മലയാളസാഹിത്യത്തിന്റെ മേദസ്സ്
മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ് മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം” […]