“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്, വിൽപ്പനയ് ക്കെത്തിയിട്ടുണ്ട്. ലിങ്കുകൾ താഴെ.
ഫ്ലിപ്കാർട്ടിൽ :- shorturl.at/cSTW1
ആമസോണിൽ :- https://www.amazon.in/dp/9391841554/
മുട്ടയുമല്ല കൊഴിയുമല്ല എന്ന പ്രയോഗം യതിയുടെ ആത് മകഥയിലാണ് ആദ്യമായി വായിച്ചത് എന്നാണോർമ്മ. അതാണ് നിതിന്റെ സമസ്യ. അതിന്റേതായ പ്രശ്നങ്ങളുടെ കൂട്ടത്തിൽ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുക, ഉദാഹരണത്തിന്, മൊബൈൽ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനു മുന്നേയും പിന്നെയും ജീവിയ്ക്കുക, ഇന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു സംഗതിയാണ്. സൗഹൃദങ്ങൾ കത്തുകളിലൂടെ വികസിച്ചിരുന്ന കാലത്ത് ജീവിയ്ക്കുക. എപോക്ക് എന്നൊരു തൂലികാ സൗഹൃദ കൂട്ടായ്മ പണ്ടുണ്ടായിരുന്നത്രെ, കത്തയച്ചാൽ അവർ കുറെ അഡ്രസുകൾ അയച്ചു തരും, നമുക്ക് കത്തെഴുതാൻ. നഫീസ കുഞ്ഞപ്പ പന്താവൂർ എന്ന് കേട്ടാൽ നിങ്ങൾ എന്ത് വിചാരിയ്ക്കും? ആൾ ഇന്ത്യ റേഡിയോ തൃശ്ശൂരോ കോഴിക്കോടൊ നിലയത്തിലേയ്ക്ക് ഏറ്റവും കൂടുതൽ കത്തുകൾ എഴുതിയിരുന്ന ആളാണ് അവർ. അന്നത്തെ ഒരു മിനി സെലിബ്രിറ്റി. എന്റെ സുഹൃത്തിന്റെ ചേട്ടൻ “ജാവ” പഠിയ്ക്കാൻ ചെന്നെയിൽ പോകണം എന്ന് പറഞ്ഞതിന് അവന്റെ വീട്ടിൽ പണ്ട് കലാപമുണ്ടായിട്ടുണ്ട്. മറ്റൊരു സുഹൃത്തിന്റെ കസിൻ എന്തോ കാരണം കൊണ്ട് വീട്ടിൽ ഇരുന്ന് തന്റെ വിദേശത്തെ ജോലി ചെയ്യുന്നതും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ് ക്രീനിൽ (കമാൻഡ് ലൈൻ, അയാൾ ഓറക്കിൾ ഡിബിഎആയിരുന്നു) കമാൻഡ് സ് ടൈപ്പ് ചെയ്യുന്നതും കണ്ടാണ് ഞാൻ ഐറ്റിയിൽ ജോലി വേണം എന്ന് ഉറപ്പിയ്ക്കുന്നത് (അതേ ജോലിയാണ് ഞാൻ ചെയ്യുന്നത്). ഇന്നത്, അത്ര പഴക്കമൊന്നുമില്ലാത്ത ആ കാലം, ഒരു നൊസ്റ്റാൾജിയ പോലെ ആയിത്തീർന്നു എന്നതാണ്. അതാണ് നിതിന്റെ കഥയും. ഒരു സാധാരണ മിഡിൽ ക്ലാസ് ജീവിതം, പക്ഷെ മാറ്റങ്ങളുടെ കാലത്തെ ജീവിതം.
ഈ നോവൽ ഇന്നത്തെ രൂപത്തിലാവാൻ പ്രയത്നിച്ച പ്രദീപ് ഭാസ്കർ എന്ന സുഹൃത്തിനെ, എന്റെ എഡിറ്ററെ, മെൻഷൻ ചെയ്യാതെ വയ്യ. പബ്ലിഷിംഗ് ഇൻഡസ്ട്രിയുടെ നാനാവിധ കുഴമറിച്ചിലുകൾക്കിടയിലും പുസ്തകത്തിനൊപ്പം നിന്ന പബ്ലിഷർക്കും, വിജയത്തിൽ ഭാഗഭാക്കായ സുഹൃത്തുക്കൾക്കും വായനക്കാർക്കും പ്രത്യേകം നന്ദി.
