Blood Ties

81ZH5EryMWL. SL1500 .

 

യു നെസ് ബോ (Jo Nesbo) സ്റ്റീഫൻ കിംഗ് പോലെ കരിയറിന്റെ പീക്കിൽ എത്തി നിൽക്കുകയാണ്. കിങ്ങിന്റെ അവസാനം വന്ന കഥാസമാഹാരത്തിൽ ചില കഥകളെങ്കിലും അയാളുടെ വിന്റേജ് കാലത്തെ ഓർമ്മിച്ചു. നെസ് ബോ അറുപതുകളിലാണ്, കിംഗ് 77. എന്നാലും ഇനിയൊരു പീക്ക് ഉണ്ടാകും എന്ന് കരുതുക വയ്യെന്നാണ് അയാളുടെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഈയിടെ തോന്നാറ്. ഹാരി ഹൂളെ (Hole) എന്ന കഥാപാത്രം പോലും (ക്രൈം സാഹിത്യത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു ഈ പാത്രം – ഇതിനെ അനുകരിച്ചാണ് പിന്നെ ഹൗളിങ്ങും സൊറീനും (ചെസ്റ്റ് നട്ട് മാൻ) ഒക്കെ നായകരെ എഴുതുന്നത്, ഹോളിവുഡ് സിനിമകളിലെ ട്രോപ്പുകളെപ്പോലും ഈ നോവലുകൾ മാറ്റിയിട്ടുണ്ട് – സീരീസുകൾ പറയേണ്ടതില്ല). നെസ് ബോയുടെ അവസാനം വന്ന ഹൂളെ നോവലും, സമാഹാരവും അയാളുടെ സ്ട്രോങ്ങ് പോയിന്റുകളിൽ നിന്നുള്ള കളികളായിരുന്നു(കണ്ണടച്ചും അയാൾക്കെഴുതാം എന്ന്). The Kingdom ഇൻഡിപെൻഡന്റ് നോവലായിരുന്നു. അതിലെ കുടുംബത്തിന് വേണ്ടി കൊലപാതകിയായ റോയ് എന്ന കഥാപാത്രത്തിന്റെ മോറൽ ആർഗ്യുമെന്റ്സ് ആണ് കഥയുടെ കേന്ദ്രബിന്ദു. കുടുംബത്തിന് വേണ്ടി, അനിയനോടുള്ള സ് നേഹം കൊണ്ടും അയാൾ ചെയ്യുന്ന പാതകങ്ങൾ ഓരോ തവണയും അയാൾ സ്വയം ന്യായീകരിയ്ക്കുന്നു. ക്രൈമിൽ ഹ്യൂമൻ ഡ്രാമ എഴുതുന്നത് വലിയൊരു സ് കിൽ ആണ്. അത് നമ്മുടെ എഴുത്തുകാരിൽ, വിശിഷ്യാ പുതുതലമുറയിൽ ഇല്ല, സിനിമാറ്റിക് ആക്കുക എന്നതാണ് അവരുടെ ഏക പോംവഴി, അവരുടെ ലക് ഷ്യം സിനിമയാണ് താനും, സാഹിത്യമല്ല. അതാണ് എക്കോയും, ഓൾഗയും ക്രൈം എഴുതുന്നു എന്നവർ ക്വോട്ട് ചെയ്യുമ്പോൾ നമ്മൾ ചിരിയ്ക്കുന്നത് – ആ രണ്ടു എഴുത്തുകാരും (മരിയാസ്, ബാരി, ഇഷിഗുരോ, ബാൻവിൽ ഇങ്ങനെ അനവധി പേർ ജോൻറാ എഴുതിയിട്ടുണ്ട് എന്നോർക്കുക) ലിറ്ററേച്ചർ ആണെഴുതുന്നത്, സ്ക്രിപ്റ്റ് അല്ല. ഈ നിസ്സാര വ്യത്യാസം മനസ്സിലായാൽ ഇമ്മാതിരി ആർഗ്യുമെന്റ് വരില്ല (ആ നോവലുകൾ ജോൻറ പോലെ വായിയ്ക്കാം എന്നതാണ് നമ്മുടെ ആർഗ്യുമെന്റ്, ഗുരോയുടെ വെൻ വീ വേർ ഓർഫൻസിൽ നായകന് പതിനാലാം വയസ്സിൽ കിട്ടുന്ന മാഗ്നിഫയിങ് ഗ്ലാസ് ആണ് പ്രേരണ). 

 

