നിതിന്റെ പുസ്തകം 2 വിൽപ്പനയിൽ. 

 

കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW

വില: 125 രൂപ  

 

പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. ജേണലിന്റെ ആഖ്യാനഘടനയുള്ള ഈ നോവൽ യൗവനത്തിന്റെ ചടുലവും ഹ്രസ്വവുമായ ഒരു വിശേഷ ഘട്ടത്തിന്റെ അനുഭൂതികൾ പകരുന്നു.

 

അജയ് പി മങ്ങാട്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top