റിവ്യൂ

പാണ്ഡവപുരം

സേതുവിന്റെ “പാണ്ഡവപുരം” വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ […]

, ,