ഞാൻ പലകുറി ആവർത്തിച്ചിട്ടുള്ള സംഗതിയാണ് – സയൻസ് ഫിക്ഷൻ, ക്രൈം, മിസ്റ്ററി, ഫാന്റസി തുടങ്ങിയ ജോണ്റേകൾ മനുഷ്യന്റെ അസാധാരണ ഭാവനയുടെ മാത്രമല്ല മറിച്ച് അവന്റെ/അവളുടെ ബുദ്ധിയുടെ കൂടെ നിദാനമാണ്. കേരളത്തിൽ തെല്ലു പരിഹാസത്തോടെ(ഐ ഡു ഹാവ് എ ക്ലൂ വൈ) സൂചിപ്പിയ്ക്കപ്പെടുന്ന ബുദ്ധിജീവി സാഹിത്യത്തെയല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. മനുഷ്യന്റെ ഇരുണ്ട വശത്തിന്റെ അവതരണമാണ് ഈ ജോണ്റേയിൽ പൊതുവേയുള്ളത് – സയൻസ് ഫിക്ഷൻ ഭൂതകാല ചെയ്തികളുടെ ഫലമായി മനുഷ്യർ ഭാവിയിൽ നേരിട്ടേയ്ക്കാവുന്ന അപകടങ്ങളെയും വെല്ലുവിളികളെയും (പൊതുവിൽ) അവതരിപ്പിയ്ക്കുമ്പോൾ George RR Martin-ന്റെ Game of Thrones പോലെയുള്ള പുസ്തകങ്ങൾ ആധുനിക സമസ്യകളെ മിഡീവൽ സമയത്തേയ്ക്കു പറിച്ചുനട്ട് കൗതുകമുളവാക്കുന്നു. Cixin Liu -ന്റെ Wandering Earth-ൽ സൂര്യൻ അണഞ്ഞു പോകുന്ന കാലത്ത് കൂറ്റൻ പ്രൊപ്പല്ലറുകളുടെ സഹായത്തോടെ മനുഷ്യർ ഭൂമിയെ മറ്റൊരു ഗാലക്സിയിലേയ്ക്ക് എത്തിയ്ക്കാൻ ശ്രമിയ്ക്കുകയാണ് (പുസ്തകത്തിലെ, ഭൂമി ജൂപിറ്ററിനെ കടന്നുപോകുന്നതിന്റെ വിവരണം അനന്യമാണ്). Jo Nesbo നോർഡിക്കിലെ കാലാവസ്ഥയെപ്പോലും നോവലിലെ പൊതുവായുള്ള വയലൻസിന്റെയും ഏകാന്തതയുടെയും ഭീതിയുടെയും എലിമെന്റുകളെ (ആധുനിക നഗരമനുഷ്യന്റെ പ്രശ്നങ്ങളാണിവ) കൂടുതൽ ഹൈലൈറ്റ് ചെയ്യാനുപയോഗിയ്ക്കുന്നു. അയാളുടെ Broken നായകന്റെ മാതൃകയെയാണ് Rowling-ഉം മറ്റു പല നോർഡിക് എഴുത്തുകാരും നീട്ടിയും കുറുക്കിയും ഉപയോഗിയ്ക്കുന്നത് (കനോസ്ഗാർഡിന്റെ നായകൻ ഇതിന്റെ മറ്റൊരു പതിപ്പാണ്, അയാൾക്ക് പക്ഷെ എക്സിസ്റ്റെൻഷ്യൽ പ്രശ്നങ്ങളാണ്). ഇപ്പോൾ ഹോളിവുഡിൽ Cliche/Trope ആയിമാറിയ പല സംഗതികളും ആദ്യമായി ഞാൻ വായിച്ചത് നെസ്‌ബോയുടെ നോവലുകളിലാണ്. എന്നാൽ അതേസമയം തന്നെ Macbeth പോലെയുള്ള പുനരാഖ്യാനങ്ങൾ ചെയ്യാനും നെസ്‌ബോയ്ക്ക് കഴിയുന്നുണ്ട്. Conan Doyle, Agatha Christie തുടങ്ങിയവരുടെ കഥാപാത്രങ്ങൾ പ്രകടിപ്പിയ്ക്കുന്ന തരത്തിലെ ബുദ്ധിശക്തിയല്ല ഹാരി ഹോൾ ഉപയോഗിയ്ക്കുന്നത്. ആധുനിക കാലത്ത് ബുദ്ധി മാത്രമല്ല, മനുഷ്യന്റെ അസാധാരണമായ വെറുപ്പിന്റെ, പല തല/തരത്തിലുള്ള വിദ്വേഷത്തിന്റെ ഒക്കെ ശക്തിയെക്കൂടി നായകന്മാർക്ക് നേരിടേണ്ടി വരുന്നുണ്ട് എന്ന്. ചടുലമായ അവതരണവുമല്ല റൗളിംഗും (അവർ ഹാരി പോട്ടറിൽ മിനുക്കിയെടുത്ത പല ട്രിക്കുകളും ഇവിടെയും ഉപയോഗിയ്ക്കുന്നുണ്ട്, തികച്ചും ഭിന്നമായ ഒരു Genre-ൽ, അത് തന്നെ അവരുടെ എഴുത്തുബുദ്ധിയുടെ തെളിവാണ്) നെസ്ബോയും നടത്തുന്നതും – ദീര്ഘങ്ങളാണ് അവരുടെ നോവലുകൾ, ക്ഷമയോടെ വായിയ്ക്കുന്നവരാണ് അവരുടെ വായനക്കാർ.
ഇനി ബുദ്ധിജീവി സാഹിത്യം കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നത് എന്നുകൂടി നോക്കാമല്ലോ – മലയാളത്തിൽ ഒരേസമയത്താണ് കെപി നിമ്മൽകുമാറും മേതിലും അസാധാരണമായ ഭാഷയും മെറ്റഫറുകളും എല്ലാം കൊണ്ട് തരംഗമുണ്ടാക്കിയത് – നിർമ്മൽ(“ചേലക്കരയുടെ അതീതസ്വപ്നങ്ങൾ”) കാലക്രമേണ ആ ശൈലിയുപേക്ഷിച്ചെങ്കിലും, മേതിൽ(ബ്രാ, സംഗീതം ഒരു സമയകലയാണ് ) കഴിഞ്ഞയാഴ്ചയിലെ ട്രൂകോപ്പിയിൽ വന്ന ഈ കഥയിൽപ്പോലും ആ സങ്കേതം കൈവിട്ടിട്ടില്ല, മുപ്പതു -മുപ്പത്തഞ്ചു വർഷമെങ്കിലും ആയിട്ടുണ്ട് മേതിൽ ഇങ്ങനെയുള്ള കഥകളും നോവലും എഴുതിത്തുടങ്ങിയിട്ട് – അയാളുടെ ആരാധകർക്ക് ഒരു തരം എലീറ്റിസം പോലുമുണ്ട്. അയാളെ വായിച്ചാസ്വദിയ്ക്കാൻ കഴിയുന്നത് ഒരു പ്രിവിലേജ് പോലെ കണക്കാക്കിയിരുന്നു എന്ന് ചുരുക്കം. എന്നാൽ മേതിലിനെ വായിച്ചതിനുശേഷം George Perec (ഉദാ:- e എന്ന അക്ഷരമില്ലാത്ത നോവൽ), Thomas Pynchon (Gravity’s Rainbow)ഒക്കെ വായിയ്ക്കുന്നവർക്ക് അയാളെ ഒരു ഗിമ്മിക്കുകാരനായി തോന്നും. സാഹിത്യത്തിലെ ഒരു സംഗതിയാണത്. ഒരെഴുത്തുകാരനെക്കാൾ നന്നായി പ്രസന്റ് ചെയ്യുന്ന, ഇന്റലിജന്റ് ആണെന്ന് തോന്നിയ്ക്കുന്ന, ബെറ്റർ ഭാഷയുള്ള മറ്റൊരാൾ എപ്പോഴും കാണും – അഥവാ ഒരാളെപ്പോലെയല്ല, അതേ തലത്തിലല്ല, മറ്റൊരാളുടെ ബ്രെയിൻ വർക്ക് ചെയ്യുന്നത് (വായനക്കാരും അതുപോലെയാണ്). മറ്റൊരു രീതിയിൽ പറഞ്ഞാൽ എഴുത്തുകാരൻ എത്ര ഇന്റലിജന്റ് ആണോ അത്രയുമേ ഹോംസും, പൊയ്‌റോട്ടും, ഹാരി ഹോളും (നെസ്‌ബോയുടെ നായകൻ) ഒക്കെ ഇന്റലിജന്റ് ആവുകയുള്ളു. ക്രൈം ഫിക്ഷന്റെ അല്ലെങ്കിൽ ബുദ്ധി ഉപയോഗിച്ചെഴുതുന്ന ഒരുവിധം എന്തിന്റെയും ഗതിയാണത് (മലയാളിയായ മീന അലക്‌സാണ്ടറിന്റെ കവിതയെപ്പറ്റി അല്ലെങ്കിൽ ആൻ കാഴ്‌സന്റെ കവിതയെപ്പറ്റി പറയുന്ന ആരെയെങ്കിലും നിങ്ങൾ മലയാളത്തിൽ വായിച്ചിട്ടുണ്ടോ? അവരെ മനസ്സിലാക്കാനുള്ള വിപുലമായ തയ്യാറെടുപ്പാണ് കാരണം). വായനക്കാർ കോട്ടയം പുഷ്പനാഥിൽ തന്നെ തറഞ്ഞുനിൽക്കുന്നത് ഒരു കുറ്റമല്ല. എന്നാൽ പരമാരയെ വായിച്ച അജയ് മങ്ങാട്ട് അവിടെത്തന്നെ നിൽക്കാതെ മുന്നോട്ടു പോയതുകൊണ്ടാണ് അയാൾക്ക് ഹാവിയർ മരിയസിന്റെ Heart So White, Tomorrow in the Battle think on Me തുടങ്ങിയ നോവലുകളിലെ ക്രൈം അംശങ്ങളെ വിലയിരുത്താനായത് എന്ന് കൂടി ആളുകൾ മനസ്സിലാക്കണം. അയാൾ അലൻ പോയുടെ Black Cat -ലെ ഭീതിപ്പറ്റിയും എഴുതിയിട്ടുണ്ട്, ആലീസ് ഇൻ വണ്ടർ ലാൻഡിനെപ്പറ്റിയും എഴുതിയിട്ടുണ്ട് – അതായത് പരന്ന വായനയുള്ളവർക്ക് വായനയിൽ Quality മാത്രമാണ് മാനദണ്ഡം, ജോണ്റെയല്ല, അതിന്റെ നില തന്നെ ഒരാൾ വായനയിൽ മുന്നേറുന്തോറും മാറിമാറി വരും (Shirly Jackson-ന്റെ നോവലുകൾ വായിയ്ക്കുന്നവർ പുഷ്പനാഥിന്റെ “ആറുവിരലുകൾ” വായിച്ചാൽ ആസ്വദിയ്ക്കുമോ? “No live organism can continue for long to exist sanely under conditions of absolute reality; even larks and katydids are supposed, by some, to dream. Hill House, not sane, stood by itself against its hills, holding darkness within; it had stood for eighty years and might stand for eighty more. Within, walls continued upright, bricks met neatly, floors were firm, and doors were sensibly shut; silence lay steadily against the wood and stone of Hill House, and whatever walked there, walked alone.” – ഇങ്ങനെയൊരു പാരഗ്രാഫ് എഴുതാൻ കെൽപ്പുള്ള എത്ര മലയാളം പൾപ്പ് ഫിക്ഷൻകാരെ നിങ്ങൾ വായിച്ചിട്ടുണ്ട്? പൾപ്പ് അല്ലാത്തവരോ?). കോട്ടയം