1. Klara and the Sun (Faber) by Kazuo Ishiguro (British)
ഞാൻ ബുക്കർ പ്രേമിയുമല്ല, ഇഷിഗുരോ ആരാധകനുമല്ല. അയാളുടെ Buried Giant ഇപ്പോൾ വായനയിലുള്ള പുസ്തകങ്ങളിലൊന്നാണ്, ഐ ലൈക് ഇറ്റ് സൊ ഫാർ. ബ്ലർബ് പോലും നോക്കാതെയാണ് ഈ പുസ്തകം തുടങ്ങിയത്, നൊബേൽ കിട്ടിയതിനു ശേഷം ഇയാൾ പോയി Sci-fi എഴുതും എന്ന് സാധാരണ നമ്മൾ വിചാരിക്കില്ലല്ലോ, അങ്ങനെ ഒരു ചരിത്രമില്ല താനും. പിനോക്യോയുടെ കഥയുടെ പുനരാവിഷ്ക്കരണം ആണിവിടെ നടക്കുന്നത് – ഞാൻ അവസാന ഭാഗങ്ങളിലാണ്, വളരെ clever ആയാണ് നോവലിസ്റ്റ്, ഈ ആശയം കൈകാര്യം ചെയ്തിരിയ്ക്കുന്നത്, കൂടുതലായി ബാക്കിയുള്ള വായനയ്ക്ക് ശേഷം.
2. A Passage North (Granta Books) by Anuk Arudpragasam (Sri Lankan)
ഈ വർഷം ഏറ്റവും ഹൈപ്പ് ഉണ്ടാക്കിയ പുസ്തകങ്ങളിലൊന്ന്. ഗുണശേഖര പോലെയുള്ളവർ ഒക്കെ ചെയ്യുന്നതിനേക്കാളും ഡീപ് ആയി ശ്രീലങ്കൻ ആഭ്യന്തര വിഷയങ്ങൾ പ്രതിപാദിയ്ക്കുന്ന പുസ്തകമെന്നാണ് കേട്ടത്.
3. Second Place (Faber) by Rachel Cusk (British/Canadian)
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2021/05/29/second-place/
4. The Sweetness of Water (Tinder Press) by Nathan Harris (American)
പുസ്തകം ഇവിടെ പ്രിന്റിൽ വന്നിട്ടില്ല, ഓഡിയോ ബുക് വന്നിട്ടുണ്ട്, ഇന്നലെ കിട്ടി, ബാക്കി എപ്പോഴെങ്കിലും കേട്ടതിനുശേഷം. എനിയ്ക്കു താൽപ്പര്യമില്ലാത്ത അമേരിക്കൻ സിവിൽ വാർ പശ്ചാത്തലം – Opra Book Club Pick എന്ന് കേൾക്കുമ്പോഴേ എടുത്തെറിയാനാണ് തോന്നുന്നത്.
5. An Island (Holland House Books) by Karen Jennings (South African)
പുസ്തകം വന്നിട്ടില്ല. ആദ്യ റിവ്യൂവേഴ്സ് ഒക്കെ മോശം എന്നാണ് പറയുന്നത്. ബുക്കറിലെ ഫോർ സ്റ്റാർസ് നമ്മുടെ മൂന്ന് എന്ന രീതിയിൽ കാണണം, എന്നോർക്കുക. അല്ലാതെ ഉള്ളത് വളരെ അപൂർവ്വമാണ്.
6. The Promise (Chatto & Windus) by Damon Galgut (South African)
ഇപ്പോൾ വായനയിലുള്ള പുസ്തകമാണ് പാസേജ് റ്റു ഇന്ത്യ എഴുതിയ Forster-നെപ്പറ്റിയുള്ള Galgut-ന്റെ പുസ്തകം, Artic Summer, ഈ പുസ്തകത്തിന് നല്ല റിവ്യൂസ് ഉണ്ട്. വായിയ്ക്കണം എന്ന് കരുതുന്നു.
7. The Fortune Men (Viking) by Nadifa Mohamed (British/Somali)
റിവ്യൂസ് വലിയ മെച്ചമൊന്നുമില്ല. ടിപ്പിക്കൽ ബുക്കർ ബുക്ക് ആയിരിയ്ക്കും എന്നാണ് വിചാരിയ്ക്കുന്നത്.
