മക്കാർത്തി

 

Photo 2023 06 14 08 30 01

 

അടുത്തിടെ അമേരിക്കൻ സാഹിത്യത്തിൽ എപ്പിക്കുകളില്ല എന്ന് പറഞ്ഞു നടത്തിയ ട്വിറ്റർ പോളിൽ ഐകകണ്ഠമായി പൊങ്ങിവന്ന പേര് മക്കാർത്തിയുടേതായിരുന്നു. ബ്ലഡ് മെരിഡിയൻ എന്ന ഉജ്ജ്വല നോവലാണ് ആ പട്ടം മക്കാർത്തിയ് ക്ക് ലഭിയ്ക്കാൻ കാരണമായത്. ലോകത്തെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച മക്കാർത്തി. അയാളുടെ അവസാനം വന്ന ട്വിൻ നോവലുകൾ, തന്റെ എഴുത്തിന്റെ അവസാനമാണ് എന്നയാൾ പറഞ്ഞിരുന്നു, ഇന്നത് സത്യമായി തീർന്നു. മക്കാർത്തിയെ വായിയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് അയാളെപ്പറ്റി പറഞ്ഞുകൊടുക്കുക എളുപ്പമല്ല. ഒറ്റ നോട്ടത്തിൽ നമ്മുടെ നിരൂപകർക്കും സൊ കോൾഡ് സീരിയസ് വായനക്കാർക്കും താൽപ്പര്യക്കുറവുള്ള ജോൺറെ ഫിക്ഷനിൽ വെസ്റ്റേണുകൾ എഴുതിയിരുന്ന ആൾ എന്നതാണ് മക്കാർത്തിയുടെ ലേബൽ. എന്നാൽ അയാൾ ഒരു ജോൺറകൾക്കു അതീതനാണ് എന്നാണ് എന്റെ അഭിപ്രായം. അയാളെ വായിച്ചാൽ വെസ്റ്റേൺ എന്ന ആശയത്തെപ്പറ്റി തന്നെ നമ്മൾ മാറിച്ചിന്തിയ്ക്കും. വെറും ഒരു ജിങ്കോയിസ്റ്റിക് മിലിറ്ററി എസ്റ്റാബ്ലിഷ് മെന്റ് ആണ് അമേരിയ്ക്ക എന്ന രാജ്യം. അവിടെ ചെന്ന് കയറിയ ആളുകൾ കൊണ്ട് വരുന്ന കൾച്ചറൽ ഡിവേഴ്സിറ്റി ആണ് ആയ രാജ്യത്തിന്റെ ആണിക്കല്ല്. ആ രാജ്യത്തിന്റെ അടിത്തറ പാകാൻ അന്നാട്ടിലെ ആക്രമിച്ചു കയറിയ വെള്ളക്കാർ ഒഴുക്കിയ ചോരപ്പുഴകളുടെ കഥകളാണ് മക്കാർത്തി പറയുന്നത്. എന്നാൽ ജോൺറ ഫിക്ഷന്റെ എളുപ്പഭാഷയോ, ത്രില്ലുകളോ അല്ല അയാളുടെ എഴുത്തിന്റെ ലക്ഷ്യം. അയാളെ വായിച്ചു മനസ്സിലായില്ല എന്നുപറയുന്ന നൂറുകണക്കിന് വായനക്കാരെ, അമേരിക്കൻസ് തന്നെ, നിങ്ങൾ കാണും. ഏറ്റവും വലിയ എപിക് എന്ന് പറയുമ്പോൾ മോബിഡിക്ക് എന്ന അത്യസാധാരണ നോവലിനേക്കാളും മികച്ചത് എന്നാണ് പറയുന്നത് എന്നതുകൂടി ഓർക്കുക. 

 

“Tethered to the polestar they rode the Dipper round while Orion rose in the southwest like a great electric kite. The sand lay blue in the moonlight and the iron tires of the wagons rolled among the shapes of the riders in gleaming hoops that veered and wheeled woundedly and vaguely navigational like slender astrolabes and the polished shoes of the horses kept hasping up like a myriad of eyes winking across the desert floor… All night sheetlightning quaked sourceless to the west beyond the midnight thunder-heads, making a bluish day of the distant desert, the mountains on the sudden skyline stark and black and livid like a land of some other order out there whose true geology was not stone but fear. The thunder moved up from the southwest and lightning lit the desert all about them, blue and barren, great clanging reaches ordered out of the absolute night like some demon kingdom summoned up or changeling land that come the day would leave them neither trace nor smoke nor ruin more than any troubling dream.”

