മാർച്ചിൽ ഇന്നുവരെ എട്ടുപുസ്തകങ്ങൾ വായിച്ചു. അതിൽ മൂന്നെണ്ണം നോൺ ഫിക്ഷൻ ആയിരുന്നു. Empire of Pain – അമേരിക്കൻ ക്യാപിറ്റലിസത്തിന്റെയും അവരുടെ സാമൂഹിക അവസ്ഥയുടെയും അഴിമതിയുടെയും ഭീകരചിത്രം വരച്ചുകാണിയ്ക്കുന്നു – പെയിൻ കില്ലർ മരുന്ന് എന്ന നിലയിൽ ഒരു കമ്പനി ഇറക്കിയ മരുന്ന് ഒരു ഒപ്പിയോയ്ഡ് ക്രൈസിസ് ഉണ്ടാക്കുകയും ഒരു മില്ല്യണിലധികം അമേരിക്കൻസ് മരിയ്ക്കുകയും (ബാക്കി രാജ്യങ്ങളിലെ കണക്കില്ല, ഇതിന്റെ പോപ്പുലാരിറ്റി കാരണം ഡ്രഗ് കാർട്ടൽസ് ഈ മരുന്ന് വിൽക്കാൻ തുടങ്ങി എന്ന് പുസ്തകത്തിൽ പറയുന്നു) ചെയ്തിട്ടും സിസ്റ്റം അവരെ രക്ഷപ്പെടുത്തുന്നതിന്റെ കഥയാണ് പാട്രിക് റാഡൻ കീഫ് എഴുതിയ ഈ പുസ്തകത്തിൽ. FDA വരെ ഉൾപ്പെട്ട ക്രൈം ആയിരുന്നു ഇത്. Robert Service (റഷ്യൻ രാഷ്ട്രീയ വിദഗ്ദൻ, ട്രോട്സ്കി, ലെനിൻ, സ്റ്റാലിൻ ബയോഗ്രാഫികൾ പ്രശസ്തം) എഴുതിയ Kremlin Winter, പുട്ടിന്റെ റഷ്യയെ അടുത്തറിയാനുള്ള വഴിയാണ്. ഏകാധിപതിയും അഴിമതിവീരനും തെമ്മാടികളായ അമേരിക്കക്കാർക്കൊത്ത വില്ലനുമാണ് പുടിൻ. എന്നാൽ റഷ്യക്കാർ അയാളെ എങ്ങനെ കാണുന്നു, മറ്റു ഏകാധിപതികൾ എന്താണ് പുടിനെ അനുകരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലാക്കാൻ നല്ലതാണ് ഈ പുസ്തകം. മറ്റൊരു ഏകാധിപത്യരാജ്യമായ ചൈനയാണ് റഷ്യ ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യുന്ന ഒരു രാജ്യം. മിഡിൽ ഈസ്റ്റ്, ചെചന്യ, മറ്റു സോവിയറ്റു രാജ്യങ്ങൾ, യൂറോപ്പ് എന്നിവയുമായുള്ള കൊടുക്കൽ വാങ്ങലുകൾ, റഷ്യൻ രാഷ്രീയത്തിലെ ഏറ്റവും വലിയ കള്ളൻ Navalny (യാതൊരു ജനപിന്തുണയുമില്ലാത്ത കടുത്ത മുസ് ലീം വിരുദ്ധനായ വെസ്റ്റേൺ പപ്പറ്റ് എന്ന് എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്നു) തുടങ്ങി കുറച്ചു അലസമായി എഴുതിയതെങ്കിലും ഇൻഫോ സമൃദ്ധമായ പുസ്തകം (ഒരു വെസ്റ്റേൺ കണ്ണ് റോബെർട്ടിനുണ്ട്, അപ്പോഴും, എന്നാൽ റഷ്യയുടെ യൂണീക് സാഹചര്യം അയാൾക്ക് മനസ്സിലാകുന്നുമുണ്ട് ). മൂന്നാമതായി അമേരിക്കൻ ക്രിമിനൽ ക്യാപിറ്റൽ സിസ്റ്റവും, ചൈനയും എല്ലാം കടന്നു വരുന്ന പുസ്തകം വായിച്ചത് ഫെയ്ബുക്കിനെപ്പറ്റി അവരുടെ പഴയ ജോലിക്കാരി Sarah Wynn-Williams എഴുതി, ഫെയ് സ്ബുക്ക് പ്രസാധനം തടയാൻ ശ്രമിച്ച Careless People ആണ്. അമേരിക്കൻ പ്രസിഡന്റ് ആവാൻ പോലും ശ്രമിച്ച (അമേരിക്കയിൽ പിന്നെ എന്തും സാധ്യമാണല്ലോ) മാർക്ക് സക്കർബർഗ് എന്ന എലീറ്റ് വെളുമ്പൻ സുപ്രിമസിസ്റ്റ് എന്ന് വിളിയ്ക്കാവുന്ന ഈ ക്രിമിനൽ ചൈനീസ് ഏകാധിപതികളെ സഹായിയ്ക്കുകയും അമേരിക്കയ്ക്കാരുടെയടക്കം ഡാറ്റ കോംപ്രമൈസ് ചെയ്യുകയും കൊള്ളലാഭം കൊയ്യുകയും മാത്രമല്ല മ്യാൻമറിലെ മുസ്ലിം ജിനോസൈഡിന് കുടപിടിയ്ക്കുകയും കമ്പനിയിലെ സെക്ഷ്വൽ അബിയൂസ് ചെയ്യുന്നവരെ പ്രൊട്ടക്റ്റ് ചെയ്യുകയും ചെയ്തു (എഴുത്തുകാരി ഇരയാണ്, അവരെ ജോലിയിൽ നിന്ന് പുറത്താക്കിയാണ് മാർക്ക് പകരം വീട്ടുന്നത് – അയാളുടെ വലം കയ്യായ സ്ത്രീയുടെ പ്രധാന ഹോബി സഹപ്രവർത്തകരെ സ്ത്രീകളയടക്കം നിർബന്ധിച്ചു കൂടെ കിടത്തുന്നതാണ്). ഇറ്റ് വാസ് എ ഹൊറിബിൾ റീഡ് ഇൻ ദാറ്റ് സെൻസ്.
