The Summer Book

55929324_2317477878525517_1977885637272928256_n.jpg

“മൂമിൻ” എന്ന പുസ്തകസീരീസിലൂടെ പേരെടുത്ത, സ്വീഡിഷ് എഴുത്തുകാരിയും ഇല്ലസ്ട്രേറ്ററുമായ ടൂവ് ജാൻസന്റെ (Tove Jansson, സ്വീഡനിലെ ഫിന്നിഷ് മൈനോറിറ്റിക്കാരിയാണ്, എഴുതുന്നത് സ്വീഡിഷിൽ) ആത്മകഥാംശമുള്ള പുസ്തകമാണ് “The Summer Book”. ഒരു അമ്മൂമ്മയും കൊച്ചുമകളും ഒരു ഫിന്നിഷ് ദ്വീപിൽ, അവരുടെ ചെറിയ മട്ടിലുള്ള വേനൽക്കാലവസതിയിൽ, അവധിക്കാലം കഴിയ്ക്കാനെത്തുന്നതും അവർ കടന്നുപോകുന്ന ചെറിയ സംഭവങ്ങളും, അവരുടെ സംഭാഷണങ്ങളും അനുഭവങ്ങളും ഒക്കെയായി ഇരുപത്തിരണ്ടു അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ(172 pages). സംഗതി ഫിക്ഷൻ എന്ന് പറയുന്നെങ്കിലും ജാൻസന്റെ അമ്മയും മരുമകളുമാണ് ഇതിലെ ശരിയ്ക്കുള്ള കഥാപാത്രങ്ങൾ. ഒരു പക്ഷെ ഇതിൽ എഴുത്തുകാരിയുടെ തന്നെ ഓർമ്മകളുമുണ്ടായിരിയ്ക്കാം. എന്തായിരുന്നാലും പുസ്തകത്തിലെ humor and wisdom ഉജ്ജ്വലമാണ്. സ്വതന്ത്ര വ്യക്തിത്വങ്ങളുള്ള അമ്മൂമ്മയുടേയും (അവർ വലിയ വായനക്കാരിയാണ്) കുഞ്ഞിന്റെയും ലോകം കൃത്യമായി പിടിച്ചെടുക്കുകയും അതിനെ നമ്മൾ സാധരണ വായിയ്ക്കുന്ന ഗൃഹാതുരതയോ മറ്റു ക്‌ളീഷേകളോ ഇല്ലാതെ അവതരിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത (എങ്കിലും അമ്മൂമ്മമാരും മുത്തച്ഛന്മാരും ഒക്കെ വളർത്തിയ ആളുകൾ പുസ്തകത്തോട് മറ്റൊരു രീതിയിലായിരിയ്ക്കും പ്രതികരിയ്ക്കുന്നത്, അതല്ലാഞ്ഞിട്ടുപോലും പുസ്തകം എന്നെ ഒന്നുലച്ചു). ജീവിതം, നഷ്ടബോധം, മരണം എന്നിവയെക്കുറിച്ചുള്ള ചിന്തകളുടെ അടിയൊഴുക്ക് പുസ്തകത്തിലുടനീളമുണ്ട്. യഥാർത്ഥ ജീവിതത്തിൽ ജാൻസന്റെ അമ്മൂമ്മ ഫിൻലന്റിൽ ആദ്യമായി പെൺകുട്ടികൾക്ക് രാത്രി ക്യാമ്പുകളിൽ കഴിയാനുള്ള അവകാശം നേടിയെടുത്ത ധീരയായ സ്ത്രീയായിരുന്നു. കഥയിൽ അതിന്റെ റെഫറെൻസുകൾ ഉണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ കൊച്ചുമകളാണ് ലേഖികയെ ദ്വീപിലും വീട്ടിലും ഒക്കെ കൊണ്ടുപോകുന്നത്. കഥയിലെ അതേപേരാണ് അവർക്ക് (സോഫിയ). ആമുഖം പക്ഷേ, അവസാനം വായിയ്ക്കുന്നതാണ് നല്ലത്.

ഹ്യൂമറിന്റെ കാര്യം പറഞ്ഞല്ലോ – ഒരു കഥയിൽ കൊച്ചുമകൾ ഒരു അലക്‌ വച്ച് കെട്ടിയുണ്ടാക്കിയ കോണി കയറി പോകുന്നത് കാണുന്ന അമ്മൂമ്മ ഒന്ന് പേടിയ്ക്കുന്നു. അവർക്കു ഇരിക്കുന്നിടത്തുനിന്നു പെട്ടെന്ന് ചാടി എഴുന്നേറ്റാൽ തലകറങ്ങും. അതുകൊണ്ട് ഭയമുണ്ടെങ്കിലും അത് പുറത്തു കാണിയ്ക്കാതെ നിൽക്കുന്നു. മുതിർന്നവർ ബഹളം വായിക്കുമ്പോഴാണ് കുട്ടികൾ ഇങ്ങനെയുള്ള സമയങ്ങളിൽ കൂടുതൽ ഭയക്കുക എന്നുമവർക്കറിയാം. കൊച്ചുമകൾ തിരിച്ചിറങ്ങുമ്പോൾ അവർ പറയുന്നു :-

“You’re a very good climber,” said Grandmother sternly. “And brave, too, because I could see you were scared. Shall I tell him about it? Or shouldn’t I?” Sophia shrugged one shoulder and looked at her grandmother. “I guess maybe not,” she said. “But you can tell it on your deathbed so it doesn’t go to waste.”

*

My dear child,” she said, “with the best will in the world I cannot start believing in the Devil at my age. You can believe what you like, but you must learn to be tolerant.”
“What does that mean?” asked the child sullenly.
“That means respecting other people’s convictions.”
“What are convictions?” Sophia screamed and stamped her foot.
“Letting others believe what they want to believe!” her grandmother shouted back. “I’ll let you believe God damns people and you let me not.”
“You swore,” Sophia whispered.
“I certainly did not.”
“You did too. You said ‘Goddamns’.”

അവരുടെ സ്ഥിരം അതിഥികളിലൊരാൾ അമ്മൂമ്മയോടു ഒരിടത്ത് ഇങ്ങനെ പറയുന്നു – “To the final landscape of our old age, as summer fades. This is a fine moment. Silence settles around us, each of us wanders his own way, and yet we all meet by the sea in the peaceful sunset.”

ദ്വീപിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ, പുതിയ താമസക്കാർ വരുന്നത്, അതിഥികൾ വരുന്നത്, നോർഡിക്കിലെ പ്രശസ്തമായ “ദി ഗ്രേറ്റ് സ്റ്റോം” വരുന്നത് ഇങ്ങനെ പല യഥാർത്ഥ്യവും ഭാവനയും കലരുന്ന വിവരണങ്ങൾ, ഒഴുക്കുള്ള, ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിലുണ്ട്. ജീവിത വീക്ഷണവും അതിന്റെ ആഴവും നമ്മൾ സാധാരണ കാണുന്ന ഓർമ്മപ്പുസ്തകങ്ങളിൽ നിന്ന് ഇവയെ വേറിട്ട് നിറുത്തുന്നു (മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകൾ ഇതുമായി തുലനം ചെയ്യുന്നത് കൗതുകമായിരിയ്ക്കും).

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top