2024 – എന്റെ 4+ ഫിക്ഷൻ വായനകൾ 

എന്റെ വ്യക്തിപരമായ താൽപ്പര്യം മാത്രമാണ് എന്റെ വായന. അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമോ, ഇവിടത്തെ പൊതുവായനകളിൽ എന്തെങ്കിലും സ്വാധീനമോ ഉള്ളതായി തോന്നിയിട്ടില്ല. ബ്ലോഗിൽ എല്ലാ മാസവും എൻട്രി വേണമെന്ന് കരുതുന്നത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു. ഈ പുസ്തകങ്ങളെപ്പറ്റി വിശദീകരിയ്ക്കുന്നത് പോലും ടൈം വേസ്റ്റ് ചെയ്യുന്നത് പോലെയാണ് എനിയ്ക്ക് തോന്നുന്നത്. 100(ചിലപ്പോൾ അതിലും കൂടുതൽ) പുസ്തകങ്ങൾ വായിയ്ക്കുന്നവരെ സീരിയസ് വായനക്കാർ എന്ന് തന്നെയാണ് ഞാൻ കാണുന്നത്. അവരുടെ വായനയുടെ ഗൗരവം എന്റെ വിഷയമല്ല. എന്നാൽ കളക്റ്റീവ് ഡെല്യൂഷൻ എന്റെ വിഷയമാണ്. അത്തരമൊരു സംഗതി ഇവിടെയുണ്ട്.  

2024-ലെ എന്റെ 4+ വായനകൾ 

1. Blindsight – Peter Watts – 4.5 stars

 സൈഫൈ ക്ലാസ്സിക്, എസ്പെഷലി ഹാർഡ് സയൻസ് ഫിക്ഷനിൽ. യുനീക് ആയുള്ള കഥ. ഇതിലെ ഏലിയൻസ് ഇതുവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും നന്നായെഴുതപ്പെട്ടവയും ഏറ്റവും ലോജിക്കൽ ആയി പ്രവർത്തിക്കുന്നതുമായ സ്പീഷിസാണ്. കഴിഞ്ഞ വർഷത്തിന്റെ ആദ്യത്തിൽ അതിന്റെ മുൻ വർഷത്തിൽ നിന്ന് പകർന്നുകിട്ടിയ (മക്കാർത്തി വഴി) ഭ്രാന്തിന്റെ തുടർച്ചയായ വായനയിൽ നിന്ന്. സ്റ്റോറിയിലെ ഹ്യൂമൻ ഡ്രാമയും ഉജ്ജ്വലം. നമ്മുടെ ജോൺറ ഫിക്ഷന്റെ ഏറ്റവും വലിയ പോരായ് മ ഈ സംഗതിയാണ്. 

2. Spin -Robert Charles Wilson – 5 stars

 ഹ്യൂമൻ ഡ്രാമ എഴുതാനുള്ള മിടുക്കുകൊണ്ട് ശ്രദ്ധേയമായ മറ്റൊരു സൈഫൈ നോവൽ. കഥ plausible അല്ലെന്ന് ഒരുവേള തോന്നുന്നതൊഴിച്ചാൽ, വളരെ ടച്ചിങ് ആയ മുഹൂർത്തങ്ങൾ അനവധിയുള്ള നോവൽ – അതിലേറ്റവും മികച്ചത്, അവസാന ഭാഗങ്ങളിൽ പ്രേമം ഒരിയ്ക്കലും സഫലീകരിയ്ക്കാൻ കഴിയാതെ പോയ രണ്ടു പേർ സംസാരിയ്ക്കുന്ന ഒരു രംഗമാണ്. സയൻസ് ഫിക്ഷൻ ക് ളാസിക്. 

3. Open City (r) – Teju Cole – 4.5 stars

പുനർവായന. സെബാൾഡിൽ നിന്ന് എത്തിയ ഇടം. ആ കാലങ്ങളോർത്തു. ന്യൂ യോർക്കിലെ നടത്തത്തിൽ നിന്ന് റെയ് സ്, സംഗീതം, ചരിത്രം ഇങ്ങനെ, കോളിന്റെ ടിപ്പിക്കൽ ടോപിക്സ്, പോകുന്ന പുസ്തകം. ഹി ട്രൈഡ് സെയിം ഇൻ “ ട്രെമർ” ആൻഡ് ഇറ്റ് ഡിഡ്ന്റ് വർക്. 

4. Elena Knows – Claudia Pinerio – 4.5 stars

   പാർക്കിൻസൺസ് ഉള്ള ഒരു സ്ത്രീ മകളുടെ മരണത്തിന്റെ രഹസ്യം കണ്ടുപിടിയ്ക്കാൻ പോകുന്ന, ബുക്കർ വിന്നർ ആയ, ത്രില്ലർ ഘടനയിലുള്ള പുസ്തകം. നോവെല്ല. ജൻഡർ ഒരു പ്രധാന വിഷയം. അവരുടെ ഒന്ന് രണ്ടു പുസ്തകങ്ങൾ കൂടി വായിയ്ക്കണം എന്ന് കരുതിയിരുന്നു. നടന്നില്ല. 

