“ഇവിടെ ഒരു വവ്വാൽ ഇല്ല”
“ഇവിടെ ഒരു വവ്വാൽ ഇല്ല” എന്ന മേതിലിന്റെ പുസ്തകം ഓഡിയോരൂപത്തിൽ വായിച്ചു(സ്റ്റോറിടെൽ). നെറ്റിൽ നോക്കിയപ്പോൾ ആ ലേഖനങ്ങൾ മുഴുവനായി തസറാക്ക് (https://thasrak.com/author/methil/ – ഇവിടെ നോക്കുക) എന്ന പോർട്ടലിൽ ലഭ്യമാണെന്ന് കണ്ടു. വളരെ എന്റർടൈനിംഗ് ആയ ഇൻഫോർമേഷൻ കുത്തിനിറച്ച എന്നാൽ ഒട്ടും മടുപ്പുതോന്നാത്ത രസികൻ വിവരണങ്ങൾ – എഴുത്തുകാരന്റെ കിറുക്ക് വായനയുടെ പരപ്പിൽ കല്ലുപോലെ തെന്നിത്തെന്നി നീങ്ങുന്നു. അയാളുടെ കഥകൾ(“മേതിൽ കഥകൾ”) കഴിഞ്ഞദിവസം വായിയ്ക്കാനെടുത്തപ്പോൾ അവ വൃഥാസ്ഥൂലതകൊണ്ടും കാടുകയറൽ കൊണ്ടും മടുപ്പിച്ചു. എന്നാൽ ഇത് രസാവഹം. ഇന്നലെ […]