കഴിഞ്ഞ തിങ്കളാഴ്ച (16/03) തൊട്ടു വീടിനുള്ളിലാണ് ഞാൻ, ജോലി ഇപ്പോൾ വീട്ടിലിരുന്നാണ്. മുന്നേ ആമസോണിൽ ഓർഡർ ചെയ്ത ഒരു ബുക്ക് വന്നത് വാങ്ങാൻ മാത്രമാണ് ഒന്ന് താഴെ നിലവരെപ്പോയത്, അതും നാലഞ്ച് ദിവസം മുന്നേ. അപ്പാർട്മെന്റിൽ പുറത്തുനിന്ന് ആരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. അറിഞ്ഞിടത്തോളം ഇവിടെ ഒരു ഫ്ലാറ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ല – താമസക്കാരുണ്ട്, ഇടയ്ക്കു ആരെങ്കിലും വിളിയ്ക്കാറുണ്ട്, പക്ഷെ വേറെ തരത്തിലുള്ള കോണ്ടാക്ട്സ് ഇല്ല. വന്ന ദിവസം കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്, അധികമൊന്നും എടുത്തില്ല. നമ്മളേക്കാൾ ആവശ്യക്കാർ കാണുമല്ലോ. എന്നാൽ ബന്ധുവീടിനടുത്ത് ഉത്സവത്തിനും, മറ്റു സ്ഥലങ്ങളിൽ വിവാഹത്തിനും വരെ ആള് കൂടുന്നു എന്ന് കേട്ടിരുന്നു, വാർത്തയിലും കണ്ടു. സിറ്റിയിലൊക്കെ ആളുകൾ വെറുതെ കറങ്ങി നടക്കുന്നുണ്ട്. തൊട്ടടുത്ത് എൻ ജി ഓ ക്വർട്ടേഴ്‌സ് പണി നടക്കുന്നിടത്തെ അന്യസംസഥാന തൊഴിലാളികളെ മാത്രമാണ് ഇന്നും ഇന്നലെയുമായി കാണുന്നത്, അവർ മാസങ്ങളായി താമസിയ്ക്കുന്നതും അതിനുള്ളിലാണ് (അവരെ ആരോഗ്യപ്രവർത്തകർ കണ്ടോ എന്നറിയില്ല). ആ കോംപൗണ്ടിന് പുറത്ത് തട്ടുകട നടത്തിയിരുന്ന കുടുംബം ഇപ്പോൾ വരുന്നില്ല. അപ്പാർട്മെന്റിൽ കനത്ത നിശബ്ദതയാണ്. ഇതിനു മുന്നേ കുറേക്കാലം വീട്ടിൽ നിന്ന് ജോലിചെയ്ത കാരണം അടച്ചിരിപ്പ് ഒരു പ്രയാസമായൊന്നും തോന്നുന്നില്ല. നടത്തം അപ്പാർട്മെന്റിനുള്ളിൽ ആയെന്നു മാത്രം.
വായനയാണ് പ്രധാന നേരംപോക്ക് എന്ന് പറയേണ്ടല്ലോ. വീട്ടിൽ ആറുവർഷമായി ടീവി ഇല്ല. എഴുത്തും ചെറിയ രീതിയിലെങ്കിലും പുരോഗമിയ്ക്കുന്നുണ്ട്. അതിന്റെ ഒരു enormity എന്നെ nervous ആക്കുന്നുവെങ്കിലും. കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ ചെയ്തപോലെ കുറെയധികം പുസ്തകങ്ങൾ പാരലൽ ആയി വായിയ്ക്കുകയാണ് ഇപ്പോൾ. അതിനെക്കുറിച്ചു പറയാം.
ക്രൈം എന്റെ ഫേവറിറ്റ് ജോൺറെകളിൽ ഒന്നാണ്. അതിൽ യു നെസ്‌ബോയെ (Jo Nesbo) അതിശയിയ്ക്കുന്ന ഒരു സമകാലീന എഴുത്തുകാരനെ ഞാനിപ്പോഴും കണ്ടിട്ടില്ല.
“There was a couple of seconds’ silence as he listened to the rain. The rain out there in the darkness, was there a more beautiful sound? If he could have chosen he would have sat there listening to the sound day after day. Year after year. Listening and listening, enjoying every second he was given.