5. Time Shelter – Georgi Gospodinov – 4.5 stars

   കൈറോസ് എന്ന ശരാശരി നോവൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടപ്പോൾ ഞാൻ ഈ നോവൽ വായിയ്ക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഗോസ് പോഡിനൊവിനെ വായിയ്ക്കാൻ വലിയ വായനക്കാരോട് പറഞ്ഞിട്ടു പണ്ടും കാര്യമൊന്നുമുണ്ടായിരുന്നില്ല. അയാളുടെ ഡ്രീം സ്മഗ്ഗ്ലർ ഈ വർഷത്തിലെ വായനയിൽ ഏതാനും പേജുകൾ ബാക്കി വന്നു. ഈ നോവലിൽ പ്രധാന കഥാപാത്രത്തിന് ഓർമ്മയും ചരിത്രവും ഒബ്സെഷനാണ്. അൽഷൈമേഴ് സ് ബാധിച്ച രോഗികൾക്ക് ഓർമ്മകൾ റിക്കവർ ചെയ്യാനുള്ള ഒരു ക്ലിനിക് അയാൾ തുടങ്ങുന്നു, പിന്നെ എല്ലാ തരം ആളുകളും ഭൂതകാലത്ത് ജീവിയ്ക്കാൻ എത്തുന്നു. യൂറോപ്യൻ നൊസ്റ്റാൾജിയയെ പരിഹസിയ്ക്കൽ ആണ് ഇവിടെ ലക് ഷ്യം. എന്നാൽ അടുത്തിടെയുണ്ടായ ഈസ്റ്റേൺ യൂറോപിയൻ നോവലുകളുടെ കുത്തൊഴുക്കിനെ (കൈറോസ് പോലെ പത്തു നോവലുകളെങ്കിലും വന്നു) തന്നെ പരിഹസിയ്ക്കുന്ന ഒരു സ്പെക്കുലേറ്റീവ് ഫിക്ഷൻ പീസായി ഈ നോവൽ മാറുന്ന കാഴ്ചയാണ് പിന്നെ. പാറ്റേണുകളെ കണ്ടുപിടിയ്ക്കുകയും തള്ളുകയും ചെയ്യാൻ തയ്യാറുള്ളവർക്ക് ഇങ്ങനെയൊക്കെ വായിയ്ക്കാം.      

6. Parade – Rachel Cusk – 5 stars

   https://melethilwrites.wordpress.com/2024/06/22/parade/

7. My Name is Red (r) – Orhan Pamuk – 5 stars

   പുനർവായന. പാമുക്കിന്റെ ഹാസ്യം pull off ചെയ്യാൻ വലിയ പാടാണ്. അതിന്റെ കൂടെ ഹിസ്റ്ററി, ആർട്ട് എന്നിവയിലെ അറിവ്, റിലീജിയസ് ടെക്സ്റ്റ് പോലും അയാൾ ചരിത്രത്തിന്റെ വശത്തുനിന്നാണ് വായിയ്ക്കുന്നത്, അതിന്റെ കാഴ്ചകൾ തുടങ്ങി അനവധി സംഗതികൾ ഈ നോവലിലുണ്ട്. ഈ നോവലിനെ ആവർത്തിയ്ക്കാനുള്ള ശ്രമങ്ങൾ മറ്റു രീതിയിൽ പാമുക്ക് നടത്തിയിട്ടുണ്ട് എന്നത് തന്നെ ഈ നോവൽ എത്രത്തോളം എഴുത്തുകാരന് പ്രധാനമാണ് എന്ന് കാണിയ്ക്കുന്നു. വൈറ്റ് കാസിലിന്റെ പുനരവതരണമായിരുന്നു പ്ലേഗ് എന്ന നോവൽ. എന്നാൽ പാമുക്കിന്റെ അവസാന ഗ്രേറ്റ് നോവലും ഇത് തന്നെ. സ്നോ, സ്ട്രെയ്ന്ജ്നെസ് ഒക്കയുണ്ടെങ്കിലും പാമുക്കിയൻ ടെക്സ്റ്റിന്റെ ബെസ്റ്റ് വേർഷൻ ഇതാണെന്നു ഞാൻ കരുതുന്നു.    

8. Black Book (r) – Orhan Pamuk – 4.5 stars

   പുനർവായന. പാമുക്കിന്റെ ഹാസ്യം വീണ്ടും നിറഞ്ഞുകവിയുന്ന രചന. ഇതിലെ കോളങ്ങൾ മാത്രം മതി എത്രത്തോളം കൃതഹസ്തനാണ് ഈ മോഡേൺ മാസ്റ്റർ എന്നതിന് തെളിവായി. സച് എ ഫൺ റീഡ്.         

