Aliss at the Fire – an attempt at translating the master

പലരും ഫോസെയെ പരിഭാഷ ചെയ്യുന്ന കാര്യം പറയുന്നു. ഒന്ന് നോക്കണമല്ലോ എന്ന് ഞാനും കരുതി. രാവിലത്തെ ഒരു ഇരുപതു മിനുട്ട് ഇതിനുപോയി. ഒരു ഐഡിയ കിട്ടും, വായിയ്ക്കാത്തവർക്ക്. 

“ഞാൻ കാണുന്നു, സിനെ മുറിയിലെ ദിവാനിൽ കിടന്നുകൊണ്ട് എല്ലാ പരിചിത വസ്തുക്കളെയും നോക്കുകയാണ്, പഴയ മേശ, സ്റ്റവ്, മരപ്പെട്ടി, ചുവരുകളിലെ പഴകിയ ചട്ടപ്പലകകൾ, കടലിടുക്കിലേയ്ക്ക് നോക്കുന്ന വലിയ ജനാല, അവൾ അതിനെയെല്ലാം നോക്കുന്നു, ഒന്നിനെയും കാണുന്നില്ലെന്നപോലെ, എല്ലാം മുന്നെയുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ, ഒന്നിനും ഒരു മാറ്റവുമില്ല, എന്നിട്ടും എല്ലാം വ്യത്യസ്‍തമാണ്, അവൾ ആലോചിയ്ക്കുന്നു, അയാൾ അപ്രത്യക്ഷനായതിനു ശേഷം ഒന്നും പഴയപോലെയല്ല, അവൾ അവിടെയുണ്ട്, അവിടെയില്ലാതെ തന്നെ, ദിവസങ്ങൾ വരുന്നു, ദിവസങ്ങൾ പോകുന്നു, രാത്രികൾ വരുന്നു, രാത്രികൾ പോകുന്നു, അവയുടെ കൂടെ അവളും പോകുന്നു, മെല്ലെ ചലിച്ചുകൊണ്ട്, ഒന്നും ഒരടയാളവും ഇട്ടുപോവില്ലെന്നും, ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും ഉറപ്പുവരുത്തിക്കൊണ്ട്, ഇന്നേതു ദിവസമാണെന്നവൾക്കറിയുമോ? അവളാലോചിയ്ക്കുന്നു, ഇത് വ്യാഴാഴ്ചയായിരിയ്ക്കണം, മാർച്ച്, വർഷം 2002 തന്നെ, അതെ, അത്രയുമവൾക്കറിയാം, പക്ഷെ തിയ്യതി എന്തെന്നും മറ്റും, അത്രയുമൊന്നും പോകാൻ വയ്യ, അവളെന്തിനറിയണം, അതിനെന്തു പ്രസക്തി? അവൾ ആലോചിയ്ക്കുന്നു, എന്ത് തന്നെയാണെങ്കിലും അവളപ്പോൾ തന്നിൽത്തന്നെ സുരക്ഷിതത്വവും ഭദ്രതയും അനുഭവിയ്ക്കുന്നു, അയാൾ അപ്രത്യക്ഷനാകുന്നതിനു മുൻപേയുണ്ടായിരുന്നപോലെത്തന്നെ, പക്ഷെ, ആ നിമിഷം അതെല്ലാം അവളിലേക്ക്‌ തിരികെവരികയാണ്, അയാളെയെങ്ങനെ കാണാതെയായി, ആ ചൊവ്വാഴ്ച, നവംബറിന്റെ അവസാനത്തിൽ, 1979-ൽ, നൊടിയിൽ അവളാ നിശ്ശൂന്യതയിൽ തിരിച്ചെത്തുന്നു, അവളാലോചിയ്ക്കുന്നു, അവൾ ഇടനാഴിയിലേയ്ക്കുള്ള വാതിലിലേയ്ക്ക് നോക്കുന്നു, അത് തുറക്കുന്നു, അവൾ കടന്നുവരുന്നത് അവൾ തന്നെ കാണുകയാണ്, തന്റെ പിന്നിൽ വാതിലവൾ അടയ്ക്കുന്നു, എന്നിട്ടു മുറിയിലേയ്ക്കു സ്വയം നടന്നു വരുന്നത് കാണുന്നു, അവൾ നിൽക്കുന്നു, ജനലിലേയ്ക്ക് നോക്കി നിൽക്കുന്നു, അയാൾ ജനാലയ്ക്കൽ നിൽക്കുന്നത് നോക്കുന്ന അവളെത്തന്നെ അവൾ കാണുന്നു, അവൾ കാണുന്നു, ആ മുറിയിൽ നിന്നുകൊണ്ട്, അയാൾ അവിടെനിന്നുകൊണ്ട് പുറത്തെയിരുട്ടിലേയ്ക്ക് നോക്കുകയാണ്, അയാളുടെ കറുത്ത നീളൻ മുടി, കറുത്ത സ്വെറ്റർ, അവൾ തന്നെ തുന്നിയ സ്വെറ്റർ, തണുപ്പുള്ളപ്പോൾ മിയ്ക്കവാറും അയാളിടുന്ന സ്വെറ്റർ, അയാളവിടെ നിൽക്കുകയാണ്, അവളാലോചിയ്ക്കുന്നു, അയാൾ പുറത്തെ ഇരുട്ടുമായി ഏറെക്കുറെ ഇഴുകിയമട്ടിലാണ്, അവളാലോചിയ്ക്കുന്നു, അതെ ..”     

