2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്.
Knausgaard -ന്റെ “The End : My Struggle Book 6 ” ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലത്തിൽ ഞാൻ വായിച്ച ഏറ്റവും വലിയ പുസ്തകമാണിത് (കിൻഡിൽ എഡിഷൻ വെറും1661 പേജുകൾ). മൂന്ന് നാല് വർഷങ്ങൾക്കു മുന്നേ തന്നെ ഈ പുസ്തകത്തെപ്പറ്റി ചർച്ചകൾ കണ്ണിൽപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റിയുള്ള ഒരു ഭാഗമാണ് അതിലെല്ലാവരും എടുത്തു പറഞ്ഞിരുന്നത്. അതിനെച്ചൊല്ലി അന്നാട്ടിൽ ചില കോലാഹലങ്ങളുണ്ടായിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയുടെ പേരും മിൻ കാംഫ് എന്നാണല്ലോ. പുസ്തകം അറുനൂറ്റി തൊണ്ണൂറു പേജ് പിന്നിട്ടാൽ നമ്മളും ആ ഭാഗത്തെത്തും. അവിടെ എത്താനായി ഞാനും കാത്തിരിയ്ക്കുകയായിരുന്നു. ഞാനും ഹിറ്റ്ലറുടെ ആത്മകഥ വായിച്ചിട്ടുണ്ട്. അവിദഗ്ദമായ, ഇൻ കൺസിസ്റ്റന്റ് ആയ ഒരു mess ആണാ പുസ്തകം – അങ്ങനെ തോന്നാനുള്ള കാരണം ആ പുസ്തകം പിൽക്കാലത്തു ഒരു “ഹൗ റ്റു ഗൈഡ്” ആയി എന്നുള്ളതുകൊണ്ടുകൂടിയാണ് (“literature’s only unmentionable work,” എന്ന് നോസ്ഗാർഡ്).
പുസ്തകങ്ങളെയും എഴുത്തുകാരെയും വിലയിരുത്തുന്നതിൽ നല്ല മിടുക്കുണ്ട് നോസ്ഗാർഡിന്. ഈ വിവരണം വരുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം മുഴുവൻ പുസ്തകങ്ങളെ/എഴുത്തുകാരെ കുറിച്ചാണ് – സെലാൻ, ജോയ്‌സ്, ഷൊലേം, ഗോംബ്രോവിക്സ് അങ്ങനെയങ്ങനെ, അതിന്റെ തുടർച്ചയായാണ് ഹിറ്റ്ലർ വരുന്നത്. Victor Klemperer എന്ന പ്രൊഫസർ 1947-ൽ എഴുതിയ ““The Language of the Third Reich” എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞാണ് തുടക്കം. എങ്ങനെയാണ് ഹിറ്റ്ലർ ജനമനസ്സുകളെ കീഴടക്കുന്നത് എന്നതാണ് Klemperer വിവരിയ്ക്കുന്നത്. “Some kind of fog has descended which is enveloping everybody,’ he writes. At that time the Nazis had been in power for only a few months”. മാസങ്ങൾ കൊണ്ടാണ് നാസികൾ ജനങ്ങളെ കയ്യിലെടുത്തത്. ഹിറ്റ്‌ലർ നന്നായി വസ്ത്രം ധരിച്ചിരുന്ന, കുറച്ചു ആദ്യ സമാഗമത്തിൽ നാണം കുണുങ്ങിയായി തോന്നിച്ചേയ്ക്കാവുന്ന ഒരുത്തനായാണ് Klemperer -ക്ക് അനുഭവപ്പെടുന്നത് – എന്നാൽ നിമിഷ നേരം കൊണ്ട് ഫ്യുറെർ തന്റെ മറുവശം അയാളുടെ മുന്നിൽ കാണിച്ചുവത്രെ – ത്രസിപ്പിയ്ക്കുന്ന, ദീർഘദൃഷ്‌ടിയുള്ള, തീപ്പൊരി പ്രസംഗക്കാരൻ. ജൂതനായ Klemperer-ൽ പോലും ഹിറ്റ്ലർ സ്വാധീനമുണ്ടാക്കിയെന്നാണ് നോസ് ഗാർഡ് പറയുന്നത്. “The important thing about Hitler’s speeches was not what he said, the nature of the arguments he presented, but his winning over the crowd. The people were with him” – Klemperer തുടരുന്നു. ഹിറ്റ്ലർ ആദ്യം പുസ്തകമെഴുതി, അയാളുടെ മാനിഫെസ്റ്റോ പരസ്യമാക്കി. “Mein Kampf was published in 1925, after Growth of the Soil, The People of Juvik, Kristin Lavransdatter, Ulysses and the first volumes of In Search of Lost Time, but before The Castle, Being and Time and The Sound and the Fury”. ആ സമയത്തിറങ്ങിയ പുസ്തകങ്ങൾ നോക്കൂ. എന്നിട്ടുമെങ്ങനെയാണ് ഒരു സാഹിത്യഗുണവുമില്ലാത്ത ഈ പുസ്തകം ജനശ്രദ്ധ പിടിച്ചു പറ്റിയത്? നോസ് ഗാർഡ് പറയുന്നു – “The First World War was an abyss, a near-unfathomable crisis of civilisation, and one of the most important issues that needed to be addressed in its wake was precisely the worth of the human being. To understand Mein Kampf, one must understand this.”