പുഷ്പനാഥ് important ആണ്, മലയാള പോപ്പുലർ സാഹിത്യത്തിൽ. പക്ഷെ അതിനർത്ഥം അയാളുടെ ഏതെങ്കിലും തരത്തിലുള്ള ഗുണനിലവാരത്തിന്റെ അളവുകോലാണെന്നല്ല. സത്യത്തിൽ, ഹൈസ്‌കൂൾ കുട്ടികൾക്ക് വായിയ്ക്കാനുള്ള സാഹിത്യമാണ് അയാളുടേത് എന്റെ നിഗമനം (ആ വിദ്യാഭ്യാസമുള്ള മലയാളികളാണ് തുടക്കകാലത്ത് അയാളെ അധികവും വായിച്ചിരുന്നതും, ഇപ്പോഴുള്ള പുഷ്പനാഥ് തരംഗം ഡിസിയുടെയും മാതൃഭൂമിയുടെയും പല സ്റ്റണ്ടുകളിൽ ഒന്നാണ് – ഉദാ :- ഇന്ദുഗോപന്റെ ചോരക്കാലം ഡിസിയ്ക്കു നോവലാണ്). Daphne du Maurier-ന്റെ നോവലുകളും (Rebecca , Jamaica Inn) ചെറുകഥകളും (Birds – ഹിച്ച്കോക്ക് സിനിമയാക്കിയത്) വായിയ്ക്കൂ, അതിനു സമാനമായ എന്താണ് നമുക്കുള്ളത്? മലയാളസാഹിത്യം ഒരു സംവരണ മണ്ഡലമൊന്നുമല്ല – താരതമ്യം ചെയ്യാൻ പറ്റാതിരിയ്ക്കാൻ.
Eco എഴുതിയ Foucault’s Pendulum വായിച്ചവർക്ക് Dan Brown എവിടെ നിന്നാണ് Davinci Code എഴുതിത്തുടങ്ങിയത് എന്ന് മനസ്സിലാകും. അതറിയുന്നവർക്ക് “ഇട്ടിക്കോര”യും മനസ്സിലാകും. എക്കോ, ഡാൻ ബ്രൗൺ താൻ തന്നെ ആണെന്ന് തമാശ പറഞ്ഞിട്ടുണ്ട് – തമാശയല്ല അതൊരു പരോക്ഷ വിമർശനമാണ്. അത് കേട്ടയുടനെ ഡാൻ മരിച്ചു വീണതൊന്നുമില്ല അഥവാ, രണ്ടു നോവലുകൾ രണ്ടു തരം വായനക്കാരെയാണ് ഉദ്ദേശിയ്ക്കുന്നതെന്ന് രണ്ടുകൂട്ടർക്കും മനസ്സിലായിട്ടുണ്ട് എന്നതാണ് കാര്യം. ഡാൻ ബ്രൗണിന്റേത് അധമസാഹിത്യമാണ് എന്നൊരു ചിന്തയൊന്നും എനിയ്ക്കില്ല എങ്കിലും അത്തരമൊരു നോവൽ എക്കോയുടെ നോവൽ വായിച്ച സ്ഥിതിയ്ക്ക് എന്റെ വായനയിൽ മടുപ്പോ നിർവ്വികാരതയോ സൃഷ്ടിച്ചേയ്ക്കാം എന്നതുണ്ട് (സിനിമകൾ രണ്ടും ഞാൻ പുസ്തകത്തേക്കാൾ ആസ്വദിച്ചു). അങ്ങനെയുണ്ടായില്ലെങ്കിൽ ഇരുപത് വർഷത്തെ നിരന്തര വായനയിൽ എനിയ്ക്കെന്തു സത്യസന്ധതയാണുള്ളത്? അഥവാ, ഗെയിം ഓഫ് ത്രോൺസ് വായിയ്ക്കുന്ന പോലെ ഞാൻ Hunger Games വായിച്ചിട്ടുണ്ട്, Simenon വായിയ്ക്കുന്നപോലെ പണ്ട് കോട്ടയം പുഷ്പനാഥിനെയും വായിച്ചിട്ടുണ്ട് – എന്നാൽ വയ്ക്കേണ്ടത് വയ്‌ക്കേണ്ടിടത്തു വയ്ക്കാനും ആവശ്യമില്ലാത്തത് കളയാനും