Then the body beside him moved, he felt the car rise as it was relieved of the man’s weight. The door closed softly. He was alone. The car was moving. The sound of tyres rolling slowly on gravel was like a husky whisper. The handbrake. It was fifty centimetres away from his right hand. Anton tried to pull his hands away. Didn’t even feel the pain as the skin burst. The husky whisper was louder and quicker now. He knew he was too tall and too stiff to get a foot under the handbrake, so he leaned down. Opened his mouth. Held the tip of the handbrake, felt it pressing against the inside of his upper teeth, pulled, but it slipped out. Tried again, knowing it was too late, but he preferred to die like this, fighting, desperate, alive. He twisted, held the brake lever in his mouth again.
Now it was totally still. The voice had gone quiet and the rain had come to a sudden stop. No, it hadn’t stopped. It was him. He was falling. Weightless, as he swirled round in a slow waltz, like the one he had danced that time with Laura while everyone they knew stood around watching. Rotated on his own axis, slowly, swaying, step-two-three, only now he was all alone. Falling in this strange silence. Falling with the rain.”

അയാളുടെ മികച്ച വർക്കുകളിൽ ഒന്നായ പോലീസ് (“Police“) എന്ന നോവലിലെ രംഗമാണിത്. നെസ്‌ബോയുടെ നോവലുകളിലെ വയലൻസ്, അന്തരീക്ഷം തുടങ്ങിയവ മറ്റാരിലും ഞാൻ കണ്ടിട്ടില്ല. Keigo Higashino -യുടെ “Salvation of a Saint” ഇപ്പോൾ ഞാൻ വായിയ്ക്കുന്നുണ്ട്. ഒപ്പം JK Rowling അപരനാമത്തിൽ (Robert Galbraith) എഴുതുന്ന “Career of Evil” എന്ന നോവലും. രണ്ടും നെസ്‌ബോയുടെ പല ട്രോപ്പുകളും ഉപയോഗിയ്ക്കുന്നെങ്കിലും അയാളുടെ അടുത്തെങ്ങുമെത്തില്ല. ഇന്ന് ഞാൻ “Salvation of a Saint” മാറ്റിവച്ച് Higashino-യുടെ തന്നെ “Malice” ആരംഭിച്ചു. മുപ്പതു പേജുകൾ പിന്നിടുമ്പോൾ അത് “Salvation”-നേക്കാളും മികച്ച വർക്കായിത്തോന്നുന്നു. അതിന്റെ അന്തരീക്ഷം കുറേക്കൂടി ജാപ്പനീസ് രീതിയിലാണ് (മുറകാമി നോവലുകളിലെ പൂച്ചയുണ്ട് 🙂 ) എന്നതാണോ വ്യത്യാസം എന്ന് പറയാനാകുന്നില്ല, എന്നാലും അതിന്റെ പതിഞ്ഞ താളം ആകർഷണീയമായി തോന്നുന്നു. കൂടുതൽ പിന്നാലെ.
ഇതിനോടൊപ്പം ഞാൻ ആരംഭിച്ച പുസ്തകമാണ് Soren Sveistrup -ന്റെ “The Chestnut Man” – നോർഡിക് നോവലായതുകൊണ്ടും വയലൻസുകൊണ്ടും പിന്നെയും നെസ്‌ബോയെ ഓർമ്മിപ്പിയ്ക്കുന്ന നോവലാണ് ഇത്. അധികം മുന്നോട്ടു പോവാത്തതുകൊണ്ട് കൃത്യമായ അഭിപ്രായമൊന്നും പറയുന്നില്ല. Salvation, Career എന്നിവയെക്കാളും ത്രിൽ എലിമെന്റുള്ള നോവലായാണ് എനിയ്ക്കു തോന്നിയത്. ഇവയെല്ലാം തീർക്കാൻ ഉദ്ദേശിച്ചാണ് തുടങ്ങിയത്, കുറച്ചു ദിവസം കൂടി persist ചെയ്യാം എന്നാണ് കരുതുന്നത്.
നേരത്തെയുള്ള പോസ്റ്റിൽ പറഞ്ഞപോലെ “Wolf Hall” മുന്നോട്ടു പോവുകയാണ്. ഓഡിയോയും പ്രിന്റും വച്ചാണ് വായന. അതിന്റെ അദ്ധ്വാനം കുറച്ചധികമാണ്. എന്നാലും ഇവിടെയുള്ള വായനക്കാരെ കൂടി കരുതി വായന തുടരുന്നു. എഴുത്തു കഠിനമല്ല, പക്ഷെ ആളുകളെ ഓർത്തുവയ്ക്കുക എന്നത് അദ്ധ്വാനമാണ്. she is an accomplished writer, അത് വ്യക്തമാണ്.