9. There There – Tommy Orange – 4.5 stars

   അമേരിക്കൻ റേസിസമാണ് ഈ നോവലിന്റെ അടിസ്ഥാനം. എത്ര കഴുകിയാലും പോകാത്ത രക്തക്കറ – കാരണം ഒരു സമൂഹത്തെ നശിപ്പിയ്ക്കുക മാത്രമല്ല വെള്ളക്കാരൻ ചെയ് തത് – ഒരു റിക്കവറി ഇല്ലാത്ത രീതിയിൽ അതിന്റെ തായ് വേരുകൾ അറുത്തുമാറ്റുകയാണ് – ഇതിന്റെ പാപത്തിൽ നിന്ന് ഒരിയ്ക്കലും കാത്തലിക് സഭ പോലുള്ള എസ്റ്റാബ്ലിഷ് മെന്റുകൾക്ക് ഒഴിയാൻ പറ്റില്ല. ഒരു ഫിക്ഷനും ഇത് പിടിച്ചെടുക്കാനാവില്ല. ദലിതനെപ്പറ്റി എഴുതാൻ ദളിതനെ പറ്റൂ എന്ന് പറയുന്നപോലെ അമേരിക്കൻ ഇന്ത്യനെപ്പറ്റി എഴുതാൻ അവർക്കേ കഴിയൂ. കോസ് ദേ ലിവ്ഡ് ദാറ്റ് എക്സ്പീരിയൻസ്. അത് മനസ്സിലാക്കാതെ വിഡ്ഢികൾ സംസാരിയ്ക്കും. അവർക്ക് ചരിത്രത്തിന്റെ അടിസ്ഥാന സംഗതി പോലും മനസ്സിലായിട്ടില്ല എന്നർത്ഥം. എഴുത്തുകാരൻ ഈ തീം ആവർത്തിയ്ക്കാൻ ശ്രമിച്ച ഈ വർഷത്തെ നോവൽ വർക്ക് ആയതുമില്ല. 

10. Hyperion – Dan Simmons – 4.5 stars

    https://melethilwrites.wordpress.com/2024/12/06/hyperion-a-masterpiece/

11. Small Rain Garth Greenwel – 5 stars

       കുറച്ചു ഗ്രാഫിക് ആയ രണ്ടു ഓട്ടോ ഫിക്ഷൻ പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരനാണ് Garth Greenwell, സ്റ്റോറിടെല്ലിൽ ഈ രണ്ടു പുസ്തകങ്ങളും ഉണ്ടായിരുന്നു. അയാളുടെ കൊറോണക്കാലത്തെ അസുഖത്തെപ്പറ്റിയുള്ള വിവരണമാണ് Small Rain എന്ന പുതിയ പുസ്തകം. കോവിഡ് പുസ്തകങ്ങളിലെ ബെസ്റ്റ് ആണ് ഇത്, നിസ്സംശയം. കവിതയും പേഴ്സണൽ കഥയും അൽപ്പം സംഗീതവും ജൻഡർ പൊളിറ്റിക് സും ഒക്കെ വരുന്ന പുസ്തകം. ബ്യുട്ടിഫുൾ ടെക്സ്റ്റ്.    

12. Aliss at the Fire Jon Fosse – 4.5 stars

    ഫോസയിൽ വാക്കുകൾക്ക് കനമില്ല, ആവര്ത്തനമുണ്ട്. ആ ആവർത്തനവും ആണിപോലെയാണ്. ചുഴിഞ്ഞിറങ്ങും. അഥവാ മറ്റൊരു തരം എഴുത്തു ടെക്നിക്. അയാളുടെ പഴയ നോവലുകളിൽ ഈ ചുഴിപ്പിനിടയിൽ അയാൾ കാര്യം പറയും. മരണം, ദുരന്തങ്ങൾ എന്നിങ്ങനെ വന്നു പോവും. ഒരു കുട്ടിയുടെ മരണമാണ് അയാളുടെ ഈ നോവലിൽ ആവർത്തിച്ചു വരുന്ന ഒരു സംഗതി. എന്നാൽ നോവൽ തുടങ്ങുന്നത് നായകൻ നായികയെ നോക്കി നിൽക്കുന്നിടത്താണ്. പിന്നെ അത് അവർ അയാളെ നോക്കുന്നതിലേയ്ക്ക് മാറുന്നു. പിന്നെ അലിസ് എന്ന മുത്തശ്ശിയെ അയാൾ നോക്കുന്നതാകുന്നു. ആട്ടിൻ തല ചുട്ടെടുക്കുകയാണ് അവർ. അവരുടെ ഒപ്പം കുഞ്ഞയുടെ അപ്പൂപ്പൻ. അത്യസാധാരണമാണ് ഈ സ്വിച്ചിങ്. സത്യത്തിൽ സെപ്റ്റോളജിയിൽ പോലും ഈ സ്വിച്ചിങ് ഇത്ര കണ്ട് ഇഫക്റ്റീവ് അല്ല എന്നതാണ്. വായിയ്ക്കുക. അനുഭവിയ്ക്കുക എന്നേ പറയാനുള്ളൂ.  

13. Suttree – Cormac Mccarthy – 5 stars

    https://melethilwrites.wordpress.com/2024/12/24/3891/

14. Pattunoolppuzhu – S Hareesh – 5 stars

https://melethilwrites.wordpress.com/2024/12/28/%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%82%e0%b5%bd%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b5%81/

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top