കൂടി ഞാൻ പഠിച്ചിട്ടുണ്ട് എന്ന് സാരം. വായിയ്ക്കാതെ വിമർശിയ്ക്കുന്ന മലയാളം നിരൂപകനല്ല ഞാൻ, എന്തിന് നിരൂപകനേയല്ല ഞാൻ(പേരുകൾ പറയുന്നില്ല, ആനന്ദിന്റെ പുസ്തകങ്ങൾ വായിയ്ക്കാതെ അതിനെപ്പറ്റി എഴുതിയ ഒരു പുത്തൻകൂറ്റുകാരനെ ഞാനറിയും, അയാൾ ചെയ്തത് ഒരു പ്രമുഖ നിരൂപകന്റെ നോട്ടുകൾ ഫോട്ടോകോപ്പി എടുത്തുകൊണ്ടു പോവുകയായിരുന്നു – ആ ലേഖനത്തിൽ അയാൾ സ്വന്തമായി എഴുതിയത് മൊത്തം അബദ്ധമായിരുന്നു താനും. പെൻഗ്വിൻ ഇറക്കിയ ജാപ്പനീസ് ഷോർട് സ്റ്റോറി കളക്ഷൻ വായിച്ചു ഹോ അവരുടെ സാഹിത്യം എന്ത് മോശമാണ് എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന മറ്റൊരാളുണ്ട് – രണ്ടു വർഷമായി ഞാൻ ജാപ്പനീസ് സാഹിത്യത്തിൽ തന്നെയാണ് – അതിന്റെ ഒരു വശത്തു ഞാൻ തൊട്ടിട്ടേയുള്ളൂ എന്നതാണ് സത്യം. അത്ര unique ആയ ഒന്നിനെപ്പറ്റിയാണ് ഈ വിഡ്ഢിത്തം). എന്തിനവരെ പറയുന്നു, അടുത്തകാലം വരെ ആന്ദിനെ ബുദ്ധിജീവി എഴുത്തുകാരൻ എന്ന നിലയിലായിരുന്നു കൃഷ്ണൻ നായരെപ്പോലെയുള്ളവർ കണ്ടിരുന്നത്. ഫലം? മലയാളത്തിലെ ഏക യൂണിവേഴ്സൽ എഴുത്തുകാരൻ (അടിവരയിട്ടു ആവർത്തിച്ചു പറയുന്നു) പോപ്പുലർ ആകാതെ പോയി. ആൾക്കൂട്ടം മലയാളത്തിലെ ലാൻഡ്മാർക്ക് നോവൽ ആണെന്ന് മനസ്സിലാക്കുന്ന എത്ര വായനക്കാരുണ്ട് ? ഒരു തലമുറയിലെ നിരൂപകർ മൊത്തം തഴഞ്ഞ എഴുത്തുകാരനായിരുന്നു ഇന്ദുഗോപൻ – സോഷ്യൽ മീഡിയയിലെ വായനക്കാരില്ലെങ്കിൽ അയാൾ അങ്ങനെ തന്നെ മറഞ്ഞുപോയേനെ (പി എഫ് മാത്യൂസ് ആണ് മറ്റൊരാൾ). ചോരക്കാലം എന്ന കഥയിലെ നായകന്റെ അവസാന ആക്രോശം ഓർത്തുനോക്കൂ – തിരസ്‌കാരത്തിന്റെ കയ്പുള്ള കരച്ചിൽ അതിലുണ്ട്. അതെഴുതാൻ കഴിയുന്ന എഴുത്തുകാരനാണ് കാളിഖണ്ഡകി എന്ന തല്ലിപ്പൊളി നോവലും എഴുതിയത് – അയാൾ അവിടെ നിന്ന് ബഹുദൂരം മുന്നോട്ടു വന്നു എന്നർത്ഥം. മലയാളത്തിലെ ഇപ്പോഴത്തെ ടോപ് എഴുത്തുകാരിൽ അയാളുണ്ടെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു (ഹരീഷ്, ദേവദാസ്, സന്തോഷ് തുടങ്ങിയവരാണ് മറ്റുള്ളവർ). ആ പ്രോഗ്രസ് സ്വയമോ അല്ലാതെയോയുള്ള വിമർശനത്തിന്റെ ഫലമാണ്.
