
തുർക്കിയിലെ ഇസ്ലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ പ്രധാനിയാണ് പ്രോ-ലെഫ്റ്റ് കുർദിഷ് പാർട്ടിയായ, HDP-യുടെ നേതാവ്, Selahattin Demirtaş (“ഞങ്ങൾ ഏഴുപേർ ഒരു കിടയ്ക്കയിലാണ് കിടക്കുന്നത്”- എന്ന് എഴുത്തുകാരൻ). 2018-ലെ തെരഞ്ഞെടുപ്പിലും നല്ല ശതമാനം വോട്ടുകൾ HDP കരസ്ഥമാക്കിയിരുന്നു. എന്നാൽ ജയിലിലിരുന്നും തന്റെ എഴുത്തുകളിലൂടെ തുർക്കിയിലെ സാധാരണക്കാരോട് സംവദിയ്ക്കുകയാണ് Demirtaş. അദ്ദേഹത്തിന്റെ 2017-ൽ പുറത്തുവന്ന കഥാസമാഹാരമാണ് Dawn (കഴിഞ്ഞ വർഷത്തെ “Devran” ഇംഗ്ലീഷിൽ വന്നിട്ടില്ല). തുർക്കിയിലെ ജനസമൂഹത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ സഹായിയ്ക്കുന്ന പുസ്തകം എന്ന് ഒറ്റവാചകത്തിൽ ഈ പുസ്തകത്തെക്കുറിച്ചു പറയാവുന്നതാണ്. അമ്പരിപ്പിയ്ക്കുന്ന വിധത്തിൽ യാഥാർത്ഥ്യം അവതരിപ്പിയ്ക്കുന്നതും, വിദഗ്ദമായി ഹാസ്യം കൈകാര്യം ചെയ്യുന്നതുമായ കഥകൾക്കൊപ്പം പാമുക്കിന്റെ, നമുക്ക് പരിചിതമായ, നഗരവാസികളുടെ ഹൈക്ളാസ് ജീവിതവും, സാധാരണക്കാരുടെ ദൈനംദിന സമര സംഘർഷങ്ങളും അവതരിപ്പിയ്ക്കുന്ന വൈവിധ്യമാർന്ന ഒരു സമാഹാരമാണിത്. തന്റെ എഴുത്തു കാത്തിരിയ്ക്കുന്ന ലക്ഷക്കണക്കിന് വായനക്കാരെ മുന്നിൽക്കണ്ട് തന്നെയാണ് Demirtaş എഴുതുന്നത് എന്ന് നമുക്ക് ബോധ്യപ്പെടും. പുസ്തകത്തിന്റെ ആദ്യത്തിൽ വരുന്ന പബ്ലിഷറുടെയും എഴുത്തുകാരന്റെയും കുറിപ്പുകൾ വായിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ആദ്യമേ പറയേണ്ടതുണ്ടെന്നു തോന്നുന്നു. സമാഹാരത്തിലെ പല കഥകളും മികച്ച നിലവാരം പുലർത്തുന്നവയല്ല. എന്നാൽ അവയുടെ രാഷ്ട്രീയ പശ്ചാത്തലവും, എഴുത്തുകാരനും അയാളുടെ വായനക്കാരും കടന്നുപോകുന്ന ഭീകരതയും ഓർക്കുമ്പോൾ അതൊരു കുറ്റമായി തോന്നുകയുമില്ല.
സമാഹാരത്തിന്റെ പേരിനു കാരണമായ കഥയാണ് “Seher”. പ്രഭാതം എന്നർത്ഥം.
“Something else kept Seher awake that night. Earlier in the day, at the end of their shift, she and Hayri had made plans to meet at a local café. Hayri and Seher worked together at the same textile factory, and as it was the eve of bayram, they’d been let out of work early. As they were leaving, Hayri had approached her and bashfully asked her on a date. The truth was, Seher had been expecting this. They had been stealing glances at each other for some time and were already the subject of gossip at work. Their colleagues were quick to pick up on such things.”
