Hareesh

കുറിപ്പുകള്‍

പട്ടുനൂൽപ്പുഴു

“പട്ടുനൂൽപ്പുഴു” ഹരീഷിന്റെ മുൻ നോവലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. അത് തന്നെ അപൂർവ്വതയാണ് നമ്മുടെ ഭാഷയിൽ. ഏതെങ്കിലും ഒരു ടെംപ്ലേറ്റ് പിടിയ്ക്കുക അതാവർത്തിയ്ക്കുക എന്നതാണ് ഈ ചെറിയ ഭാഷയിലെ എഴുത്തുകാരുടെ അലസത/സൗകര്യം – അതിനുള്ള സാമൂഹ്യ, സാംസ്കാരിക ബൗദ്ധിക സമ്മർദ്ദമേ ഇത്തരം ഭാഷകളിൽ കാണൂ എന്നതാണ് കാര്യം. ഹരീഷ് അക്കാര്യത്തിൽ വ്യത്യസ്‍തനായിരിയ്ക്കുന്നു. ഈ നോവലിലെ ഭാഷ തന്നെ വേറിട്ട് നിൽക്കുന്നു – ഹരീഷിന്റെ ഭാഷയിൽ നിന്ന് പോലും. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര്, നായകന് കൊടുക്കുക വഴി വളരെ ക്ലെവർ […]

, ,
കുറിപ്പുകള്‍

August 17

  ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക്

, ,
റിവ്യൂ

മീശ

ഹരീഷിന്റെ “മീശ” പല വിധ ദൗർഭാഗ്യങ്ങൾ നേരിടേണ്ടി വന്ന ഒരു നോവലാണ്. ഒന്നാമതായി അത് ഖണ്ഡശഃ പ്രസിദ്ധീകരിയ്ക്കുന്ന ആശയം എഴുത്തുകാരനോ വാരികയിലെ പത്രാധിപരോ മുന്നോട്ടു വച്ചു. അത് നോവലിന്റെ ആഖ്യാനത്തെയും ഫോക്കസിനെയും ബാധിച്ചു(അവസാനഭാഗങ്ങളിൽ പ്രത്യേകിച്ചും). രണ്ടാമതായി ഇതേ കാരണം കൊണ്ട് തന്നെയായിരിയ്ക്കണം നോവലിന്റെ നീളം കുറയ്‌ക്കേണ്ടിവന്നു. മൂന്നാമതായി നോവൽ വായിച്ച അധിക പങ്കു വായനക്കാരും തികഞ്ഞ പരാജയങ്ങളായിരുന്നു – ഒന്നുകിൽ മംഗളപത്രമെഴുത്തുകാരാണ് ഇത് വായിച്ചത്. അല്ലെങ്കിൽ നോവൽ വായന ശീലമില്ലാത്തവർ. ഇവർ പറഞ്ഞ രണ്ട് വിരുദ്ധ അഭിപ്രായങ്ങളും

, ,
Scroll to Top