(ഫ്രം ബ്ലഡ് മെരിഡിയൻ)

 

ഇതുപോലുള്ള അസാധാരണ പാസേജുകളുടെ ആധിക്യമാണ് ഈ നോവലുകളുടെ പ്രത്യേകത തന്നെ – അതാണ് കാഷ്വൽ വായനക്കാരെ കുഴക്കുന്നതും. എന്നാൽ ലോകത്തെ ഏതു മികച്ച എഴുത്തുകാരനും ഇത്തരത്തിൽ വായനക്കാരെ കുടഞ്ഞുകളയുന്ന ഒരു ടെക് നിക്കുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്(കഴിഞ്ഞ ദിവസം മരിയാസിനെപ്പറ്റി പറഞ്ഞപ്പോൾ ഞാനത് സൂചിപ്പിച്ചു). വായനയിലും നമ്മൾ വളരേണ്ടതുണ്ട് എന്നതാണ് വായനയുടെ അലിഖിത നിയമം. എന്നാൽ മക്കാർത്തിയുടെ യാത്ര സുഗമമായിരുന്നില്ല. ആദ്യ അഞ്ചു നോവലുകളും കൂടെ വിറ്റത് 5000 കോപ്പികളാണെന്നാണ് പറയുന്നത്. ഇപ്പോൾ ഐക്കണിക് ആയ ബ്ലഡ് മെരിഡിയൻ വെറും 1883 കോപ്പികളാണ് പോലും വിറ്റത് – അവിടെ നിന്ന് അയാളെ വായനക്കാർ കണ്ടെടുത്തു വായിച്ചും വളർത്തിയുമാണ് ഇന്നത്തെ നിലയെത്തിയത് (അതി ഗംഭീര സീരിയസ് വായനക്കാരാണ് അതൊക്കെ ചെയ്യുന്നതും). തുലനം ചെയ്യപ്പെടുന്ന മോബിഡിക്കിനും ഇതേ ഗതിയായിരുന്നു എന്നോർക്കുക. ബൊലാഞ്ഞോയുടെ 2666-നേപ്പറ്റിയുള്ള ഏറ്റവും മികച്ച ലെക്ച്ചർ ഞാൻ കേട്ടതിൽ (Yale), അത് മെരിഡിയനുമായാണ് തുലനം ചെയ്തിരുന്നത്(മെരിഡിയൻ, മോബിഡിക്കുമായും). സ്റ്റെല്ല മാരിസിന് ഉജ്ജ്വലമായ സോളിനോയ്ഡുമായി ചാർച്ച തോന്നിയതിനെപ്പറ്റി ഞാൻ മുന്നേ കുറിച്ചിരുന്നല്ലോ.  

 

മക്കാർത്തിയുടെ ഏറ്റവും എളുപ്പനോവൽ തീർച്ചയായും ദി റോഡ് ആണ്. ബോർഡർ ട്രിലജി ആണ് പിന്നെ എളുപ്പത്തിൽ വായിയ്ക്കാവുന്നത്. അടുത്തിടെ വന്ന പാസഞ്ചർ എന്ന നോവൽ വായിച്ചെടുക്കാനാവുമെങ്കിൽ, സ്റ്റെല്ല മാരിസ് ഒരു അത്യുജ്ജ്വല അനുഭവമായിരിയ്ക്കും. സുട്രീ എന്ന നോവൽ എന്നെ കൂട്ടത്തിൽ ഏറ്റവും കുഴക്കിയ നോവലാണ്. ചൈൽഡ് ഓഫ് ഗോഡ് പോലെയുള്ള നോവലുകളും ശ്രമിയ്ക്കാവുന്നതാണ്. എന്നാൽ അമരത്ത് ബ്ലഡ് മെരിഡിയൻ തന്നെ. ഇതൊക്കെ ആണെങ്കിലും ഗൗരവവായനയാണ് മക്കാർത്തി എന്നത് ഞാൻ ആവർത്തിയ്ക്കുകയാണ്. മഞ്ഞക്കണ്ണട മാറ്റിവച്ചു വായിയ്ക്കണം എന്ന് മാത്രം. എന്നാൽ എക്കോ ക്രൈം എഴുതി (റോസ് ജോൺറ നോവൽ അല്ല, മരിയാസ് സ്പൈ നോവലുകൾ അല്ല എഴുതുന്നത് എന്നതുപോലെ – റ്റോമസ് നെവിൻസൺ സ്പൈ നോവലാണ്, എന്നാൽ അല്ല താനും), ഞാനും എഴുതുന്നു എന്നൊക്കെ ഊറ്റം കൊള്ളുന്ന ഇന്നാട്ടിലെ മീഡിയോക്കർ എഴുത്തുകാർ പറയുന്ന ലെവലിൽ അല്ല എന്നതും ശ്രദ്ധിയ് ക്കേണ്ടതാണ്.      

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top