കുഞ്ഞാമന് ഇപ്പോഴത്തെ പല ദളിത് ബുജികൾക്കും പറയാനില്ലാത്ത തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. “എതിര്” എന്ന പുസ്തകത്തിലെ പല നിലപാടുകാടുകളോടും ആശയങ്ങളോടും എനിയ്ക്ക് വിയോജിപ്പുകൾ ഉണ്ടായിരിയ്ക്കേ തന്നെ, അയാളുടെ അനുഭവങ്ങൾ എന്റെ “എതിരുകളെ” നിസ്സാരവൽക്കരിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. അല്ലെങ്കിലും ഒരു ദളിതന്റെ അനുഭവത്തിനു മാർക്കിടാൻ അ-ദളിതന് കഴിയില്ല തന്നെ. കൂട്ടത്തിൽ അയാൾ സ്വയംഹത്യ ചെയ്തതാണെന്ന ശ്രുതി കൂടി വന്നതോടെ ഒരു തരം അപ്രോപ്രിയേഷനും സാധ്യമാകാത്ത വിധം ആ മനുഷ്യൻ ഉയർന്നു നിൽക്കുന്നു എന്ന് വരുന്നു. അയാളുടെ പരാജയം, സിസ്റ്റമിക് പരാജയമാണ്. അയാളെ നമ്മൾ കൊന്നതാണ് എന്നർത്ഥം. തികച്ചും യാദൃച്ഛികമായി ഇന്നലെ രേഖാരാജിന്റെ “അ-അമ്മ” വായിയ്ക്കുകയും, അവരുടെ അമ്മയെപ്പറ്റി വായിച്ചപ്പോൾ കുഞ്ഞാമനെപ്പോലെയുള്ള പലരെ ഓർക്കുകയും ചെയ്തു (എതിർപ്പ്, കോപം, വിരക്തി എന്നിവ മുഖമുദ്രയായി നാട്ടുകാർ കാണുന്ന പലർ). ഇന്നലെ തന്നെ അയാൾ യാത്രയാകുകയും ചെയ്തു എന്നത് കഠിനമായ ഒരു അസ്വസ്ഥതയിലേയ്ക്ക് എന്നെ വീഴ്ത്തുന്നു. അത് ഇന്നലത്തെ ഇലക്ഷൻ റിസൾട്ടുകൾ, കുഞ്ഞാമൻ പറഞ്ഞു വച്ച പല കാര്യങ്ങൾ, രേഖ അമ്മയുടെ ഡിപ്രെഷനെപ്പറ്റി പറയുന്ന സംഗതികൾ – അവരും നിരന്തര കലഹിയായിരുന്നു, കുഞ്ഞാമനെപ്പോലെ – സുഹൃത്തുമായി ഇതിനെപ്പറ്റിയുണ്ടായ സംഭാഷണം എല്ലാം കലർന്നുള്ള ഒരു മിക്സ് ഓഫ് തോട്ട്സ്, ഉൽക്കണ്ഠകൾ എല്ലാം കലർന്നതാണ്. മലയാളം സൃഷ്ടിച്ച നല്ല ബ്രെയിനുകളിൽപെട്ട അരുന്ധതി റോയ് ഇമ്മാതിരി വിലയിരുത്തലുകൾക്കും കള്ളിതിരിയ്ക്കലുകൾക്കും ഇട നൽകുന്നില്ലെന്ന് ഇന്നലെ സുഹൃത്തുമായി ചർച്ച ചെയ്തതെ ഉണ്ടായിരുന്നുള്ളൂ. അവർ കുറച്ചു കൂടി ഗ്ലോബൽ ആയ കാര്യങ്ങളിൽ ഇടപെടുകയും, അവർക്ക് ഇന്റർനാഷണൽ എഴുത്തുകാരി എന്ന ഐഡൻറ്റിറ്റി ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് സ്ത്രീ ആയിരുന്നിട്ടു കൂടി അവരെ ഭരണകൂടങ്ങൾക്ക്/ഗ്രൂപ്പുകൾക്ക് ഒതുക്കാനാകുന്നില്ല, എന്നാൽ കുഞ്ഞാമനെപ്പോലെ ഒരാൾക്ക് അതിനേക്കാൾ വലിയ ഒരു ഏറെക്കുറെ മുറിച്ചുകടക്കാൻ കഴിയാത്ത സോഷ്യൽ ബാരിയർ ആദ്യം കടന്നിട്ടു വേണം ഐഡന്റിറ്റി, ഇന്റലക്ച്വൽ കപ്പാസിറ്റി എന്നിവ വെളിപ്പെടുത്താനും ഉപയോഗിയ്ക്കാനും. റോയിയുടെ പല പ്രിവിലേജുകൾ അയാൾക്കുണ്ടായില്ലെന്നർത്ഥം. എകെജി സെന്ററിലെ ചർച്ചകളിൽ നിന്നും താൻ പഠിച്ചു എന്ന് കുഞ്ഞാമൻ പറയുമ്പോൾ സാധാരണ ദളിത് സഘടനകളെ പിഗ്ഗി റൈഡ് ചെയ്യുന്ന, അവരുടെ ചിലവിൽ തഴയ്ക്കുന്ന, വർഗ്ഗീയ, ജാതിവാദ സംഘടനകൾക്ക് ദഹിയ്ക്കില്ല, അതേസമയം അത്തരം ഡിബേറ്റുകളും ഇന്റലക്ച്വൽ ഡിസ്‌കോഴ്‌സുകളും