Rachel Cooke – തന്റെ “What is the point of a critic if not to tell the truth” എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു :- “There are several things that qualify someone to be a critic. They require some expertise; they must be able to write; they should have taste (reviews have everything to do with taste – and nothing). But the most vital qualification is that they should love whatever it is that they write about. As the late AA Gill put it: “If you don’t love it, why will you care if somebody does it badly?” – അരുന്ധതി റോയി ഇന്ത്യയെ സ്നേഹിയ്ക്കുന്നതുകൊണ്ടാണ് ഞാൻ ഇന്ത്യയെ വിമർശിയ്ക്കുന്നത് എന്ന് പറയുന്നുണ്ടല്ലോ, അതുപോലൊരു കാര്യമാണിത്. “As Julian Barnes, once the TV critic of the Observer, puts it: “Apart from anything else, criticism is a standard against which to judge our own ideas.” നോക്കൂ, എത്ര കൃത്യം.
Rachel Cooke on criticism: ‘What is the point of a critic if not to tell the truth?’
That was a perfect piece ❤️
Thanks 🙂
ആനന്ദ് അറിയപ്പെടാതെ പോയിട്ടുണ്ടോ, ആൾക്കൂട്ടം നല്ല നിരൂപക പഠനങ്ങൾ കിട്ടിയ കൃതിയല്ലേ അപ്പൻ, രാജകൃഷ്ണൻ ,തരകൻ എന്നിവർ എഴുതിയ പഠനങ്ങൾ വായിച്ചിട്ടുണ്ട് കൂടാതെ പിന്നീടുള്ള കൃതികളെ നന്നായി പഠന വിധേയമായിട്ടുണ്ട്. രാജകൃഷ്ണൻ വ്യാസനും വിഗ്നേശ്വരനും കുറിച്ചുള്ള പഠനം, തരകന്റെ അഭിപ്രായത്തിൽ പോസ്റ്റ് മോഡേൺ എന്ന് വിളിക്കാവുന്ന തരത്തിൽ മലയാളത്തിലെ രണ്ടു കൃതികൾ ഗോവർദ്ധനനും, പ്രവാചങ്കന്റെ വഴിയുമാണ്. ആനന്ദ് എന്റെ അറിവിൽ വായനക്കാർ വായിക്കാൻ മടികാണിക്കുന്നതു കൂടുതലും കാണുന്നത്,എല്ലാരും വാങ്ങി വെച്ചിട്ടുണ്ട്,വായിച്ചവർ വിരളം.
ഇന്ദുഗോപൻ വളർച്ച എടുത്തു കാണിക്കാവുന്ന ഒന്ന് തന്നെയാണ് അദ്ദേഹത്തിനെ മുൻപ് തഴഞ്ഞതു അഭിലാഷ് മുൻപ് ഇവടെ അഭിപ്രായപ്പെട്ട പോലെ കാളിഗണ്ഡകി, ഐസ് പോലെയുള്ള കൃതികൾ നല്ല രീതിയിൽ എഴുതപ്പെടുത്തത് കൊണ്ടാണ് എന്നാണ് എന്റെ പക്ഷം.
നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു എഴുത്തകാരന്റെ കമന്റ് കൂടെ ചേർക്കുന്നു കെഎസ് ശബരീനാഥിനുള്ള മറുപടിയായി ബെന്യാമിൻ പറഞ്ഞിരിക്കുന്നതിലെ ഒരു പ്രധാനവാദം ഇതാണ്: “ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ.”
