ഛായാമരണം

പലതവണ എഴുതിയിട്ടുള്ള കാര്യമാണ് പറയുന്നത് – ക്രൈം നോവലിൽ എഴുത്തുകാരന്റെ അറിവ്, ഇന്റലിജൻസ്, എന്തിന് എഴുത്തുകാരന്റെ അനുഭവപരിസരം പോലും വായനക്കാരുടെ കണ്ണിൽ നിന്ന് ഒളിപ്പിച്ചുവയ്കുക പ്രയാസമാണ്. ഒരു ശരാശരി വായനക്കാരൻപോലും ഇതെല്ലാം നിഷ്പ്രയാസം കണ്ടുപിടിയ്ക്കും. ഇപ്പോൾ മലയാളത്തിൽ അന്തം വിട്ടോടിക്കൊണ്ടിരിയ്ക്കുന്ന ക്രൈം നോവലുകൾ വായിച്ചാൽ ഇതൊക്കെ എഴുതുന്ന ആളുകളുടെ ജീവിത പരിസരങ്ങൾ, വിവിധ വിഷയങ്ങളിലെ അറിവ് എന്നിവയെപ്പറ്റി ഏകദേശ ധാരണ നമുക്ക് കിട്ടും – കാരണം, ഞാൻ മുന്നേ എഴുതിയതാണ്, ലീകാർ ചാരവൃത്തിയെപ്പറ്റി എഴുതുമ്പോൾ അയാൾ സ്വയം ആ ജോലി ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകും, അയാളുടെ ഡീറ്റൈലിംഗ് അത്ര പഴുതില്ലാത്തതാണ്, ജാക് റീച്ചർ ആയുധങ്ങളെപ്പറ്റി പറയുന്നത് എഴുത്തുകാരന്റെ പരിചയസമ്പത്തിന്റെ പുറത്താണ്, യു നെസ്‌ബോയുടെ നോവലുകളിലെ പോലീസ് പ്രൊസീജറുകൾ വേറൊരു നോവലിൽ നിങ്ങൾ കാണില്ല. സ്റ്റീഫൻ കിംഗ് Outsider എഴുതിയതിനു അയാൾക്ക് Consultant ഉണ്ടായിരുന്നു എന്ന് പിൻകുറിപ്പിലുണ്ട് (കുറച്ചു കോംപ്ലക്സ് ആയ സ്ഥിതിയാണ് നോവലിൽ). അവിടങ്ങളിൽ അതിനൊക്കെ ആളുകളുണ്ട്, എഡിറ്റർമാരുണ്ട് – നമ്മുടെ പാവം എഴുത്തുകാർക്ക് ഇന്റർനെറ്റ് അല്ലെങ്കിൽ അറിവുണ്ടെന്നു അവർ ധരിയ്ക്കുന്ന ആളുകളുമായുള്ള ചങ്ങാത്തം ഇതൊക്കെയാണ് കൈമുതൽ. ക്രൈം, സ്പെക്കുലേറ്റീവ് ഫിക്ഷനിൽ വരുന്ന പല വിഭാഗങ്ങൾ എല്ലാം ബുദ്ധി എന്ന ഒരു സംഗതിയുടെ ചുറ്റും കറങ്ങുന്നതാണ്(ഭാവന തന്നെ ബുദ്ധിയാണ്). ബുദ്ധിയുള്ള ഒരു എഴുത്തുകാരന്റെ പാത്രങ്ങൾ അയാളുടെ അത്രയും ബുദ്ധിയിൽ പ്രവർത്തിയ്ക്കും. ഫെയ്‌സ്ബുക്കിലെ ഒരു ക്രൈം/ഹൊറർ enthusiast ആയുള്ള സുഹൃത്ത് പ്രവീൺ ചന്ദ്രൻ എഴുതിയ “ഛായാമരണം” എന്ന നോവലിനെ “മധ്യവർത്തി നോവൽ” എന്ന് വിശേഷിപ്പിച്ചു കണ്ടതാണ് ഞാനീ നോവൽ വാങ്ങി വായിയ്ക്കാനുണ്ടായ (ഏക) കാരണം. ലാജോ ജോസും പാർവ്വതിയുമെല്ലാം എഴുതുന്ന ഭാഷയും അവർ attempt ചെയ്യുന്ന തരം സാഹിത്യവും നമുക്കറിയാവുന്നതാണല്ലോ, എന്നാൽ “സാഹിത്യഗുണം” എന്ന് ശരാശരി മലയാളി വായനക്കാരൻ കരുതുന്ന തരം സംഗതി ക്രൈമിൽ രസമായിരിയ്ക്കും എന്നെനിയ്ക്കു തോന്നി. അതാരും മുൻപേ ഉപയോഗിയ്ക്കാത്ത സംഗതിയല്ല, മലയാളിയുടെ “സാഹിത്യഗുണം” എന്ന സംഗതി അത്ര വ്യക്തമൊന്നുമല്ലെങ്കിലും. സിമനൺ തൊട്ടു യു നെസ്‌ബോ വരെ അത് കൈകാര്യം ചെയ്തിട്ടുണ്ട് – സിമനൺ ആകട്ടെ എക്സിസ്റ്റെൻഷ്യൽ നോവലുകൾ വരെ എഴുതിയിട്ടുണ്ട്. Riku Onta-യുടെ നോവലിനെപ്പറ്റി മുന്നേ ഒരു കുറിപ്പിൽ ഞാൻ പറഞ്ഞിട്ടുണ്ട് (Aosawo Murders).