അക്കൂട്ടരുടെ ഇടയിലും അന്യം നിന്ന് തുടങ്ങിയിട്ടുണ്ട് എന്നാണ് സമീപകാല സംഭാഷണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. എന്തൊരു ദുർവ്വിധിയാണ് നമ്മളെ കാത്തിരിയ്ക്കുന്നത് എന്നതാണ് ഞാൻ ആലോചിയ്ക്കുന്ന വിഷയം. അപ്പോൾ കുഞ്ഞാമനെപ്പോലുള്ളവർ പ്രതിനിധീകരിയ്ക്കുന്ന വർഗ്ഗങ്ങളുടെ അവസ്ഥയെന്താകും എന്നതാണ്. അതിൻറെ റിമൈൻഡർ പോലെ ഒരു സ്വയംമരണം. സിനിമയിലെ വയലൻസിനെപ്പറ്റിയും, നാസികളെപ്പറ്റിയും നമ്മൾ എഴുതുമ്പോൾ നമ്മളെ പരിഹാസത്തോടെ നോക്കുന്ന ഒരു കൂട്ടം ആളുകളാണ് ചുറ്റും, അവർ കുഞ്ഞാമനെയോ അയാളുടെ ഐഡന്റിറ്റിയെയോ ബുദ്ധിജീവി വ്യവഹാരത്തെയോ തരിമ്പും വിലവയ്ക്കുമെന്നു ഞാൻ കരുതുന്നില്ല. ഐഡന്റിറ്റി പൊളിറ്റിക്സ് കേവല ഡിബേറ്റിനുള്ള ഒരു ആയുധം മാത്രമാണ് പലപ്പോഴും ഇവിടെ (അതും പൈങ്കിളി/മുദ്രാവാക്യ സാഹിത്യത്തിൻറെ ചുവടു പിടിച്ച്). അതിനു പിന്നിലെ കോടിക്കണക്കിനു ആളുകളുടെ അവസ്ഥകൾ പൊതുമണ്ഡലത്തിൽ ചർച്ചയ്ക്ക് വരുന്നില്ല. കുഞ്ഞാമനെത്തന്നെ ഒരു ദിവസം കൊണ്ട് ആളുകൾ മറന്നപോലെയാണ്. ഇതാണ് കേരളത്തിലെ നിലയെങ്കിൽ ബാക്കി നാടുകളിൽ ഒന്നെത്തി നോക്കേണ്ടി പോലും വരികയുമില്ല.
His life was one long struggle full of multiple struggles. Does (his self-chosen) death stand a possibility of theorization in the case of Dr. Kunjaman?
Since his works – allegedly in economics – is not discussed anywhere we are left with just his identity. That raises questions, doesnt it?
Kunjaman’s discursive existence has always been intersectional– his identities as a Dalit and as an academician in Economics are parts of it. So why would one be devoid of the other?
Representation has nothing to do with WORK, its a separate entity, it should be judged as a product all by itself.
His life was one long struggle full of multiple struggles. Does (his self-chosen) death stand a possibility of theorization in the case of Dr. Kunjaman?
Since his works – allegedly in economics – is not discussed anywhere we are left with just his identity. That raises questions, doesnt it?
Kunjaman’s discursive existence has always been intersectional– his identities as a Dalit and as an academician in Economics are parts of it. So why would one be devoid of the other?
Representation has nothing to do with WORK, its a separate entity, it should be judged as a product all by itself.