റേച്ചൽ കസ്‌കിന്റെ (Rachel Cusk) ട്രിലജിയാണ് മറ്റൊന്ന് – Scribd-ൽ ആദ്യം കണ്ടത് ഇതായിരുന്നു, അപ്പോൾ തന്നെ വായന തുടങ്ങി. അതെ, മറ്റൊരു സീരീസ് കൂടി 🙂 . എന്നാൽ പറ്റിയ അബദ്ധം അതിലെ അവസാന പുസ്തകമായ Kudos ആണ് ഞാൻ ആരംഭിച്ചത് എന്നതാണ്. പകുതിയോളം കഴിഞ്ഞാണ് അബദ്ധം മനസ്സിലാകുന്നത് – എന്നാൽ ട്രിലജിയുടെ ഘടനയും ഉള്ളടക്കവും വച്ച് ഞാൻ അതിനെപ്പറ്റി അധികം ബേജാറാകുന്നില്ല എന്ന് തീരുമാനിച്ചു. പലർക്കും ഇഷ്ടപ്പെടാത്ത പുസ്തകങ്ങളാണ് കസ്‌കിന്റെ. ഇത്തവണ പാരീസ് റിവ്യൂവിൽ ആകസ്‌മികമായി അവരുടെ ഇന്റർവ്യൂ ആണുള്ളത്. ഞാനതും മുഴുവൻ വായിച്ചു. പുസ്തകത്തെപ്പറ്റി എഴുതുമ്പോൾ അതും കൂടി ഉൾക്കൊള്ളിയ്ക്കാമെന്നു കരുതുന്നു.
ഇത്രയുമാണ് എന്റെ സ്വയം പ്രേരിത ഐസൊലേഷൻ വിശേഷങ്ങൾ (എനിയ്ക്കു അസുഖങ്ങളൊന്നുമില്ല, ജോലി സംബന്ധമാണ് ഇത്, തെറ്റിദ്ധാരണ വേണ്ട). എല്ലാവരും വീട്ടിൽ തന്നെയിരിയ്ക്കുക, വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. വായനയോ മറ്റു ഹോബികളോ ആയി ഏകാന്തതയെ ചെറുക്കുക. നമ്മൾ അതിജീവിയ്ക്കും.
Take care Abhilash
Wish you happy and focused reading
Thanks, you too.
Take care Abhilash.
Happy and focused reading.
Which literary pages do you follow to find good nordic writers.
സത്യത്തിൽ ഒരെഴുത്തുകാരനെ കിട്ടിക്കഴിഞ്ഞാൽ മിയ്ക്കവാറും അയാളുടെ റിലേറ്റഡ് എഴുത്തുകാരെയൊക്കെ ആമസോണിലും ട്വിറ്ററിലും എല്ലാം കണ്ടുപിടിയ്ക്കാനേ ഉള്ളൂ. ഈ എഴുത്തുകാരുടെയൊക്കെ ഇന്റർവ്യൂസിൽ അവർക്കിഷ്ടമുള്ള തദ്ദേശീയരായ എഴുത്തുകാരെപ്പറ്റി പറയുന്നത് നോട്ടു ചെയ്തു വയ്ക്കും (നോസ്‌ഗാർഡ് തന്നെ പലപ്പോഴായി എട്ടുപത്തുപേരെ പരിചയപ്പെടുത്തിയിട്ടുണ്ട്). ഗുഡ് റീഡ്‌സ് സജഷൻസ് നോക്കും. നെറ്ഫ്ലിക്സിൽ വരുന്നതും ഫെസ്റ്റിവൽ സർക്യൂട്ടിൽ വരുന്നതുമായ പുസ്തകം അടിസ്ഥാനമാക്കിയുള്ള സിനിമകൾ/സീരീസുകൾ ആണ് വേറൊരു സോഴ്സ് – ചെസ്റ്റ്നട്ട് മാൻ അങ്ങനെ കിട്ടിയതാണ് – ദി കില്ലിംഗ് എന്ന സീരീസ് അതേ എഴുത്തുകാരന്റെയാണ്. ജപ്പാനിൽ നിന്ന് വരുന്ന എന്തും എനിയ്ക്കു താൽപ്പര്യമാണ് – കഴിഞ്ഞ വർഷം അത്രയേറെ അവരുടെ സാഹിത്യം വായിച്ചിട്ടുണ്ട്. സ്ഥിരം വായനക്കാരായ സുഹൃത്തുക്കൾ – പല നാടുകളിലുള്ളവർ – അവർ പരിചയപ്പെടുത്തുന്നവ. പാരീസ് റിവ്യൂ, ന്യൂ യോർക്കർ തുടങ്ങിയവ ഫോളോ ചെയ്യുന്നത് കൊണ്ട് കിട്ടുന്നവർ. അങ്ങനെയങ്ങനെ.