പ്രവീണിന്റെ നോവലിൽ ഒരു പ്രൊഫസർ ഒരു എഴുത്തുകാരിയെ ഒരു റിസോർട്ടിൽ മുൻ തീരുമാനപ്രകാരം കണ്ടുമുട്ടുന്നു. അയാളുടെ സുഹൃത്തിന്റെ ഭാര്യയും ക്രൈം എഴുത്തുകാരിയുമാണ് അവർ. റിസോർട്ടിൽ ഒരു പെൺകുട്ടി അന്ന് രാത്രി കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൊബൈൽ അവിടത്തെ ജീവനക്കാരൻ പ്രൊ‌ഫസറെ കാണിയ്ക്കുന്നു (പോലീസിനെയല്ല, ഇത് വെറുതെ പരിചയത്തിനു പുറത്ത്). പ്രൊഫസർ ഇത് പാസ്സ്‌വേർഡ് ലോക്ക് ചെയ്യാത്തതിനാൽ, അതിലെ കണ്ടെന്റ് തന്റെ മൊബൈലിലേക്ക് മാറ്റുന്നു (ഇത് ഓർത്തുവയ്ക്കുക, അയാൾക്ക് കണ്ടെന്റ് ഇതുപോലെ എടുത്തുവയ്ക്കുന്ന സ്വഭാവമുണ്ട്, തന്റെ “റിസേർച്ചിന്” എന്ന പേരിൽ). പ്രൊഫസർ ഒരു ഐടി പാർക്കിലെ കമ്പനിയിൽ കൺസൾട്ടന്റ് കൂടെയാണ്. അവിടന്ന് അയാൾക്ക്‌ പരിചയമുള്ള ഒരു ജോലിക്കാരനാണ് ആദിത്യൻ. ആദിത്യനെ ഫെയ്‌സ്ബുക്ക് വഴി ഒരു പെൺകുട്ടി പറ്റിയ്ക്കുന്നു. അതിന്റെ പിന്നാലെ അയാൾ കുഴഞ്ഞു വീണു മരിയ്ക്കുന്നു. വീഴുന്നത് കമ്പനിയിൽ server റൂമിലാണ്. അവിടത്തെ ക്യാമറകളിൽ അയാൾക്ക് ശരിയ്ക്ക് എന്ത് സംഭവിയ്ക്കുന്നു എന്ന് വ്യക്തമല്ല (അതും വില്ലൻ ചെയ്തതാണെന്ന് പിന്നീടുണ്ട്, എന്ത് കമ്പനിയോ എന്തോ) – എന്നാൽ പ്രൊഫസർക്ക് ഇതിൽ ഒരു സ്‌പെഷൽ താല്പര്യം. അയാൾ എഴുത്തുകാരിയോട് ആ കഥ നോവലായി എഴുതാൻ പറയുകയാണ്. Adultery എന്ന സംഗതി എവിടെയും വരുന്നില്ലെങ്കിലും ഈ സ്ത്രീയുമായി അയാൾക്കുള്ള ബന്ധം പ്രൊഫസർ ഭാര്യയിൽ നിന്നും മകളിൽ നിന്നും ഒളിച്ചു വയ്ക്കുന്നുണ്ട്. എന്നാൽ എഴുത്തുകാരിയുടെ വീട്ടിൽ അയാളുടെ വസ്ത്രങ്ങൾ, എന്തിന് റേസർ പോലും കിടപ്പുണ്ട്(ഇതും ഓർത്തുവയ്ക്കുക). ഭാര്യയും മകളും എല്ലാം അറിഞ്ഞു എന്നതിന്റെ വിഷമം ഒരു ഭാഗത്തുള്ളപ്പോഴും മറുഭാഗത്ത് കാമുകിയുമൊത്ത് നോവൽ എഴുതി പൂർത്തിയാക്കാനായി കൊലപാതകം നടന്ന കമ്പനിയിലും, അവിടത്തെ ജോലിക്കാരുടെ പിന്നാലെയും എല്ലാം പ്രൊഫസർ ഓടിനടക്കുകയാണ്. ഐടി കമ്പനിയിലെ ആളുകളോ അല്ലെങ്കിൽ സോഫ്റ്റ് വെയർ പാർക്കോ മരിച്ചയാളുടെ ബന്ധുക്കളോ ഇത് അന്വേഷിയ്ക്കുന്നില്ല – കുഴഞ്ഞു വീഴുന്ന ആദിത്യനെ പുറത്തേയ്ക്കു കൊണ്ടുപോവുമ്പോൾ അവന്റെ കഴുത്ത് ഞെരിച്ചതിന്റെ പാട് ആണ് ഇയാളുടെ സംശയത്തിന്റെ കാരണം. അത് കൊലപാതകമാണ് എന്നയാൾക്ക്‌ തോന്നുന്നെങ്കിലും (സഹപ്രവർത്തകർ കാഷ്വൽ ആണ് എന്നതിലും അയാൾക്ക് സംശയമുണ്ട്) അത് അധികൃതരെ അറിയിയ്ക്കാതെ “സിസിലി, നീ നോവൽ എഴുത്, നമുക്ക് അതിന്റെ കൂടെ കൊലപാതകിയെ കണ്ടു പിടിയ്ക്കാം” എന്നാണ് അയാൾ പറയുന്നത്. എന്നിട്ടോ ചുമ്മാ സോഫ്റ്റ്‌വെയർ കമ്പനിയിൽ കാമുകിയുമൊത്ത് കേറിചെല്ലുകയാണ്(എഴുത്തുകാരന് ഐറ്റി പാർക്കുകളിലെ സെക്യൂരിറ്റിയെപ്പറ്റി അത്ര ധാരണയൊന്നുമില്ല). അവിടെ മുഴുവൻ ദുരൂഹത. അവിടെ വച്ച് നോവലിസ്റ്റ് കാമുകിയുടെ മൊബൈലിൽ ഫ്ലാഷ് മെസേജ് വരുന്നു – അവർ അവിടത്തെ വൈഫൈ കണക്ട് ചെയ്തു എന്ന് എവിടെയുമില്ല, അവരുടെ ഫോൺ എങ്ങനെയാണു ഹാക്ക് ചെയ്യുന്നത് എന്ന് വ്യക്തമല്ല, ആദ്യം പറഞ്ഞപോലെ നോവലിൽ മുഴുവൻ ഇമ്മാതിരി convenience എഴുത്തുകാരൻ ഉപയോഗിയ്ക്കുന്നുണ്ട്. ആദ്യം ലോക്ക് ഇല്ലാതെ കിട്ടുന്ന മൊബൈലിലെ ഡാറ്റ. പിന്നെ കാമുകിയും അയാളും പിന്തുടർന്നെത്തുന്ന “prime suspect” തന്റെ ലാപ്‌ടോപ്പിന് ഒരു പാസ്സ്‌വേർഡ് പോലും സെറ്റ് ചെയ്തിട്ടില്ല എന്നത് (നെറ്റ്‌വർക്ക് എൻജിനീയർ ആണ് ലാപ്റ്റൊപ് ഉടമ), അതിൽ നിന്ന് കിട്ടുന്ന ചാറ്റ് ഹിസ്റ്ററിയാണ് വില്ലനെ പിടിയ്ക്കാൻ അയാളെ സഹായിയ്ക്കുന്നത് – വില്ലനാകട്ടെ ഈ ലാപ്ടോപ്പ് ഹാക്കിങ്ങിന് ഉപയോഗിയ്ക്കുകയാണ്, ബട്ട്, എൻക്രിപ്ഷൻ, പാസ്സ്‌വേർഡ് ഒന്നുമില്ല. ചാറ്റിൽ മറ്റൊരാളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചതാണ് അയാളുടെ വലിയ “ഹാക്ക്”. നാനാവിധ പ്രശനങ്ങളിൽ പെട്ട് ഉഴലുന്ന പ്രൊഫസർ കോഴിക്കോട്ടെ മിട്ടായിത്തെരുവിൽ പത്തുമുപ്പതു വർഷത്തിന് ശേഷം പെട്ടെന്ന് കാണുന്ന പഴയ സഹപാഠിയോട് ഈ കഥ മുഴുവൻ, ആരെയാണ് സംശയം, അവരുടെ പേരുകൾ എന്നിവയടക്കം ഒരു കാരണവുമില്ലാതെ അങ്ങ് പറയുകയാണ് – അതിനുശേഷം സുഹൃത്ത് “അന്വേഷണത്തിന്” അയാളുടെ കൂടെ കൂടുകയും സഹായിയ്ക്കുകയും എല്ലാം ചെയ്യുന്നു. പ്രൊഫസറുടെ കാമുകിയുടെ വീട്ടിൽ ചെല്ലുന്ന ഭാര്യ അവിടെക്കണ്ട റേസറിൽ നിന്ന് അയാളുടെ മണം തിരിച്ചറിയുന്ന ഒരു “ബ്രില്യന്റ്” രംഗം കൂടിയുണ്ട് നോവലിൽ (ഡോഗ് സ്‌ക്വാഡ് ഒക്കെ എന്തിന്?). അതു കഴിഞ്ഞ ഉടനെ “സപത്നി”യുടെ മകളുടെ ഫോട്ടോ കണ്ടപ്പോൾ “മാതൃത്വത്തിന്റെ നിനവുകൾ അവളിലുണർന്നു” പോലും! എന്നിട്ടോ അന്ന് രാത്രി നായകനെ നിർബന്ധിച്ചു കാമുകിയുടെ വീട്ടീലേയ്ക്കു തന്നെ പറഞ്ഞുവിടുകയാണ് അവർ. അവിടെച്ചെല്ലുമ്പോൾ എഴുത്തുകാരി മരിച്ചിരിയ്ക്കുന്നു, അവരുടെയും കഴുത്തിൽ ഞെരിച്ച പാടുണ്ട്. പ്രവീൺ ചന്ദ്രൻ നായകന് trap ഉണ്ടാക്കുന്ന വിധമാണ് (അപ്പോഴേയ്ക്കും ഭാര്യ അവിഹിതമൊക്കെ അങ്ങ് ക്ഷമിച്ചു). ഈ കേസ് അന്വേഷിയ്ക്കാൻ വരുന്ന പോലീസേമാന് തന്റെ “നാട്ടിൻപുറത്തെ ജീവിതപരിചയം” (അതെന്താ പോലീസ് സ്റ്റേഷനിൽ ജൈവകൃഷിയായിരുന്നോ?) ആണത്രേ ജോലിയിൽ തുണയായത്, അയാൾക്ക് കഥയിൽ ഒരു റോളുമില്ല, വെറുതെ ഒരു ഇൻട്രോ. വില്ലന്റെ ഫോട്ടോസിൽ നിന്ന് “ചില സോഫ്റ്റ്‌വെയർ” വച്ച് അതെടുത്ത സമയമൊക്കെ അയാൾ മനസിലാക്കുന്നതാണ് (Exif ഇൻഫോർമേഷൻ എന്ന് പറയും, ഇത്രയും വിശദമായി കാര്യങ്ങൾ പറയുന്ന എഴുത്തുകാരന് ഇത് പറയാനാകുന്നില്ല, അയാളുടെ റിസേർച് അത്രയേയുള്ളൂ) നോവലിലെ പ്രധാന ട്വിസ്റ്റ്. വില്ലനെ കാണാൻ നായകൻ അവസാനം നേരെ ചെല്ലുമ്പോൾ നായകൻ പോലീസിനെയും വിളിച്ചിരിയ്ക്കാം എന്ന് ഊഹിയ്ക്കാൻ കഴിയാത്ത മണ്ടനാണ് അതിബുദ്ധിമാനായ വില്ലൻ (അയാൾ ഗൂഡസംഘത്തിന്റെ ഭാഗമാണ് എന്നൊക്കെയുണ്ട് നോവലിൽ, ഇല്ലുമിനാറ്റി മല്യാള നോവലിലും, വൗ).

