1. How do you know you’ve just finished a good book? Is it a thinking or a feeling response?
ഇറ്റ്സ് ബോത്ത്. പക്ഷെ ഫീലിംഗിന് ആണ് മുൻകയ്യെന്ന് തോന്നുന്നു. ഞാൻ ഫൈവ് സ്റ്റാർ കൊടുത്ത “ഫൈൻ ബാലൻസ്” എന്ന നോവലിൽ ആലോചിച്ചാൽ(thinking approach) എഴുത്തുകാരൻ എല്ലാം ലിങ്ക് ചെയ്യാനുള്ള വ്യഗ്രതയിൽ ചേർത്ത സൗകര്യപ്രദമായ പ്ലോട്ട് പോയിന്റ്സ് ഉണ്ട് – കുറച്ചു കൂടുതൽ സെന്റിമെന്റൽ ആണ് ആ നോവൽ അവസാനമടുക്കുന്തോറും. എന്നാൽ നോവലിലെ പൊളിറ്റിക്സ് കൃത്യമാണ്. നോവൽ മുകുന്ദനെനെപ്പോലെയുള്ളവരെ ഇൻസ്പയർ ചെയ്തിട്ടുണ്ടെന്നു തോന്നി (ദൽഹി ഗാഥകൾ) – വേണമെങ്കിൽ കോപ്പി അടിച്ചു എന്ന് തന്നെ “നാടൻ രീതിയിൽ” പറയാം. നോവലിൽ എഴുത്തുകാരൻ (അയാൾ UC ആണെങ്കിൽ പ്രത്യേകിച്ചും) ജാതിയുടെ കോംപ്ലക്സിറ്റി ദൈനം ദിന വ്യവഹാരത്തിൽ എങ്ങനെ വന്നുപോകുന്നു എന്നറിയാൻ ശ്രമിച്ചിട്ടുണ്ട്/അല്ലെങ്കിൽ അയാൾക്കറിയാം. അതിലെ ദളിത് കഥാപാത്രങ്ങൾ പറയുന്ന ചില ജാതി തമാശകൾ അങ്ങനെ വരുന്നതാണ്. അവ കണ്ടെടുക്കുന്നത് എളുപ്പമല്ല.
2. When you begin to form your review/rating – what is the first question you ask yourself?
ഒരു ചോദ്യവും ഇല്ല. പുസ്തകം തീരുമ്പോഴേയ്ക്കും അതിന്റെ ഫൈനൽ റേറ്റിംഗ് എനിയ്ക്കറിയാം. ഇപ്പോൾ റീഡിങ് ലിസ്റ്റിലുള്ള മുദ്രിത എന്ന നോവൽ മൂന്നു സ്റ്റാറിൽ കൂടുതൽ പോവില്ല എന്നു നൂറു പേജായപ്പോഴേ എനിയ്ക്കറിയാം. ഹിഗാഷിനോയുടെ സൈലന്റ് പരേഡ് പകുതിയാകുന്നതിനുമുന്നെ എനിയ്ക്ക് മനസ്സിലായിരുന്നു, ഈ നോവൽ അയാളുടെ മുന്നേയുള്ള നോവലുകളേക്കാൾ പിന്നിലാണെന്നത്. മൂന്നു സ്റ്റാറിന് മേലെ നിൽക്കും എന്നും തോന്നി. നാലിലെത്തിയ്ക്കുന്നത് എഴുത്തുകാരന്റെ ജോലിയാണ് (അതെത്തിയതുമില്ല).
3. Do you do star ratings? Why? Why not?
a. If YES
i. Explain your star rating system – what does a good book get in your rating system?
