ഈ കുറിപ്പെഴുതാൻ ദിവസങ്ങൾ എടുത്തു. ഓരോ പുസ്തകവും വിശദീകരിയ്ക്കുക കഠിനം. എന്നാലും സ്ഥിരമായി വായിയ്ക്കുന്നവർക്കും സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ എന്ന ചിന്തയിൽ പോസ്റ്റ് ചെയ്യുന്നത് .
1. The Details – Ia Genberg – 4 stars
സ്വീഡിഷ് ജേർണോ ആയ Ia Genberg -ന്റെ Details (Detaljerna), എന്ന നോവെല്ല മെല്ലെ തുടങ്ങി അവസാന ഭാഗങ്ങളിൽ അസാധാരണമായ ഉൾക്കാഴ്ചകൊണ്ട് (ചെറിയ ചെറിയ വെളിപ്പെടുത്തലുകൾ) ഇമ്പ്രെസ്സ് ചെയ്യുന്ന പുസ്തകമാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യപ്പെട്ട പുസ്തകങ്ങളിൽ പെടും. അവരുടെ എഴുത്തുഭാഷയ്ക്ക് ധാരാളം ആരാധകരുണ്ട്. സ്വീഡനിലെ പ്രൗഡമായ ഓഗസ്റ്റ് പ്രൈസ് ഈ പുസ്തകത്തിനായിരുന്നു. ഈ വർഷത്തെ ആദ്യം ഫിനിഷ് ചെയ്ത ലിറ്റററി വർക്ക്. ധാരാളം സ്ത്രീ ജേർണലിസ്റ്റുകൾ ഇപ്പോൾ മുൻ ലോകസാഹിത്യത്തിന്റെ നിരയിലുണ്ട് എന്നത് രസകരമായ മറ്റൊരു ഫാക്റ്റ്.
2. Schoolgirl – Osamu Dazai – 4 stars
ആത് മകഥാംശമുള്ള, പോസ്റ്റ് വാർ ജപ്പാനിലെ നിഹിലിസം ട്രെൻഡിൽ നിന്ന് ഉയർന്നു വന്ന മികച്ച നോവല്ലകളിലൊന്ന്. ദസായി പിന്നീട് ഈ ശൈലി ഡെവലപ്പ് ചെയ്തു.
3. Rendezvous with Rama – Arthur C. Clarke – 4 stars
ലോ എൻഡ് സയൻസ് ഫിക്ഷൻ നോവലുകളിൽ പൊതുവെ മനുഷ്യൻ ലോകത്തിന്റെ കേന്ദ്രത്തിൽ ആണെന്നൊരു മുൻവിധി ഉണ്ടാകും. ആ തോന്നലിനെ സമർത്ഥമായി അട്ടിമറിയ്ക്കുന്ന കഥ – ഇതിന്റെ ക്ലൈമാക്സ് എനിയ്ക്ക് വളരെയിഷ്ടമാണ്, മറ്റൊരു ക്ലാസിക്.
4. A Personal Matter – Kenzaburo Oe – 4 stars.
വളരെക്കാലം ഈ നോവൽ വായിയ്ക്കാതിരുന്നതിന്റ കാരണം, അതിന്റെ കഥാതന്തുവാണ്. എന്നാൽ ഈ നോവലിന്റെ ആഖ്യാനം അനന്യമാണ് . കഥയിലെ ട്രാജഡിയിൽ ഊന്നാതെയുള്ള കഥാഗതി ഈ നോവലിനെ മറ്റൊരു തലത്തിലേയ്ക്കുയർത്തുന്നു. നായകന്റെ വിവിധ ദൗർബല്ല്യങ്ങൾ (vulnerabilities) വെളിവാക്കപ്പെടുന്ന വിധമാണ് ആഖ്യാനത്തിലെ കൗതുകം. ക്രിട്ടിക്കൽ മെഡിക്കൽ കണ്ടീഷനിൽ ജനിയ്ക്കുന്ന മകൻ തൊട്ടു അയാൾ നേരിടേണ്ടി വരുന്ന റൗഡി സംഘം, പൂർവ്വകകാമുകി, അവരുടെ തന്നെ ബന്ധത്തിൽ അയാൾ ഏതോ വിധത്തിൽ മറന്നുപോയ ഒരു സംഗതി – ഇങ്ങനെ പല ത്രെഡുകൾ നോവലിലുണ്ട്.
