Quick Update on Recent Reading

ഹാവിയർ സെറിനാ തൊട്ടു മുന്നെ എഴുതിയ പുസ്തകം ലാസ്റ്റ് വേർഡ് സ് ഓൺ എർത്ത് ആണ്, എന്റെ ടോപ് ഫോർ മോഡേൺ എഴുത്തുകാരിൽ ഒരാളായ ബൊലാഞ്ഞോയെപ്പറ്റിയുള്ള ഒരു ഫിക്ഷനൽ വർക്ക് ആണിത്. അയാളുടെ പുതിയ പുസ്തകത്തിന്റെ പേര് ആറ്റില. അലിയോഷ കോൾ എഴുതിയ പുസ്തകം അടുത്ത് പുറത്തുവന്നതിന്റെ പേരും ആറ്റില. അഥവാ, കോളിന്റെ കഥ, കോൾ ഈ നോവൽ എഴുതുന്ന കാലത്ത് സെറീന അയാളെ കണ്ടതിനെപ്പറ്റിയുള്ള ഫിക്ഷനൽ അക്കൗണ്ട് ആണ്. കോളിന്റെ നോവൽ കടുകട്ടിയാണ് – ഹൂണരുടെ നേതാവായ ആറ്റിലയുടെ മകന്റെ കണ്ണിലൂടെ അച്ഛന്റെ സാമ്രജ്യമോഹത്തെയും റോമൻ എമ്പയറിന്റെ തകർച്ചയും നോക്കി കാണുകയാണ് ഈ നോവലിൽ. വായിച്ചിട്ടു ഒന്നും മനസ്സിലായില്ല. ഹാവിയർ കോൾ മാറ്റ എന്നാണ് അലിയോഷ കോളിന്റെ ശരിയ്ക്കുള്ള പേര്, അയാളുടെ അഭിപ്രായത്തിൽ ഫിനഗൻസ് വെയ്ക്ക് ആണ് മോഡേൺ നോവലിന്റെ തുടക്കം. അപ്പോൾ പിന്നെ ഈ നോവൽ കടുകട്ടി ആയതിൽ വല്ല അത്ഭുതവുമുണ്ടോ. നോവൽ എഴുതി മാസങ്ങൾക്കുള്ളിൽ കോൾ ആത്മഹത്യ ചെയ്തു. മരണത്തിനുശേഷമാണ് നോവൽ പുറത്തുവന്നത്. സെറീനാസിന്റെ അതിമനോഹര ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. കൂടുതലായി പിന്നീട്. അയാൾ അടുത്ത പുസ്തകം ആരെപ്പറ്റി എഴുതുമെന്നതാണ് ഞാൻ നോക്കുന്നത്. വായിച്ചിട്ടു ഒന്നും മനസ്സിലാവാത്ത ഒരു നോവൽ ഇതിനു മുന്നേ വായിച്ചത് നോളജ് ഓഫ് ഹെൽ ആണ് – Antunes എഴുതിയത്. ആ നോവൽ കൊണ്ടുപോയ വിദ്വാനെ കണ്ടിട്ടും ആയി വർഷം മൂന്ന്. അതും മനസ്സിലായിട്ടില്ല. മതിയാസ് എനാർഡ്, ആനി എർണോ, കിനോസ് ഗാർഡ് തുടങ്ങി പല പ്രമുഖരുടെ പുസ്തകങ്ങൾ ഉടനെ വരാനുണ്ട് – വായനയുടെ ലോകം വിപുലമാവുകയാണ്. അതിനനുസരിച്ചു പുസ്തകങ്ങൾ തള്ളിക്കളയുന്ന പ്രവണതയും കൂടുന്നു. അടുത്തിടെ വായിച്ച ഇന്ത്യൻ എഴുത്തുകാരുടെ പുസ്തകങ്ങൾ – ബാനു, കണ്ണനാരി – വെറും ബോറായിരുന്നു. ബാനു വാസ് പതറ്റിക്. ഗ്വാഡലുപ്പേ നെറ്റലിന്റെ പുതിയ കഥാസമാഹാരം – ആക്സിഡന്റൽസ് – മൂന്നു സ്റ്റാർ കൊടുക്കാൻ പോലും പറ്റാത്ത അത്ര ദയനീയമായിരുന്നു. ഇന്ന് വായിയ്ക്കാൻ തുടങ്ങുന്ന ഹാൻ കാംഗിന്റ, വി ഡു നോട്ട് പാർട്ട് അവരുടെ മാസ്റ്റർപീസ് ആണത്രേ. അഥവാ വെറും ശരാശരി എഴുത്തുകാരിയായ ഓൾഗ, ബുക്ക്സ് ഓഫ് ജെയ്ക്കബ് എഴുതി ഇമ്പ്രെസ്സ് ചെയ്ത പോലെ ആണത്രേ ഈ നോവൽ. വെറും മീഡിയോക്കർ എഴുത്തുകാരിയായ കാംഗ് രക്ഷപ്പെടുമോ എന്നൊന്നറിയാം എന്ന് കരുതി മാത്രം വായിയ്ക്കുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top