ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. എന്നാൽ ഇത് വേർഡ് പ്ലേയ് (അരുന്ധതിയുടെ ഗോഡ് ഓഫ് സ് മോൾ തിങ്ങ്സ് ഇപ്പോൾ നിരൂപകർ വേർഡ് പ്ലേയ് ആയാണ് കാണുന്നത്) ആണോ എന്നൊരു സംശയം തോന്നാം. എന്നാൽ മക്കാർത്തിയിൽ വേർഡ് സ് ആണികൾ പോലെയാണ്. ഇറ്റ് ഹിറ്റ് സ് യു ഹാർഡ്. ഫോസയിൽ വാക്കുകൾക്ക് കനമില്ല, ആവര്ത്തനമുണ്ട്. ആ ആവർത്തനവും ആണിപോലെയാണ്. ചുഴിഞ്ഞിറങ്ങും. അഥവാ മറ്റൊരു തരം ടെക്നിക്. അയാളുടെ പഴയ നോവലുകളിൽ ഈ ചുഴിപ്പിനിടയിൽ അയാൾ കാര്യം പറയും. മരണം, ദുരന്തങ്ങൾ എന്നിങ്ങനെ വന്നു പോവും. ഒരു കുട്ടിയുടെ മരണമാണ് അയാളുടെ ഒരു നോവലിൽ ആവർത്തിച്ചു വരുന്ന ഒരു സംഗതി. അതിങ്ങനെ വീണ്ടും വീണ്ടും വരും. ബെർണാഡ് വളരെ വിദഗ്ദമായി, മറ്റൊരു രീതിയിൽ, ചെയ്തിരുന്ന സംഗതിയാണിത്. ഇവരൊക്കെ മാസ്റ്റർമാരാണ്. അവർ എന്താണ് എഴുതുന്നത്, തങ്ങളുടെ ഓരോ വാക്കുകൾ വരെ എങ്ങനെ തങ്ങളുടെ ജോലി ചെയ്യുന്നു എന്നവർക്കറിയാം. അതാണ് മാസ്റ്ററി. മോബി ഡിക്കാണ് മറ്റൊരു ഉദാഹരണം. ഭാഷ മനുഷ്യന്റെ ഏറ്റവും വലിയ ടൂൾ ആണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. അത്, വിനിമയം, പെർഫെക്റ്റ് ചെയ്യാനാണ് മനുഷ്യൻ ഇത്ര കാലം അധ്വാനിച്ചത് എന്ന് പോലും പറയാം. അതിന്റെ ഓരോ കാലത്തെ മൈൽസ്റ്റോണുകളാണ് ക് ളാസിക്ക് വർക്കുകൾ. ക് ളാസിക്കുകൾ വായിയ്ക്കേണ്ടത് ഇമ്മട്ടിൽ പല കാരണങ്ങൾ കൊണ്ടാണ്.