ഗുഡ് റീഡ്സിലും, ബുക്കിനെപ്പറ്റി നോട്സ് എഴുതുമ്പോഴും ഉപയോഗിയ്ക്കാറുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മൾ, ഞാൻ, എങ്ങനെ ഒരു ബുക്കിനെ കാണുന്നു എന്നുള്ളതാണ് അത് കാണിയ്ക്കുന്നത്. നാലു സ്റ്റാർ കൊടുക്കുന്നത് നല്ല പുസ്തകത്തിനാണ്. ആ പുസ്തകം ഞാൻ ആളുകൾക്ക് റെക്കമെന്റ് ചെയ്യും. അഞ്ചു സ്റ്റാറുകൾ എന്റെ ശക്തമായ പേഴ്സണൽ പ്രിഫറൻസാണ് കാണിയ്ക്കുന്നത് (എന്റെ ടേസ്റ്റ് ഉള്ളവർക്കേ അത് മനസ്സിലാകൂ) – അത് പലപ്പോഴും വിശദീകരിയ്ക്കുക എളുപ്പമല്ല. ഉദാഹരണത്തിന് മോർണിംഗ് സ്റ്റാർ എന്ന നോവൽ – കിനോസ്ഗാര്ഡിന്റെ നോവലുകൾ അതിശക്തമായ വിയോജിപ്പുകൾക്കു കാരണമാകാറുണ്ട്. ഓൺലൈനിൽ നോവലിനെതിരെ അതിശക്തമായ അറ്റാക്കായിരുന്നു അത് വന്ന സമയത്ത്. എന്നാൽ അതൊന്നും നോവലിന്റെ വായനയിൽ നിന്നെന്നെ തടഞ്ഞില്ല. സീരീസിലെ രണ്ടാം നോവൽ പരാജയമാണെന്ന് ഏറെക്കുറെ എല്ലാവരും വിധിയെഴുതിക്കഴിഞ്ഞു, എന്നാൽ ആ നോവലും ഞാൻ വായിയ്ക്കും. ഈ ഉറപ്പു പാമുക്കിന്റെ പുതിയ നോവലിനെക്കുറിച്ചെനിയ്ക്കില്ല. എന്നാൽ ഇപ്പോൾ ഇസ്താൻബൂളും മൈ നെയിം ഈസ് റെഡും (പുനർ) വായിച്ചുകൊണ്ടിരിയ്ക്കുമ്പോൾ എനിയ്ക്കവയെപ്പറ്റി അങ്ങനെ തോന്നുന്നില്ല. റെഡ് ഹെയേർഡ് വുമൺ ആണെന്നെ ബോറടിപ്പിച്ചത്. ഈ വികാരങ്ങൾ വിവരിയ്ക്കുക എളുപ്പമല്ല. മൈ സ്ട്രഗിൾ സീരീസിലെ അവസാന പുസ്തകം പലരെയും വെറുപ്പിച്ച പുസ്തകമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ സീരീസിന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച എൻഡിങ് ആണ് അതിലുള്ളത്. കിനോസ് ഗാർഡിന് ഫാസിസം മനസ്സിലാവുന്നില്ല എന്ന ലേഖനമൊക്കെ വന്നത് അതിനുപിന്നാലെ ആ നോവൽ വീണ്ടും ഓടിച്ചു വായിച്ചു നോക്കാനുള്ള പ്രേരണയായി. ഇങ്ങനെ അനവധി ഉദാഹരണങ്ങളുണ്ട്. എന്റെ ത്രീ സ്റ്റാർ ഡീസന്റ് എഫർട്ടിനാണ്. അതിനു താഴെയുള്ള റേറ്റിംഗ്-നു ഒരർത്ഥമേയുള്ളൂ.
ii. Is your star rating consistent? i.e. are all your 5 star books better than all your 4 star books?
അല്ല. മൂന്ന് മൂന്നായിരിയ്ക്കണമെന്നില്ല. നാലു നാലായിരിയ്ക്കണമെന്നില്ല. ബഷീറിന് മിയ്ക്കപ്പോഴും അഞ്ചു കൊടുക്കുന്നതിന്റെ കാരണങ്ങളല്ല കിനൊസ്ഗാർഡിന് അഞ്ചു കൊടുക്കുന്നതിന്. വളരെ സങ്കീർണ്ണമാണ് അത്. മലയാളം ക്രൈം നോവലുകൾ വായിയ്ക്കുന്നപോലെ അലസമായി സമയം കൊല്ലാനല്ല മീശയോ അല്ലെങ്കിൽ സുൽത്താൻ വീടോ വായിയ്ക്കുന്നത്. മീശയുടെ നാലു റേറ്റിംഗിന് അഞ്ചിന്റെ കനമുണ്ട്. എന്നാൽ അപാകതകൾ ഉള്ളതുകൊണ്ട് അത് അഞ്ചാകുന്നില്ല. കൂടുതലായി മേലെ പറഞ്ഞിട്ടുണ്ട്.
b. If NO
i. What language do you use to convey the quality of a book in your reviews?
