Adrian Tchaikovsky

കുറിപ്പുകള്‍

Reading List – Mar 2025

മാർച്ചിൽ ഇന്നുവരെ എട്ടുപുസ്തകങ്ങൾ വായിച്ചു. അതിൽ മൂന്നെണ്ണം നോൺ ഫിക്ഷൻ ആയിരുന്നു. Empire of Pain – അമേരിക്കൻ ക്യാപിറ്റലിസത്തിന്റെയും അവരുടെ സാമൂഹിക അവസ്ഥയുടെയും അഴിമതിയുടെയും ഭീകരചിത്രം വരച്ചുകാണിയ്ക്കുന്നു – പെയിൻ കില്ലർ മരുന്ന് എന്ന നിലയിൽ ഒരു കമ്പനി ഇറക്കിയ മരുന്ന് ഒരു ഒപ്പിയോയ്ഡ് ക്രൈസിസ് ഉണ്ടാക്കുകയും ഒരു മില്ല്യണിലധികം അമേരിക്കൻസ് മരിയ്ക്കുകയും (ബാക്കി രാജ്യങ്ങളിലെ കണക്കില്ല, ഇതിന്റെ പോപ്പുലാരിറ്റി കാരണം ഡ്രഗ് കാർട്ടൽസ് ഈ മരുന്ന് വിൽക്കാൻ തുടങ്ങി എന്ന് പുസ്തകത്തിൽ പറയുന്നു) ചെയ്തിട്ടും […]

, , , , , ,
പുസ്തക കുറിപ്പുകൾ

Reading List – Feb 2025

ഫെബ്രുവരിയിൽ എട്ടു പുസ്തകങ്ങൾ വായിച്ചു. പ്രൂസ്തിന്റെ സീരീസ് രണ്ടാമതും തുടങ്ങി, ആദ്യ പുസ്തകം കഴിഞ്ഞു. രണ്ടമത്തേത് പകുതിയായി. പ്രൂസ്റ്റിന്റെ ഹ്യൂമർ വളരെ കുറച്ചുപേർ മാത്രം നോടീസ് ചെയ്ത സംഗതിയാണ്. ഹനീഫിന്റെ ഷാറ്റേർഡ് അടുത്ത് വന്നതിൽ മെമെറബിൾ ആയ മെംവാർ ആണ്. റുഷ്ദിയുടെ നൈഫ് -നെ ഓർമ്മിപ്പിയ്ക്കുന്ന എന്നാൽ കുറച്ചു കൂടി പേഴ്സണൽ ആയ ഒന്ന്. റോബർട്ട് ഗാൽബ്രെയ്ത് സീരീസ് ആദ്യം മുതൽ വീണ്ടും തുടങ്ങി, രണ്ടെണ്ണം തീർത്തു. സാൾട്ടറുടെ ലൈറ്റ് ഇയേർസ് കാലങ്ങൾക്കു മുന്നേ തുടങ്ങിയതാണ് –

, , , , , ,
കുറിപ്പുകള്‍, നോവല്‍

Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്.

, ,
Scroll to Top