ആ സ്നേഹനിധിയായ പെൺകുട്ടിയുടെ നിഷ്കളങ്കമായ പ്രേമത്തിന്റെ കഥ, സാധാരണമായ ഒരു കുടുംബാന്തരീക്ഷത്തിൽ തുടങ്ങി, ദുരഭിമാനക്കൊലയിൽ അവസാനിയ്ക്കുന്നതിന്റെ ആഘാതം അനന്യമാണ്. സമാഹാരത്തിലെ മികച്ച കഥയും ഇത് തന്നെ.
രേഖകളും കോൺട്രാക്റ്റും ഒന്നുമില്ലാതെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിചെയ്യുന്ന ഒരു കൗമാരക്കാരൻ താൻ ഗ്രാമത്തിൽ പ്രേമിച്ചിരുന്ന പെൺകുട്ടിയെപ്പറ്റി ഓർക്കുന്നതാണ് മറ്റൊരു കഥയിൽ(“Greeting to those Dark Eyes”). വർഷാവസാനം, ജോലി പൂർത്തിയാകുമ്പോൾ അവർക്കു പണം കിട്ടുന്നില്ല. കഥയിലെ ചെറിയ വിശദംശങ്ങളിൽ എഴുത്തുകാരൻ പലതും പറയുന്നുണ്ട്.
“As the workers’ minibus rolled slowly through the mud, Hüseyin turned to take one last look out the rear window at the finished building, the one they had built. A sign now hung above the entrance: EDIRNE F-TYPE HIGH-SECURITY PRISON. Cemal, too, turned and saw the same thing. Their eyes met. And then, as though caught red-handed, they averted their gaze in shame.”
“Asuman, Look What You’ve Done” എന്ന കഥയിൽ, ഒരു ദീർഘദൂര ബസ് യാത്രയിൽ ഡ്രൈവർ ഒരു വിദ്യാർത്ഥിയോട് അയാളുടെ പ്രണയകഥ പറയുകയാണ്.
“Asuman, look what you’ve done! You wrecked my home, you ruined me. Asuman, Asuman, Asuman….So that’s how it is, son, that’s the story of Asuman.” Motioning again toward the truck, he continued, “She used to model every now and then. That there is a photo from one of her shoots. I even have the original. And whenever I see it on a truck I just pull in behind and tag along for as long as I can. Luckily there aren’t many pictures of her out there, otherwise I swear I’d never get anywhere,” he said. He turned to give me a bitter smile.”
“Nazan, the Cleaning Lady” എന്ന കഥയിലെ വീട്ടുവേലക്കാരി ഒരു ഗവണ്മെന്റ് വിരുദ്ധ പ്രകടത്തിനിടയിൽ പെട്ടുപോവുകയും, അവർക്കു പരിക്കേൽക്കുകയും ചെയ്യുന്നു. അവർ പിന്നീട് പ്രകടനത്തിൽ പങ്കെടുത്തെന്ന കുറ്റത്തിന് അറസ്റ്റിലാകുന്നു, ഒരു ദിവസം നടക്കാൻ പോയതോടെ അങ്ങിനെ അവരുടെ ജീവിതം തലകീഴായി മറിയുന്നു. രണ്ടു സഹോദരന്മാരുടെബാല്യകാല കുസൃതിത്തരങ്ങളുടെ കഥപറയുന്ന “Settling Scores”, മികച്ച ഹാസ്യകഥയാണ്.
“You’ll also remember the time our father came home from work for lunch. This wasn’t something he did very often; it just so happened that he fancied having lunch at home that day. You were in a rush to set the table and sent us down to buy bread at the store. For some reason, whenever you said “store,” only one place came to mind: Grandpa’s. Once again, we took our time getting there, had our wafer biscuits, and then ambled back home. A good three hours had passed by the time we got back.
