മലയാളം (3 സ്റ്റാർസ് ആൻഡ് ലോവർ)
- പുറ്റ് – Vinoy Thomas
എന്റെ കുറിപ്പ് ഇവിടെ:-
https://melethilwrites.wordpress.com/2020/08/23/പുറ്റ്/
- ഏകാന്തതയുടെ പുരാവൃത്തം – Ajay P Mangatu
എളുപ്പവായന. മാസ്റ്റർ എഴുത്തുകാരന്റെ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും കിളിവാതിൽ. പരിചയസമ്പന്നരായ വായനക്കാർക്കു കാര്യമായി ഒന്നും കിട്ടാനിടയില്ലെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വന്നത് ക്രെഡിറ്റബിൾ ആണ്, നമ്മുടെ ഭാഷയിൽ ഇങ്ങനെ എഴുതാനും ആളുകൾ കുറവെന്നോർക്കുമ്പോൾ പ്രത്യേകിച്ചും.
- പാവപ്പെട്ടവരുടെ വേശ്യ – Vaikom Muhammad Basheer
- വിശപ്പ് – Vaikom Muhammad Basheer
- താരാസ്പെഷ്യൽസ് – Vaikom Muhammad Basheer
Nothing special here, just the effortless writing by the master.
- ഭൂമിയുടെ അവകാശികൾ – Vaikom Muhammad Basheer
ഭൂമിയുടെ അവകാശികൾ, ഉമ്മ – ഈ രണ്ടുകഥകൾക്കായി ഈ പുസ്തകം വായിയ്ക്കുക, വിശേഷിച്ചു രണ്ടാമത്തേത് (എനിയ്ക്കേറെ പ്രിയപ്പെട്ട രേഖാചിത്രമാണ് ) – a master @work.
- എന്റെ ലോകം – Madhavikkutty
എന്റെ കഥയ്ക്ക് ശേഷമുള്ള തന്റെ ജീവിതത്തെപ്പറ്റി മാധവിക്കുട്ടി. ലളിതമായ ഭാഷ.
“ഒരുപക്ഷേ, ഈ ഭയത്തിന് അടിസ്ഥാനം പണ്ട് അമ്മമ്മ എന്നോടു പറഞ്ഞ വാക്കുകളാവണം. അമ്മമ്മ തക്ലിയിൽ ഖദർ നൂൽനൂറ്റുകൊണ്ട് എന്നോടു പറഞ്ഞു. പണമില്ലാത്തവർ വെറും ദാസ്യപ്രവൃത്തിയെടുക്കുന്നവരാണ്. വെറും അടിമകൾ. അവരുടെ മൂക്കിന്റെ അഗ്രം ചുവന്നിരുന്നു. അവർ അന്ന് കരഞ്ഞു കാണുമോ? അവർ ദരിദ്രയാണോ. അടിമയാണോ? ഞാൻ പെട്ടെന്ന് കണ്ണുകൾ തിരിച്ചു. അവരുടെ ജഗന്നാഥൻ മുണ്ടും പരുക്കൻ ബൗസ്സും കാണുമ്പോൾ അന്ന് ആദ്യമായി എനിക്ക് ഒരു വല്ലായ്മ അനുഭവപ്പെട്ടു. സ്വമനസ്സാലേ സ്വീകരിച്ചതല്ല ആ വസ്ത്രധാരണരീതി എന്നുണ്ടോ, ഞാൻ തന്നത്താൻ ചോദിച്ചു? അവർ ധനികയായിരുന്നുവെങ്കിൽ, അവരുടെ ഭർത്താവ് ഒസ്യത്തിൽ അവർക്കായി നിലവും പുരയിടവും പണവും എഴുതിവെച്ചിരുന്നുവെങ്കിൽ അവർ ഈ കുചേലവേഷം ധരിക്കുമായിരുന്നുവോ, ഈ തക്ലിയിൽ നൂല് നൂല്ക്കുമായിരുന്നുവോ? സന്ന്യാസം, അല്ലെങ്കിൽ ഈ ബലികർമ്മം അവരുടെമേൽ അടിച്ചേൽപ്പിച്ചതാവാം.
