ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റ് 2022

 

 

IMAGE 2022 03 10 19 56 18

കുറച്ചു കൗതുകമുള്ള ലിസ്റ്റാണ്. രണ്ടു ഹെവി വെയ്‌റ്റ്‌സ് ആണ് അതിൽ ഉള്ളത് – നൊബേൽ വിന്നറായ ഓൾഗയുടെ (Olga Tokarczuck) “ബുക്ക്സ് ഓഫ് ജേക്കബ്” (The Books of Jacob) , യാൻ ഫൊസെയുടെ (Jon Fosse) “സെപ്റ്റോളജി 6-7” (A New Name: Septology VI-VII). ഓൾഗയുടെ, ഞാൻ ഇതുവരെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ എനിയ്ക്കു ഇഷ്ടം “House of Night, House of Day” (രണ്ടായിരത്തിപന്ത്രണ്ടിലോ മറ്റോ തലസ്ഥാനത്തെ ഡിസിയിൽ യാദൃച്ഛികമായി കണ്ടു വാങ്ങിയതാണ്) ആണ്. വായിച്ചിടത്തോളം ബുക്ക്സ് ഓഫ് ജേക്കബ് നല്ല പുസ്തകമാണ്. എനിയ്ക്ക് ഓൾഗയെ ഇഷ്ടമല്ലെന്ന് ബ്ലോഗ് വായിയ്ക്കുന്നവർക്ക് അറിയുന്നതായിരിക്കും, അത് തിരുത്താൻ ഈ പുസ്തകത്തിന് കഴിയുമോ എന്ന് നോക്കട്ടെ. എന്നാൽ ഫൊസ്സേയുടെ പുസ്തകം അയാളുടെ പുതിയ ട്രിലജിയുടെ അവസാനമാണ്. അത്യസാധാരണം എന്ന് മാത്രമേ ഈ സീരീസിനെ വിശേഷിപ്പിയ്ക്കാനാകൂ (ഞാൻ രണ്ടാമത്തെ പുസ്തകത്തിലാണ്). അതിനു മുന്നേ വന്നിട്ടുള്ള “ട്രിലജി”യ്ക്ക് ശേഷമാണു അതേ കഥാപാത്രങ്ങളെ വച്ചുള്ള ഈ സീരീസ് (അവരുടെ പല പ്രായങ്ങളിലാണ് പാത്രങ്ങൾ), മെലങ്കളി എന്ന സീരീസും ഒരു പെയിന്ററെപ്പറ്റിയാണ്. ഇപ്പോൾ ഉള്ളതിൽ ഇത്രയും versatile ആയുള്ള ഒരെഴുത്തുകാരനുമില്ല എന്നെനിയ്ക്ക് തോന്നുന്നു. അതുകൊണ്ട് ഈ അവാർഡ് ജയിയ്ക്കാൻ ഏറ്റവും കൂടുതൽ ചാൻസും ഫോസെയ്ക്കാണ് – എന്നാൽ ഫൊസ്സേ എല്ലാ വായനക്കാർക്കുമുള്ളതല്ല. അഥവാ, ഓൾഗ ബുക്കറും പിന്നെ നൊബേലും ജയിച്ചപോലെ ഫൊസ്സേ ജയിച്ചു കേറും എന്ന് കരുതരുത്. ഓൾഗ ഈസ് മോർ ലൈക്ക് എ പോപ്പുലർ സാഹിത്യകാരി (ഷീ ഈസ് ഓഫ്റ്റൺ പ്രെറ്റി ബോറിംഗ് റ്റൂ).

ഫെർണാന്റ മെൽച്ചറുടെ Paradais ഞാൻ വായിച്ചു തുടങ്ങിയിട്ടില്ല. എന്നാൽ “ഹരിക്കെയ്ൻ സീസൺ” വായിച്ചു ഇഷ്ടമായവർക്കു ആശ്വസിയ്ക്കാം. അതേ തരത്തിലുള്ള ഹാർഡ് ഹിറ്റിങ് പുസ്തകമാണ് ഇതും. ലാറ്റിൻ അമേരിക്കൻ സ്ത്രീ എഴുത്തുകാരുടെ വീറു കാണുമ്പൊൾ type എന്നൊരു വാക്കാണ് എന്റെ മനസ്സിൽ വരുന്നത് – എല്ലാവർക്കും ഒരേ തീമുകൾ, ഒരേ അഗ്രഷൻ. കാത്തിരുന്ന് കാണേണ്ടി വരും.