. ഹിറ്റ്ലർ പുസ്തകം തുടങ്ങുന്നത് ജർമ്മനിയുടെ ഭാഗമായിരുന്ന പ്രവിശ്യകൾ എല്ലാം ചേർത്ത് വിശാല ജർമ്മനിയുണ്ടാക്കുന്നതിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. എന്നാൽ മറ്റൊരിടത്തു പ്രസംഗങ്ങൾ എങ്ങനെ ഫലപ്രദമാക്കാം എന്നയാൾ വിവരിയ്ക്കുന്നുണ്ട്. ഒരു നാടകത്തിന്റെ ഉദാഹരണമെടുത്ത് ഏതു സമയത്തെ ഷോ ആണ് കൂടുതൽ പ്രതികരണമുണ്ടാക്കുന്നത് എന്ന് അയാൾ വിശദമാക്കുന്നു. എന്നുവച്ച് അനുകരണീയമായ എന്തൊക്കെയോ പുസ്തകത്തിലുണ്ടെന്ന് കരുതരുത്. “Mein Kampf is written in a tone of righteous indignation so powerful it must surely scare away anyone whose indignation by comparison falls short.” – നിങ്ങളുടെ വ്യവസ്ഥിതിയോടുള്ള അമർഷത്തെ തണുപ്പിയ്ക്കാൻ പോന്ന തരം കോപതാപങ്ങളാണ് പുസ്തകത്തിൽ എന്ന് സാരം. “Hitler builds up a persona in Mein Kampf, and that persona is his political platform. He is of the people, this is his message, and he knows the people’s problems, having experienced them himself; gradually he devises a comprehensive political solution, a vision thereby bound up with both the people and his own person, concentrated in the name, the signum of the work, Adolf Hitler” – നോസ് ഗാർഡ് തുടരുന്നു. ഹിറ്റ്ലറുടെ സഹോദങ്ങളെപ്പറ്റിയോ അമ്മയെപ്പറ്റിയോ അധിക വിവരങ്ങളില്ല, പ്രത്യേകിച്ചും മരിച്ച അനുജനെക്കുറിച്ച് – അതെന്തായിരിയ്ക്കും? എന്നാൽ ജോലി ചെയ്തു തളർന്നു വരുന്ന അച്ഛനെപ്പറ്റിയുണ്ട്. അമ്മ അച്ഛന്റെ അടുത്ത ബന്ധു ആയിരുന്നെന്നത് മറച്ചുവയ്ക്കുന്നു. എന്നാൽ ഓസ്ട്രിയയയിലിരുന്നു ഏകീകൃത ജർമ്മനിയെക്കുറിച്ചു ഊറ്റം കൊള്ളുന്നു. അതുമാത്രമല്ല “Lineage and blood are nature; class and status are culture, and in Hitler’s image of the world the former governs” – വംശാവലിയാണ് പ്രധാനം. നോസ്‌ഗാർഡ് നിരീക്ഷിയ്ക്കുന്നു – “Here, mankind is reduced to numbers, the aggregate being decisive, determinative of power, expressing the will of nature, which is the same as the divine will, and the nameless individual who succumbs to hunger or sickness has no right to life. Keeping such individuals alive is ‘humane’, and thereby counter to nature” – അസുഖമുള്ളവരെ, ദുർബ്ബലരെ മനുഷ്യരായി പരിഗണിയ്ക്കുന്നത് പ്രകൃതിവിരുദ്ധമാണെന്നാണ് ഹിറ്റ്ലറുടെ ചിന്ത. “Nature is above culture. In nature the sick die, the weak die, the tardy die, the injured die”. അഥവാ, തന്റെ അനിയൻ മരിയ്ക്കേണ്ടവനായിരുന്നു എന്നാണ് ഇവിടെ വ്യംഗ്യം.
