നതാലിയ ജിൻസ്ബർഗിന്റെ “ഫാമിലി ലെക്സിക്കൻ”

IMG 5798

നതാലിയ ജിൻസ്ബർഗിന്റെ (Natalia Ginzburg) “ഫാമിലി ലെക്സിക്കൻ” എന്ന memoir അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച പുസ്തകമാണ്. പബ്ലിഷറിൽ നിന്ന് അവരുടെ എല്ലാ പുസ്തകങ്ങളും ഒറ്റയടിയ്ക്കു വാങ്ങിയ്ക്കുകയും ചെയ്തു. ഫാസിസ്റ്റുകാലത്തെ ഇറ്റലിയാണ് ഈ ഓർമ്മക്കുറിപ്പുകളുടെ പശ്ചാത്തലം (അത് പിന്നണിയിൽ വളർന്ന്, യുദ്ധത്തിലേയ്ക്കും പിന്നെ തളർച്ചയിലേയ്ക്കും പോകുന്നതിന്റെ വിവരണങ്ങൾ നമ്മൾ കാണും). എന്നാൽ തന്റെ കുടുംബത്തിലും പരിസരത്തും സംഭാഷണത്തിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലുടനീളം അവർ തന്റെ ഫാമിലിയുടെ കഥപറയാൻ ഉപയോഗിയ്ക്കുന്നത്. സയന്റിസ്റ്റായ അച്ഛനും, ഹൗസ് മേക്കർ ആയ അമ്മയും, മൂന്നു സഹോദരങ്ങളുമുള്ള കുടുംബം. വീട്ടിലെ മെയ്ഡിനെപ്പോലും തന്റെ ലളിതമായ എഴുത്തിൽ ജിൻസ്ബർഗ് അനശ്വരയാക്കുന്നു എന്ന് പറയാം. ഇഷ്ടമില്ലാത്ത കാര്യങ്ങളെ നീഗ്രോയിസം (“negroism”: According to Shaul Bassi, the director of the Venice Center for International Jewish Studies, in the Judeo-Italian language of the Venetian Jews, in which Ginzburg’s father was raised, “negro” meant “foolish, awkward, or stupid,” and “negrigura,” which I have translated as “negroism,” meant “foolish thing.” Bassi claims that the words never had overtly racial content. Ginzburg, however, was very aware of the words’ racial significance and her deliberate placement of these terms on the opening pages of her novel resonates throughout the book എന്ന് പുസ്തകത്തിലെ നോട്ട്) എന്നാണ് അച്ഛൻ വിളിയ്ക്കുന്നത്. എന്നാൽ അയാൾ തെരുവിലൂടെ മറ്റുളവർക്കൊപ്പം നടക്കുമ്പോൾ ഫാസിസ്റ്റുകളെ ഉറക്കെ പരിഹസിയ്ക്കുന്നു, ഒപ്പമുള്ളവർ ഭയന്ന് ചുറ്റും നോക്കുന്നു – ദേജാവൂ ഉണ്ടാകുന്ന നമ്മൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും. പലപ്പോഴും തന്റെ കോപതാപങ്ങൾകൊണ്ട് അസഹനീയ കഥാപാത്രമാണ് അച്ഛൻ, എന്നാൽ പോസ്റ്റ് ഫാസിസ്റ്റുകാലത്ത് ഒരു പ്രസംഗത്തിൽ തന്റെ സ്വാഭാവിക രീതിയിൽ Jackass from Predappio എന്നയാൾ മുസ്സോളിനിയെ വിളിയ്ക്കുമ്പോൾ ജനക്കൂട്ടം ആർത്തുചിരിയ്ക്കുകയും കയ്യടിയ്ക്കുകയും ചെയ്യുന്നു – അച്ഛൻ അത്ഭുതത്തോടെയാണ് പ്രതികരിയ്ക്കുന്നത് – അയാൾ സ്വാഭാവികമായി പറയുന്ന സംഗതിപോലും എത്രത്തോളം പ്രഭാവമുണ്ടാക്കുന്നു എന്നതാണ് എഴുത്തുകാരി കാണിയ്ക്കുന്നത്. ഈ രീതിയിൽ എല്ലാ റിയൽ ലൈഫ് കഥാപാത്രങ്ങളും കൂടുതൽ തെളിമയോടെ നോവലിൽ വരുന്നു. (ഉജ്ജ്വല എഴുത്തുകാരനായ) സെസാർ പവെസ്സേ ആണ് മറ്റൊരാൾ. ആത്‍മഹത്യ ചെയ്യുമെന്ന് ഭീഷണി സദാ മുഴക്കിയിരുന്ന