യാദൃശ്ചികമായാണ് ഈ ബ്ലോഗ് കണ്ടത്. ഏറെ ഉപകാരപ്രദം. വായനയിലെ ഒരു തുടക്കക്കാരൻ മാത്രമാണ് ഞാൻ. എങ്കിലും ഈ ബ്ലോഗിൽ മുൻപ് എഴുതിയ പല പോസ്റ്റുകളിലും സമാന ചിന്താഗതി. Higashino മുൻപ് വായിച്ചിട്ടുണ്ട്. Murakami രണ്ട് ബുക്ക് വായിച്ച് ചെകിടിച്ചു. ബ്ലോഗിൽ പരാമർശിച്ച Police ഇപ്പോൾ വായിക്കുന്നു. കൊള്ളാം. എന്തായാലും എന്റെ വായനയെ streamline ചെയ്യാൻ Bookmark ഉപകാരപ്രദമാകുമെന്ന് ഒരു തോന്നൽ. “ക്ലാസിക്കുകൾ വായിച്ചിട്ടില്ല” എന്നത് വായനയിലെ പൊറുക്കാനാവാത്ത തെറ്റായി നാം കാണുന്നത് എന്തുകൊണ്ട്. “വായിക്കുക” എന്നതല്ലേ പ്രധാനം. Crime/suspense ജോണറിൽ തുടക്കക്കാർക്കുള്ള ബുക്കുകൾ പരിചയപ്പെടുത്താമോ? ഫെയ്സ്ബുക്ക് ബഹളങ്ങളില്ലാത്ത wordpress ഇടമാണ് എന്റേതും. FB യെ നേരിടാനുള്ള എന്റെ അപകർഷതയും കാരണമാവാം. എന്തായാലും വായനയുടെ ലോകം പരിചയപ്പെടുത്തുന്നതിന് നന്ദി…
അഭിലാഷ് മേലേതിൽ : വൈ റീഡ് ക്ലാസ്സിൿസ് എന്ന് കാൽവിനോയുടെ പുസ്തകമുണ്ടല്ലോ. എന്തിനാണ് നമ്മൾ ശരിയ്ക്കും ക്‌ളാസ്സിക്കുകൾ വായിയ്ക്കേണ്ടത്? ക്‌ളാസ്സിക് സാഹിത്യ വായന അജയിന് എത്ര കണ്ടു പ്രധാനമാണ്? എങ്ങനെയാണ് അജയിന്റെ ആ ശീലം ഉരുത്തിരിഞ്ഞുവന്നത്? കവിതയിലേയും ഫിക്ഷനിലെയും അത്തരം പുസ്തകങ്ങളെപ്പറ്റി പറയാമോ?
