1980

IMG 5253 compr

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ്ടാൽ പരിഹാസം തോന്നുന്ന ഒരു കാലത്ത്. എന്നാൽ അതിനും വർഷങ്ങൾക്കിപ്പുറം അത്തരം സിനിമകളെയും നടന്മാരെയുമെല്ലാം അൽപ്പം കൺസിഡറേഷൻ കൊടുത്തു കാണുക എന്ന സ്റ്റേജിൽ ജയനോട് താല്പര്യമുണ്ടായി വന്നു. ഇടക്കാലത്ത് കൈരളിയിൽ വന്ന പ്രോഗ്രാമിലാണ് ജയനെ അനുകരിയ്ക്കുന്ന ഏർപ്പാട് തുടങ്ങിയതെന്നു തോന്നുന്നു – അതൊരു അസഹ്യമായ, മാനിയാ ലെവലിൽ താമസിയാതെ എത്തി. ഒരു ദിവസം ശ്രീകണ്ഠൻ നായരോ മറ്റോ നടത്തുന്ന ടോക്‌ഷോയിൽ ജയന്റെ നാട്ടുകാരും ജയനെ മിമിക് ചെയ്യുന്നവരും എല്ലാം കൂടെ വന്നു. ജയന്റെ നാട്ടുകാരൻ ഒരാൾഅസന്ദിഗ്ധമായി പറഞ്ഞു – ഞങ്ങടെ നാട്ടിലാണ് ഈ ജാതി വേഷം കെട്ടെങ്കിൽ ഒറ്റയൊരെണ്ണം രണ്ടു കാലിൽ അവിടന്ന് പോവില്ല. ഇന്നും അത്തരമൊരു കരുതൽ ജനത്തിന് ജയനോട് ഉണ്ടെന്നു അയാളുടെ സിനിമകളുടെ യുട്യൂബ് വീഡിയോകളുടെ അടിയിൽ വരുന്ന കമന്റുകളിൽ കാണാം. അൻവർ അബ്ദുള്ളയുടെ “1980” വന്നപ്പോൾ എനിയ്ക്ക് അതിരറ്റ കൗതുകം തോന്നി. വളരെ പ്രയാസമേറിയ ഒരു പ്രൊജക്റ്റ് ആണ് ലോജിക്കലി നിലനിൽക്കുന്ന ഒരു കഥ ഈ വിഷയം വച്ച് പറയാൻ കഴിയുക എന്നത്. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യം അനവധി പരാധീനതകൾ ഉള്ളതാണ്. പ്രസാധകർ എന്ത് ചവറും വിൽക്കുമെന്ന നിലയുള്ളതു കൊണ്ട് പലപ്പോഴും വായനയോഗ്യം പോലുമല്ലാത്ത പുസ്തകങ്ങളാണ് ജോൺറ എന്നും പറഞ്ഞ് വിൽപ്പനയ്‌ക്കെത്തുന്നത്. ഇവയിൽ നിന്ന് നല്ല പുസ്തകങ്ങൾ കണ്ടെത്തുക എന്നത് തന്നെ ശ്രമകരം. ജോൺറ ഫിക്ഷൻ താൽപ്പര്യമുണ്ടെങ്കിലും അൻവർ അബ്ദുള്ളയ്ക്ക് പോലുമുള്ള വാചാടോപതയും “രഞ്ജിത്ത്” ബാധയും ഒക്കെ കല്ലുകടിയാകുന്നു. അയാളുടെ കോമ പോലുള്ള നോവലുകളിൽ ഇതെനിയ്ക്ക് കഠിനമായ അലോസരമുണ്ടാക്കിയിരുന്നു (അയാളുടെ ആദ്യകാല നോവലുകൾ/കഥകൾ വായിച്ചതിൽ പലതും “ആധുനികത”യുടെ ടച് ഉള്ള റൺ ഓഫ് ദി മിൽ ആയിരുന്നു). “1980”-ൽ വിഷയത്തിന് യോജിയ്ക്കുന്ന elevation തന്റെ ഭാഷയ്ക്കും ശൈലിയ്ക്കും അൻവറിനു കൊണ്ടുവരാനായിട്ടുണ്ട് എന്നതാണ് ഈ നോവലിന്റെ സാങ്കേതിക വശത്തുനിന്നുള്ള വിജയത്തിന് കാരണം. സംഭവിച്ചു കഴിഞ്ഞ സംഗതികളുടെ ആവിഷ്കാരമാകുമ്പോൾ പെട്ടുപോകുന്ന ലോജിക്കൽ/ക്ളീഷേ കുടുക്കുകളിൽ വീഴാതെ ഈ നോവൽ രക്ഷപ്പെട്ടു പോന്നിട്ടുമുണ്ട്. ഗൗരവമുള്ള വിഷയത്തിന് ഗൗരവമുള്ള ട്രീറ്റ്മെന്റ്. ചില ഓവർ ദി ടോപ് മൊമെന്റ്‌സ്‌ ഉണ്ടെങ്കിലും, ഒരേ ടെമ്പോയിൽ നോവൽ ഉടനീളം പോകുന്നു. യഥാർത്ഥ ജീവിതത്തിലെ ഒരു പിടി കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. എംജിആർ തൊട്ടു കമലഹാസനും രജനീകാന്തും ചിരഞ്ജീവിയും ബച്ചനും വരെ. എന്നാൽ (hugely)ഇല്ലോജിക്കൽ ആയ സംഗതികൾ ഇല്ല. ഈ ഒരു സ്കോപ്പിൽ /സ്കെയിലിൽ വരുന്ന ഒരൊറ്റ നോവൽ പോലും ഈ ജോൺറയിൽ, നമ്മുടെ ഭാഷയിൽ വന്നിട്ടില്ലെന്നാണു എനിയ്ക്ക് തോന്നിയത്. അതിലുമുപരി ജയൻ എന്ന നടൻ മജ്ജയും മാംസവുമുള്ള ഒരു പച്ചമനുഷ്യനായി നമ്മുടെ മുന്നിൽ വരുന്ന പോലെ അവതരിയ്ക്കുന്ന ഈ പുസ്തകം ഒരു ജീവചരിത്ര ഗ്രന്ഥം പോലെ factual ആയി തോന്നിയ്ക്കുകയും ചെയ്തു. ജയൻ ആക്റ്റിംഗ് കരിയറിനൊപ്പം ബിസിനസ്സുകളിൽ പണം മുടക്കുകയും, അതിൽ ബുദ്ധിപരമായി ഇടപെടുകയും ചെയ്യുന്നതും, അയാളുടെ ഓഫ് സ്ക്രീൻ ലൈഫും എല്ലാം വളരെ humane ആയി അനുഭവപ്പെട്ടു(മാനുഷിക മുഹൂർത്തങ്ങൾ എഴുതുന്നതിലെ പരാജയമാണ് മലയാളം ന്യൂ വേവ് ക്രൈം നോവലുകളിൽ 99% ശതമാനത്തിന്റെയും വീക്നെസ് – വായനയുടെയും എഴുത്തുബുദ്ധിയുടെയും അഭാവമാണ് അതിനുപിന്നിൽ). നിരവധി സിനിമകളുടെയും യഥാർത്ഥ സംഭവങ്ങളുടെയും തുന്നിച്ചേർക്കൽ ഈ നോവലിലുണ്ട്. ഇറ്റ്സ് ഓഫ്റ്റൻ ബ്രില്യന്റ്. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ ആണ് “1980”, അൻവറിന്റെ എഴുത്ത് ഇനിയങ്ങോട്ട് ഈ ജോൺറയുടെ ഉരകല്ലും.    

