കവിത കഥ പോലെയൊ നോവൽ പോലെയൊ അല്ല. അത്യാവശ്യ ഘട്ടങ്ങളിൽ മനുഷ്യനു പിടിവള്ളിയാകുന്നതാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വരികൾ തിരഞ്ഞ് കുറെ അലഞ്ഞ ശേഷം തിരികെ മുന്നെയിവിടെ പകർത്തിയിട്ട അതേ കവിതയിൽത്തന്നെയെത്തി.
You were shaken
by a storm
for three whole days,
shaken
to the roots.
Yet today
you are standing motionless, your whole body in stillness,
unaware of a breath of wind.
Ah, you are standing motionless
ahead of days when you will be shaken again and again,
tens or hundreds of thousands of times.
The world spurns lies.
(“To a Tree”)
ഉയിർത്തെഴുന്നേറ്റ ഇന്ത്യൻ ജനാധിപത്യത്തിന് ഇതിലും കൂടുതൽ വരികളുടെ ആവശ്യമില്ല. എന്നാൽ എന്റെ വായന അർദ്ധരാത്രി കഴിഞ്ഞും മുന്നോട്ടുപോയി. അറ്റവും മൂലയുമുള്ള കുറിപ്പെഴുതുക എന്നതായിരുന്നില്ല ലക്‌ഷ്യം. സമാധാനത്തിന്റെ, പതിതരുടെ ചെറിയ വിജയവേളകളിൽ കവിതകൾ വായിയ്ക്കുക, വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നതാണ് ഉദ്ദേശം.
*
കൊറിയ എന്ന വിഭജിത പ്രദേശത്തിന്റെ ചരിത്രമോ, അതിന്റെ ദുരന്തമോ, അല്ലെങ്കിൽ വർത്തമാനകാലത്ത് അതെല്ലാം മറന്ന്, അവർ പരസ്പരം നീട്ടുന്ന ഒലീവിലയോ നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ല – പടിഞ്ഞാറൻ നാട്ടുകാരുടെ കണ്ണിലൂടെയാണ് നമ്മളവരെ കാണുന്നത്. ആ നാടുകളുടെ ചരിത്രം Ko Un-ന്റെ Maninbo എന്ന സമാഹാരത്തിലുണ്ട് – 4001 കവിതകളുടെ സമാഹാരമായ ഇതിൽ മുപ്പതു വോല്യങ്ങളിലെ 11-20 വരെയുള്ള കവിതകളാണുള്ളത്. കൊറിയകൾ തമ്മിലുള്ള യുദ്ധം, യുദ്ധാനന്തര കെടുതികൾ, ആശയത്തിന് ജീവൻ കൊടുക്കുന്ന ആളുകൾ, പിന്നെ ആശയം ജീവനെടുക്കുന്നവർ, അങ്ങനെയങ്ങനെ പോകുന്നു അത്. നൊബേൽ നേടും എന്ന് പരക്കെ കരുതപ്പെടുന്ന Ko Un-ന്റെ കവിതാ പുസ്തകങ്ങൾ വളരെയധികമുണ്ട് (നൂറിലധികം, എല്ലാം കൂടി നൂറ്റമ്പതിലധികം വോള്യങ്ങൾ. കവിതയിലെ Simenon ആണയാൾ, പ്രൊഡക്ടിവിറ്റിയിൽ). അവയിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് “First Person Sorrowful”. ഇപ്പോൾ പൊന്നിൻ വിലയുള്ള പുസ്‌തകമാണിത്. Ko Un-ന്റെ പുതിയ കവിതകളാണ് ഉള്ളടക്കം (എട്ടു സമാഹാരങ്ങളിൽ നിന്നെടുത്ത കവിതകൾ). അതിന്റെ ആദ്യഭാഗമാണ് “POETRY LEFT BEHIND (2002)”. അടുത്ത കാലത്തു വായിച്ച പല കവിതകളിൽ നിന്നും നക്ഷത്രദൂരമുണ്ട് ഇവയിലേയ്ക്ക്.
I was born in a land with far more adjectives than nouns.
I longed to be in touch with wordless earth,
covered with the dead leaves of all the trees
that had, each one, fallen in sorrow
before ever being stuck with a name.