എഴുത്തുകാരൻ തന്റെ സ്ഥിരമുള്ള നടത്തിലാണ് കാര്യസാധ്യം നടത്തുന്നത്. ക്ഷണിയ്ക്കാതെ ഒരാൾ നടത്തത്തിൽ കൂടെ ചേർന്നാലോ, മറ്റെന്തെങ്കിലും ഡൈവേർഷൻ വന്നാലോ കഠിനമായ അസ്വസ്ഥത കാണിയ്ക്കുന്ന ആളായിരുന്നു പവെസ്സേ. അടിമുടി ഫാസിസ്റ്റു വിരുദ്ധരായിരുന്നു ആ കുടുംബം. വീട്ടിലെ പുരുഷന്മാരൊക്കെ ജയിലിൽ കഴിയേണ്ടി വരുന്നുണ്ട്. ഒരു സഹോദരൻ പല ജൂതന്മാരെയും രക്ഷപ്പെടാനും ഒളിയ്ക്കാനും സഹായിച്ച ആളായിരുന്നു – പുസ്തകത്തിലെ ടച്ചിങ് സീനുകളിലൊന്നിൽ, പോലീസ് റെയ്‌ഡ് ഉണ്ടെന്നു കേട്ട് എഴുത്തുകാരിയുടെ വീട്ടിലെത്തുന്ന അയാൾ ഓരോ മുറിയിലും കയറിയിറങ്ങി എല്ലാം പരിശോധിച്ചു സഹോദരിയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ്. ഇതുപോലെയാണ് അവർ ആന്റിഫാസിസ്റ്റായ ഭർത്താവിന്റെ മരണത്തെപ്പറ്റി എഴുതുന്നത് (“On the wall in his office the publisher had hung a portrait of Leone: his hat slightly at an angle, his eyeglasses low on his nose, his thick black hair, his deeply dimpled cheeks, his feminine hands. Leone had died in prison, in the German section of the Regina Coeli prison one icy February in Rome during the German occupation.”). ഫാസിസം അവസാനിയ്ക്കുമ്പോൾ എഴുത്തുകാരിയുടേതടക്കമുള്ള മിഡിൽ ക്ലാസ് ഫാമിലികൾ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരാകുന്നതും കാണാം. സ്റ്റാലിൻ ആണ് അമ്മയുടെ ഒന്നാം നമ്പർ ശത്രു(“You’re afraid of communists,” Miranda told her, “because you’re afraid they’ll take away your maid.”“It’s true. If Stalin came to take away my maid, I’d kill him,” my mother said. “What would I do without my maid? I, who don’t know how to do a thing?”). ഉടനീളം ഹാസ്യരസപ്രധാനമായ പുസ്ത‌കമാണെങ്കിലും, ചരിത്രത്തിന്റെ കറുത്ത അധ്യായത്തിലെ ഏടുകളുടെ വിവരണങ്ങൾ നോവലിലുണ്ട് – ഒരു കുടുംബത്തിന്റെ കഥ ഒരു സമൂഹത്തിന്റെ മുഴുവനുമാകുന്നു എന്ന ക്ളീഷേ പ്രയോഗത്തിനു ഞാൻ മുതിരുന്നില്ല. ഫാസിസ്റ്റുകാലത്ത് നമ്മുടെ നട്ടെല്ലില്ലാത്ത എഴുത്തുകാർ രാജാക്കന്മാരുള്ള കാലത്തെപ്പറ്റി അയവെട്ടുമ്പോൾ ദൂരെ നാടുകളിൽ എഴുത്തുകാർ തങ്ങളുടെ കാലത്തെ രേഖപ്പെടുത്തുകയും അടിമുടി രാഷ്ട്രീയത്തിൽ മുങ്ങി ജീവിയ്ക്കുകയും ചെയ്തിരുന്നു എന്നോർമ്മിയ്ക്കാനും കൂടിയായിരുന്നു ഈ വായന. പ്രിമോ ലെവിയെ ഒക്കെ വായിയ്ക്കാൻ മാനസികമായി പ്രയാസം തോന്നുന്ന ഒരു സമയമാണ് എനിയ്ക്കിപ്പോൾ, അയാളുടെ മുഴുവൻ പുസ്‌തകങ്ങളുടെയും കളക്ഷൻ അടുത്തിടെ വാങ്ങിയെങ്കിലും. മിഡിൽ പാത്ത് എടുക്കുന്ന പുസ്തകങ്ങളാണ് പഥ്യം. അതിൽ തന്നെ നിറയുന്ന ഭീകരത അസാമാന്യമാണ്‌.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top