Mieko Kawakami -യുടെ Heaven ബുള്ളിയിങ്ങിനെപ്പറ്റിയുള്ള വളരെ ഡിസ്റ്റർബിങ് ആയ പുസ്തകമാണ്. Lesser എഴുത്തുകാരുടെ കയ്യിൽ പിടിവിട്ടുപോകുമായിരുന്ന അവതരണം ( കഴിഞ്ഞ വർഷം ഞാൻ 4 സ്റ്റാർസ് കൊടുത്ത പുസ്തകമാണ്). കാവകാമി ഇപ്പോഴുള്ള എഴുത്തുകാരുടെ മുൻനിരയിലേക്ക് വരുന്നത് ഈ പുസ്തകത്തിൽ കാണാം.

Happy Stories, Mostly – ലിസ്റ്റിലെ സർപ്രൈസിങ് ചെറുകഥാ സമാഹാരമാണ്. ഇന്തോനേഷ്യൻ ഗേ എഴുത്തുകാരനാണ്, പുസ്തകം പുറത്തു വന്നിട്ടില്ല, എന്നാൽ ഹാപ്പി ട്രാജിക് സ്റ്റോറീസ് എന്നൊക്കെയാണ് റിവ്യൂസ് കാണുന്നത്. ഇത് ഷോർട് ലിസ്റ്റിൽ എത്തുമെന്ന് എനിയ്ക്കു തോന്നുന്നില്ല.

Bora Chung യുടെ Cursed Bunny, വളരെ weird ആയുള്ള കഥകളുടെ സമാഹാരമാണ് – ഞാനിത് കുറച്ചായി വായിച്ചുകൊണ്ടിരിയ്ക്കുകയാണ്. സാമ്പിളിന് വേണ്ടി ആദ്യ കഥയെപ്പറ്റി പറയാം – ഒരു സ്ത്രീ ടോയ്ലറ്റ് ഫ്ലഷ് ചെയ്യാനിരിയ്‌ക്കേ അതിൽനിന്ന് ഒരു തല പൊങ്ങി വന്നതായി കാണുന്നു. അത് അവരെ അമ്മേ എന്നാണ് വിളിയ്ക്കുന്നത്. നിങ്ങൾ ടോയ്‌ലെറ്റിൽ ഇട്ട സാധനങ്ങളിൽ നിന്നാണ് ഞാൻ ഉണ്ടായതെന്ന് തല അവരോടു പറയുന്നു. പിന്നെ തല ഒരു സ്ഥിരം സാന്നിധ്യമാകുന്നു. അവർ അതിനെ എടുത്തു കളഞ്ഞപ്പോൾ അത് തിരികെ വരുന്നു – തല പറയുന്നു, ഞാൻ ജാനിറ്ററോട് പറഞ്ഞു, എന്നെ ഒന്ന് ഫ്ലഷ് ചെയ്യൂ, അയാളതു ചെയ്തു തന്നു. കാലങ്ങളോളം അത് ആ വീട്ടിൽ താമസിയ്ക്കുന്നു, അവസാനം അതിന്റെ വളർച്ച പൂർത്തിയാവുന്നു. ഒരു ദിവസം അത് പൂർണ്ണരൂപമുള്ള സ്ത്രീയായി ടോയ്‌ലെറ്റിൽ നിന്നിറങ്ങിവരുന്നു. interesting? ടേസ്റ്റിന്റെ ഇഷ്യൂ ഉണ്ട്, എനിയ്ക്ക്. ഞാനിതൊക്കെ വായിയ്ക്കുമെങ്കിലും.