(“Song of the Forest”)
സെൻ, പ്രേമം, രാഷ്ട്രീയം, തമാശ ഒക്കെ വിഷയമായ കവിതകൾ അയാൾ എഴുതിയിട്ടുണ്ട്. സത്യത്തിൽ ഇത്തരമൊരു കുറിപ്പിനുവേണ്ട കവിതകൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധിമുട്ട്.
Today
may be a trivial day,
the day someone is being born,
someone is leaving,
someone waiting.
Today too, the glow of the setting sun is glorious!
(“24 Little Songs”)
*
രണ്ടാം ഭാഗമായ, 2002-ൽ തന്നെ പുറത്തു വന്ന,”LATE SONGS (2002)”-ൽ നിന്നെടുത്ത കവിതകളാണ് ഇനി. ഇതിൽ നിന്നാണ് മേലെയുള്ള കവിത, “To a Tree” എടുത്തിട്ടുള്ളത്.
One life
dreams of another life.
Late spring white pear blossoms, their hearts throbbing,
await the moon.
One life
resembles another life.
In the summer night, the field of buckwheat flowers
awaits the moon.
One life
inhumes another life.
It’s winter.
The snow that fell heavily yesterday
awaits the moon with all its heart.
I throw a stone.
Buried in the snow,
it begins another life.
Finally the moon rises.
(“Song of White”)
One day
it was a guest.
One day
it was the host.
All those years
each of the chimneys was dreaming
of the smoke it would send up.
Today I’m still not sure who a poem is.
(“A Poem”)
ഈ ഭാഗത്താണ് പുസ്തകത്തിന്റെ പേരുള്ള കവിത വരുന്നത് – “First Person Sorrowful”. കമ്മ്യൂണിസ്റ്റ് സാഹിത്യത്തിൽ I എന്ന സ്വാർത്ഥതെയെ മാറ്റി We എന്നത് വന്നതിനെപ്പറ്റിയുള്ള കവിതയാണ് ഇത്. വിപ്ലവത്തിന്റെ വീര്യം കുറഞ്ഞു കഴിഞ്ഞപ്പോൾ ആരോ I എന്നെഴുതി. പക്ഷെ ശീലം കൊണ്ട് ജനങ്ങൾ അത് We എന്ന് തന്നെ വായിച്ചു.
“Late last century
the Soviet Union disappeared.
Countries dropped out of the Warsaw Pact
one after another.
Since then
poets have nothing but ‘I’.
Starting with ‘I’
they end the day with ‘I’.
There is nothing
except ‘I’.
God, too, is another name for ‘I’.”
കവി തുടരുന്നു : “Today I bury
the ghosts of ‘We’ and ‘I’ in the endless waves of the Pacific Rim.”
അതിൽ നിന്ന് എന്താണ് ഉണ്ടാവുക? ‘I’ -യോ അതോ ‘We’ – യോ? അതോ രണ്ടുമല്ലാത്ത എന്തോ ഒന്നോ? – “Each wave is one wave’s grave, another wave’s womb.” കവിത അവസാനിയ്ക്കുന്നു.
*
2006-ൽ വന്ന “Full of Shame” എന്ന കളക്ഷനാണ് ഇനി.
How peaceful, the face of one who has just breathed his last.
The trail of the breath still remaining
on the slopes of that face
is peaceful.
No mourning, by request.
(“Breath”)
ചെറു കവിതകൾ ഏറെയുള്ള ഈ ഭാഗത്തു അസാധാരണ ഭംഗിയുള്ള ഇമേജറിയുണ്ട്
Behold.
One white butterfly,
ghost of wisdom, is flying
over the foolish sea.
All the books of this world are shut.
(“White Butterfly”)
There’s nothing to regret.
A wind’s blowing
that would be lighter
than ash from a fire.
(“Autumn Reply”)
Perhaps, the ‘Shanti’ of a dead language, Sanskrit,
the ‘Kita’
of Malaysia,
that quiet peace,
peace for us all.
Also, the ‘PyeongHwa’ of Korean language,
the morning peace that sustains those ordinary days
when fathers die ahead of their sons.
(“Peace 3” – ഇങ്ങനെ എട്ടു കവിതകളുണ്ട്, അതാണ് അക്കങ്ങൾ കൊണ്ടുദ്ദേശിയ്ക്കുന്നത്)
*
“Empty Sky” (2008 ) എന്ന സമാഹാരത്തിൽ നിന്ന് ഒരു കവിത :-
In my country
a baby, while still inside the mother’s body
before it’s born,
begins its full life in this world.
You ask my age?
I’m twenty.