പോസ്റ്റിന്റെ കോണ്ടെക്സ്റ്റ് വച്ചാണ് ആനന്ദിന്റെ കാര്യം പറഞ്ഞത്. ഒരു ക്രൈം എഴുത്തുകാരന്റെ പഴയ നോവലുകളിലെ കഥാപത്രങ്ങളും സന്ദർഭങ്ങളും unintelligent ആയി അനുഭവപ്പെടുന്നു എന്നു ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടമായില്ല എന്ന് കണ്ടു. ക്രൈം എന്നാൽ ബുദ്ധിപരമായ എഴുത്താണ് എന്നാണ് എന്റെ വാദം. എഴുത്തുകാരന് ആളുകളെ കൺവിൻസ് ചെയ്യാൻ കഴിയണം – ഹിഗാഷിനോയുടെ ഞാൻ അടുത്ത് വായിച്ച മൂന്നു നോവലുകളിലും വളരെ റ്റഫ് ക്രൈംസ് ആണ് സോൾവ് ചെയ്യപ്പെടുന്നത് – സാൽവേഷൻ എന്ന നോവലിൽ മാത്രമാണ് ഒരു പ്ലോട്ട് പോയിന്റ് ഇമ്പോർട്ടന്റ് ആയിരിയ്ക്കും എന്നെനിയ്ക്ക് തോന്നിയത് – മറ്റേതിൽ ഒരു ക്ലൂവും കിട്ടിയിരുന്നില്ല. ആനന്ദിന്റെ ബുദ്ധി വേറെ നിലയിൽ ആണ് വർക്ക് ചെയ്യുന്നത് – അയാൾ ക്രൈം എഴുതിയാൽ അത് വേറെ തലത്തിൽ വന്നേനെ. പക്ഷെ അയാൾ എഴുതിയ പുസ്തകങ്ങൾ തന്നെ ഈയടുത്തകാലത്താണ് പോപ്പുലർ ആയത് – ആനന്ദ് തന്നെ പറഞ്ഞിട്ടുണ്ട് എന്റെ പുസ്തകങ്ങളുടെ കാലം കഴിഞ്ഞു എന്ന്. പക്ഷെ സോഷ്യൽ മീഡിയ അയാളെ രക്ഷപ്പെടുത്തി. എന്നാൽ ബെന്യാമിനെപ്പോലെയോ റ്റിഡിയെപ്പോലെയോ ഒന്നും ആനന്ദ് വായിയ്ക്കപ്പെടുന്നില്ല (ആനന്ദ് റ്റഫ് അല്ല താനും, പിഎഫിനേക്കാളും ഒറിജിനൽ ഭാഷയാണ് ആനന്ദിന്റെ, എന്നിട്ടും) – ഇവിടെ ക്രൈം എഴുതുന്നവർ ഇന്റലിജന്റ് ആണെന്ന് പറയുമ്പോഴും അത് വെറും എന്റർടൈൻമെന്റ് വാല്യൂ മാത്രമുള്ള എഴുത്താണ് – അതിലെ അത്ഭുതത്തിന്റെ അംശംമേയുള്ളൂ. അത് സസ്‌റ്റെയിൻ ചെയ്യുന്ന ഒന്നും എഴുത്തിലില്ല (എന്ന് മാത്രമല്ല പലപ്പോഴും ബാലിശമാണ് എഴുത്ത്). ആനന്ദും ഇവരും തമ്മിൽ താരതമ്യമില്ല, പക്ഷെ ബുദ്ധി കൊണ്ടെഴുതുന്നു എന്ന് പറയുമ്പോൾ മലയാളി ബുജിയെഴുത്തു് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ഒരെഴുത്തുകാരനെ സൂചിപ്പിച്ചതാണ്. ബെന്യാമിൻ ഞാൻ പറഞ്ഞ കാര്യത്തിന്റെ പെർഫെക്റ്റ് എക്സാമ്പിൾ ആണ്. അയാൾ എത്ര ഇന്റലിജന്റ് ആണോ അത്രയും ഇന്റലിജന്റ് ആയിരിയ്ക്കും അയാൾ പറയുന്നതും എഴുതുന്നതും – ആടുജീവിതത്തതിന് ശേഷം അയാൾ എഴുതിയതിൽ കൊള്ളാവുന്ന ഏക എഴുത്ത് അയാൾ മാർകേസിന്റെ നാടുകാണാൻ പോയ വിവരണമാണ്, ആടുജീവിതം തന്നെ ഒറിജിനൽ അല്ല, പുനരാഖ്യാനമാണ് എന്നോർക്കണം. ലിറ്റററി ഫിക്ഷനിൽ വായനക്കാരുടെ മനസ്സിൽ വളരുന്ന കഥാപാത്രങ്ങൾ കാണും. എന്നാൽ ക്രൈം/മിസ്റ്ററി ജോൺറെയിൽ വളർത്തേണ്ട ജോലി എഴുത്തുകാരന്റെയാണ്. അത് കഴിയാത്തതിന് വായനക്കാരനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? പിന്നെ മലയാളി നിരൂപകർ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ എഴുതാറില്ലല്ലോ, അതാണ് ആനന്ദിന്റെയൊക്കെ വിഷയത്തിലെ മറ്റൊരു പ്രശ്നം. അതുകൊണ്ടാണ് പറയുന്നത്, മലയാളിയ്ക്ക് നല്ലത് കൃഷ്ണൻ നായരെപ്പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് തിരിയ്ക്കുന്ന ആളുകളാണ്. അല്ലെങ്കിൽ മലയാളി തിരഞ്ഞെടുപ്പിൽ ഉഴപ്പും.
