്നതരം പുസ്തകങ്ങൾ (ഓർമ്മക്കുറിപ്പുകൾ). അവരേറ്റവും ക്വോട്ട് ചെയ്യുന്നത് de Beauvoir-നെയും Duras-നെയുമാണ്. Duras-നെപ്പറ്റി മലയാളത്തിൽ ആരെങ്കിലുമെഴുതിയിട്ടുണ്ടോ എന്നുപോലും എനിയ്ക്കു സംശയമുണ്ട്.
Thanks for the list…
Happy New Year😊
Happy New Year, Thejas!