Fosse Tidbits from the Internet

പരിഭാഷകനായ ഡാമിയൻ സേൾസ് ഫോസെയുടെ കാര്യത്തിൽ ആധികാരികനാണ് (അതോറിറ്റി) എന്ന് പറയാമെന്നു തോന്നുന്നു. ഫോസെയുടെ പേരിന്റെ അർത്ഥം വാട്ടർഫാൾ ആണെന്ന് സേൾസ്. കിനൗസ്ഗാർഡ് എന്നാൽ ഹിൽ ഫാം, ചർച്ച് യാർഡ് എന്നൊക്കെയാണത്രെ. 

സേൾസ് പറഞ്ഞത് – I think of the four elder statesmen of Norwegian letters as a bit like the Beatles: Per Petterson is the solid, always dependable Ringo; Dag Solstad is John, the experimentalist, the ideas man; Karl Ove Knausgaard is Paul, the cute one; and Fosse is George, the quiet one, mystical, spiritual, probably the best craftsman of them all.

(കഴിഞ്ഞദിവസം അന്നാടുകളിലെ എഴുത്തുകാരെ ലിസ്റ്റ് ചെയ്തപ്പോൾ പെർ പീറ്റേഴ്സണെ എങ്ങനെ പറയാൻവിട്ടുപോയെന്നാണ്. അയാളുടെ പുസ്തകം ഞാൻ മലയാളത്തിലാണ് ആദ്യം വായിച്ചത്(2010-11?). കുതിരവേട്ട എന്നായിരുന്നു അതിന്റെ പേര്, ഔട്ട് സ്റ്റീലിങ് ഹോഴ്‌സസ് എന്ന പുസ്തകം ഞാൻ പിന്നീട് ഇംഗ്ളീഷിൽ വായിച്ചു. അതിലെ ആദ്യ അത്ഭുതം നോർവെയുടെ വടക്ക് എപ്പോഴും സൺ ലൈറ്റുണ്ടെന്ന കാര്യമായിരുന്നു. ഇതൊക്കെ ഇപ്പോൾ ഓർമ്മവരുന്നു).  

ഇബ്‌സനെ വായിയ്ക്കാൻ ജോയ്‌സ് നോർവീജിയൻ പഠിച്ചു. ഡാഗ് സോൾസ്റ്റഡിനെ വായിയ്ക്കാൻ ലിഡിയ ഡേവിസ് പഠിച്ചു, ഫോസെയെ വായിയ്ക്കാൻ സേൾസും. അലിസ് ദി ഫയർ ആണയാൾ ആദ്യം പരിഭാഷപ്പെടുത്തുന്നത്. 

എന്റെ ലിസ്റ്റിൽ രണ്ടുപേരാണല്ലോ മുന്നിൽ ഉണ്ടായിരുന്നത് – ഫോസേയും മർനെയിനും. ഇന്നലെയാണ് അറിഞ്ഞത് – ജർമനിൽ “പ്ലെയിൻസ്‌” വായിച്ച ഫോസെ ഇപ്പോൾ മർനെയിനെ നോർവീജിയനിലേയ്ക്ക് പരിഭാഷ ചെയ്യുകയാണത്രെ. ആ ഭാഷയുടെ സുകൃതം. ഭാഷയ്ക്ക് സർവ്വപ്രാധാന്യം കൊടുക്കുന്ന എഴുത്തുകാരാണ് രണ്ടുപേരും എന്നതുതന്നെ കാരണം.

ബൈദവേ – ഫോസെയുടെ പുതിയ പുസ്തകം “ഷൈനിംഗ്” കേവലം അമ്പത്താറു പേജുള്ള കൊച്ചുപുസ്തകമാണ്. വായിച്ചുകൊണ്ടിരിയ്ക്കുകയാണ്, അപ്ഡേറ്റ്സ് തരാം. ഇത് നിറയെ ഫുൾസ്റ്റോപ്പാണല്ലോ എന്നാണ് ആദ്യം മനസ്സിൽവന്ന കാര്യം. (ഫോസെ അതിടാതെ ഒറ്റ സെന്റൻസിൽ നോവലുകൾ മുഴുവൻ എഴുതുന്നയാളാണ്).

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top