സ്ഥാനം തെറ്റിയ വസ്തു
ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” അടിവരയിടുന്ന കാര്യം, മലയാള സാഹിത്യത്തിൽ എത്ര യുനീക് (unique) ആയ സ്ഥാനത്താണ് അയാൾ എത്തിച്ചേർന്നിരിയ്ക്കുന്നത് എന്നതാണ്. ഇതുപോലൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ വേറെയില്ലതന്നെ. അടുത്തിടെ ഞാൻ അയാളുടെ “കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും” എന്ന പുസ്തകം വായിയ്ക്കുകയുണ്ടായി. സങ്കീർണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിയ്ക്കുന്നതിൽ ആനന്ദിന് നല്ല മിടുക്കുണ്ട്. ഹോക്കിങ്ങ് പറഞ്ഞതുപോലെസങ്കീർണ്ണതയെ അത്തരത്തിൽ, എല്ലാവർക്കും വേണ്ടി അവതരിപ്പയ്ക്കുന്നതാണ് യാഥാർത്ഥ അറിവിന്റെ ലക്ഷണം. നമ്മുടെ അല്പജ്ഞാനികളായ പല എഴുത്തുകാരും തങ്ങളുടെ പൊള്ളയായ എഴുത്തിനെ സംസ്കൃത […]