5. No Longer Human – [[Osamu Dazai]] – 4 stars
ദസായിയുടെ ശൈലി ഡെവലപ്പ് ആയതിനുശേഷം വന്ന കൾട്ട് ക് ളാസിക് നോവൽ.
Tomas Nevinson – Javier Marias – 4 stars
വളരെ സമയമെടുത്ത് വായിച്ച നോവൽ. ചെറിയൊരു ത്രെഡിനെ പൊടിപ്പും തൊങ്ങലും ചേർത്ത് വികസിപ്പിയ്ക്കുക നല്ലൊരു എഴുത്തു തന്ത്രമാണ്. അതിന്റെ മാസ്റ്ററാണ് മരിയാസ്. ബെർട്ട ഐലയുടെ സീക്വൽ ആണിത് എന്ന് വായന തുടങ്ങി കുറേക്കഴിഞ്ഞാണ് മനസ്സിലാകുന്നത്. ആസ് യൂഷ്വൽ അയാളുടെ കാഴ്ച – ഡീറ്റൈലിംഗ് ഒക്കെ അതിവിദഗ്ദം. അയാളുടെ അവസാന നോവൽ ആണെന്ന് ഓർക്കുമ്പോൾ വായനക്കാരൻ എന്ന നിലയിൽ നിരാശ.
6. Change – Edouard Louis – 4 stars
https://melethilwrites.wordpress.com/2024/03/28/change-edouard-louis/
7. Cage of Souls – [[Adrian Tchaikovsky]] – 4 stars
വളരെ സമയമെടുത്ത് വായിച്ച നോവൽ. വായന ഏറെക്കുറെ നിന്നുപോയി അതിനിടയിൽ. സൈഫൈ നിറുത്തിവച്ച് ലിറ്റററിയിലേയ്ക്ക് തിരികെ വന്നതുതന്നെ കാരണം. സ്പെക്കുലേറ്റിവ് ഫിക്ഷനിൽ തന്നെ ജോൻറ ബെൻഡ് ചെയ്യുന്ന കോംപ്ലക്സ് നോവൽ. ഒരു പ്രത്യേക സ് കിൽ സെറ്റുള്ള നായകൻ ഒരു ഏലിയൻ ലോകത്തെ തടവറയിലാകുന്നു. അവിടെനിന്ന് അയാൾ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളാണ്. പ്രോസ്, വേൾഡ് ബിൽഡിങ്ങ്, പാത്രങ്ങൾ ഇങ്ങനെ ഫാസിനേറ്റിംഗ് ആയുള്ള ഒരു പിടി സംഗതികൾ ഈ നോവലിലുണ്ട്
8. City of Glass – Paul Auster – 4 stars
നമ്മുടെ വലിയ വായനക്കാർക്ക് അമെരിക്കൻ സാഹിത്യം അത്ര പഥ്യമല്ല. എന്നാൽ ഓസ്റ്റർ, മക്കാർത്തി, ബെർലിൻ, ചീവർ തുടങ്ങിയുള്ളവരെ വായിയ്ക്കാതെ നല്ല വായനക്കാരനാകുക എളുപ്പമല്ല. ഓസ്റ്റർ സ്വയം കടന്നുവരുന്ന വരാത്ത നോവലുകൾ കുറവാണ്. അമോർ ടൗൾസിന്റെ സമാഹാരത്തിൽ ഓസ്റ്റർ കടന്നു വരുന്ന രംഗം വായിച്ചത് രസകരമായ അനുഭവമായിരുന്നു. ഇവിടെ ഓസ്റ്റർ എന്ന കുറ്റാന്വേഷകനെ അന്വേഷിച്ചു ഒരാൾ എഴുത്തുകാരന്റെ അടുത്തുവരുന്നു. ക് ളാസ്സിക് ഡിറ്റക്റ്റീവ് ഫിക്ഷനെ അട്ടിമറിയ്ക്കുക എന്നതാണ് ഇവിടെ നടക്കുന്നത് – ഫിക്ഷനും റിയാലിയും ഓവർ ലാപ്പ് ചെയ്യുന്നു. പോസ്റ്റ് മോഡേൺ നോവലിസ്റ്റുകളിൽ ബെസ്റ്റ് ആണ് ഓസ്റ്റർ. അയാളുടെ വായിയ്ക്കാത്ത ഒരു വിധം പുസ്തകങ്ങൾ ഒക്കെ ഞാൻ ഈ വര്ഷം വായിച്ചു തീർത്തു.