മിയ്ക്കപ്പോഴും കമ്പാരിസൺ. ചിലപ്പോൾ പരിഹാസം. ഞാൻ കാശും സമയവും മുടക്കിയിട്ടുണ്ടെങ്കിൽ എനിയ്ക്കതൊക്കെ ആവാം. ഞാനൊരു നിരൂപകനല്ല, ഔപചാരികത വേണ്ടിടത്ത് ആവാം, എന്റെ ബ്ലോഗിൽ അതിന്റെ ആവശ്യമില്ല. 2008 മുതൽ ഓൺലൈനിൽ എഴുതുന്ന എനിയ്ക്ക് മറ്റുള്ളവർ എന്ത് ചിന്തിയ്ക്കും എന്ന് വിചാരിയ്ക്കേണ്ട ആവശ്യമില്ല. നല്ലതു പറയുമ്പോൾ കഴിവതും സൂപ്പർലേറ്റീവുകൾ ഉപയോഗിയ്ക്കാറു പതിവില്ല. ഫെയ്സ്ബുക്ക് നിരൂപകരുടെ സംസ്കൃത പദാവലിയോ, പൈങ്കിളി ജാർഗണുകളോ ഇല്ലാത്തതുകൊണ്ട് കൈവശം ഉള്ള ഭാഷയിൽ അഭിപ്രായം രേഖപ്പെടുത്തുന്നു.
ii. Does this form an informal rating or ranking?
റേറ്റിംഗ് ചെയ്യില്ല. ഇഷ്ടമില്ലെങ്കിൽ ചിലപ്പോൾ റേറ്റിംഗ് ഒഴിച്ചിടും.
4. Do you believe every book has its perfect reader? Does this contradict the idea that a book can be “bad”?
അങ്ങനെ ഇല്ലെന്നു തോന്നുന്നു. മീരയുടെ ഒക്കെ നോവലുകൾ വായിച്ചു തളർന്നു പോയി, ഉറക്കം പോയി എന്നൊക്കെ പറയുന്ന വായനക്കാർ വളർച്ചയെത്തിയിട്ടില്ല എന്നേ ഞാൻ കരുതൂ – അതവരുടെ കുറ്റമായല്ല ഞാൻ കാണുന്നത്, എഴുത്തുകാരൻ എഴുതിത്തെളിയുന്നപോലെ വായനക്കാർ വായിച്ചു തെളിയുന്ന പ്രോസസും ഉണ്ട്. അതുപോലെ, ഒരാൾ എന്റെ ഇഷ്ട എഴുത്തുകാരനെ ചോദിയ്ക്കുന്നതിൽ കാര്യമില്ല. ഒരാൾക്ക് മീരയുടെയോ സുഭാഷ് ചന്ദ്രന്റെയോ നോവലുകൾ ഇഷ്ടമാകുന്നതിനു എനിയ്ക്കെന്തു ചെയ്യാനാകും? അവ ഇഷ്ടപ്പെടാൻ എനിയ്ക്കിനി ഒരിയ്ക്കലും കഴിയില്ല (സുഭാഷിന്റെ കഥകൾ വേറെ സംഗതിയാണ്). ഞാൻ സെബാൾഡിനെയോ തോമസ് ബെനാഡിനെയോ ഇഷ്ടപ്പെടുന്നതുകൊണ്ടു മറ്റൊരാൾ ഇഷ്ടപ്പെടണം എന്ന് പറയുന്നതിൽ എന്ത് ന്യായം? പക്ഷെ സെബാൾഡിനെ(അല്ലെങ്കിൽ എക്സ് എഴുത്തുകാരനെ/കാരിയെ) വായിയ്ക്കാതെ, അത് മെൻഷൻ ചെയ്ത ആളെ കുറ്റപ്പെടുത്തുന്നത് ഒരു തരം ഇൻഫീരിയോറിറ്റി കോംപ്ലക്സാണ് – ഇങ്ങനെ പലരും, മിയ്ക്കപ്പോഴും മലയാളത്തിലെ എഴുത്തുകാർ അടക്കം, ചെയ്യുന്നത് കണ്ടിട്ടുണ്ട് – ദയനീയം എന്നെ പറയാനുള്ളൂ. റോബർട്ട് വാൽസറെ ഇഷ്ടപ്പെടുന്നത് ഒരു ടേസ്റ്റ് ആണ്. സെലാന്റെയോ അല്ലെങ്കിൽ പിസാനിക്കിന്റെയോ കവിതകളെ ഇഷ്ടപ്പെടുന്നതും ടേസ്റ്റ് ആണ്. എന്നാൽ ബാഷോയെ ഇഷ്ടപ്പെടുന്നത് അതിലും