അജയ് പി മങ്ങാട്ട് : ക്ലാസിക്കിന് ഒരു വനത്തിന്റെ ലാൻഡ് സ്കേപാണ്. അല്ലാത്തതു നമ്മുടെ ബാൽക്കണിയിലെ പൂച്ചെടികളോ അടുക്കളമുറ്റമോ പോലെയിരിക്കും. വനം പോലെ നിഗൂഢമോ വിദൂരമോ അജ്ഞാതമോ ആയ ഒരുപാടുകാര്യങ്ങൾ ഭാഷ കൊണ്ടുവരുന്നതാണു നാം ക്ലാസിക്കിൽ കാണുന്നത്. ഡോൺ ക്വിക്‌സോട്ട് ഉദാഹരണം. എന്തിനാണ് ആ പുസ്തകത്തിനു പുതിയൊരു ഇംഗ്ലിഷ് പരിഭാഷ ചെയ്യാൻ എഡിത് ഗ്രോസ്‌മാനെ പ്രേരിപ്പിച്ചത്? അല്ലെങ്കിൽ ഒരു പ്രസാധകർ അതിനു മിനക്കെട്ടത്? വികാരപരമായും ധൈഷണികമായും ക്ലാസിക്കുകൾ കൊണ്ടുവരുന്ന ഊർജമാണ് എനിക്കു പ്രധാനം.. മോബിഡിക് ഈയിടെ വീണ്ടും വായിക്കുമ്പോൾ ഞാൻ ആ നോവൽ മുൻപ് ഒട്ടും വായിക്കാത്തതുപോലെയാണു തോന്നിയത്. അതായത് വായിച്ചുമറന്നതു വീണ്ടും വായിക്കുമ്പോൾ ആ മറവിയുടെ പശ്ചാത്തലം അപാര ആനന്ദം കൊണ്ടുവരും. എനിക്ക് ക്ലാസിക് ആയ രചനകൾ അതാണു തരുന്നത്. അതുണ്ടാക്കുന്ന ഭാഷാപരമായ ഊർജം ചെറുതല്ല. വേവലാതികളില്ലാതെ, ദിവസങ്ങളോ മാസങ്ങളോ ഒരു പുസ്തകം തന്നെ വായിക്കണമെന്ന് അപ്പോൾ തോന്നുന്നു. കിങ് ലീയർ, പഞ്ചതന്ത്രം, അറേബ്യൻ നൈറ്റ്സ്..
അഭിലാഷ് മേലേതിൽ : “വൈ റീഡ് ക്ലാസ്സിൿസ്” എന്ന് കാൽവിനോയുടെ പുസ്തകമുണ്ടല്ലോ. എന്തിനാണ് നമ്മൾ ശരിയ്ക്കും ക്‌ളാസ്സിക്കുകൾ വായിയ്ക്കേണ്ടത്? ക്‌ളാസ്സിക് സാഹിത്യ വായന പിഎന്നിന് എത്ര കണ്ടു പ്രധാനമാണ്? എങ്ങനെയാണ് പിഎന്നിന്റെ ആ ശീലം ഉരുത്തിരിഞ്ഞുവന്നത്?
പി എൻ ഗോപീകൃഷ്ണൻ : സ്ബിഗ് ന്യൂ ഹെർബർട്ടിന്റെ ഒരു കവിതയുണ്ട്. why the classics .അതിൽ തോറ്റു പോയ പൊലോ പൊനേഷ്യൻ യുദ്ധത്തെപ്പറ്റി തുസിഡൈഡസ് പറയുന്നുണ്ട്. ഹെർബർട്ട് പറയുന്നു. ഇപ്പോഴത്തെ യുദ്ധത്തിലെ ജനറൽ മാരാണെങ്കിൽ വീമ്പടിയ്ക്കും. തോറ്റതിന് കീഴ് സൈനികരെ കുറ്റപ്പെടുത്തും. അസൂയക്കാരായ സഹപ്രവർത്തകരേയും എതിരെ നിന്ന കാറ്റിനേയും കുറ്റപ്പെടുത്തും. എന്നാൽ തുസി ഡൈഡസ് ഇത്രയേ പറഞ്ഞുള്ളു .” എനിയ്ക്ക് ഏഴു കപ്പലുകൾ ഉണ്ടായിരുന്നു. മഞ്ഞുകാലം ആയിരുന്നു. ഞങ്ങൾ വേഗത്തിൽ തുഴഞ്ഞു ”
ഹെർബർട്ട് അവിടെ നിർത്തുന്നില്ല.
If art for its subject
will have a broken jar
a small broken soul
with a great self-pity
what will remain after us
will it be lovers’ weeping
in a small dirty hotel
when wall-paper dawns
ക്ലാസിക്കുകൾ ആ പുസ്തകങ്ങളുടെ അത്ര തന്നെ വലിപ്പത്തിൽ നമ്മൾ കാണാത്ത ഒരു പുസ്തകവും കരുതുന്നു. അവയാണ് ചീത്ത സാഹിത്യത്തെ കാണിച്ചു തന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും നല്ല സാഹിത്യവും ചീത്ത സാഹിത്യവും ഉണ്ട്. കുലീനം / നീചം എന്ന അർത്ഥത്തിൽ അല്ല. നല്ലത് ,ചീത്ത എന്ന അർത്ഥത്തിൽ തന്നെ.
Thank you….