8. Bewilderment (William Heinemann) by Richard Powers (American)
കുറച്ചു സയൻസ്, ആക്റ്റിവിസം ഒക്കെ കലർത്തി എഴുതുന്ന എഴുത്തുകാരനാണ് Powers. പുതിയ നോവലിലും അതെ മിക്സ് തന്നെയാണ്. പുസ്തകം ഒക്ടോബറിൽ വരും. വായിയ്ക്കണം എന്ന് കരുതുന്നു, പല ഓൺലൈൻ സുഹൃത്തുക്കളും നന്നെന്നു പറഞ്ഞ പുസ്തകം.
9. China Room (Harvill Secker) by Sunjeev Sahota (British)
സഹോട്ട എന്റെ വായനാലിസ്റ്റിൽ ഉള്ളതാണ് – അയാളുടെ Runaways എന്ന നോവൽ, ഒന്ന് രണ്ടു വർഷമായി. നല്ല ഫാൻ ബേസ് ഉള്ള ഇന്ത്യൻ വംശജൻ. അഭിപ്രായം കേട്ടതിനു ശേഷം പിന്നീട് വായിയ്ക്കാം എന്ന് കരുതുന്നു.
10. Great Circle (Doubleday) by Maggie Shipstead (American)
ആദ്യ റിവ്യൂസ് വലിയ കേമമൊന്നുമല്ല. ലിസ്റ്റിലെ ഏറ്റവും വലിയ പുസ്തകമാണെന്നു തോന്നുന്നു. എനിയ്ക്ക് താൽപ്പര്യമില്ലാത്ത വിഷയം.
11. Light Perpetual (Faber) by Francis Spufford (British)
സ്പെക്കുലേറ്റീവ് ഫിക്ഷൻ ആണെന്ന് തോന്നുന്നു, പക്ഷെ റിവ്യൂസ് മോശമാണ്. പറഞ്ഞല്ലോ, അഞ്ചു നാലും, നാലു മൂന്നുമായി കാണണം, ബുക്കറിൽ.
12. A Town Called Solace (Chatto & Windus) by Mary Lawson (Canadian)
കേട്ടിടത്തോളം ടിപ്പിക്കൽ ബുക്കർ നോവൽ. ഞാൻ വായിയ്ക്കുന്നില്ല എന്ന് തീർച്ച.
13. No One is Talking About This (Bloomsbury Circus) by Patricia Lockwood (American)
ഒരു സ്ത്രീയുടെ എഫ്ബി പോസ്റ്റ് വൈറൽ ആകുന്നു. ബാക്കി കേൾക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? എനിയ്ക്കില്ല. റേപ്പ് ജോക്ക് എന്ന വൈറൽ കവിത ഒക്കെ എഴുതിയ ആളാണ്,എഴുത്തുകാരി, fyi. ഡിയോപ്പിന്റെ നോവലിൽ മിസോജിനി ഒക്കെ ഹൈലൈറ്റ് ചെയ്യാൻ നടക്കുന്ന പുത്തൻ കൂറ്റ് നിരൂപക സിംഹിണികൾക്കും സിംഹങ്ങൾക്കും പിടിയ്ക്കും എന്ന് തോന്നുന്നു.

Thank you Sir for your insights.
Thank you for the visit.
ക്ലബ് ഹൗസിലെ സെഷൻസ് സ്റ്റോപ്പ് ചെയ്തോ? വളരെ നല്ലതായിരുന്നു…
I am very busy with work, thats why.
Sunjeev Sahota is unexpectedly good. Did you get a chance to read Panenka?
Panenka, i read first chapter but its lost in the reading pile, its a better than the first novel. Sunjeev’s China has a strange opening, but his writing is beautiful. I have thing against the Indian English writers, so I am keeping my expectations pretty low.
Ha, I do relate with this. I mean, recently I had read Neel Mukherjee’s Lives of others. Picked it up as I heard some really good things about it. But it was a disappointing read. Sunjeev, however, I liked. I also have “Women, dreaming” of Selma (translated by Meena Kandasamy) on my TBR pile. Again picked it up , because so many people recommended it. But then I have less expectations , because most of the recommendations and even awards these days comes from a certain notion of “correctness.”
I didn’t think much of Ambai’s last book that got translated, i forgot the title. I usually avoid indian names, esp UC women and men. I dont care about them or their writing.