ബുക്കർ ഷോർട്ട് ലിസ്റ്റ്

ഹിലരി മാന്റലിനെ ഒഴിവാക്കിയതാണ് ഏറ്റവും കൗതുകകരമായ തീരുമാനം. പുസ്തകം വായിയ്ക്കാത്തതുകൊണ്ട് അധികം പറയുന്നില്ലെങ്കിലും അവരുടെ പുസ്തകത്തിന്റെ നിലവാരം കൊണ്ടല്ല അവരെ ഉൾപ്പെടുത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഞാൻ ആദ്യപുസ്തകം വായിച്ചു 25% ആയതേയുള്ളൂ. Diane Cook-ന്റെ The New Wilderness വളരെ മോശം റിവ്യൂകൾ ഉള്ള പുസ്തകമാണ്. Tsitsi Dangarembga യുടെ നോവൽ This Mournable Body സമാനമാണ് – പല ബുക്കർ ലിസ്റ്റുകളും പോലെ മിനിമം താൽപ്പര്യം പോലും ഇവ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. Avni Doshi -യുടെ Burnt Sugar -ൽ നായിക അച്ഛനുമായി ലൈംഗിക ബന്ധം ആഗ്രഹിയ്ക്കുന്നുണ്ടത്രേ. നല്ലത്. ഇന്ത്യൻ അപ്പർ കാസ്റ്റ് എഴുത്തുകാരുടെ ഇംഗ്ളീഷ് എഴുത്തുകൾ എനിയ്ക്കു കണ്ണിനു നേരെ കണ്ടുകൂടാ എന്നുള്ളതാണ് സത്യം. മാധുരി വിജയ് എന്ന JCB Prize for Indian Literature കിട്ടിയ എഴുത്തുകാരിയുടെ പീറനോവൽ കഴിഞ്ഞ വർഷം വായിച്ചതോടെ ആ തോന്നൽ കൂടിയിട്ടുമുണ്ട്. ബെന്യാമിന്റെ നോവലിന്റെയൊപ്പം ഫൈനലിൽ വന്നു എന്ന് പറഞ്ഞാൽ തന്നെ ഊഹിയ്ക്കണമല്ലോ, അല്ലെ? ഏതായാലും ഈ നോവൽ ഞാൻ വായിയ്ക്കുന്ന പ്രശ്‌നമില്ല – മലയാളത്തിലൊക്കെ ചില സ്ത്രീ സാഹിത്യകാരികൾ എഴുതുന്ന drivel വായിച്ചുതന്നെ വട്ടായിരിയ്ക്കുമ്പോഴാണ് അമേരിക്കയിൽ നിന്നുള്ള UC BS. Maaza Mengiste, The Shadow King-ൽ പറയുന്ന കഥയിൽ എനിയ്ക്കു താൽപ്പര്യമുണ്ട് (“A gripping novel set during Mussolini’s 1935 invasion of Ethiopia, The Shadow King takes us back to the first real conflict of World War II, casting light on the women soldiers who were left out of the historical record.”). അതുകൊണ്ടു ചിലപ്പോൾ വായിച്ചേയ്ക്കും. നോവലിന് ഇഷ്ടംപോലെ മോശം റിവ്യൂകൾ ഉണ്ട്.

ഇനിയുള്ള നോവലുകളിൽ ആദ്യത്തേത് Douglas Stuart -ന്റെ മാസ്റ്റർപീസ് Shuggie Bain ആണ്. ഉജ്ജ്വല കൃതിയാണിത്. എന്റെ അഭിപ്രായത്തിൽ ഈ നോവലാണ് ലിസ്റ്റിലെ വിന്നർ. അവാർഡ് കിട്ടിയില്ലെങ്കിലും ഈ നോവൽ എഴുത്തുകാരനെ ഇപ്പോഴുള്ള എഴുത്തുകാരിൽ മുൻപന്തിയിലെത്തിച്ചിട്ടുണ്ട് എന്നാണെന്റെ അഭിപ്രായം. അയാളുടേതായി New Yorker-ൽ കഴിഞ്ഞ ആഴ്ച വന്ന “The Englishman” എന്ന കഥ വായിയ്ക്കുക, ഏകാന്തതയെപ്പറ്റിയുള്ള ലക്ഷണമൊത്ത കഥയാണത്. അതിനുമുന്നെ ജനുവരിയിൽ വന്ന ഒരു കഥയും New Yorker-ൽ ഉണ്ട്. ആ കഥയിൽ Shuggie Bain-ലെ പല കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉണ്ട്. വളരെ സ്മൂത്ത് ആയുള്ള ശൈലിയാണ് Douglas-ന്റേത്. അവസാനമായുള്ളത് Brandon Taylor എഴുതിയ Real Life ആണ്, റേസിസം ആണ് വിഷയം എന്നതുകൊണ്ട് എനിയ്ക്കീ നോവൽ വായിയ്ക്കാൻ നല്ല ആഗ്രഹമുണ്ട് – Shuggie അല്ലാതെ ഞാൻ വാങ്ങിയ ഏകപുസ്തകവും ഇതാണ് – remember, its a debut novel.

4 thoughts on “ബുക്കർ ഷോർട്ട് ലിസ്റ്റ്”

  1. Thanks, Abhilash, I just finished “The Englishman”, what a brilliant piece it is. I felt that it really transcends the form and limitation of a short story, very deep and really brilliant. I am now excited about reading his novel.

  2. Thanks, Abhilash, I just finished “The Englishman”, what a brilliant piece it is. I felt that it really transcends the form and limitation of a short story, very deep and really brilliant. I am now excited about reading his novel.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top