Aliss at the Fire (അലിസ്, നെരിപ്പോടിനരികിൽ) – സിനെ 2002-ൽ നിന്ന് 1979-ലെ തന്നെ നോക്കിക്കാണുകയാണ്, എന്നാൽ അതുതന്നെ മറ്റൊരാൾ (ആരെന്നു നോവലിൽ വ്യക്തമാക്കുന്നില്ല) അവൾ സ്വയം നോക്കുന്നതിനെ നോക്കുന്നതാണ്.    

(സേൾസ് ഫൊസെയെ പരിഭാഷപ്പെടുത്തിയപ്പോൾ പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട് – മേലെ “അയാൾ അവിടെനിന്നുകൊണ്ട് പുറത്തെയിരുട്ടിലേയ്ക്ക് നോക്കുകയാണ്,” that he is standing and looking out into the darkness,”, എന്ന വാചകം വായിച്ചപ്പോൾ ഉള്ളിൽ എന്തോ freeze ആയ അനുഭവം എനിയ്ക്കുണ്ടായി)

 

———–

I see Signe lying there on the bench in the room and she’s looking at all the usual things, the old table, the stove, the woodbox, the old panelling on the walls, the big window facing out onto the fjord, she looks at it all without seeing it and everything is as it was before, nothing has changed, but still, everything’s different, she thinks, because since he disappeared and stayed gone nothing is the same anymore, she is just there without being there, the days come, the days go, nights come, nights go, and she goes along with them, moving slowly, without letting anything leave much of a trace or make much of a difference, and does she know what day it is today? she thinks, yes well it must be Thursday, and it’s March, and the year is 2002, yes, she knows that much, but what the date is and so on, no, she doesn’t get that far, and anyway why should she bother? what does it matter anyway? she thinks, no matter what she can still be safe and solid in herself, the way she was before he disappeared, but then it comes back to her, how he disappeared, that Tuesday, in late November, in 1979, and all at once she is back in the emptiness, she thinks, and she looks at the hall door and then it opens and then she sees herself come in and shut the door behind her and then she sees herself walk into the room, stop and stand there and look at the window and then she sees herself see him standing in front of the window and she sees, standing there in the room, that he is standing and looking out into the darkness, with his long black hair, and in his black sweater, the sweater she knit herself and that he almost always wears when it’s cold, he is standing there, she thinks, and he is almost at one with the darkness outside, she thinks, yes

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top