ഒരിക്കലും ദരിദ്രയാവില്ല ഞാൻ എന്ന് ആ നിമിഷത്തിൽ ഞാൻ പ്രതിജ്ഞചെയ്തു. രാത്രിയിലും ഉറക്കമൊഴിച്ച് കഥയെഴുതി അവ വിറ്റും ഞാൻ ധനികയായിത്തീരും. ഒരിക്കലും ജഗന്നാഥൻമുണ്ട് ധരിക്കുകയില്ല. സോപ്പ് രണ്ടു കഷണങ്ങളായി ഉപയോഗിക്കുകയില്ല. രാത്രിയിൽ പലഹാരം മാത്രം തിന്ന് ഉറങ്ങുവാൻ കിടക്കുകയില്ല.
അമ്മമ്മ മരണത്തിനു ശേഷവും ജഗന്നാഥൻ മുണ്ടാണ് ധരിക്കുന്നത്. കഴിഞ്ഞവർഷത്തിലെ വേനലിൽ ഞാനും അവരെ സ്വപ്നം കണ്ടുവല്ലോസ്വപ്നത്തിൽ പണ്ടത്തെ വേഷംതന്നെ ധരിച്ചിട്ടാണ് അമ്മമ്മ പ്രത്യക്ഷപ്പെട്ടത്. സ്വർഗ്ഗത്തിലും എല്ലാവരും എന്റെ അമ്മമ്മയെ ദരിദ്രയായിത്തന്നെ കണക്കാക്കിയിരിക്കണം.”
- കിളിമഞ്ജാരോ ബുക്ക്സ്റ്റാൾ – Rajendran Edathumkara
നോവലുകൾ ഇന്ന രീതിയിൽ ആവണം എന്നില്ലല്ലോ. കുറെ റാൻഡം കഥകളുടെ സമാഹാരം പോലെയാണ് ഈ നോവൽ. ആഖ്യാനത്തിൽ അസാധാരണ ഭംഗിയുള്ള ഭാഷ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്നു. നിത്യചൈതന്യയതി, ഒരു പക്ഷെ എഴുത്തുകാരന്റെ ഗുരുവായിരിയ്ക്കണം, കടന്നു വരുന്ന ഭാഗങ്ങളിൽ പ്രത്യേകിച്ചും. എന്നാൽ മറ്റു ചില ഭാഗങ്ങളിൽ അത് അതിസാധാരണമാകുന്നു. കഥകളും അതുപോലെ തന്നെ. എന്നാൽ അവയെയെല്ലാം തമ്മിൽ വിളക്കാനും എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. ചിലത് വിജയിയ്ക്കുന്നു. ചിലതില്ല. ചെറിയ മുഹൂർത്തങ്ങളാണ് നോവലിനെ രക്ഷിച്ചെടുക്കുന്നത് – ആ ഭാഗങ്ങൾ വീണ്ടും വായിയ്ക്കാൻ തോന്നും. ഇത്തരം പലതരം ഉയർച്ച താഴ്ചകളുടെ കൂടി സമാഹാരമാണ് ഈ പുസ്തകം. എളുപ്പമുള്ള വായന. പണ്ടെങ്ങോ, സ്കൂൾ കാലത്തോ മറ്റോ, വീട്ടിൽ സുലഭമായിരുന്ന നിത്യയുടെ പല പുസ്തകങ്ങൾ ഓർമ്മയിൽ വന്നു എന്നതാണ് എനിയ്ക്ക് ഈ വായനയുടെ ഏറ്റവും വലിയ സമ്മാനം
- യാ ഇലാഹീ! – Vaikom Muhammad Basheer
കാശുണ്ടാക്കാനുള്ള തിരക്കിൽ ഡിസി പുസ്തകത്തിന് എഡിറ്ററെ വയ്ക്കാൻ മറന്നു. പീഡനമാണ് പുസ്തകത്തിലെ ആവർത്തനങ്ങളിലൂടെ കടന്നുപോവുകയെന്നത്. ഇതൊന്നും എഴുത്തുകാരന്റെ കുഴപ്പമല്ല, അയാൾക്ക് ഇത് ചിലപ്പോൾ പബ്ലിഷ് ചെയ്യാൻ തന്നെ താൽപര്യമുണ്ടായിക്കാണില്ല. ഒന്നോ രണ്ടോ ഡീസന്റ് കുറിപ്പുകൾ, അത്രമാത്രം.