“Where’ve you boys been?” you cried, obviously worried.
“We went to Grandpa’s,” we replied. When you asked us where the bread was, I turned and looked at my brother. The look was meant to say, “He’s the purchasing manager for bread, what are you asking me for?” But you weren’t falling for it. Our father had his lunch without any bread that day. Now I’ll admit, I still haven’t found a rational explanation for this one. So let’s just move on. After all, 1981 was a tough year.”
ആക്ഷേപഹാസ്യ കഥയായ “A letter to the Prison Letter-reading Committee” -യിൽ തടവുകാരൻ, ഒരു പക്ഷെ എഴുത്തുകാരൻ തന്നെ, തന്റെ നിരന്തരമായ കത്തുകൾ സെൻസർ ചെയ്യാനായി വായിച്ചു വായിച്ചു മടുത്ത അധികാരികൾക്ക് ഒരെഴുത്തെഴുതുകയാണ്.
“In my second month in prison, I woke one night with a start. It was four in the morning. In my dream, Bahir had been saying to me, “Pastırma, don’t forget the pastırma.” I could hardly believe it; I didn’t know if I was awake or still dreaming. A full thirty-five years later, in this high-security prison cell, my childhood friend had appeared to me in a dream to remind me of something. He looked exactly as I remembered him. As I’m sure you all know, we prisoners draw up a weekly list for the cafeteria. That week, Abdullah Zeydan and I wanted to treat ourselves, so we’d decided to ask for pastırma. I got out of bed and went downstairs to check the list, which was pinned to the bulletin board. What do you know, we’d forgotten to include the pastırma. I thanked Bahir and added it.” പിന്നെയൊരു ദിവസം Bahir പണ്ടേ മരിച്ചെന്നു അയാൾ പത്രത്തിൽ വായിയ്ക്കുന്നു. മരിച്ച സുഹൃത്താണ് സ്വപ്നത്തിൽ വന്നത്. തടവുകാരൻ കത്ത് ചുരുക്കുകയാണ് – “Dearest committee members, I’m not quite sure how I got onto this, but there you have it. Like I said, my friends kept asking me to write another story from prison. I insisted that I couldn’t, that it just wasn’t fair to you, the committee. I have the utmost respect for you as workers of the world and the last thing I want to do is add to your workload. I just thought you should know. I wish you all a good day and the greatest success in your careers.”
ഇങ്ങനെ പല തീമുകൾ കൈകാര്യം ചെയ്യുന്ന, പല നിലവാരത്തിലുള്ള, പല തരത്തിലുള്ള വായനക്കാരെ ഉദ്ദേശിച്ചിട്ടുള്ള കഥകളാണ് ഈ സമാഹാരത്തിലേത് – പൊളിറ്റിക്കൽ കോൺടെക്സ്റ്റ് എടുത്തുകളഞ്ഞാൽ അത്രയൊന്നും നിലവാരമുള്ള എഴുത്തുകളല്ല ഈ സമഹാരത്തിലെ പലതും എന്ന സത്യം നിലനിൽക്കുന്നെങ്കിലും ലോകത്തെങ്ങും ജനാധിപത്യ വിരുദ്ധരായ പുട്ടിൻമാരുടെയും ട്രമ്പുമാരുടെയും എർദോഗാൻമാരുടെയും കൈപ്പിടിയിൽ ഞെരിയുന്ന സാധാരണക്കാരുടെ കഥകൾക്ക് സാംഗത്യമുണ്ട്. അവർക്കു വേണ്ടി എഴുതുന്ന എഴുത്തുകാർക്കും. നമ്മുടേത് പോലെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ നിശ്ശബ്ദരായ കൂലിയെഴുത്തുകാരല്ല എല്ലാ നാട്ടിലുമുള്ളത് എന്നോർക്കാൻ കൂടി ഈ വായന ഉപകരിയ്ക്കും.