മേലെ പറഞ്ഞല്ലോ, എല്ലാം സൗകര്യപ്രദമായി place ചെയ്താണ് നോവലിസ്റ്റ് ഇവിടെ കഥയവതരിപ്പിയ്ക്കുന്നത്. പ്രൊഫസറുടെ ഭാര്യയെ സംശയത്തിലാക്കാൻ ശ്രമിയ്ക്കുന്നതും പിന്നാലെയുള്ള പോലീസ് പ്രൊസീജ്യറും ഒക്കെ വായിച്ചാൽ ചിരി വരും (എസ് ഐ ഞെട്ടുന്ന രംഗവും, പ്രശാന്ത് രഘുവംശം മോഡൽ ചോദ്യം ചെയ്യലും). നോവൽ ബോർഹസിൽ നിന്നും കടം കൊണ്ടിട്ടുണ്ട് എന്ന് എഴുത്തുകാരനെയും സുഹൃത്തുക്കളെയും സദാ പ്രൊമോട്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന ഒരു യുവനിരൂപകൻ പറഞ്ഞതിന്റെ സ്ക്രീൻ ഷോട്ട് ആരോ അയച്ചു തന്നിരുന്നു, എന്റെ പരിമിത വായനയിൽ കണ്ടുപിടിയ്ക്കാൻ കഴിയാഞ്ഞതാണോ എന്നറിയില്ല അയാളുടെ പുസ്തകങ്ങളുടെ പേരുകൾ രണ്ടു സ്ഥലത്ത് വരുന്നുണ്ട് എന്ന് മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. ഇതൊക്കെ ആണെങ്കിലും നോവലിലെ അവസാന പത്തുപേജിൽ വില്ലനെ reveal ചെയ്യുന്നത് തൊട്ടു അയാളുടെ ക്രൈം എങ്ങനെ നടന്നെന്ന വിവരണം ചടുലമാണ് (സൗകര്യപ്രദമായുള്ള എല്ലാ ലൂപ്ഹോൾസും ഉണ്ടായിട്ടും) – അതാണ് ഈ നോവലിലെ സ്ട്രോങ്ങ് മൊമെന്റ് – അതിനു വേണ്ടി വായനക്കാരൻ വെള്ളം കുറെ കുടിയ്ക്കണം എന്ന് മാത്രം. മധ്യവർത്തി സാഹിത്യം എന്ന പേരിൽ ഇതിൽ എഴുതിച്ചേർത്തിട്ടുള്ള “സാഹിത്യ” ഭാഗങ്ങൾ വായിച്ചാൽ ദയനീയം എന്നേ പറയാൻ തോന്നൂ – കുറച്ചു സാംപിൾസ് താഴെ.

