The Empusium – A Health Resort Horror Story

 

64323f2a 3d28 400e b051 daa80e3e36e7.

എന്റെ വായന ഫോളോ ചെയ്യുന്നവർക്കറിയാം, ഓൾഗ ടോകർച്ചക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയല്ല. ഹാൻ കാങ്ങിനും ഗ്ലക്കിനും ഒക്കെ കിട്ടിയപോലെ ചക്കാത്തിന് നൊബേൽ കിട്ടിയ എഴുത്തുകാരിയാണ് അവർ. എന്നാൽ ഈ രണ്ടു എഴുത്തുകാരികളെക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ ഹാൻ കാങ്ങിന്റെ തീർക്കാതിരുന്ന രണ്ടു നോവലുകൾ വായിച്ചു തീർത്തു – അവർ മുറകാമിയുടെ പോലും നിലവാരമില്ലാത്ത ഒരെഴുത്തുകാരിയാണ് എന്ന തീർച്ചയിൽ എത്തിച്ചേരുകയും ചെയ്തു (മുറകാമിയുടെ മിയ്ക്ക ചെറുകഥകളും വൈൻഡ് അപ്പ് എന്ന നോവലും ഉജ്ജലമാണ്, ഇൻ മൈ ബുക്ക് ഹി ഈസ് നോട്ട് വർത് എ നൊബേൽ, എന്നാൽ അയാളെ വായിയ്ക്കാൻ എനിയ്ക്കിഷ്ടമാണ്). ഓൾഗയെ ആദ്യം കേൾക്കുന്നത് തന്നെ “ഹൗസ് ഓഫ് നൈറ്റ്, ഹൗസ് ഓഫ് ഡേ” എന്ന നോവൽ തിരുവനന്തപുരം ഡിസിയിൽ (ഓഫ് ഓൾ പ്ലെയ് സസ്, എങ്ങനെയോ സംഭവിച്ചു എന്ന് കരുതിയാൽ മതി) 2012-ൽ കാണുമ്പോഴാണ്. ആ പുസ്തകത്തിനുശേഷം അവരുടേതായി വായിച്ച രണ്ടു പുസ്തകങ്ങൾ – ഫ് ളൈറ്റ് സ്, ഡ്രൈവ് യോർ പ്ലോ- എന്നെ ഇമ്പ്രെസ്സ് ചെയ്തില്ല. എന്നാൽ ഭീമൻ പുസ്തകമായ ബുക്ക്സ് ഓഫ് ജേക്കബ് (വായിച്ചു തീരാറായി) എനിയ്ക്കിഷ്ടമായി വന്നു. ഈ വർഷം ഏറ്റവും സമയമെടുത്ത് വായിച്ച പുസ്തകമാണ് ഇത്. സാധാരണ നൊബേൽ കിട്ടിയാൽ പിന്നെ എഴുത്തു പിന്നോട്ട് പോകുന്ന അവസ്ഥയുണ്ട് – പാമുക് തന്നെ ഏറ്റവും മികച്ച ഉദാഹരണം(ചെമ്പൻ മുടിക്കാരി എന്ന ചവറും, പഴയ നോവൽ (വൈറ്റ് കാസിൽ) റീഹാഷ് ചെയ്ത ഉറക്കസഹായി പ്ളേഗും ആണയാൾ പിന്നെ എഴുതിയത്). ഓൾഗ ഇതിനെപ്പറ്റി ബോധവതിയാണെന്നു തോന്നിയ്ക്കുന്ന പുസ്തകമാണ്, അവരുടെ പുതിയ നോവൽ “Empusium”. അതിന്റെ സബ് ടൈറ്റിൽ (A Health Resort Horror Story, കവറിൽ പേന കൊണ്ട് കുത്തിക്കുറിച്ചപോലെയാണ് ഇത് വരുന്നത്) എന്നെപ്പോലെ ഡ്രൈവ് യോർ പ്ലോ എന്ന നോവലിനെ പരിഹസിച്ചവർക്കുള്ള ഒരു കൊട്ടാണ് എന്നാണ് എനിയ്ക്ക് തോന്നിയത്(അതൊരു ജോൻറ നോവലായിരുന്നു). നോവലിന് ആഭിമുഖ്യം തോമസ് മന്നിന്റെ മഹത്തായ നോവൽ മാജിക് മൗണ്ടനുമായാണ്. എന്നാൽ ഓൾഗയുടെ എഴുത്തുബുദ്ധി ആ നോവലിനെ ഒരു ഹൊമാജ്-നും അപ്പുറത്തേയ്ക്ക് ഒരു ഫെമിനിസ്റ്റ് സോഷ്യൽ കമന്ററി എന്ന നിലയിലേയ്ക്ക് ഉയർത്തുന്നു. മൗണ്ടനിലെപ്പോലെ ക്ഷയബാധിതനായ ഒരു ചെറുപ്പക്കാരൻ ഒരു ഹെൽത്ത് റിസോർട്ടിൽ എത്തിച്ചേരുകയാണ്. അവിടെ ഒരു മരണം നടക്കുന്നു. പാചകക്കാരന്റെ ഭാര്യയുടെ ആത്മഹത്യ. നായകന്റെ പ്രായമുള്ള മരണാസന്നനായ ഒരു പയ്യൻ ആ റിസോർട്ടിൽ ദുരൂഹതകൾ അനവധിയുണ്ടെന്ന് പറയുന്നു. നായകന് അത് വിശ്വസിയ്ക്കണോ എന്ന് ഉറപ്പില്ല. എന്നാൽ അവനും പലതും ശ്രദ്ധിയ്ക്കുന്നു. കേസ് അന്വേഷണത്തിനായി ഒരു ഡിറ്റെക്ടീവും സാനിറ്റോറിയത്തിൽ ഉണ്ടെന്ന് നമ്മൾ കാണുന്നു. മൻ തന്റെ നോവലിൽ European Decadence and Cultural Crisis, Life, Death, and Illness തുടങ്ങിയ തീമുകൾക്കൊപ്പം ഒരു കമിങ് ഓഫ് ഏജ് കഥ പറയുമ്പോൾ ഓൾഗ അതേ പാറ്റേൺ ഉപയോഗിയ്ക്കുന്നു എന്നേയുള്ളൂ, അവരതിലല്ല ഊന്നുന്നത് എന്ന് കാണാം (1913 ആണ് സമയം, യൂറോപ്പ് മാറ്റത്തിന്റെ വക്കിലാണ്). മതവും ഫിലോസഫിയും എല്ലാം വരുമ്പോഴും മിയ്ക്കവാറും പുരുഷന്മാർ കടുത്ത സ്ത്രീവിരോധം ആവർത്തിച്ചു പ്രകടിപ്പിയ്ക്കുന്നതാണ് നമ്മൾ വായിയ്ക്കുന്നത് – സ്ത്രീയെ ഒരു രണ്ടാം കിട ജീവിയായാണ് ഈ പുരുഷരെല്ലാം കാണുന്നത്. ഇവിടെ നായകന്റെ രഹസ്യം എഴുത്തുകാരി ലിങ്ക് ചെയ്യുന്നു. എന്നാൽ അതിലും ബ്രില്യന്റ് ആയ, അൽപ്പം ഷോക്കിങ്ങ് ആയ സംഗതി, ഈ സ്ത്രീ വിരുദ്ധത മുഴുവൻ അവർ എടുത്തിരിയ്ക്കുന്നത് സമകാലികവും ക് ളാസിക്കും ആയ (പുരുഷ) എഴുത്തുകാരുടെ കൃതികളിൽ നിന്നാണ് – ഇവരിൽ സാർത്ര്, യേയ്റ്റ്സ്, കോൺറാഡ്, സ്വിഫ്റ്റ്, നീഷേ, ഡാർവിൻ എല്ലാമുണ്ട് – ഇങ്ങനെ ഒരു ലോങ്ങ് ലിസ്റ്റ് പുസ്തകത്തിന്റെ അവസാനമുണ്ട്, അവരുടെ ടെക്സ്റ്റ് പാരഫ്റെയ്സ് ചെയ്യുകയാണ് ഓൾഗ ചെയ്തത്. നോവൽ ജോണ്റ അല്ലെന്ന് വിശേഷിച്ചു പറയേണ്ടെന്നു തോന്നുന്നു. അത്തരത്തിലുള്ള സൂചനകളും മറ്റും നോവലിൽ ഉണ്ടെങ്കിലും ഒരു ഫുൾ ഓൺ ഭീതി നോവലൊന്നുമല്ല. മറിച്ച് ജേകബ് സിൽ ചെയ്യുന്നപോലെ (മന്നിന്റെ നോവലിലെപ്പോലെയും) ചർച്ചകളാണ് നോവലിൽ എമ്പാടും. അതിനിടയിൽ വന്നു പോവുന്ന സംഗതികളാണ് ഇവ. അവരുടെ മുന്നേ വായിച്ച രണ്ടു നോവലുകളെക്കാളും ഫോകസ് ഡും , വെൽ പാക്കേജ്ഡ്-ഉം ആണീ നോവൽ (320 പേജുകൾ). ഡ്രൈവ് -ൽ നിന്ന് അവർ മറ്റൊരു ദിശയിൽ പോകുന്നു (62 വയസ്സേയുള്ളൂ എഴുത്തുകാരിയ്ക്ക്). സാലി റൂണിയുടെ നോവൽ ഇതിനൊപ്പം സമയം കൊല്ലാൻ വായിയ്ക്കുന്നുണ്ട് (ചക്ക വീഴുമോ എന്നറിയണമല്ലോ, എന്നിട്ടുവേണം മുയലിനെ പ്ലെയ്സ് ചെയ്യാൻ). താൻ ബുദ്ധിജീവി ആണെന്ന് ധരിച്ചു വശമായ, എന്നാൽ നോവൽ എഴുതാൻ പഠിച്ചിട്ടില്ലാത്ത എഴുത്തുകാരിയാണ് സാലി (ചെറുകഥയാണ് അവരുടെ ഡൊമൈൻ). സാലിയ്ക്ക് വലിയ കാൻവാസിൽ പലതും ചർച്ച ചെയ്യണം എന്നുണ്ട്. എന്നാൽ അവരുടെ ആശയങ്ങൾ അതിനു ഉതകുന്നവയല്ല. അതെ സമയം ഓൾഗ വിദഗ്ദമായി തന്റെ സബ്ജക്റ്റ് അവതരിപ്പിയ്ക്കുന്നു. അതിനുള്ള എഴുത്തുബുദ്ധി അവർക്കുണ്ട്. അതില്ലാത്ത നമ്മുടെ മീഡിയോക്കർ എഴുത്തുകാരികൾ പുരാണം വച്ച് പ്രബന്ധമെഴുതുന്നു. സാലി റൂണിയെ എനിയ്ക്ക് വിമർശിയ്ക്കാം എന്നാൽ ലോക്കലിനെ തൊട്ടാൽ കൈ പൊള്ളും. പണ്ട് ബുക്കർ കിട്ടിയ ഡിയോപ്പിന്റെ പുസ്തകത്തെപ്പറ്റി ക്ലബ് ഹൗസ് ചർച്ചയെപ്പറ്റി ഞാനെഴുതിയിട്ടുണ്ട്. അക്കാലത്താണ് മലയാളത്തിലെ കുറെ എഴുത്തുകാരുടെയും കാരികളുടെയും നിരൂപകരുടെയും പരിമിതികൾ പൊതുജനത്തിന് മനസ്സിലായത്. കൂടുതൽ പറയുന്നില്ല, അന്ന് കേട്ടവർക്ക് അറിയാം. ഏതായാലും ഓൾഗയുടെ പുതിയ നോവലും മന്നിന്റെ ക് ളാസിക്കും ഞാൻ വായനക്കാർക്ക് റെക്കമെന്റ് ചെയ്യുന്നു. എനിയ്ക്ക് സോളിഡ് 4 സ്റ്റാർ നോവലായിരുന്നു അത്. 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top