9. Septology 1-2 (r) – Jon Fosse – 4 stars
ഇനിയും പറയുന്നില്ല. പുനർവായന, ഓഡിയോയിൽ. ഓഡിയോയ്ക്ക് ഇത്ര യോജിച്ച എഴുത്തുശൈലി വേറെയില്ല. എഴുതിയത് തന്നെ ഈ ഫോര്മാറ്റിനു വേണ്ടിയാണു എന്ന് തോന്നും.
10. Book of Illusions – Paul Auster -4 stars
കഥയ്ക്കുള്ളിൽ കഥ പറയുന്ന ഓസ്റ്റർ ടെക്നിക്കിന്റെ വിദഗ്ദ ഉപയോഗം. ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുന്ന ഒരാൾ അപ്രത്യക്ഷനായ ഒരു സിനിമാക്കാരനെ തേടിയിറങ്ങുന്ന കഥ. സിനിമ ഒരു മെറ്റഫർ എന്ന രീതിയിൽ വളരുന്നു. ഗിൽറ്റ്, ദുഃഖം തുടങ്ങിയവയെ ഈ പാത്രങ്ങൾ എങ്ങനെ അഭിമുഖം ചെയ്യുന്നു എന്നതാണ് കഥ. മസ്റ്റ് റീഡ്.
11. Septology 6-7 – Jon Fosse – 4 stars
മാസ്റ്റർപീസ്.
12. The Ten Loves of Nishino – Hiromi Kawakami- 4 stars
പ്രേമിയ്ക്കാൻ വിദഗ്ദനായ ഒരുത്തനെ അയാളുടെ പെണ്ണുങ്ങൾ ഓർത്തെടുക്കുന്ന കഥ. ജാപ്പനീസ് സാഹിത്യം വേറെ ഒരു ലോകമാണ്. ബാക്കി ലോകത്ത് എന്ത് നടക്കുന്നു എന്നതിനെപ്പറ്റി അത് ബോതേഡ് ആവുന്നേയില്ല. അവരുടെ എഴുത്തുകാർ അവരുടെ അയല്പക്കങ്ങളിൽ മാത്രം ജീവിയ്ക്കുന്നു.
13. Long Island – Colm Toibin – 4 stars
മറ്റൊരു സീക്വൽ. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ കുഞ്ഞുണ്ടെന്ന് അറിയുന്ന ഭാര്യ തിരികെ അയർലണ്ടിൽ എത്തുന്നു, അവിടെ വച്ച് പൂർവ്വകാമുകനെ കാണുന്നു. വളരെ ദയനീയമായ രീതിയിൽ അയാളെ ഇട്ടെറിഞ്ഞു പോയതായിരുന്നു അവർ. അയാൾ പക്ഷെ അവരുടെ ബെസ്റ്റ് ഫ്രണ്ടുമായി അടുപ്പത്തിലാണ്. സട്ടിലിറ്റി ആണ് ഈ നോവലിന്റെ ആകർഷണീയത.