ഇന്റർനെറ്റ് എന്ന സങ്കേതം സദാ കൈത്തുമ്പിലുണ്ടായിട്ടും എഴുത്തുകാർ അതിനെപ്പറ്റിയും, മറ്റു സാങ്കേതിക മേഖലകളെപ്പറ്റിയും അജ്ഞരായി തുടരുന്നത്, വിശിഷ്യാ, ക്രൈം പോലെയുള്ള ബുദ്ധി വച്ചുള്ള കളിയിൽ ഏർപ്പെടുന്നവർ ഇങ്ങനെയായി വരുന്നത്, ലജ്ജാവഹമാണ്. പത്തിരുപതു വർഷമായി കേരളത്തിൽ ഐടി പാർക്കുകൾ തുടങ്ങിയിട്ട്. ഐടിയിൽ എല്ലാ ദിവസവും പാർട്ടിയുണ്ടാവും, സ്വാതന്ത്രരായ പെൺകുട്ടികൾ കഞ്ചാവടിയ്ക്കും, അപ്പോൾ അച്ഛൻമാർ സഹപാഠികളുടെ മുന്നിൽ വച്ച് അവരെ തല്ലും എന്നൊക്കെയുള്ള ക്ലീഷെകൾ 2020-ലുള്ള ഈ നോവലിലും വരുന്നത് അസഹനീയമാണ്. ലാർസന്റെ “ഗേൾ വിത്ത്..” ഒക്കെ ഹാക്കിങ്ങ് അവതരിപ്പിക്കുന്നതിലെ വൃത്തി ഒക്കെ ഒന്ന് വായിച്ചു നോക്കുന്നതിൽ എന്താണ് ഇത്ര ബുദ്ധിമുട്ട് (അല്ലെങ്കിൽ അതുപോലെയുള്ള നോവലുകൾ, Ghost in the Wires പോലെ റിയൽ ലൈഫ് ബേസ് ചെയ്തവ, അടുത്ത കാലത്ത് Wired പബ്ലിഷ് ചെയ്ത, ഞാനിവിടെ ലിങ്ക് ചെയ്ത, Marcus Hutchins-ന്റെ കഥ പറയുന്ന നീളൻ ലേഖനം – “സ്വയം അടച്ചിരിക്കുന്നതിന്റെ..” ഭാഗം ആറു കാണുക – ഇങ്ങനെ എന്തൊക്കെ കിടക്കുന്നു. Unicasting ഒക്കെ എന്താണെന്നു ഗൂഗിൾ ചെയ്താൽ അറിയാമല്ലോ). സാഹിത്യകാരന്മാരും നിരൂപകരും ഒക്കെ സുഹൃത്തുക്കളായുള്ള എഴുത്തുകാരന് അത് കഴിയുന്നില്ലെങ്കിൽ അയാളുടെ അലസതയാണ് വില്ലൻ എന്നേ എനിയ്ക്കു പറയാനുള്ളൂ.