ഇതൊക്കെവച്ചു നോക്കുമ്പോൾ അയാളുടെ ഇന്ത്യൻ പതിപ്പ് പലരീതിയിലും ഒരു മോശം അനുകരണമാണ് എന്ന് കാണാം(ഹിറ്റ്ലറാവാൻപോലും കൊള്ളാത്ത….). ബോംബെ ഭീകരാക്രമണം നടക്കുമ്പോൾ ലൈവ് ടീവിയിൽ വന്ന് അഭിമുഖവും , മരിച്ച ജവാന്മാർക്ക് സമ്മാനം പ്രഖ്യാപിച്ചതും ഞാൻ ഓർത്തു (ആളുകൾ ഇപ്പോൾ അതൊക്കെ മറന്നു). അന്നുപോലും ഇയാളെന്താണീ കാട്ടുന്നത് എന്ന് തോന്നിയിരുന്നു. ക്യാമറ കണ്ടാൽ ഔചിത്യബോധം അന്നുമില്ല എന്നതിന്റെ ഉദാഹരണമായി തള്ളാവുന്ന കാര്യമല്ല ഇത് – നൂറുകണക്കിന് ആളുകളുടെ ജീവൻ പന്താടപ്പെട്ടുകൊണ്ടിരിയ്ക്കുമ്പോൾ സൈനികരെ വാഴ്ത്തുന്ന ആ പരിപാടി, അവർക്കു പാരിതോഷികം കൊടുക്കുന്നതടക്കം എന്ത് മാത്രം വികലമായ മനോഭാവമാണെന്നുള്ളതാണ് ശ്രദ്ധേയം. അഥവാ എന്തിനുവേണ്ടി എന്നതാണ് പ്രധാനം, മരണങ്ങൾ അനിവാര്യമാണ്. ഇതുപോലെയുള്ള സംഭവങ്ങളും.
പിന്നെ, ഹിറ്റ്ലർ ഫാൻ എന്നൊക്കെ പറഞ്ഞു ആവേശം കൊള്ളുന്ന ആളുകൾ ഇപ്പോഴുമുണ്ടോ എന്ന് ചോദിച്ചാൽ റീഡേഴ്സ് സർക്കിൾ ഗ്രൂപ്പിലൊക്കെ ഇവരുടെ ചാകരയായിരുന്നു ഈയടുത്തു വരെ എന്നാണുത്തരം(അവിടെ അവസാനം അഡ്മിൻസ്, റൂൾസ് ഉണ്ടാക്കി എന്നാണെന്റെ ഓർമ്മ). ചെറുപ്പക്കാരാണ് അധികം. പുറത്ത്, ഡിസിയുടെയൊക്കെ ബുക്ക് ഫെസ്റ്റിവലുകളിൽ ഈ പുസ്തകം ചൂടപ്പംപോലെ വിറ്റഴിയുന്നുണ്ട്. എസ് ജോസഫിനെ കേൾക്കാത്ത സെയിൽസ്മാനോട് ഹിറ്റ്ലറെ ചോദിച്ചപ്പോൾ, ഉടനെ പുസ്തകമെടുത്തു കാണിച്ചു തന്നു. ആമസോണിലൊക്കെ നോസ്ഗാർഡിനെ തിരയുമ്പോൾ ഇത് പൊങ്ങിവരും. അതിന്റെ ഇന്ത്യൻ സ്റ്റോർ റാങ്കിങ് ശ്രദ്ധിയ്ക്കൂ(paperback, അമേരിക്കയിൽ കിൻഡിലിൽ ഒരു ഡോളറാണ് പുസ്തകത്തിന്).