ആഴമുള്ള പ്രവർത്തിയാണ്. ഇത് പറയുമ്പോൾ, അതിലെ സൊ കോൾഡ് ആത്മീയത എന്നെ തെല്ലുപോലും സ്പർശിയ്ക്കുന്നില്ല – എന്റെ കണ്ണിൽ മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും നികൃഷ്ടമായ ഏര്പ്പാടാണ് ആത്മീയത എന്ന തട്ടിപ്പ്. ഹിമാലയത്തിലേയ്ക്ക് പോയ സന്യാസിമാരുടെയും കേരളത്തിലെ വരട്ടുവാദികളുടെയും വിവരണങ്ങളേക്കാൾ മഹനീയതയുണ്ട് (സത്യസന്ധതയും) ഷെരീഫ് ചുങ്കത്തറയുടെ നോർത്ത് / ഈസ്റ്റേൺ ഇന്ത്യൻ യാത്രാ വിവരണങ്ങൾക്ക്. പാലോ കൊയ്ലോയെ വായിയ്ക്കുന്നവർക്ക് വട്ടാണെന്നേ ഞാൻ കരുതൂ.എന്നാൽ കേരളത്തിൽ ഏറ്റവും വിറ്റ ബുക്ക് ചിലപ്പോൾ ആൽകെമിസ്റ്റായിരിയ്ക്കും. ഇവയ്ക്കൊക്കെ അവരുടെ വായനക്കാരുണ്ട്. അത് വായനക്കാരന്റെ കുറ്റമല്ല. എന്നാൽ ആൽകെമിസ്റ്റും ഇലവൻ മിനിറ്റ്സ് ഒക്കെ വായിച്ച ആള് തന്നെയാണ് ഞാനും. അവിടെനിന്നും വായന പരിണമിച്ചു എന്ന് മാത്രം.
ചീത്ത സാഹിത്യമുണ്ട്. സുഭാഷ്, ഇന്ദുമേനോൻ, മുകുന്ദൻ, സുസ്മേഷ് ചന്ദ്രോത്ത്, മാധവിക്കുട്ടി തുടങ്ങിയ, പേരുള്ള ആളുകൾ എഴുതിയ ഒന്നാംതരം ചവർ മലയാളത്തിൽ ലഭ്യമാണ്. മനോജ്കുറൂര്, പി രാമൻ, ജയദേവൻ തുടങ്ങിയവരുടെ മൂന്നാം കിട കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. സുഭാഷിന് പിടിച്ചുനിൽക്കാൻ അയാൾ പണ്ടെഴുതിയ കഥകളുണ്ട്. മുകുന്ദന് മയ്യഴിയും. മാധവിക്കുട്ടിയ്ക്ക് ഓർമ്മക്കുറിപ്പുകളും ഇംഗ്ളീഷ് കവിതകളും. ലിസ്റ്റിൽ ബാക്കിയുള്ളവർ ഇപ്പോഴും നല്ല വായനക്കാരെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിയിരിയ്ക്കുകയാണ്. അവരുടെ ദിവസവും വരുമായിരിയ്ക്കും. സെലാനെയും, പിസാനിക്കിനെയും ബാഷോയേയും(കഴിഞ്ഞ കുറച്ചു ആഴ്ചകളിലെ കാര്യമാണ്) വായിച്ചിട്ട് മലയാളം ന്യൂ വേവ് കവികളെ വായിയ്ക്കുന്നത് ഓക്കാനം വരുത്തുന്ന അനുഭവമാണ്. അതെന്നിലെ വായനക്കാരന്റെ കുഴപ്പമല്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. സാധാരണ മലയാളം കവിത കണ്ടാൽ നോക്കാറുപോലുമില്ല. എന്നാൽ ടിപി വിനോദിന്റെ സമാഹാരം ഒറ്റയിരുപ്പിൽ വായിച്ചു. അപ്പോൾ മലയാളം ഭാഷ അല്ല കുഴപ്പം എന്ന് മനസ്സിലായല്ലോ.
5. What book that you hated have you recommended?
അങ്ങനെ ഒരു ബുക്ക് ഓർക്കാനാകുന്നില്ല.
