Parade

 

റേച്ചൽ കസ് കിന്റെ പരേഡ് അവരുടെ ചെറുകഥകളുടെ, ലേഖനങ്ങളുടെ, അവരുടെ തന്നെ ജീവിതത്തിലെ സംഭവങ്ങളുടെ എല്ലാം മിക്സ് ആണ്. ന്യൂയോർക്കറിലും മറ്റും വന്ന കഥകളെ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തും അവർ നോവലാക്കിയിരിയ്ക്കുന്നു. ഇതിനു മുന്നേ വന്ന അവരുടെ പുസ്തകം “സെക്കൻഡ് പ്ലെയ്സ്” വായിച്ചവർക്ക്, കൂടുതൽ റെഫെറെൻസുകൾ കിട്ടും. ഫെമിനിസ്റ്റ്/റെപ്രെസെന്ററ്റീവ് റൈറ്റിംഗ് മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി സെക്ഷനാണ് എന്ന് ഞാൻ പറയുമ്പോൾ ആളുകൾക്ക് പിടിയ്ക്കില്ല. സ്വന്തമായി പൊളിറ്റിക്സ് ഇല്ലാതെ പൊളിറ്റിക്സ് (എന്നാണ് നാട്യം) പറയുന്നതാണ് ഇവിടത്തെ ലിബറൽ ഫെമിനിസ്റ്റ് മറ്റു രാഷ്ട്രീയ എഴുത്തുകളുടെ പ്രധാന പ്രശ് നം. അഥവാ തന്റെ അരാഷ്ട്രീയതയെ മറച്ചുപിടിയ്ക്കാനുള്ള ഒരു കൺകെട്ടാണ് ഇവിടത്തെ എഴുത്തുകാർക്ക് ഇമ്മാതിരി ലേബലുകൾ. പ്രകൃതി എഴുത്തുകാരെ മാത്രം നോക്കിയാൽ മതി – ഇത്രയും യാഥാർഥ്യബോധമില്ലാത്ത എഴുത്തുകൾ വേറൊരു ഭാഷയിലും കാണില്ല. എഴുത്തുബുദ്ധിയെന്നല്ല, അറിവിന്റെ, ധാരണയുടെ, എക്സ് പോഷറിന്റെ, വായനയു(കളു)ടെ അഭാവമാണ് നമ്മുടെ എഴുത്തുകാരുടെ പ്രധാന പരാധീനത. ദേർ ഈസ് സീറോ ബ്രെയിൻ ഇൻവോൾവ്ഡ്. പറയുമ്പോൾ ചൊടിച്ചിട്ടു കാര്യമില്ല. റേച്ചലിന്റെ ആർട്ടിനെപ്പറ്റിയുള്ള ലേഖനങ്ങൾ നോക്കുക(ഗാർഡിയനിൽ), സെക്കന്റ് പ്ളെയ്സിലെ കഥാപാത്രങ്ങൾ ആവർത്തിയ്ക്കുന്നുണ്ട് ഈ “നോവലി”ൽ . അവരുടെ ന്യൂയോർക്കറിൽ വന്ന കഥ “സ്റ്റണ്ട്മാൻ” വാസ് ജോ ഡ്രോപ്പിംഗ് (https://www.newyorker.com/magazine/2023/04/24/the-stuntman-fiction-rachel-cusk). “സ്പൈ” ഇവിടെ വായിയ്ക്കുക – https://harpers.org/archive/2023/10/the-spy-cusk/. “മിഡ് വൈഫ്” എന്ന കഥ ഇവിടെ – https://www.ft.com/content/a5b1365b-1886-445e-95f9-1aab9dfe08e5. അഥവാ നോവൽ ഏകദേശം മൊത്തമായി ഓൺലൈനിൽ ലഭ്യമാണ്, ശ്രദ്ധിയ്ക്കാനുള്ളത് അവ എങ്ങനെ എഡിറ്റ് ചെയ്താണ് എഴുത്തുകാരി ഈ പുസ്തകം ഉണ്ടാക്കിയിരിയ്ക്കുന്നത് എന്നാണ്. ഫെമിനിസ്റ്റ് ആംഗിളിലുള്ള അടുത്ത കാലത്തേ ഏറ്റവും ഉജ്ജ്വല പുസ്തകമാണ് പരേഡ്. ഞാൻ കൂടുതൽ മിനക്കെടുന്നില്ല (ഇതിന് കിട്ടുന്ന പല്ലിറുമ്മൽ തന്നെ ധാരാളമായിരിയ്ക്കും). അവസാന സെക്ഷൻ വായിയ്ക്കുമ്പോൾ ജൻബെർഗിന്റെ “ഡീറ്റെയിൽസ്” ഓർത്തു. ബുക്കർ കിട്ടിയ കൈറോസിനെക്കാളും മികവ് ആ പുസ്തകത്തിന്റെ ലാസ്റ്റ് സെക്ഷനുണ്ട്.   

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top