18 thoughts on “ഛായാമരണം”

  1. Killed it😂.
    Plot വായിച്ചു കൊണ്ടിരിക്കുമ്പോൾ ഏതോ ഒരു Point ൽ Indian freedom struggle base ചെയ്ത് മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുമ്പോൾ ഞാൻ എഴുതിയ ഒരു നാടകം ഓർമ്മ വന്നു. 🙂
    ഭഗത്സിങിനെ തൂക്കി കൊന്നതിൽ പ്രതിഷേധിച്ച് അതിൻ്റെ പിറ്റേന്ന് ‘രണ്ടാം സ്വാതന്ത്ര്യസമരം'(ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കേട്ടിരുന്നു. അപ്പോൾ രണ്ടും ഉണ്ടാകണമല്ലോ സ്വാഭാവികമായും🙃) നടന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതും മഹാത്മ ഗാന്ധിയോട് “പ്രധാനമന്ത്രിയാകൂ പ്രധാനമന്ത്രിയാകൂ” എന്ന് നെഹ്റുവും സുഭാഷ്ചന്ദ്രബോസും(?) പറഞ്ഞ് ഗാന്ധി ”പറ്റില്ല പറ്റില്ല, നെഹ്റു ആയാൽ മതി” എന്നും എല്ലാം പറയുന്ന അതിഭീകരമായ റിസർച്ചിന് ശേഷം എഴുതിയതായിരുന്നു അത് 😌.
    വില്ലനെ കൊണ്ടുവരാൻ സംഭവങ്ങളുടെ ഒരു പരമ്പര വായുവിൽ നിന്ന് ഉണ്ടാക്കിയതായി Plot വായിക്കുമ്പോൾ തോന്നിയതു കൊണ്ടാകുമായിരിക്കണം അത് ഓർമ്മ വന്നത് 😛 😀