- രാത്രിയിലൊരു സൈക്കിൾവാല – G.R. Indugopan
There is some good writing out there – some interesting characters too. എന്റെ അഭിപ്രായത്തിൽ സൂപ്പർ നാച്ചുറൽ എലിമെൻറ്സ് ഉള്ള അവസാന കഥകളാണ് എഴുത്തിന്റെ കാര്യത്തിൽ മുൻപിട്ടു നിൽക്കുന്നത് – ക്രൈം കഥകളേക്കാൾ. കാളിഖണ്ഡകിയിലും അത്തരത്തിലുള്ള കഥയിൽ ഇതുപോലെ ഒരു ഫ്രഷ്നെസ്സ് കൊണ്ടുവരാൻ ഇന്ദുഗോപനു കഴിഞ്ഞിട്ടുണ്ട് (രണ്ടിലും രാജാവും മറ്റുമൊക്കെത്തന്നെ).ക്രൈം കഥകളുടെ സ്പീഡ് കൂടുതലാണ് എന്ന് തോന്നി.
- ആന ഡോക്ടർ – Jeyamohan
മിണ്ടാച്ചെന്നായിലെപ്പോലെ ആ തമിഴ് മലയാളം കോംബോയും ചാരുതയും ഇവിടെ അത്രകണ്ട് ദൃശ്യമല്ല. എന്നിട്ടും കഥയും, അവസാനഭാഗത്തെ അഭിമുഖവും ചേർന്ന് ഈ പുസ്തകം നല്ലൊരു വായന സമ്മാനിയ്ക്കുന്നു. എത്ര മാത്രം കഥകളാണ് എഴുത്തുകാരൻ ചുറ്റുപാടുകളിൽ നിന്ന് കുഴിച്ചെടുക്കുന്നത്, അതും എങ്ങനെയൊക്കെ! അയാളുടെ നിത്യയാത്രയുടെ കനികളാണവ. നമ്മുടെ എഴുത്തുകാർ ചെളിപറ്റാത്ത സ്ഥലങ്ങളിൽ മാത്രം പോയി വന്ന് അകത്തേയ്ക്കു നോക്കിയെഴുതുന്നു.
- ഓർമ്മക്കുറിപ്പ് – Vaikom Muhammad Basheer
കോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻപോയതിനെപ്പറ്റിയുള്ള ഒരു കുറിപ്പല്ലാതെ ഇതിലൊന്നുമില്ല, അത് തന്നെ ആവർത്തനമാണ്. എന്നാൽ അത് ഇത്ര വിശദമായി മറ്റൊരിടത്തുമില്ലെന്നു തോന്നുന്നു, നമ്മൾ കേട്ടുമടുത്ത സംഗതിയാണെങ്കിലും.
- കാളി ഗണ്ഡകി – G.R. Indugopan
നോവെല്ലയുടെ മധ്യഭാഗത്തിന് രണ്ടു സ്റ്റാർസ്. ഇന്ദുഗോപന്റെ ഏറ്റവും തല്ലിപ്പൊളി എഴുത്ത്.