#138 in Books (See Top 100 in Books)
#2 in Books > Society & Social Sciences > Philosophy
#3 in Books > Textbooks & Study Guides > Higher Education Textbooks > Humanities
#8 in Books > Religion
ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. ടെക്സ്റ്റ് ബുക്ക് ആൻഡ് സ്റ്റഡി ഗൈഡ്. പോരാത്തതിന് ഫിലോസഫി. റിലീജിയൻ. ജർമ്മനിയിൽ എന്റെ അറിവിൽ ഇപ്പോഴും ഈ പുസ്തകം വിൽക്കാൻ പാടില്ലെന്നാണ്. ആമസോണിൽ ഈ പുസ്തകം സ്പോൺസേഡ് ലിങ്ക് ആയും കാണുന്നുണ്ട്.
Get goosebumps!
27 July 2018
Format: PaperbackVerified Purchase
An exploration of the life of the man – Hitler! A journey to achieve it all, without giving up. The book stuns, slaps and makes the heart pace faster. An insight into the unknown world of the man who put the world on fire with his thought process and dexterity. Unleashes the loyal side of Hitler.
Must read for the leaders to be!
രണ്ടു മാസം മുന്നത്തെ ഒരു ഇന്ത്യാക്കാരന്റെ റിവ്യൂ ആണ്. ഇതുകൂടിയാണ് നോസ്‌ഗാർഡ് ഈ പുസ്തകത്തെ അനലൈസ് ചെയ്യുന്നതിന് കാരണം എന്ന് വിചാരിയ്ക്കണം. എന്നാൽ വിമാനത്തിൽ വച്ചോ പുറത്തുവച്ചോ തന്റെ കയ്യിൽ ഈ പുസ്തകം ആളുകൾ കാണുന്നതിൽ അയാൾക്ക് താൽപ്പര്യമില്ല. നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. ബാലാരിഷ്ടത ഇന്നും പിന്നിട്ടില്ലാത്ത, മനുഷ്യരുടെ അതിസങ്കീർണ്ണമായ ബന്ധബന്ധനങ്ങളുള്ള ഒരു രാജ്യത്ത് എന്താണ് വായിയ്ക്കപ്പെടുന്നത് എന്ന് ആരെങ്കിലും അന്വേഷിയ്ക്കുന്നുണ്ടോ എന്നുപോലും നമുക്കറിയില്ല(ഉണ്ടെങ്കിൽ തന്നെ, അത് ബുദ്ധിജീവികളെയും എഴുത്തുകാരെയും ടാർഗറ്റ് ചെയ്യാനായിരിയ്ക്കും, ചെറുപ്പക്കാരെ ആരു ശ്രദ്ധിയ്ക്കാൻ?). നോസ്ഗാർഡ് തന്റെ പുസ്തകത്തിനു അതേ പേരു വരാനുള്ള കാരണങ്ങളും, തന്റെ സ്ട്രഗിൾ എന്തായിരുന്നുവെന്നും, ഒരെഴുത്തുകാരനു കഴിയുന്ന തരത്തിൽ, അവ ഒരു ഭീകരവാദിയുടെ പരിശ്രമങ്ങളുമായി എവിടെയാണ് സന്ധിയ്ക്കുന്നതെന്നും വിവരിയ്ക്കുന്നുണ്ട്. അയാളുടെ ജോലി അതോടെ കഴിഞ്ഞു. സീരീസിലെ ആറാമത്തെ പുസ്തകം ആദ്യം വന്ന സമയത്താണ് നോർവേയിൽ ഒരു ഒറ്റയാൻ ഭീകരവാദി എഴുപത്തേഴു പേരെ വെടിവച്ചു കൊല്ലുന്നത്. അതിനെപ്പറ്റി നോസ്‌ഗാര്ഡിന്റെ ലേഖനം ന്യൂയോർക്കറിൽ വന്നിരുന്നു. അതിൽ നിന്ന് :-
“Breivik’s deed, single-handedly killing seventy-seven people, most of them one by one, many of them eye to eye, did not take place in a wartime society, where all norms and rules were lifted and all institutions dissolved; it occurred in a small, harmonious, well-functioning, and prosperous land during peacetime. All norms and rules were annulled in him, a war culture had arisen in him, and he was completely indifferent to human life, and absolutely ruthless.