  2. Killed it😂.
    Plot വായിച്ചു കൊണ്ടിരിക്കുമ്പോൾ ഏതോ ഒരു Point ൽ Indian freedom struggle base ചെയ്ത് മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുമ്പോൾ ഞാൻ എഴുതിയ ഒരു നാടകം ഓർമ്മ വന്നു. 🙂
    ഭഗത്സിങിനെ തൂക്കി കൊന്നതിൽ പ്രതിഷേധിച്ച് അതിൻ്റെ പിറ്റേന്ന് ‘രണ്ടാം സ്വാതന്ത്ര്യസമരം'(ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കേട്ടിരുന്നു. അപ്പോൾ രണ്ടും ഉണ്ടാകണമല്ലോ സ്വാഭാവികമായും🙃) നടന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതും മഹാത്മ ഗാന്ധിയോട് “പ്രധാനമന്ത്രിയാകൂ പ്രധാനമന്ത്രിയാകൂ” എന്ന് നെഹ്റുവും സുഭാഷ്ചന്ദ്രബോസും(?) പറഞ്ഞ് ഗാന്ധി ”പറ്റില്ല പറ്റില്ല, നെഹ്റു ആയാൽ മതി” എന്നും എല്ലാം പറയുന്ന അതിഭീകരമായ റിസർച്ചിന് ശേഷം എഴുതിയതായിരുന്നു അത് 😌.
    വില്ലനെ കൊണ്ടുവരാൻ സംഭവങ്ങളുടെ ഒരു പരമ്പര വായുവിൽ നിന്ന് ഉണ്ടാക്കിയതായി Plot വായിക്കുമ്പോൾ തോന്നിയതു കൊണ്ടാകുമായിരിക്കണം അത് ഓർമ്മ വന്നത് 😛 😀

  3. പേജ് 105 ലെ / നോവലിസ്റ്റായ സുഹൃത്ത് പ്രഫസറോട് ‘നീ കൊന്നിട്ടില്ലെങ്കിൽ എന്തിനു ഭയപ്പെടണം’ എന്നു പറയുന്ന ഒരു ഭാഗം വളരെ അരോചകമായിപ്പോയി .

  4. പേജ് 105 ലെ / നോവലിസ്റ്റായ സുഹൃത്ത് പ്രഫസറോട് ‘നീ കൊന്നിട്ടില്ലെങ്കിൽ എന്തിനു ഭയപ്പെടണം’ എന്നു പറയുന്ന ഒരു ഭാഗം വളരെ അരോചകമായിപ്പോയി .

  5. പേജ് 105 ലെ / നോവലിസ്റ്റായ സുഹൃത്ത് പ്രഫസറോട് ‘നീ കൊന്നിട്ടില്ലെങ്കിൽ എന്തിനു ഭയപ്പെടണം’ എന്നു പറയുന്ന ഒരു ഭാഗം വളരെ അരോചകമായിപ്പോയി .

  6. ഇതിന്റെ ഒരു പോസിറ്റീവ് റിവ്യൂ കണ്ടപ്പോൾ വാങ്ങിയാലോ എന്നാലോചിച്ചിരുന്നു.. ഹമ്മേ, ഇത് പരിതാപകരമാണല്ലോ.. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡും ഇതാണല്ലോ.. പുള്ളിക് ആ mr robot സീരീസ് എങ്കിലും കാണാമായിരുന്നു.. IT നെറ്റ്‌വർക്ക് എന്തുമാത്രം സെക്യൂരിറ്റിയിലാണ് ഓടുന്നത് എന്ന് ഏകദേശ ധാരണയെങ്കിലും കിട്ടിയേനെ

  7. ഇതിന്റെ ഒരു പോസിറ്റീവ് റിവ്യൂ കണ്ടപ്പോൾ വാങ്ങിയാലോ എന്നാലോചിച്ചിരുന്നു.. ഹമ്മേ, ഇത് പരിതാപകരമാണല്ലോ.. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡും ഇതാണല്ലോ.. പുള്ളിക് ആ mr robot സീരീസ് എങ്കിലും കാണാമായിരുന്നു.. IT നെറ്റ്‌വർക്ക് എന്തുമാത്രം സെക്യൂരിറ്റിയിലാണ് ഓടുന്നത് എന്ന് ഏകദേശ ധാരണയെങ്കിലും കിട്ടിയേനെ