സോൾവായ് ബാലെയുടെ On Calculation of Volume എന്ന ഏഴുഭാഗങ്ങളുള്ള സീരീസ് (രണ്ടെണ്ണം ഇംഗ്ളീഷിൽ വന്നു) ആദ്യ രണ്ടുപുസ്തകങ്ങളും വായിച്ചു. ഈയിടെയായി കണ്ടുവരുന്നപോലെ ലിറ്റററി/സ് പെകുലേറ്റിവ് സാഹിത്യങ്ങളുടെ കലർപ്പാണ് ഈ പുസ്തകവും (ബുക്കർ ലിസ്റ്റിലെ കാവകാമിയുടെ ബിഗ് ബേർഡ് ഉദാഹരണം) – പഴയ പുസ്തകങ്ങൾ കളക്റ്റ് ചെയ്തു വിൽപ്പന നടത്തുന്ന സ്ത്രീ നവംബർ 17 എന്ന ദിവസത്തിൽ കുടുങ്ങിപ്പോവുന്നതാണ് നോവലിന്റെ കഥ, അവരെന്തു ചെയ്താലും ആ ദിവസം ആവർത്തിയ്ക്കുന്നു. അവരുടെ മുടിയും നഖവും എല്ലാം വളരുന്നുണ്ട്. അവർക്കുണ്ടായ ഒരു മുറിവ് ഉണങ്ങി കലയാകുന്നു. അവർ ഈ അവസ്ഥയെപ്പറ്റി പഠിയ്ക്കുന്നതും അതിനെതിരെ വിവിധ രീതിയിൽ പ്രതിരോധം സൃഷ്ടിയ്ക്കുന്നതുമാണ് നോവലിൽ. അവരുടെ എഴുത്തിന്റെ, നിരീക്ഷണങ്ങളുടെ ഗുണമാണ് ഈ നോവലിന്റെ പ്രശസ് തിയ്ക്കു കാരണം. എളുപ്പവായനയുമാണ്. രണ്ടാം പുസ്തകം എന്നാൽ വെറും ശരാശരിയായി തോന്നി. Uketsu-വിന്റെ (യൂട്യൂബിൽ ഒരു മാസ്ക് അണിഞ്ഞു വരുന്ന രഹസ്യജീവിതം നയിയ്ക്കുന്ന എഴുത്തുകാരൻ) Strange Pictures ചിത്രങ്ങളിലൂടെ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കുന്ന ജാപ്പനീസ് നോവലാണ്. കഥ അൽപ്പം പ്രെഡിക്റ്റബിൾ ആണെങ്കിലും നല്ല പ്രെസെന്റേഷനാണ് ഈ നോവലിന്റെ പ്രശസ്തിയ്ക്ക് കാരണം എന്ന് കാണാം. ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ പണ്ട് വായിച്ചു ഇഷ്ടപ്പെടാഞ്ഞ നോവലാണ്. രണ്ടാം പകുതിയായിരുന്നു എന്റെ പ്രശ് നം. അതേ പ്രശ് നം ഇപ്പോഴും, രണ്ടാം വായനയിലും, തോന്നി. യൂണീക് ആയ ഒരു ലോകമായിരുന്നു. മാധവന് മുകുന്ദൻ ബാധയുണ്ടായി രണ്ടാം ഭാഗത്തിൽ.
എന്നാൽ ഈ മാസം ആദ്യം വായിച്ചു തീർത്തത് നിരന്തരം എഴുതുന്ന ഏഡ്രിയൻ ചായ് ക്കോവ്സ്കിയുടെ മറ്റൊരു ഫസ്റ്റ് കോൺടാക്ട് സൈ ഫൈ നോവൽ Shroud ആയിരുന്നു. ലോകനിർമ്മിതിയിൽ ഇയാളെ അതിശയിയ്ക്കുന്ന ഒരെഴുത്തുകാരനും ഈ മേഖലയിൽ ഇപ്പോഴില്ല എന്ന് തെളിയിയ്ക്കുന്ന ഒരു നോവൽ കൂടി. ഇതിലെ ഏലിയൻ കഥാപാത്രം ഉജ്ജ്വലമാണ്. വായിയ്ക്കുക.
പ്രൂസ്ത് രണ്ടാം പുസ്തകം, കീഫിന്റെ തന്നെ മറ്റൊരു പുസ്തകം, പൊറ്റാൾ സീരീസിന്റെ സ്ട്രക്ച്ചർ ഉള്ള Chronicle of Hour and a Half എന്ന പുസ്തകം ഇങ്ങനെ ഒരു പിടി പുസ്തകങ്ങൾ വായനയിലുണ്ട്. തീരുന്ന മുറയ്ക്ക് നോക്കാം.