ജോൺറെയിൽ, സ്‌റ്റെയ്‌ഗ് ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഫോസേ നോർഡിക്കിൽ നേടാത്ത ബഹുമതികൾ ഒന്നുമില്ലെന്നാണ് പറയുക. അയാളെപ്പറ്റി മറുനാട്ടുകാർ പഠിച്ചു തുടങ്ങുന്നേയുള്ളൂ ഇപ്പോഴും. എന്നെ ഫോസെയിലേയ്ക്ക് നയിച്ചത് സച്ചു തോമസാണ്. സീൻസ് ഫ്രം ചൈൽഡ് ഹുഡ് എനിയ്ക്കിഷ്ടമായില്ല. എന്നാൽ സെപ്റ്റോളജി ട്രിലജി, മെലങ്കളി -1, മോർണിംഗ് ഈവനിംഗ് തുടങ്ങിയവ എനിയ്ക്കു ഫോസെയുടെ മഹത്വം വെളിപ്പെടുത്തിത്തന്നു. സമകാലിക എഴുത്തുകാരിൽ വിശ്വാസത്തെ തള്ളാത്ത എഴുത്തുകാരില്ല. കിനൗസ്ഗാർഡ് പോലും വിശ്വാസത്തെപ്പറ്റി നിരന്തരം എഴുതുമ്പോഴും ചർച്ച് എന്ന എസ്റ്റാബ്ലിഷ്മെന്റിനു പുറംതിരിഞ്ഞു നിൽക്കുന്നു. അവിടെ ഫോസെ വ്യത്യസ്‍തനാണ്. ഡോസ്റ്റോയെപ്പോലെ ഒരു കൃസ്ത്യൻ എഴുത്തുകാരനാണ് അയാൾ. നിരൂപകയായ മെർവേ എമിറേ ആണ് പറഞ്ഞത് – എന്റെ അവിശ്വാസത്തെ ഏറ്റവും കൂടുതൽ പിടിച്ചു കുലുക്കിയ എഴുത്തുകരനാണ് ഫോസേ എന്ന്. ഇന്നലെ ഇവിടെ എഴുതിയ പോലെ നൊബേൽ സ്വയം പുരസ്കരിച്ച അപൂർവ്വ മുഹൂർത്തമാണ് ഇന്നത്തേത്. ആനിയ്ക്ക് ശേഷം വീണ്ടും വ്യവസ്ഥാപിത എഴുത്തിന്റെ പുറത്ത് നിൽക്കുന്ന ഒരാൾക്ക് അവാർഡ് കിട്ടുകയാണ്. ഇബ്‌സണും ഹാംസണും പോലെ ലോകസാഹിത്യത്തിലെ കെടാവിളക്കായി പ്രകാശിയ്ക്കാൻ പോകുന്ന എഴുത്തുകാരനാണ് ഫോസെ എന്നാണ് എന്റെ അഭിപ്രായം. എളുപ്പത്തിൽ വായിച്ചു തള്ളാൻ കഴിയാത്ത കാരണം എർണോയ്ക്കോ, ഗുർണയ്ക്കോ ഉണ്ടായ ജനസമ്മിതി ഒന്നും അയാൾക്ക് കിട്ടാൻപോകുന്നില്ല. അധ്വാനിയ്ക്കുന്ന വായനക്കാരന്റെ എഴുത്താളനാണ് ഫോസേ. അയാളെ നിങ്ങൾ വായിയ്ക്കുന്ന പോലെ ആയിരിയ്ക്കില്ല മറ്റൊരാളുടെ വായനാനുഭവം എന്നതുമുണ്ട്. പെരുംതച്ചന്മാരുടെ നിർമ്മിതികൾക്ക് അങ്ങനെ ചിലതുണ്ടല്ലോ.
ജോൺറെയിൽ, how would you spell it in English? The rest of them are familiar, thanks to your earlier blog posts. I have read a few of them as well. I was trying to search this “ജോൺറെയിൽ” person and nothing turned up.
Also is “nordic literature” a term used to describe the literature from scandinavian regions in general?
In Genre fiction is what I meant to say 😁🥹
Ayyo! Scandinavian literature മുഴുവൻ ജോൺ റയിൽ നെ തപ്പിയ ഞാൻ ആരായി. 😔