കാളിദാസന്റെ മരണം
ആളുകൾ ചോദിയ്ക്കാറുണ്ട് – എന്തുകൊണ്ടാണ് നന്ദകുമാറിന്റെ “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റ”മോ അല്ലെങ്കിൽ സന്തോഷ് കുമാറിന്റെ കഥകളോ ഇപ്പോഴും പുത്തനായി തോന്നുകയും എന്നാൽ പുതുതലമുറയിലെ എഴുത്തുകാരുടെ എഴുത്തിൽ നിന്ന് വ്യത്യസ്തമായിരിയ്ക്കുകയും ചെയ്യുന്നത്? മലയാളത്തിലെ ക്‌ളാസിക് ടെക്സ്റ്റിന്റെ ഉദാഹരങ്ങളാണ് രണ്ടാളുടെയും എഴുത്തുഭാഷ എന്നതാണ് എന്റെ മറുപടി. നൊറോണ, വിനോയ് തുടങ്ങിയവർ പി എഫ് മാത്യൂസ് പോലെയുള്ള എഴുത്തുകാർ തുടക്കമിട്ട ശൈലിയെ പിന്തുടരുമ്പോൾ അതിനും മുന്നേയുള്ള, ക്‌ളാസ്സിക് എന്ന് ഏറെക്കുറെ വിളിയ്ക്കാവുന്ന ഒരു രീതിയാണ് നന്ദനും സന്തോഷിനുമുള്ളത്. രണ്ടു പേരും നല്ല എഴുത്തുകാരായതുകൊണ്ട് […]