ആനന്ദ് അറിയപ്പെടാതെ പോയിട്ടുണ്ടോ, ആൾക്കൂട്ടം നല്ല നിരൂപക പഠനങ്ങൾ കിട്ടിയ കൃതിയല്ലേ അപ്പൻ, രാജകൃഷ്ണൻ ,തരകൻ എന്നിവർ എഴുതിയ പഠനങ്ങൾ വായിച്ചിട്ടുണ്ട് കൂടാതെ പിന്നീടുള്ള കൃതികളെ നന്നായി പഠന വിധേയമായിട്ടുണ്ട്. രാജകൃഷ്ണൻ വ്യാസനും വിഗ്നേശ്വരനും കുറിച്ചുള്ള പഠനം, തരകന്റെ അഭിപ്രായത്തിൽ പോസ്റ്റ് മോഡേൺ എന്ന് വിളിക്കാവുന്ന തരത്തിൽ മലയാളത്തിലെ രണ്ടു കൃതികൾ ഗോവർദ്ധനനും, പ്രവാചങ്കന്റെ വഴിയുമാണ്. ആനന്ദ് എന്റെ അറിവിൽ വായനക്കാർ വായിക്കാൻ മടികാണിക്കുന്നതു കൂടുതലും കാണുന്നത്,എല്ലാരും വാങ്ങി വെച്ചിട്ടുണ്ട്,വായിച്ചവർ വിരളം.
ഇന്ദുഗോപൻ വളർച്ച എടുത്തു കാണിക്കാവുന്ന ഒന്ന് തന്നെയാണ് അദ്ദേഹത്തിനെ മുൻപ് തഴഞ്ഞതു അഭിലാഷ് മുൻപ് ഇവടെ അഭിപ്രായപ്പെട്ട പോലെ കാളിഗണ്ഡകി, ഐസ് പോലെയുള്ള കൃതികൾ നല്ല രീതിയിൽ എഴുതപ്പെടുത്തത് കൊണ്ടാണ് എന്നാണ് എന്റെ പക്ഷം.
നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു എഴുത്തകാരന്റെ കമന്റ് കൂടെ ചേർക്കുന്നു കെഎസ് ശബരീനാഥിനുള്ള മറുപടിയായി ബെന്യാമിൻ പറഞ്ഞിരിക്കുന്നതിലെ ഒരു പ്രധാനവാദം ഇതാണ്: “ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ.”
ജാപ്പാനീസ് സാഹിത്യത്തിലെ പുതിയ പുസ്തകങ്ങൾ വായിക്കേണ്ടവ എന്നു തോന്നുന്നത് ഏതൊക്കെയാണ് ?
Memory Police, Emissary, Strange Weather in Tokyo, Ten loves of Nishino (both by Kawakami), The Lonesome Bodybuilder (stories), Tokyo Ueno Station, Toddler Hunting and Other Stories.
Some of them are old ones reprinted, but it doesn’t matter.
Thank you
ജാപ്പാനീസ് സാഹിത്യത്തിലെ പുതിയ പുസ്തകങ്ങൾ വായിക്കേണ്ടവ എന്നു തോന്നുന്നത് ഏതൊക്കെയാണ് ?
Memory Police, Emissary, Strange Weather in Tokyo, Ten loves of Nishino (both by Kawakami), The Lonesome Bodybuilder (stories), Tokyo Ueno Station, Toddler Hunting and Other Stories.
Some of them are old ones reprinted, but it doesn’t matter.
Thank you