Booker Shortlist 2020

EUmAbhGX0AIeH54

ഞാനും ബുക്കറും തമ്മിൽ വലിയ സ്‌നേഹത്തിലൊന്നുമല്ല. കഴിഞ്ഞ വർഷത്തെ വിന്നർ The Testamentsചവറായിരുന്നു, വെറും മാർക്കറ്റ് ഗിമ്മിക് ആയിരുന്നു ആ തല്ലിപ്പൊളി നോവൽ. Girl, Woman, Other വായിച്ചിടത്തോളം നന്നായി തോന്നുകയും ഞാൻ അത് ജയിയ്ക്കുമെന്നു പ്രവചിയ്ക്കുകയും ചെയ്തിരുന്നു – പുസ്തകം പിന്നീട് ഒരിയ്ക്കലും വായിയ്ക്കുകയുണ്ടായില്ലെങ്കിലും. 2018-ലാകട്ടെ Milkman അർഹിയ്ക്കുന്ന വിജയമായിരുന്നു, എന്നാൽ അത് മഹത്തായ ഒരു നോവലൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാൽ 1997-ൽ റോയിയ്ക്കുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാത്രമേ വായിച്ചതിൽ നല്ലതായുള്ളൂ – The Sea), Marlon James തുടങ്ങിയവർ മാത്രമാണ് നിലവാരമുള്ള എഴുത്തുകാരായുള്ളത്, ആദ്യ രണ്ടുപേരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല താനും (ജെയിംസിന്റെ അവാർഡ് കിട്ടിയ നോവലോളം (A Brief History of Seven Killings) മികച്ചതായിരുന്നില്ല പിന്നീട് വന്ന Black Leopard, Red Wolf).

പൊതുവെ സ്ത്രീ എഴുത്തുകാരോട് ഒരു ചായ്‌വ് അവാർഡ് കമ്മിറ്റികൾ കാണിയ്ക്കുന്നു എന്നത് നല്ല കാര്യമാണ് – ഇപ്രാവശ്യവും അതുണ്ട്. Scribd, Kindle, Print ഒക്കെയായി Tyll (Daniel Kehlmann) ഒഴികെയുള്ള പുസ്തകങ്ങൾ എന്റെ കയ്യിലുണ്ട്. Ogawa Yoko യുടെ Memory Police മുന്നേതന്നെ വായിച്ചിട്ടുള്ളതാണ് – അതിന്റെ അവസാനത്തെ ഇഴയുന്ന ആഖ്യാനം എനിയ്ക്കു ഇഷ്ടമായില്ലെങ്കിലും, ആ നോവലിന്റെ തിരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട് – അതിൽ സന്തോഷവുമുണ്ട് – അതാത് കാലത്തെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിയ്ക്കുന്നത് കൂടിയാവണമല്ലോ അവാർഡുകൾ. ബാക്കി എല്ലാ നോവലുകളും ഇത്തിരിയെങ്കിലും വായിച്ചിട്ടുണ്ട് – പ്രത്യേകിച്ചും വീട്ടിൽ അടച്ചിരിയ്ക്കുന്നതിനാൽ (ഞാൻ എപ്പോഴും ഒന്നിലധികം പുസ്തകങ്ങൾ ഒരേസമയം വായിയ്ക്കാറുണ്ട്, വായനയുടെ ഒപ്പം ചായകുടി, പേപ്പറിന്റെ മണം ആസ്വദിയ്ക്കൽ തുടങ്ങിയ നൊസ്റ്റാൾജിയയൊന്നും എനിയ്ക്കില്ല താനും). വായിച്ചു പകുതിയായ നോവലാണ് ഇറാനിയൻ വംശജയായ Shokoofeh Azar-യുടെ മാജിക്കൽ റിയാലിസ്റ്റ് നോവൽ The Enlightenment of the Greengage Tree, എന്റെ തോന്നൽ ഈ നോവൽ അവാർഡ് നേടുമെന്നാണ്. തീരെ ഇഷ്ടമാകാതിരുന്നത് ഡച്ച് എഴുത്തുകാരി Marieke Lucas Rijneveld-ന്റെ The Discomfort of Eveningആണ്. മെക്സിക്കോക്കാരിയായ Fernanda Melchor -ന്റെ Hurricane Season 10% വായിച്ചത് വലിയ കുഴപ്പമുള്ളതായി തോന്നിയില്ല. അർജന്റീനക്കാരിയാണ് The Adventures of China Iron എഴുതിയ Gabriela Cabezón Cámara (അഭിപ്രായം പറയാറായില്ല) – സത്യത്തിൽ ലാറ്റിനമേരിക്കയിലെ സ്ത്രീകൾ ഒറ്റയ്ക്ക് ലോകനോവൽ ഭൂപടം മാറ്റിവരയ്ക്കുന്നതായാണ് വർഷങ്ങളായി കാണാൻ കഴിയുന്നത്. ഇപ്പോഴും മാർകേസിലും ഏറിയാൽ ബൊലാഞ്ഞോയിലും എത്തിനിൽക്കുന്ന മലയാളി നിരൂപകർ ദയവുചെയ്ത് ഇവരെ വായിയ്ക്കണം.