4 thoughts on “1980”

  1. പേരറിയാത്ത

    ഈ കുറിപ്പ് കണ്ടാണ് 1980 വായിച്ചത്. വായനക്ക് ശേഷം ഈ റിവ്യൂ അല്പം ഓവർ റേറ്റഡ് ആയാണ് തോന്നുന്നത്. “മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ” എന്നു വാഴ്ത്താനും മാത്രം ഇല്ല. ഇതിലെ ഭാഷ കടുകട്ടിയാണ്.

    1. ഭാഷ കാട്ടിയവരുത് എന്ന നിബന്ധന ഒക്കെയുണ്ടോ ത്രില്ലർ ജോൺറയിൽ? അതൊക്കെ മിഥ്യാധാരണയാണ്. ഹാവിയർ മരിയസ് ലോകത്തെ ഒന്നാം കിട സാഹിത്യകാരനാണ്. അയാളുടെ നോവലുകൾ മിയ്ക്കവയും ത്രില്ലറുകളാണ്. പക്ഷെ കേവലവായനയ്ക്ക് വരുന്നവരെ അകറ്റുന്ന ഒരു ടെക്നിക്ക് അയാളുടെ എഴുത്തിൽ ഉണ്ട്. അത്തരത്തിൽ ധാരാളം എഴുത്തുകാർ ഉണ്ട്. ഹിഗാഷിനോ, നെസ്‌ബോ തുടങ്ങി സിമനൻ, ലെ കാരെ, ജോൺ ബാൻവിൽ ഇങ്ങനെയിങ്ങനെ. കുറച്ചു ഓപ്പൺ മൈൻഡഡ്‌ ആയിക്കഴിഞ്ഞാൽ അതൊക്കെ ആസ്വദിയ്ക്കാം. കേരളത്തിലെ ക്രൈം സാഹിത്യം നല്ല ബോറാണ്. അതാണ് മലയാളത്തിലെ മികച്ച എന്ന് പറഞ്ഞത്.

  2. പേരറിയാത്ത

    ഈ കുറിപ്പ് കണ്ടാണ് 1980 വായിച്ചത്. വായനക്ക് ശേഷം ഈ റിവ്യൂ അല്പം ഓവർ റേറ്റഡ് ആയാണ് തോന്നുന്നത്. “മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ” എന്നു വാഴ്ത്താനും മാത്രം ഇല്ല. ഇതിലെ ഭാഷ കടുകട്ടിയാണ്.

    1. ഭാഷ കാട്ടിയവരുത് എന്ന നിബന്ധന ഒക്കെയുണ്ടോ ത്രില്ലർ ജോൺറയിൽ? അതൊക്കെ മിഥ്യാധാരണയാണ്. ഹാവിയർ മരിയസ് ലോകത്തെ ഒന്നാം കിട സാഹിത്യകാരനാണ്. അയാളുടെ നോവലുകൾ മിയ്ക്കവയും ത്രില്ലറുകളാണ്. പക്ഷെ കേവലവായനയ്ക്ക് വരുന്നവരെ അകറ്റുന്ന ഒരു ടെക്നിക്ക് അയാളുടെ എഴുത്തിൽ ഉണ്ട്. അത്തരത്തിൽ ധാരാളം എഴുത്തുകാർ ഉണ്ട്. ഹിഗാഷിനോ, നെസ്‌ബോ തുടങ്ങി സിമനൻ, ലെ കാരെ, ജോൺ ബാൻവിൽ ഇങ്ങനെയിങ്ങനെ. കുറച്ചു ഓപ്പൺ മൈൻഡഡ്‌ ആയിക്കഴിഞ്ഞാൽ അതൊക്കെ ആസ്വദിയ്ക്കാം. കേരളത്തിലെ ക്രൈം സാഹിത്യം നല്ല ബോറാണ്. അതാണ് മലയാളത്തിലെ മികച്ച എന്ന് പറഞ്ഞത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top