That is where we should direct our attention, to the collapse within the human being which these actions represent, and which makes them possible. Killing another person requires a tremendous amount of distance, and the space that makes such distance possible has appeared in the midst of our culture. It has appeared among us, and it exists here, now.”
ഇങ്ങനെ പറയുന്ന ഒരെഴുത്തുകാരന് ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റി 440 പേജ് തന്റെ പുസ്തകത്തിലെഴുതാം. അയാളുടെ നിയോഗത്തെ തന്റെ നിയോഗവുമായി തന്റെ സാഹിത്യ ഭാവനകൊണ്ട് താരതമ്യപ്പെടുത്തിനോക്കാം. കാരണം അയാൾ മേലെ പറയുന്നുണ്ട്. അത് സംഭവിയ്ക്കുന്നത് വേറെ തലത്തിലാണ് എന്ന്. നമുക്ക് ഹിറ്റ്ലർ വേറെ രീതിയിലുള്ള അനുഭവമാണ്. കുറേക്കൂടി കൃത്യതയിൽ, പക്ഷെ പ്രച്ഛന്നവേഷത്തിൽ. എലിവിഷം ഡേറ്റ് കഴിഞ്ഞാൽ കൂടുതൽ വിഷമാകുമോ എന്ന് “വൈൽഡ് റ്റെയിൽസ്” എന്ന സ്പാനിഷ് സിനിമയിൽ ഒരു കഥാപാത്രം ഒരാളെ വിഷം കൊടുത്തു കൊല്ലുന്നതിനുമുന്നെ ചോദിയ്ക്കുന്നുണ്ടല്ലോ, അതാണ് നമ്മുടെ സ്ഥിതി.
(പുസ്തകത്തെപ്പറ്റിയും സീരീസിനെപ്പറ്റിയും വിശദമായി ഉടനെ എഴുതുന്നുണ്ട്)
Well said Abhilash 😊
<3
Well said Abhilash 😊
<3
Is this a re-post?
“2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്.” first line 🙂
Thanks.
Is this a re-post?
“2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്.” first line 🙂
Thanks.
Do you think the popularity of Mein Kampf can be linked to the popularity of self help? Self help is a very popular genre among the youth whereas very few young people are interested in history or ideas like Nazism and their implications in the world. The reviewer you quoted seemed to be oblivious of any of the ideas espoused in MK. He (I’m pretty sure it was a he) is only interested in the personal journey.
Achieving something has broader meaning to yongsters, some of the get addicted to the idea becoming popular – they dont see the politics and get addicted the idea – Mein kamf is a book that can inspire sich feeble minds. the sales of that book is proof to that. i guess you havent reviews of these books in mallu book clubs and readers circles on FB.
Do you think the popularity of Mein Kampf can be linked to the popularity of self help? Self help is a very popular genre among the youth whereas very few young people are interested in history or ideas like Nazism and their implications in the world. The reviewer you quoted seemed to be oblivious of any of the ideas espoused in MK. He (I’m pretty sure it was a he) is only interested in the personal journey.
Achieving something has broader meaning to yongsters, some of the get addicted to the idea becoming popular – they dont see the politics and get addicted the idea – Mein kamf is a book that can inspire sich feeble minds. the sales of that book is proof to that. i guess you havent reviews of these books in mallu book clubs and readers circles on FB.