6. What makes a book good, bad or great by your evaluation?
ഫിക്ഷനിൽ കഥാപാത്രങ്ങളുടെ ആർക്ക്, ഫിക്ഷനിലും നോൺ ഫിക്ഷനിലും ഭാഷ കൊണ്ട് അത്ഭുതപ്പെടുത്താനുള്ള കഴിവ് – ഇത് സൗന്ദര്യം മാത്രമല്ല, ഉദാഹരണത്തിൽ വാൾസറിൽ ആര് സൗന്ദര്യം തിരയാനാണ്? ഒരു മലയിടുക്കിലൂടെ അയാൾ നടക്കുന്നതിന്റെ വിവരണം നോക്കൂ. പരിഭാഷ എന്റേത് തന്നെ. ഒരൽപ്പം പ്രയാസമാണ് അയാളെ തർജ്ജമ ചെയ്യുന്നത്. ലാളിത്യം തന്നെ വിഷയം. കുറച്ചു വാക്കുകൾ മാത്രമറിയുന്ന എന്നെപ്പോലുള്ളവർക്കു പക്ഷെ പെട്ടെന്ന് തട്ടിക്കൂട്ടാം.
“ഇന്ന് ഞാൻ മലയിലാണ് നടക്കാൻ പോയത്. കാലാവസ്ഥ ഈർപ്പം നിറഞ്ഞതായിരുന്നു, ചുറ്റുപാടുകൾ ചാരനിറത്തിൽ കാണപ്പെട്ടു. പക്ഷേ റോഡ് മെഴുകിയപോലെ വൃത്തിയായിരുന്നു. ഞാൻ ആദ്യം കോട്ടൊക്കെ ഇട്ടാണ് നടന്നത്, പക്ഷേ, അൽപ്പം കഴിഞ്ഞപ്പോൾ അത് ഊരി, മടക്കി കയ്യിൽവച്ചു. നല്ല വഴിയ്ക്കുള്ള സുഖമുള്ള ആ നടത്തം എനിയ്ക്കു കൂടുതൽക്കൂടുതൽ സന്തോഷകരമായിക്കൊണ്ടിരുന്നു, റോഡ് ആദ്യം മേലേയ്ക്കും, പിന്നെ താഴേയ്ക്കും പോയി. ചുറ്റുമുള്ള മലകൾ ഭീമാകാരമാർന്നു വട്ടംവളഞ്ഞു നിൽക്കുന്നപോലെ തോന്നി, മലമുകൾ വലിയൊരു നൃത്തശാലയാണെന്നും.
റോഡ് മലകളുടെ വശങ്ങളിലേയ്ക്ക് കുഞ്ഞുങ്ങളെപ്പോലെ പറ്റിച്ചേർന്നു കിടന്നു. ഞാൻ ഒരു മലയിടുക്കിലേയ്ക്കിറങ്ങി, ഒരു പുഴ എന്റെ കാൽക്കലൂടെ ചീറിയൊഴുകി, ഒരു തീവണ്ടി പ്രൗഢമായ വെളുത്തപുക തുപ്പി അതിവേഗം എന്നെക്കടന്നുപോയി. റോഡും ആ പുഴയെപ്പോലെത്തന്നെ ശാന്തമായി മലയിടുക്കിനെ പകുത്തു. ഞാൻ നടക്കുന്തോറും ആ ഇടുങ്ങിയ താഴ്വര വളഞ്ഞുപുളഞ്ഞു സ്വയം വലംവയ്ക്കുന്നപോലെ തോന്നിച്ചു. മലകളുടെയറ്റത്തു ചാരനിറത്തിൽ കാണപ്പെട്ട മേഘങ്ങൾ അവിടെ വിശ്രമമെടുക്കുകയാണെന്ന പ്രതീതിയുണ്ടാക്കി. മുതുകത്ത് വലിയൊരു തുണിസഞ്ചിയുമായി ഒരു ചെറുപ്പക്കാരനായ സഞ്ചാരിയെ ഞാൻ കണ്ടു, വേറെ രണ്ടു ചെറുപ്പക്കാരെ ഞാൻ കണ്ടിരുന്നോ എന്നയാളെന്നോട് തിരക്കി. ഇല്ല, ഞാൻ പറഞ്ഞു. ദൂരെനിന്നു വരികയാണോ എന്ന ചോദ്യത്തിന് അതെയെന്നു ഉത്തരം പറഞ്ഞു ഞാനെന്റെ വഴിയ്ക്കുപോയി. അധികം ചെല്ലുന്നതിനുമുന്നേ തന്നെ മറ്റു രണ്ടു യാത്രികളെയും ഞാൻ കണ്ടു, അവരുടെ പാട്ടും കേട്ടു. ദൂരെ, വെളുത്ത കൊടുമുടികൾക്കിടയിൽ സുന്ദരമായ ഒരു ഗ്രാമത്തിലെ ലാളിത്യമാർന്ന കുടിലുകൾ നിലകൊണ്ടു. ഒന്നോരണ്ടോ കുതിരവണ്ടികളും ഹൈവേയിൽ വച്ച് കുറച്ചു കുട്ടികളെയും ഞാൻ കണ്ടു. അസാധാരണമായ എന്തെങ്കിലും നമ്മൾ കണ്ടുകൊള്ളണം എന്നൊന്നുമില്ലല്ലോ. അല്ലാതെ തന്നെ നമ്മളേറെ കാണുന്നുണ്ട്”