ഏതായാലും, അവിശ്വസനീയത അൽപ്പമുള്ള കഥാഗതിയാണ് Kingdom-ഇൽ ഉള്ളത്. ആറു കൊലപാതകങ്ങൾ ചെയ്യുകയോ, ചെയ്ത ആളെ സഹായിയ്ക്കുകയോ ആണ് നായകൻ. നെസ് ബോയുടെ എഴുത്താണ് ഈ പുസ്തകത്തെ സാധാരണതയിൽ നിന്നുയർത്തുന്നത്. കിങ്ങിനെപ്പോലെ തന്റെ ഭാഷയിലെ എഫിഷ്യൻസി കൊണ്ട് പുസ്തകങ്ങൾ പാരായണക്ഷമമാക്കുക എന്ന കഴിവാണ് ഇവരെ ഇരുവരെയും ആളുകൾ ഇപ്പോഴും വായിയ്ക്കുന്നതിനു കാരണം. കിങ്ങിന്റെ ഇൻസ്റ്റിട്യൂട്ട് എന്ന നോവൽ അതുപോലെ ഒന്നാണ്. ആയിരം തവണ പറഞ്ഞ കഥകൾ തന്നെ. അയാൾ തന്നെ ആ കഥ എഴുതിയിട്ടുണ്ട്. എന്നാലും ആളുകൾ വാങ്ങി വായിയ്ക്കും. കിങ്ങിന്റെ ടൈം ട്രാവെല്ലിങ് നോവൽ 11/26/63 ആണ് അവസാനം വന്ന കുറച്ചെങ്കിലും ഒറിജിനാലിറ്റി ഉള്ള ഒരു നോവൽ. അതിൽ തന്നെ മറ്റു നോവലുകളിലേയ്ക്ക് റെഫെറെൻസുകൾ ധാരാളം, എന്നാലും വളരെ രസമായി കൺസ്ട്രൿറ്റ് ചെയ്ത നോവലായിരുന്നു അത്. Kingdom-ന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തു വന്ന Blood Ties എന്ന നോവൽ. ഗ്രാമവാസികളുടെ സഹായത്തോടെ ആഡംബര ഹോട്ടൽ നിർമ്മിയ്ക്കാൻ ചേട്ടനും അനിയനും നടത്തുന്ന പോരാട്ടവും, അവരുടെ ആഭ്യന്തര സംഘർഷങ്ങളും, കുടുംബത്തിലെ അസ്വാരസ്യങ്ങളും, വ്യഭിചാരവും, അബിയൂസും, അവരെ വേട്ടയാടുന്ന പോലീസുകാരനും ഒക്കെയായി വളരെ ഫാസ്റ്റ് പെയ് സ്ഡ് കഥയായിരുന്നു ആദ്യ നോവലിൽ. രണ്ടാം നോവലിലും കഥ വ്യത്യസ്തമല്ല – കുറച്ചു കൂടി ചേട്ടൻ അനിയൻ കോൺഫ്ലിക്റ്റ് ആണ് ഇവിടെ. ആഖ്യാനവേഗത തന്നെ മുഖ്യം. യാദൃച്ഛികതകൾ ധാരാളം, അവയിൽ ചിലത് സില്ലിയാണ്. ചില ചോദ്യങ്ങൾക്ക് മറുപടി പോലും നോവലില്ല. എന്നാൽ മേലെ പറഞ്ഞപോലെ നെസ് ബോ പ്രധാന പാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിൽ മുഴുകുന്നു. അയാളുടെ മോറൽ സ്റ്റാൻഡ്, എന്തിനു സ്റ്റാൻഡ് തന്നെ എല്ലാവർക്കും കൺവിൻസിംഗ് ആകണമെന്നില്ല. എന്നാൽ വിദഗ്ദനായ ഒരെഴുത്തുകാരൻ എങ്ങനെ നിങ്ങളെ പുസ്തകം വായിയ്പ്പിയ്ക്കുമെന്നു കാണാൻ ഇത് വായിയ്ക്കുക. 

 

നമ്മുടെ യൂഷ്വൽ ക്രൈം വായനക്കാർക്ക് വഴങ്ങുന്ന എഴുത്തുകാരല്ല നെസ് ബോ, സിമനൻ, ഹിഗാഷിനോ തുടങ്ങിയവർ – ഹിഗാഷിനോയുടെ സിനിമകൾ വന്നിട്ടുള്ളതുകൊണ്ട് ആ പരിചയം കാണും എന്ന് മാത്രം. എന്നാൽ നെസ് ബോയുടെ സിനിമയായി വന്ന കഥകളിൽ ഹെഡ് ഹണ്ടേഴ്സ് ഒഴികെ എല്ലാം ദയനീയമായിരുന്നു. അൽപ്പം ക്ഷമയോടെ വായിയ്ക്കേണ്ടുന്ന എഴുത്തുകാരനാണ് നെസ് ബോ. പോലീസ്, സൺ, മാക്ബെത്, സ് നോമാൻ തുടങ്ങി ഹൂളെ സീരീസിലും അല്ലാതെയും ഉഗ്രൻ നോവലുകൾ അയാളുടേതായുണ്ട് (പലവട്ടം ഇത് പറഞ്ഞു കഴിഞ്ഞതാണ്). Kingdom വായിച്ചവർക്ക് റെക്കേമെന്റ് ചെയ്യുന്നു (ആദ്യനോവലിലെ പ്ലോട്ട് എന്താണെന്ന് നായകൻ രണ്ടുവട്ടമെങ്കിലും ഈ നോവലിൽ ആവർത്തിയ്ക്കുന്നുണ്ട്, പക്ഷെ ആദ്യ നോവൽ സ്കിപ്പ് ചെയ്യരുത്, കഥയ്ക്ക് വേണ്ടിയല്ല ആരും സിമണിനെയും നെസ് ബോയെയും ഹിഗാഷിനോയെയും ഒക്കെ വായിയ്ക്കുന്നത്). 

2 thoughts on “Blood Ties”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top