14. പൊയ് ലോത്ത് ഡെർബി – Harikrishnan Thachadan – 4 stars
നാലു വേർഷൻസ് വായിച്ച നോവൽ. ഇപ്പോഴത്തെ വേർഷൻ തന്നെ ബെറ്റർ. എനിയ്ക്കിഷ്ടമുള്ള, അപ് കമിങ് റൈറ്റർ. പൊളിറ്റിക്കൽ നോവൽ. കേരളത്തിലെ അപൊളിറ്റിക്കൽ എഴുത്തുകാരുടെ നൊസ്റ്റാൾജിയ അല്ല ഇതിലുള്ളത്. അത് തന്നെ വലിയൊരു പ്ലസ് പോയിന്റാണ്.
15. Leviathan -Paul Auster – 4 stars.
അസാധാരണ ടാലെന്റ് ഉള്ള ഒരെഴുത്തുകാരൻ തന്റെ ഇന്റലക്ച്വൽ ജീവിതം വിട്ട് റാഡിക്കലാവുന്നു. അയാൾ മരിച്ചതിനുശേഷം ആഖ്യാതാവ് അയാളുടെ ജീവിതം ഓർമ്മിച്ചെടുക്കുന്നതാണ് ഈ നോവലിന്റെ കഥ, മുന്നേ പറഞ്ഞിട്ടുള്ള പോലെ ഓസ്റ്റർ വെണ്ടത്ര ഇവിടെ വായിയ്ക്കപ്പെട്ടിട്ടില്ല. അതിന് നമ്മുടെ ഫെയ്ക്ക് പൊളിറ്റിക്കൽ അവബോധം ഒരു കാരണമാണ്.
16. ദേഹം – Ajai P Mangattu – 4 stars
2024-ഏറ്റവും മികച്ച രണ്ടാമത്തെ മലയാളം വർക്ക്. അയാളുടെ ഭാഷയുടെ effect അനതിസാധാരണമാണ്.
https://melethilwrites.wordpress.com/2024/08/11/%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82/
17. Numero Zero – Umberto Eco – 4 stars
എക്കോയുടെ അസാധാരണമായ എഴുത്തുവൈഭവം പ്രകടമാക്കുന്ന നോവൽ. ഒരു മിസ്റ്റീരിയസ് ഫിഗർ ഫണ്ട് ചെയ്യുന്ന ഒരു പത്രം നടത്താൻ ഒരു പരാജിതനായ എഴുത്തുകാരന് ക്ഷണം കിട്ടുന്നു. അമ്മാതിരി പണമാണ് ഓഫ്ഫർ വരുന്നത്. ടീം മുഴുവൻ വിചിത്രരായ ആളുകളാണ്. അതിലൊരുത്തൻ ഒരു ലീഡ് ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നു. മുസോളിനി ശരിയ്ക്കും കൊല്ലപ്പെട്ടോ എന്നതാണ് അയാളുടെ അന്വേഷണം. ഇല്ലെന്നുള്ള തെളിവുകൾ അയാൾ ധാരാളമായി കണ്ടെടുക്കുന്നു. എന്നാൽ അതിശക്തമായ തിരിച്ചടിയാണ് പിന്നെ അവരെ കാത്തിരിയ്ക്കുന്നത് – യെസ് മറ്റൊരു ടിപ്പിക്കൽ എക്കോ ത്രില്ലർ.
18. പരിണാമം (r)- MP Narayanapillai – 4 stars
പുനർവായന. കേരളത്തിലെ ഏതൊരു ജോൺറ നോവലിസ്റ്റിനെയും നാണം കെടുത്തുന്ന കൈത്തഴക്കവും, എഴുത്തുബുദ്ധിയും പ്ലോട്ടിങ്ങും. ക്ലെവർ.