Tomb of Sand ഇന്ത്യൻ എഴുത്തുകാരിയുടെയാണ്. എത്ര നല്ല പുസ്തകമായാലും ഇന്ത്യൻ അപ്പർ കാസ്റ്റ് കാരികളുടെയും/കാരന്മാരുടെയും പുസ്തകങ്ങൾ വായിയ്ക്കാൻ എനിയ്ക്ക് വലിയ താല്പര്യമൊന്നുമില്ല. ഉള്ളവർക്ക് നോക്കാവുന്നതാണ്. അടുത്തുവന്ന മാധുരി വിജയ്, തുടങ്ങിയ ചില എഴുത്തുകാരികളുടെ പുസ്തകങ്ങൾ വെറും ചവറായിരുന്നു.

Love in the Big City കഴിഞ്ഞ വർഷാവസാനം വന്ന കൊറിയൻ നോവലാണ്. Sang Young Park കൊറിയയിൽ നല്ല പേരുള്ള എഴുത്തുകാരിയാണ്. വീണ്ടും ഗേ ലൈഫാണ് ഇതിന്റെ കേന്ദ്രത്തിൽ. കമ്മിറ്റി ഡൈവേഴ്സിറ്റിയ്ക്ക് വേണ്ടി കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട് എന്നർത്ഥം.

Claudia Piñeiro അർജൻറ്റീനയിൽ നിന്നുള്ള ഒരു പോപ്പുലർ ക്രൈം എഴുത്തുകാരിയാണ്. ഞാൻ കഴിഞ്ഞകൊല്ലം അവസാനമോ മറ്റോ വായിയ്ക്കാൻ തുടങ്ങിയ പുസ്തകമായിരുന്നു Elena Knows – മകൾ മരിച്ചുപോയ ഒരു സ്ത്രീ തന്റെ വീട്ടിൽ നിന്നിറങ്ങി ട്രെയിൻ സ്റ്റേഷൻ വരെ പോകേണ്ടതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിയ്ക്കുന്ന ദീർഘ രംഗത്തോടെയാണ് ഈ നോവൽ തുടങ്ങുന്നത്. നമ്മുടെ ജോണ്റ എഴുത്തുകാരൊക്കെ ഒന്ന് കണ്ടു പഠിയ്ക്കേണ്ട സംഗതിയാണ് മറ്റു നാട്ടിലെ.. അല്ലെങ്കിൽ വേണ്ട, പറയുന്നില്ല.

ബാക്കി പുസ്തകങ്ങളെപ്പറ്റി – The Book of Mother, ആദ്യ നോവലാണ്. അമ്മയും മകളും. ഇല്ല ഷുഗി ബെയ്ൻ പോലെയല്ലെന്നാണ് കണ്ടത്. ഈ പുസ്തകം എന്റെ കയ്യിലുണ്ട്. വായിച്ചിട്ടു പറയാം. More Than I Love My Life മോശം റിവ്യൂസ് ഉള്ള പുസ്തകമാണ്. എനിയ്ക്കു വലിയ താൽപ്പര്യമില്ലാത്ത എഴുത്തുകാരനാണ് Grossman, ഫിക്ഷനിൽ. പണ്ട് ഇതേ അവാർഡ് കിട്ടിയ ബുക്ക് ചവറായിരുന്നു. Phenotypes മോശം റിവ്യൂസ് ഉള്ള പുസ്തകമാണ്. After the Sun, ഇതിലെ ഏറ്റവും തല്ലിപ്പൊളി പുസ്തകമാണ് എന്നാണ് ഇന്റർനെറ്റ് പറയുന്നത്.

ബാക്കി ഷോർട് ലിസ്റ്റ് വരുമ്പോൾ. പൂർണ്ണമായ ലിസ്റ്റ് താഴെ.

ലിങ്ക് :- https://thebookerprizes.com/the-booker-library/prize-years/international/2022

Paradais
Heaven
Love in the Big City
Happy Stories, Mostly
Elena Knows
The Book of Mother
More Than I Love My Life
Phenotypes
A New Name: Septology VI-VII
After the Sun
Tomb of Sand
The Books of Jacob
Cursed Bunny

 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top