ഇങ്ങനെയെഴുതുമ്പോൾ മലയാളത്തിലെ പരിഭാഷകരെപ്പോലെ എനിയ്ക്ക് എന്റെ മാതൃഭാഷയിൽ അപകർഷതയൊന്നും തോന്നുന്നില്ല. എത്ര ലളിതമാണ്, സുന്ദരമാണ് മലയാളം.
പാസ്കൽ ഗാർനിയറുടെ The A26 എന്ന നോവലിലെ രംഗം നോക്കൂ. പരിഭാഷ ചെയ്യുന്നില്ല. ത്രില്ലർ genre ആണ്. എന്നാൽ അതിന്റെ ഭാഷ നോക്കൂ. ഇത് നമ്മുടെ ഭാഷയിലെ സമാന ജോണ്റെകളിലെ പുസ്തകങ്ങളിൽ കാണാറുണ്ടോ? ഈ ചെറിയ പുസ്തകത്തിൽ ഇമ്മാതിരി അനവധി ഭാഗങ്ങളുണ്ട്.
“Four days of Siberian chill. Nothing was moving on the plain, the cold took even the wind’s breath away. Work on the A26 site had been brought to a standstill. The silence was such that you could hear a branch snap with the ice like a glass straw from a mile away. It no longer seemed like death even, more like the time before life, before life had even been thought of. Yolande spent hours face to face with the cooker, as rigid as the chair she was sitting on, chewing the inside of her cheeks. Four days, four years, four hundred years … And then the chap had rung the doorbell. When no one answered, he’d knocked several times. He took a few steps back and looked upwards. All the shutters were closed. He scribbled a quick note on his knee and slipped it under the door. Yolande was watching him through the world’s arsehole. She’d waited for him to disappear off in his little blue car before seizing on the note. ‘Hello Bernard! Down at the station we’re wondering how you are. Give us a ring or join us for a drink. See you soon, Simon.’
Yolande folded the note in two, then in four, in six, then eight, till it was no bigger than a pill and she swallowed it. Others would come. She would swallow them all. She’d swallow everything. That’s what she’d do. ”
7. When evaluating the quality of a book do you have specific criteria or aspects of the book, such as character development, that you consider? Does this change if you are writing an in-depth review vs. just thinking about the book for enjoyment?
