The Wolves of Eternity

 

Wolves

കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക്‌ കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി താരതമ്യം വന്നു. പ്രൂസ്തും ടോൾസ്റ്റോയിയും (വാർ ആൻഡ് പീസ്) തന്റെ ഇൻസ്പിരേഷൻ ആണെന്ന് എഴുത്തുകാരൻ പറയുന്നു. ഡയറികളോടുള്ള ആഭിമുഖ്യമാണ് മറ്റൊന്ന്. അസാധാരണമായ നോൺ ഫിക്ഷൻ ഭാഷയുണ്ട് ഈ എഴുത്തുകാരന് (ടെറിബിൾ ബ്യൂട്ടി ഓഫ് ബ്രെയിൻ സർജറി എന്ന ലേഖനം വായിയ്ക്കുക, അല്ലെങ്കിൽ മോങ്കിനെപ്പറ്റിയുള്ള പുസ്തകം, ഇൻ ദി ലാൻഡ് ഓഫ് സൈക്ളോപ്സ് എന്നിവ വായിയ്ക്കുക). കനൗസ്ഗാർഡിന്റെ മൈ സ്ട്രഗിൾ സീരീസ് ദൈനംദിന കാര്യങ്ങളുടെ വർണ്ണനകളുടെ എപിക് ആണ്. അത്തരത്തിലേ തനിയ്ക്ക് എഴുതാൻ കഴിയൂ (ദിനേന നാലു പേജുകൾ, അന്നന്ന് എഡിറ്റർ വായിച്ചു ഫീഡ്ബാക്ക് കൊടുക്കുന്നു) എന്നാണ് അയാളുടെ വാദം. 

 

“മോർണിംഗ് സ്റ്റാർ” എന്ന നോവലിൽ ഇതേ സങ്കേതം ഉപയോഗിച്ച് ജോൻറ ഫിക്ഷനിൽ ഒരു കൈ നോക്കുകയാണ് എഴുത്തുകാരൻ ചെയ്തത്. അത് അയാളുടെ വലിയൊരു സംഘം വായനക്കാരെ അയാളിൽ നിന്നകറ്റി(സൊ കോൾഡ് പ്യൂരിറ്റൻസ്, ദേ ഡോണ്ട് ലൈക് ഫൺ സ്റ്റഫ്). പുതിയ നോവൽ “ദി വൂൾവ്സ് ഓഫ് ഏറ്റെനിറ്റി” വ്യത്യസ്‍തമല്ല. മോർണിംഗ് സ്റ്റാറിൽ വിധിദിവസത്തിന്റെ അടയാളമെന്നോണം ഒരു നക്ഷത്രം ഉദിയ്ക്കുന്നതോടെ നോർവെയിൽ അത്ഭുത ഭീകര സംഭവങ്ങൾ അരങ്ങേറുകയാണ്. “വൂൾവ് സിൽ” ചെർണോബിൽ ദുരന്തകാലത്തെ കഥയാണ്. താൻ വായിച്ച പോപ്പുലർ സയൻസ് പുസ്തകങ്ങളുടെയും നോൺഫിക്ഷൻ പുസ്തകങ്ങളുടെയും തുടർച്ചയാണ് ഈ നോവൽ എന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം പോപ്പുലർ സയൻസ് കണ്ടെന്റ് ഈ പുസ്തകത്തിലുണ്ട്. ഇരുന്നൂറും മുന്നൂറും പേജുകൾ നീളുന്ന ഇൻഫോർമേഷൻ ഡംപ്. അത്യധികം ക്ഷമയോടെയേ ഈ പുസ്തകം വായിയ്ക്കാൻ കഴിയൂ എന്നു ചുരുക്കം. എന്നാൽ നോവലിലെ രണ്ടു പ്രധാന കഥാപാത്രങ്ങളുടെ മോണോലോഗുകളിൽ കനൗസ്ഗാർഡ് കൊണ്ടുവരുന്ന വ്യതിയാനം ആണ് ഈ നോവലിന്റെ ഏറ്റവും പ്രധാന ആകർഷണം. Syvert എന്ന കഥാപാത്രമാണ് കഥയിലെ ഒരു പ്രധാനി. ഒരു ചെറുപട്ടണത്തിൽ ഫുട്‍ബോളും മദ്യപാനവും ഒക്കെയായി കഴിഞ്ഞുകൂടുന്ന ഒരു പത്തൊമ്പതുകാരൻ. യോർ എന്ന അതിബുദ്ധിമാനായ അനിയന്റെ മുന്നിൽ വിഡ്ഢിയാകുക എന്നതാണ് മൂന്നൂറോളം പേജുകളിൽ ഈ കഥാപാത്രത്തിന്റെ വിധി. അമ്മയുടെ അസുഖമാണ് ഈ ഭാഗത്തെ ഒരു പ്രധാന സംഭവം. അതിനേക്കാൾ പ്രധാനം മരിച്ചുപോയ അച്ഛന് റഷ്യയിൽ ഒരു കാമുകിയും അതിലൊരു കുഞ്ഞുമുണ്ടായിരുന്നു എന്നവൻ മനസ്സിലാക്കുന്നതാണ്. രണ്ടാം കഥയിൽ ആ ബയോളജിസ്റ്റും പിന്നെ ഡോക്ടറുമാകുന്ന സോവിയറ്റ് യൂണിയനിലെ സഹോദരിയുടെ (അലവ്റ്റിന) കഥയാണ് (ഇവിടെയാണ് ബൗദ്ധികമായ ആ ഷിഫ്റ്റ് വരുന്നത്, ആദ്യഭാഗത്തെ അതിസാധാരണ സംഭവങ്ങളിലും വിവരണങ്ങളിലും നിന്ന് ബൗദ്ധിക ചർച്ചകളിലേയ്ക്കും ഗഹനമായ വിഷയങ്ങളിലേയ്ക്കും ആഖ്യാനം മാറുന്നു, ഇറ്റ്സ് ഡെലിബറേറ്റ്). ഇരുപത് വർഷങ്ങൾക്കുശേഷമാണ് ഈ കഥ നടക്കുന്നത്. യൂറോപ്പിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഒരു ഹീറ്റ് വേവ് വീശുകയാണ്. തുടർന്ന് ആകാശത്തു മോർണിംഗ് സ്റ്റാറിലെ നക്ഷത്രം പ്രത്യക്ഷമാകുന്നു. ആദ്യ രണ്ടു മോണോലോഗുകൾ കഴിഞ്ഞാൽ പിന്നെയുള്ളതെല്ലാം റഷ്യയിലാണ് നടക്കുന്നത് – ആ പാത്രങ്ങളെല്ലാം ഈ നക്ഷത്രം കാണുന്നു. 