    1. കുറെ പുറം ചൊറിയലുകാരും സീനിയർ ജൂനിയർ നിരൂപകരും അവരുടെ പബ്ലിഷെഴ്സുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഒക്കെ ചേർന്നുള്ള കളിയാണ്. സൈബർലോകം എന്തോ തേങ്ങയാണെന്നു കരുതുന്ന കുറെ പാവങ്ങളെ ഇവരിങ്ങനെ പറ്റിച്ചു കൊണ്ടിരിയ്ക്കും. നീ സീരീസുകളെപ്പറ്റിയൊന്നും ഐഡിയ കൊടുക്കല്ലെ, ഇനി അതും കോപ്പിയടിച്ച് ഇറക്കും. പേഴ്സൺ ഓഫ് ഇന്റ്രസ്റ്റ് കോപ്പി അടിച്ച കഥയൊക്കെ ഇവന്മാരുടെ ഗാങ്ങിലുള്ള ഒരുത്തന്റെയാ.

  8. ഈ കുറിപ്പ് ‘പ്രഥമദൃഷ്ട്യാ’ എന്ന നോവലിനെ ഓർമിപ്പിച്ചു. ഓൺലൈനിൽ ഭൂരിഭാഗവും പോസിറ്റീവ് ആയി സംസാരിച്ച ഒരു ലഘു നോവൽ. ഫസ്റ്റ് ഡ്രാഫ്റ്റ് അത് പോലെ പ്രിന്റ് ചെയ്ത പോലെ തോന്നി. ഒട്ടുമിക്ക പേജും eye roll ചെയ്താണു വായിച്ച് തീർത്തത്. ഇവർക്കൊന്നും ഹോണെസ്റ്റ് ആയ നിരൂപണങ്ങൾ/അഭിപ്രായങ്ങൾ കിട്ടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

    1. ഞാൻ നോട്ടു ചെയ്തിട്ടുള്ള കാര്യം സാധാരണ മിഡിൽ ക്ലാസ് അപ്പർ മിഡിൽ ക്ലാസ് ജീവിത പരിസരത്തു നിന്ന് വന്നു വായനയിലൂടെയല്ലാതെ മറ്റൊരു തരം ജീവിതത്തെയും പറ്റി യാതൊരു അറിവോ അനുഭവമോ ഇല്ലാത്ത ആളുകളാണ് ഇത്തരം പുസ്തകങ്ങൾ എഴുതുന്നത് എന്നാണ്. വായനയുടെ കുറവ് ഇവരുടെയൊക്കെ എഴുത്തിൽ നല്ലവണ്ണം കാണാം. ഇത് ഈ പുതുക്കക്കാരിൽ മാത്രമല്ല ഉള്ളത്, കുറച്ചു എക്സ്‌പീരിയൻസ് ഉള്ളവർക്കുമുണ്ട്. അത്തരക്കാർ എല്ലാവരും അതുകൊണ്ടാണ് genre fiction തിരഞ്ഞെടുക്കുന്നത് എന്ന് തോന്നുന്നു. അങ്ങനെയാകുമ്പോൾ എല്ലാം ഭാവനയാകാം എന്ന ധാരണയിൽ. ആ അപ്പ്രോച്ചിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് ഈ നോവൽ. സത്യത്തിൽ കേസും അത് തെളിയിയ്ക്കലും മാത്രമായി ഈ നോവൽ എഴുതിയിരുന്നതെങ്കിൽ എത്രയോ ഭേദമാകുമായിരുന്നു. മധ്യവർത്തി നോവൽ അയാൾ എഴുതിയത് രണ്ടു തരം വായനക്കാരെയും പിടിയ്ക്കാനാണ്. എന്നാൽ ഇല്ലത്തുനിന്ന് പുറപ്പെട്ടു അമ്മത്ത് എത്തിയതുമില്ല എന്ന സ്ഥിതിയായി. ഇയാൾക്ക് ഫീഡ് ബാക്ക് കൊടുക്കുന്ന ആളുകളെപ്പറ്റി എനിയ്ക്ക് കൃത്യമായ ധാരണയുണ്ട്. അവരുടെ വായനയെപ്പറ്റിയും. പച്ചയ്ക്ക് പറയുന്നില്ലെന്നേയുള്ളൂ. ഞാനായിരുന്നെങ്കിൽ ഒന്നാം ഡ്രാഫ്റ്റിൽ വെട്ടിക്കളയുമായിരുന്ന സംഗതികൾ ഈ നോവലിൽ ഉണ്ട് – അതുപോലും കണ്ടു പിടിയ്ക്കാൻ കഴിയ്യാത്തവരുടെ ഡ്രാഫ്റ്റ് വായന ഒഴിവാക്കിയാൽ പ്രവീണിന് ഇനിയങ്ങോട്ട് കൊള്ളാം.