ഇതിന് ഭാഗികമായി ഉത്തരം മേലെ പറഞ്ഞുകഴിഞ്ഞു. പുസ്തകങ്ങളെപ്പറ്റി ആലോചിയ്ക്കുമ്പോൾ ഓർമ്മ വരുന്നത് സംഭാഷണ ശകലങ്ങൾ, ചില സ്ട്രൈക്കിങ് രംഗങ്ങൾ, അവയുടെ വിശദാംശങ്ങൾ, അവ വിവരിച്ച ഭാഷ – “ഞാൻ എന്റെ സുഹൃത്തുക്കളെ സ്നേഹിച്ചു, അവരുടെ വാക്കുകൾക്കകം ഞാൻ സമാധാനമായി” എന്ന് വായിയ്ക്കുമ്പോൾ ഞാൻ ഇമോഷണൽ ആവുന്നത്, അതിലെ വികാരം ഉൾക്കൊണ്ടു മാത്രമല്ല, നമ്മുടെ ഭാഷയെ ഇങ്ങനെ ലളിതമായി എന്നാൽ വ്യത്യസ്തമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭംഗി കൊണ്ട് കൂടിയാണ്, അഥവാ, അബോധമനസ്സിൽ അതുണ്ട്. അല്ലെങ്കിൽ മറ്റനേകം അനുഭവങ്ങളും ചിന്തകളും. സിനിമയിലെ ഒരു രംഗം കണ്ടു നിങ്ങൾ വികാരഭരിതനാവുന്നത് അങ്ങനെയൊന്ന് നിങ്ങൾ കണ്ടെന്നതുകൊണ്ടാവണമില്ല, നിങ്ങൾ വായിച്ചതോ കേട്ടതോ ആയതിന്റെ visualization ആവാം നിങ്ങളെ ഉദ്ധീപിപ്പിയ്ക്കുന്നത്. വായനയിൽ, വായിയ്ക്കുന്നവന്റെ ഭാവനയും ചിന്തയും എല്ലാം ഉണ്ട്. അതില്ലാതെ വായനയും ആസ്വാദനവും സാധ്യമല്ല.
8. Do you consider star ratings or average ratings when choosing books to read/add to your TBR?
ചിലപ്പോൾ. ആരാണ് സ്റ്റാർ കൊടുത്തിരിയ്ക്കുന്നത് എന്ന് നോക്കും. ചിലപ്പോൾ താഴ്ന്ന റേറ്റിംഗ് ഉള്ള ഗ്രേറ്റ് പുസ്തകങ്ങൾ കാണും. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും അധികം സമയം എടുക്കുന്നത് എന്നതിന്റെ സംഗതി ഇതിലാണ് ഇരിയ്ക്കുന്നത്. ചിലപ്പോൾ അറിഞ്ഞുകൊണ്ട് ചവർ വാങ്ങാറുണ്ട്. അത് മിയ്ക്കപ്പോഴും മലയാളമായിരിയ്ക്കും. മലയാളം വായിയ്ക്കുകത് എനിയ്ക്കു പ്രധാനമാണ്, അതിനാൽ. കഴിഞ്ഞ കൊല്ലം ശശിധരന്റെ പുസ്തകം വാങ്ങിയത് മിയ്ക്കവാറും ഉള്ളുപൊള്ളയായിരുന്നു. ജിസ ജോസിന്റെ മുദ്രിത വാങ്ങിയത് ജിപ്സ എന്നോ മറ്റോ പേരുള്ള മറ്റൊരെഴുത്തുകാരിയുടെ പുസ്തകമെന്നു കരുതിയാണ്. പിന്നെയാണ് തെറ്റ് മനസ്സിലായത്. എന്നാലും വായിയ്ക്കുക തന്നെ എന്ന് കരുതി വായിയ്ക്കുന്നു. ഐ ആം നോട്ട് എൻജോയിങ് ഇറ്റ്, റ്റു ബി ഹോണസ്റ്റ്. വാണ്ടറേഴ്സ് കിങ്സ് മർച്ചന്റ്സ് എന്ന പുസ്തകം കണ്ടെന്റ് എന്തെന്ന് നെറ്റിൽ കണ്ടപ്പോഴേ ഓർഡർ ചെയ്യുകയായിരുന്നു. എനിയ്ക്ക് അത്യവശ്യമുള്ള വായനയായാണ് അത് തോന്നിയത്.
യൂടൂബിൽ താങ്കൾ പുസ്തക സംബന്ധിയായ ഏതെങ്കിലും ചാനലോ അല്ലെങ്കിൽ ആൾക്കാരെയോ ഫോളോ ചെയ്യാറുണ്ടോ ? ചോദ്യം ബാലിശമാണോന്നറിയില്ല എന്നേപ്പോലെയുള്ളവർക്ക് ഏറ്റവും എളുപ്പമുള്ള സോഴ്സ് യൂടൂബ് ആയതു കൊണ്ട് ചോദിച്ചതാണ്.
വല്ലപ്പോഴും ഏതെങ്കിലും യാദൃശ്ചികമായി എന്തെങ്കിലും കണ്ടാലേ ഉള്ളൂ, എന്റെ സോഴ്സ് അധികവും ഓൺലൈൻ/പ്രിന്റ് വാരികകളും പലയിടങ്ങളിലുള്ള സുഹൃത്തുക്കളും മറ്റുമാണ്.