In other countries I’m still nineteen.
എന്ന് തുടങ്ങി അതിങ്ങനെ അവസാനിയ്ക്കുന്നു.
At this moment, in Basra, Iraq,
shells of depleted uranium are still raining down.
A two-year-old baby died
who would have become a thick-eyebrowed
twenty-year-old girl.
A one-year-old newborn boy,
who would have grown into a strapping nineteen-year-old, is dying.
I’m a twenty-year-old with a pounding heart.
(“Aged Twenty”)
ഈ യൂണിവേഴ്‌സാലിറ്റി ആണ് Ko Un -നെ വ്യത്യസ്തനാക്കുന്നത്. “a most eloquent citizen of the world” എന്നാണ് Introduction -ൽ Andrew Motion അയാളെ വിളിയ്ക്കുന്നത്. അയാളുടെ നൊബേൽ ഏഷ്യക്കാകമാനം അഭിമാനമുഹൂർത്തമായിരിയ്ക്കും.
*
“Where Has My Frontier Gone?” (2011) – ൽ എത്തുമ്പോഴും അയാളുടെ കവിതകൾ അസാധാരണമാം വിധം consistent ആണ്.
“Someone Asked” എന്ന കവിതയിൽ വടക്കൻ കൊറിയയിൽ നിന്നൊരു സഞ്ചാരി കവിയോട് ചോദിയ്ക്കുകയാണ് – നിങ്ങൾ കാറ്റായിരുന്നിട്ടുണ്ടോ?
have you ever become a seaway,
turbulent with bulging veins,
speeding on as if chased,”
…….
have you ever become a seaway,
turbulent with bulging veins,
speeding on as if chased,
………….
being a head wind,
have you ever caressed at sunset
the most lovely sorrow
of rice seedlings
അവസാനം കവിയുടെ ആത്മഗതമാണ് :-
Tonight, I want to be wind in secret.
I want to be the last gentle breath of a gust
nestling in someone’s house
in a village bowing low before the moon,
quietly, quietly,
as a guest at dusk, or some other.
കാറ്റിനെപ്പറ്റിയുള്ള മറ്റൊരു കവിത: –
When the wind blows,
everything turns into a flag.
The sky turns into a flag, fluttering without beginning or end.
(“When the wind blows”)
“lonesome communist” José Saramago -യുമായുള്ള സംഭാഷണമാണ് മറ്റൊരു കവിതയിലെ വിഷയം (“Monologue”). സന്തോഷസന്താപങ്ങൾ സദാ ഒരുമിച്ചു പോകുമെന്നയാൾ പറഞ്ഞതിനെപ്പറ്റി ഓർക്കുകയാണ് കവി. എന്നാൽ ആലോചനയിൽ അങ്ങനെയല്ല എന്നു കവിയ്ക്കു തോന്നുന്നു. (“I refuse sudden enlightenment.”). ആ ചിന്തയവസാനിയ്ക്കുന്നത് ഇങ്ങനെയാണ് :-
What is truly amazing
is that dialogue
has never existed in this world of greed and lust,
no, not even once.
To the end, each and every aloneness
is so hard-shelled it has no sense
of having ever been alone
ഈ ഭാഗത്തെ മറ്റൊരു ഹൃദയസ്പർശിയായ കവിതയാണ് ഇത് :-
A better life was not in the cards.
When I was nine,
grandmother died.
When I was seventeen,
maternal grandmother died.
When I was twenty-one
left-handed grandfather, drunken, died on the edge of a paddy field.
When I was about twenty-six
maternal grandfather died.
When I was forty
father died.
When I was sixty-five
mother died.
When I was seventy-five mother-in-law died after smoking three cigarettes.
Now it’s my turn, by an infallible grace. A cloud is looking at me.
Silent, I look beyond the clouds.
(“Looking at Clouds”)
ബാക്കി മൂന്നു സമാഹാരങ്ങളിൽ നിന്ന് ഓരോ കവിതകളാണ് ഉള്ളത്. വിസ്താര ഭയം കൊണ്ട് ഇനിയും ഉദ്ധരിയ്ക്കുന്നില്ല. ഏഷ്യൻ സാഹിത്യ ചരിത്രത്തിലെ അതികായനാണ് Ko Un. അയാൾക്ക് തുല്യനായി, സമകാലീന കവിതയിൽ അധികം പേരില്ല, ഒരു പക്ഷെ ആരും തന്നെയില്ല.