19. The Third Realm – Karl Ove Knausgaard – 4 stars
https://melethilwrites.wordpress.com/2024/10/11/the-third-realm/
20. Empusium – Olga Tokarczuck – 4 stars
21. Last Days – Brian Evenson – 4 stars
വയലന്റ്. ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. ഒരു അന്വേഷണത്തിനിടെ കൈ നഷ് ടമായ നായകനെ ഒരു കൾട്ട് അവരുടെ കൂടെ ചേരാൻ ക്ഷണിയ്ക്കുന്നു. അയാൾ തയ്യാറാകുന്നില്ല. എന്നാൽ അവർ വിടുന്നുമില്ല. കൾട്ടിൽ എത്ര അംഗഭംഗം വന്നു എന്നതാണ് സീനിയോറിറ്റി നിർണ്ണയിയ്ക്കുന്നത്. അയാൾ ഒരു കേസന്വേഷണം നടത്തണം എന്നതാണ് ആവശ്യം – എന്നാൽ അതിന് അയാൾ സീനിയോറിറ്റി നേടണം, അതിനൊരു വഴിയേയുള്ളൂ. അവിടന്നങ്ങോട്ട് നമ്മൾ കേട്ടുപോലും പരിചയമില്ലാത്ത തരം വയലൻസാണ്. നോട്ട് ഫോർ വീക്ക് ഹാർട്ടഡ്.
22. Eastbound – Maylis De Kernangal – 4 stars
2024-ലെ അവസാന വായന, നോവെല്ല, സൈബീരിയയിലേയ്ക്ക് പോകുന്ന ട്രെയിനിൽ നിർബന്ധിത സൈനിക സേവനത്തിന് പോകുന്ന ചെറുപ്പക്കാരൻ രക്ഷപെടാൻ ശ്രമിയ്ക്കുന്നതാണ് കഥ. അയാളെ ഒരു വിദേശി സഹായിയ്ക്കാൻ ശ്രമിയ്ക്കുന്നു. അവർക്ക് ഒരു കഥയുണ്ട്. ഒരു മിനി ത്രില്ലർ ഫോർമാറ്റിലുള്ള കഥ.
23. Hold up the Sky – Cixin Liu – 4 stars
ലോകത്ത് ഇപ്പോഴുള്ളതിൽ ഹാർഡ് സയൻസ് ഫിക്ഷൻ എഴുതുന്നതിൽ ഏറ്റവും മികച്ച എഴുത്തുകാരൻ. വളരെക്കാലമെടുത്തു വായിച്ച സമാഹാരം. “വില്ലേജ് ടീച്ചറി”ൽ അയാൾ പഠിപ്പിയ്ക്കുന്ന ന്യൂട്ടന്റെ ലോ ലോകാവസാനത്തിൽ നിന്ന് ഭൂമിയെ രക്ഷിയ്ക്കുന്നു – നാലാമത്തെ ഡിമെൻഷനിൽ ഉള്ള ഒരു സൂപ്പർ പവർ ഐക്യു അളക്കാൻ ചോദിയ്ക്കുന്ന ചോദ്യമാണ് കുട്ടികൾ ആൻസർ ചെയ്യുന്നത്. “കോണ്ട്രാക്ഷനി”ൽ യൂണിവേഴ് സ് expand ചെയ്യുകയല്ല, contract ചെയ്യുകയാണെന്ന് കണ്ടുപിടിയ്ക്കപ്പെടുന്നു. ആ പോയിന്റിൽ സമയം പിന്നോട്ട് ചലിയ്ക്കാൻ തുടങ്ങും. അപ്പോഴെന്തുണ്ടാകും? ഓഡ് റ്റു ജോയ് എന്ന കഥയിൽ മനുഷ്യരുടെ സംഗീതത്തിൽ ആകൃഷ്ടരായി ഏലിയൻസ് എത്തുകയാണ് – ഇങ്ങനെയുള്ള കഥകളുടെ സമാഹാരം.
24. Table for Two – Amor Towles – 4 stars
https://melethilwrites.wordpress.com/2024/09/19/table-for-two/
25. Knife – Salman Rushdie – 4 stars
https://melethilwrites.wordpress.com/2024/04/22/knife-salman-rushdie/
26. A Month in Siena – Hisham Matar – 4 stars
എഴുത്തുകാരൻ സിയനയിൽ പോയി താമസിയ്ക്കുന്നു. പെയിന്റിങ്ങുകളെപ്പറ്റി പഠിയ്ക്കുന്നു. ആളുകളുമായി ഇടപഴകുന്നു. സംഗീതം കൂട്ടിന്.