The Enlightenment of the Greengage Tree എല്ലാവർക്കും ഊഹിയ്ക്കാൻ കഴിയുന്നതുപോലെ ഇറാനിയൻ റെവല്യൂഷൻ സമയത്തെ മനുഷ്യവേട്ടകളെ പശ്ചാത്തലമാക്കിയുള്ള ഒരു കഥയാണ് പറയുന്നത്. അച്ഛനും അമ്മയും അവരുടെ മൂന്നു കുട്ടികളുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. പതിമൂന്നുകാരിയായ Bahar ആണ് നോവലിന്റെ ആഖ്യാതാവ്. കുറച്ചു മാജിക്കൽ റിയലിസവും തമാശയും എല്ലാം ചേർത്ത് അവതരിപ്പിയ്ക്കുന്ന നോവലിൽ ഭരണവർഗ്ഗത്തിന്റെ നൃശംസത കാണിയ്ക്കുന്ന ഒട്ടനവധി രംഗങ്ങളുണ്ട്. നോവലിന്റെ ആരംഭം രസകരമാണ്.

“Beeta says that Mum attained enlightenment at exactly 2:35 p.m. on August 18, 1988, atop the grove’s tallest greengage plum tree on a hill overlooking all fifty-three village houses, to the sound of the scrubbing of pots and pans, which pulled the grove out of its lethargy every afternoon. At that very moment, blindfolded and hands tied behind his back, Sohrab was hanged. He was hanged without trial, and unaware he would be buried en masse with hundreds of other political prisoners early the next morning in a long pit in the deserts south of Tehran, without any indication or marker lest years later a relative would come and tap a pebble on a headstone and murmur there is no god but God.”

എന്നാൽ പിന്നെ നോവൽ മറ്റൊരു തലത്തിലേയ്ക്കുയരുന്നു.

“However, when Mum accidentally overheard other visitors, all similarly lighthearted, she began to feel uneasy. But by then it was too late to show any concern because the prison guard’s untimely bell rang out, making everyone jump.
There was a ruckus in the big prison yard, filling some unwitting visitors with the fleeting hope that protests to bring down the Islamic regime had finally begun. In those days, many people were so naive that the slightest commotion, gun shot, sudden blackout of a television program, electricity, or anything else unusual, prompted joyous shouts of, “They’ve come … They’ve come!” But who had come? Nobody knew. So, when the first swallow flew into the small window, high on the wall of the visiting room, the guard panicked and sent a shower of bullets towards the glass because he, too, had automatically thought, They’ve come … They’ve come.”

പിന്നെയങ്ങോട്ട് നടക്കുന്നത് നായാട്ടാണ്.

“Everyone held their breath as they watched the bloody swallow with shredded feathers fall to the ground and take its last breath. The guard, the prisoners, and the visitors were still in a daze from the unexpected shots when a second swallow flew in through the broken window. Then another, and another. In the blink of an eye, the room was filled with chortling birds whose song struck anxiety into hearts. Unaware of what he was doing, Dad cried, “The swallows … the swallows!” Officers fired at the frightened, confused birds. Suddenly the air was black and the sound of shots ricocheted off the surfaces. Terrified, people covered their heads with their hands and were herded out into the yard at the end of gun barrels, without saying goodbye to their detained, loved ones. The yard was drowning in bullets, feathers, and the corpses of thousands of swallows who had mistaken several days of spring-like weather for migration season, and so had taken to the skies over Tehran. In the large rectangular yard the terrified, disoriented swallows flew into people, prison walls and barbed wire as they were shot at by officers. Dead birds rained down like black hail. Several people were shot. Bloody human and swallow bodies fell to the ground in the prison yard at Evin; and people, still being driven out the back door, trampled them, screamed, and shed tears for them. An old man, weeping and yelling, “The poor swallows … the poor swallows!” was hit in the mouth with the butt of a gun.”

“Just thirty minutes later, the prison yard was littered with swallow feathers and the blood-stained corpses of birds and visitors killed by mistake. The sky was once again clear and blue, indifferent to the blackness of migrating birds just minutes before. Officers were sitting at the edge of the yard, resting and looking at the bloody bird corpses whose black and white feathers were still suspended in mid-air. Who would have thought all those forlorn birds would be killed just because they miscalculated the season? One of the officers laughed at this thought. Then another and another. The high prison walls bounced the armed officers’ guffaws from one wall to the next”

ഈ നോവലിനെപ്പറ്റിയും മറ്റുള്ളവയെപ്പറ്റിയും വിശദമായി, പിന്നാലെ.

16 thoughts on “Booker Shortlist 2020”

    1. “Greengage” was a high 3 stars for me – the mid part, ending, the overuse of magical realism – all tested ma patience, after a very good start, wished she had chopped it right (There is much to like here too, esp the humour, the Khomaini episode esp). I am reading “Hurricane” now, it has a touch of classic Latin American lit and is slightly ahead of rest of the books in the race, IMO, at the moment(It could even win it, i will post a link to one online interview with the author today). My issue with “Evening” was the under-age sex thing, such things affects me personally – i still wanna try, but let me see. I guess you will enjoy Memory Police, she is a very good writer.

    1. “Greengage” was a high 3 stars for me – the mid part, ending, the overuse of magical realism – all tested ma patience, after a very good start, wished she had chopped it right (There is much to like here too, esp the humour, the Khomaini episode esp). I am reading “Hurricane” now, it has a touch of classic Latin American lit and is slightly ahead of rest of the books in the race, IMO, at the moment(It could even win it, i will post a link to one online interview with the author today). My issue with “Evening” was the under-age sex thing, such things affects me personally – i still wanna try, but let me see. I guess you will enjoy Memory Police, she is a very good writer.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top