  9. ഈ കുറിപ്പ് ‘പ്രഥമദൃഷ്ട്യാ’ എന്ന നോവലിനെ ഓർമിപ്പിച്ചു. ഓൺലൈനിൽ ഭൂരിഭാഗവും പോസിറ്റീവ് ആയി സംസാരിച്ച ഒരു ലഘു നോവൽ. ഫസ്റ്റ് ഡ്രാഫ്റ്റ് അത് പോലെ പ്രിന്റ് ചെയ്ത പോലെ തോന്നി. ഒട്ടുമിക്ക പേജും eye roll ചെയ്താണു വായിച്ച് തീർത്തത്. ഇവർക്കൊന്നും ഹോണെസ്റ്റ് ആയ നിരൂപണങ്ങൾ/അഭിപ്രായങ്ങൾ കിട്ടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

  10. ഈ കുറിപ്പ് ‘പ്രഥമദൃഷ്ട്യാ’ എന്ന നോവലിനെ ഓർമിപ്പിച്ചു. ഓൺലൈനിൽ ഭൂരിഭാഗവും പോസിറ്റീവ് ആയി സംസാരിച്ച ഒരു ലഘു നോവൽ. ഫസ്റ്റ് ഡ്രാഫ്റ്റ് അത് പോലെ പ്രിന്റ് ചെയ്ത പോലെ തോന്നി. ഒട്ടുമിക്ക പേജും eye roll ചെയ്താണു വായിച്ച് തീർത്തത്. ഇവർക്കൊന്നും ഹോണെസ്റ്റ് ആയ നിരൂപണങ്ങൾ/അഭിപ്രായങ്ങൾ കിട്ടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

    1. ഞാൻ നോട്ടു ചെയ്തിട്ടുള്ള കാര്യം സാധാരണ മിഡിൽ ക്ലാസ് അപ്പർ മിഡിൽ ക്ലാസ് ജീവിത പരിസരത്തു നിന്ന് വന്നു വായനയിലൂടെയല്ലാതെ മറ്റൊരു തരം ജീവിതത്തെയും പറ്റി യാതൊരു അറിവോ അനുഭവമോ ഇല്ലാത്ത ആളുകളാണ് ഇത്തരം പുസ്തകങ്ങൾ എഴുതുന്നത് എന്നാണ്. വായനയുടെ കുറവ് ഇവരുടെയൊക്കെ എഴുത്തിൽ നല്ലവണ്ണം കാണാം. ഇത് ഈ പുതുക്കക്കാരിൽ മാത്രമല്ല ഉള്ളത്, കുറച്ചു എക്സ്‌പീരിയൻസ് ഉള്ളവർക്കുമുണ്ട്. അത്തരക്കാർ എല്ലാവരും അതുകൊണ്ടാണ് genre fiction തിരഞ്ഞെടുക്കുന്നത് എന്ന് തോന്നുന്നു. അങ്ങനെയാകുമ്പോൾ എല്ലാം ഭാവനയാകാം എന്ന ധാരണയിൽ. ആ അപ്പ്രോച്ചിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് ഈ നോവൽ. സത്യത്തിൽ കേസും അത് തെളിയിയ്ക്കലും മാത്രമായി ഈ നോവൽ എഴുതിയിരുന്നതെങ്കിൽ എത്രയോ ഭേദമാകുമായിരുന്നു. മധ്യവർത്തി നോവൽ അയാൾ എഴുതിയത് രണ്ടു തരം വായനക്കാരെയും പിടിയ്ക്കാനാണ്. എന്നാൽ ഇല്ലത്തുനിന്ന് പുറപ്പെട്ടു അമ്മത്ത് എത്തിയതുമില്ല എന്ന സ്ഥിതിയായി. ഇയാൾക്ക് ഫീഡ് ബാക്ക് കൊടുക്കുന്ന ആളുകളെപ്പറ്റി എനിയ്ക്ക് കൃത്യമായ ധാരണയുണ്ട്. അവരുടെ വായനയെപ്പറ്റിയും. പച്ചയ്ക്ക് പറയുന്നില്ലെന്നേയുള്ളൂ. ഞാനായിരുന്നെങ്കിൽ ഒന്നാം ഡ്രാഫ്റ്റിൽ വെട്ടിക്കളയുമായിരുന്ന സംഗതികൾ ഈ നോവലിൽ ഉണ്ട് – അതുപോലും കണ്ടു പിടിയ്ക്കാൻ കഴിയ്യാത്തവരുടെ ഡ്രാഫ്റ്റ് വായന ഒഴിവാക്കിയാൽ പ്രവീണിന് ഇനിയങ്ങോട്ട് കൊള്ളാം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top