അശു

 

ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ വരുന്നത്. എന്നാൽ മലയാളത്തിൽ എന്റെ ടോപ് 3 എഴുത്തുകാരിൽ ഒരാളായ ദേവന്, ന്യൂ ജെൻ ടെംപ്ലേറ്റ് എഴുത്തുകാരേക്കാൾ തഴക്കവും എഴുത്തുബുദ്ധിയും കൂടും(പണ്ട് ദേവൻ ഇന്ദുഗോപൻ കൊണ്ടുവന്ന ഈ ഫോർമാറ്റിനെ ട്രോൾ ചെയ്തുകൊണ്ട് എഴുതിയ “ലോന” എന്ന കഥ വായനയ്ക്കിടെ ഞാനോർത്തു). അതിനാൽ ഈ നോവൽ ട്രോപ്പുകളിലും ക്ളീഷേകളിലും കുടുങ്ങി നിൽക്കാതെ, സ്മൂത്ത് ആയി മുന്നോട്ടു പോകുന്നു. ചില ആവേശ സീനുകൾ എനിയ്ക്ക് വർക്ക് ആയില്ല എന്നതാണ് പോരായ്മയായി തോന്നിയത് (കുട്ടിയോട് കഥ പറയുന്നതിന്റെ ലോജിക്കും, അതില്ലാതെയും ഈ കഥ പറയാമല്ലോ). ഞാൻ പറഞ്ഞ രണ്ടു ചെറുകഥകൾ വായിച്ചിട്ടില്ലാത്തവർക്ക് ആ രണ്ടു കഥകളും എത്ര വിദഗ്ദമായാണ് ഈ നോവലിൽ ചേർത്തിരിയ്ക്കുന്നത് എന്ന് ചിലപ്പോൾ മനസ്സിലാവാൻ പ്രയാസമായിരിയ്ക്കും. ത്രില്ലർ ഫോർമാറ്റിൽ ചില സ്റ്റാൻഡ് ഔട്ട് സീനുകൾ കാണും. അതിലെ സർപ്രൈസ് ആണ് നമ്മളെ മുന്നോട്ടു നയിയ്ക്കുക. അമ്മട്ടിൽ ഒന്നുരണ്ടു സീനുകൾ നോവലിൽ ഉള്ളത് വളരെ നന്നായി വന്നിട്ടുണ്ട്. കൂടുതൽ വിശദീകരിയ്ക്കാനില്ല. പെട്ടെന്ന് വായിയ്ക്കാവുന്ന ന്യൂ ജെൻ നോവൽ, മലയാളത്തിലെ ടോപ് മൂന്നു എഴുത്തുകാരിൽ ഒരാളുടെ പേനയിൽ നിന്നും. അത്ര മതിയെന്ന് തോന്നുന്നു. 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top