 

നോവലിന്റെ ആണിക്കല്ല് Nikolai Fyodorovich Fyodorov എന്ന ഫിലോസഫറിന്റെ മരിച്ചവരെയെല്ലാം തിരികെ കൊണ്ടുവരിക എന്ന ആശയമാണ് (ഗൂഗിളിൽ നോക്കുക). ക്രിസ്ത്യൻ എഴുത്തുകാരനായ ലെജൻഡ് ഡോസ്റ്റോയോവ്സ്കി ഉടനെ അയാൾക്ക് പിന്തുണയുമായെത്തി. ടോൾസ്റ്റോയ് യും മറ്റനേകരും പിന്നാലെയെത്തി. റിസറക്ഷൻ കൃസ്താനിറ്റിയിൽ പരമപ്രധാനവും. ഗ്രാംഷി ഫ്യോഡോറോവിനോട് ചോദിച്ചു – തിരികെ വരുന്ന ആളുകളെ മുഴുവൻ നമ്മൾ എവിടെ താമസിപ്പിയ്ക്കും? ഫ്യൂച്ചറോളജിസ് റ്റായ Fyodorov പറഞ്ഞത്, നമ്മൾ മറ്റു പ്ലാനറ്റുകളുടെ കോളനൈസ് ചെയ്യണം എന്നാണ്. റഷ്യൻ സ് പെയ് സ് പ്രോഗ്രാമിനെപ്പോലും ഈ ആശയങ്ങൾ ഇൻസ്പയർ ചെയ്തിട്ടുണ്ടെന്നും ലെനിന്റെ ശരീരം എംബാം ചെയ്തു സൂക്ഷിയ്ക്കുന്നതിലും മറ്റും (ലെനിന്റെ തീർത്തും നശിച്ചുപോയ ശരീരഭാഗങ്ങൾക്കുപകരം പ്ലാസ്റ്റിക് ആണത്രേ ഉപയോഗിയ്ക്കുന്നത്) ഇതിന്റെ തുടർച്ചകളുണ്ടെന്നു അറിയുമ്പോഴാണ് എത്ര പൊട്ടൻഷ്യൽ ഉള്ള ആശയത്തിലാണ് ഈ എഴുത്തുകാരൻ എത്തിപ്പിടിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ. അന്നാട്ടിൽ ജീവികളുടെ തലമാത്രം ശരീരത്തിൽ നിന്നു വേർപ്പെടുത്തി ഇലട്രോണിക് തരംഗങ്ങൾ ഉപയോഗിച്ചു പ്രവർത്തിപ്പിയ്ക്കുക തുടങ്ങിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം ആഖ്യാനത്തിൽ മിക്സ് ചെയ്യുകയാണ് എഴുത്തുകാരൻ(നോവലിലെ ഒരു ഭീതിരംഗത്തിനു ഇത് നിദാനമാകുന്നു). മോർണിങ് സ്റ്റാറിൽ മരണത്തെപ്പറ്റിയുള്ള ഒരു എസ്സേ ആണെങ്കിൽ ഇവിടെ മേൽപ്പറഞ്ഞ ഏറ്റെനിറ്റിയെപ്പറ്റിയുള്ള ചർച്ചയാണ് (നോവലിൽ ഈ സെക്ഷൻ പരാജയമാണ്). അതാകട്ടെ സ്വെറ്റവയുടെ “However much you feed a wolf, it always looks to the forest. We are all the wolves of the dense forest of eternity.” നോവലിലെ കഥാപത്രങ്ങൾ പാസ്റ്റർനാകിന്റെയും സ്വെറ്റവയുടെയും മക്കളുടെ പേരുകൾ വ ഹിയ്ക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. We are all of us death’s children എന്നത് ഈ നോവൽ സീരീസിന്റെ കേന്ദ്ര ആശയവും. ഒരു പെർഫെക്റ്റ് നോവലൊന്നുമല്ല ഇത് (അയാളുടെ ശരാശരി വർക്കുകളിൽ പെടും). നേരത്തെപ്പറഞ്ഞപോലെ പലപ്പോഴും ക്ഷമ പരീക്ഷിയ്ക്കുന്ന ഭാഗങ്ങൾ നോവലിലുണ്ട്. എന്നാൽ നോവലിസ്റ്റിന്റെ കസർത്തുകൾ പ്രിയമുള്ളവർക്ക് നോവൽ അളവറ്റ കൗതുകമുളവാക്കും. 

 

കൂട്ടത്തിൽ റഷ്യ എന്ന ഇടം എന്തുമാത്രം വൈരുധ്യങ്ങളും കൗതുകങ്ങളും ഭീകരതയും സൗന്ദര്യവും നിറഞ്ഞതാണെന്ന് ഓർമ്മിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ് ഈ പുസ്തകം. എന്താണ് ആ മണ്ണിൽ ഇത്രയധികം വൈവിധ്യങ്ങൾ വരാൻ കാരണം? അന്നാട്ടിലെ നാടോടിക്കഥകളിലെ അൽദാർ കോസെയെയും ഇവാൻമാരെയും, മൂന്നു തടിയന്മാരെയും ഒക്കെ വായിച്ചു വായനാജീവിതം തുടങ്ങിയ ഞാൻ (“അറബിയും ഇംഗ്ളീഷും തമ്മിലുള്ള സാമ്യം പോലും സോവിയറ്റ് യൂണിയന്റെ രണ്ടറ്റങ്ങളിലെ ഭാഷകൾ തമ്മിലില്ല” എന്നതായിരുന്നു അന്നത്തെ അത്ഭുതം, യൂറോപ്പിയൻ യൂണിയന്റെ പ്രാഗ് രൂപമാകേണ്ടതായിരുന്നു ആ നാട്, പക്ഷെ അത് പരാജയപ്പെട്ടു) കാലങ്ങൾക്കുശേഷവും വിസ്മയത്തോടെ ആലോചിയ്ക്കുകയാണ്. അതിനും ഈ നോവൽ നിമിത്തമായി. എന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ആ കൗതുകമുണ്ടെന്നാണല്ലോ ഈ പുസ്തകം കാണിയ്ക്കുന്നത്. 

2 thoughts on “The Wolves of Eternity”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top