- ചീങ്കണ്ണിയെ കനലിൽച്ചുട്ടത് – T Arunkumar
ഒന്ന് രണ്ടു കഥകൾ താൽപ്പര്യമുണർത്തി. എന്നാൽ ഒരൊറ്റക്കഥപോലും ഈ സമാഹാരത്തിലേയ്ക്ക് ഞാനെത്താൻ കാരണമായ “മാച്ചേർ കാലിയ” എന്ന കഥയോടൊക്കുന്നതായി ഉണ്ടായില്ല. കക്ഷി രാഷ്ട്രീയത്തിന്റെ ജീർണ്ണതയെപ്പറ്റിയുള്ള കഥയൊക്കെ 1960-ൽ എഴുതേണ്ട പൈങ്കിളിയായിരുന്നു. വായിൽക്കൊള്ളാത്ത വാക്കുകൾ/പ്രയോഗങ്ങൾ എന്ന ടിപ്പിക്കൽ മോഡേൺ ഡേ മലയാളി കഥാലോകത്തെ ട്രാഷി ട്രിക്ക് വേണ്ടുവോളം വാരിക്കോരിയിട്ടിട്ടുണ്ട് പല കഥയിലും.
- കാറ്റിമ – ജയൻ ശിവപുരം
നോവലിന്റെ രണ്ടാം ഭാഗത്തിന് വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവില്ല, രാജമ്മ എന്ന കഥാപാത്രത്തിന്റെ ദീർഘമായ കഥ നോവലിനെ നശിപ്പിയ്ക്കുന്നു എന്ന് തന്നെ പറയാം, അവസാനം ഏച്ചുകെട്ടിയപോലെയായി. എന്നാലും മലയാളത്തിലെ ഇപ്പോഴത്തെ റൺ ഓഫ് ദി മിൽ നോവലുകളെക്കാൾ ഭേദം. ധാരാളം വിശേഷണങ്ങളുമായി വന്ന “ഛായാമരണ”ത്തെക്കാൾ മധ്യവർത്തി എന്ന വിശേഷണം യോജിയ്ക്കുന്ന നോവൽ.
- വിലായത്ത് ബുദ്ധ – G.R. Indugopan
ഒരു ചെറുകഥയായി ഒതുങ്ങേണ്ട കഥാ തന്തുവിനെ വലിച്ചു നീട്ടി വാരികയ്ക്ക് വേണ്ടി നോവെല്ല വലിപ്പത്തിലാക്കിയ സംഗതിയാണ് ഈ പുസ്തകം. ഇന്ദുഗോപൻ അടുത്തെഴുതിയ ഒരു കഥപോലും ഞാൻ വായിയ്ക്കാതിരുന്നിട്ടില്ല, കാളിഗണ്ഡകി പോലുള്ള പരാജയങ്ങളിൽ നിന്ന് രാത്രിയിലൊരു സൈക്കിൾവാലയിലെ കഥകളിലൂടെ, അമ്മിണിപ്പിള്ള, ചോരക്കാലം തുടങ്ങിയ കഥകളിലൂടെ തന്റെ ആശയങ്ങൾക്കൊത്ത ഒരു (പെർഫെക്റ്റ്) എഴുത്തു രീതി കണ്ടെത്തിയ ഇന്ദുഗോപൻ എന്നെ തീർത്തും നിരാശനാക്കിയ ഒരു ഗിമ്മിക്കായിരുന്നു ഇത്. ഗോപനെ ദേവദാസിനും ഹരീഷിനും സന്തോഷിനും ഒപ്പം എടുത്തു പറയാറുണ്ട് ഞാൻ, അതുകൂടിയാണ് ഈ നിരാശയുടെ പിന്നിൽ.
- റൂത്തിന്റെ ലോകം – Lajo Jose
വിശേഷിച്ചൊന്നും പറയാനില്ലാത്ത, മലയാളത്തിൽ അന്തം വിട്ടോടിക്കൊണ്ടിരിയ്ക്കുന്ന ക്രൈം നോവലുകളുടെ കൂട്ടത്തിൽ ഒന്ന്. ക്ലൈമാക്സ് കുറച്ചു താല്പര്യമുണർത്തി. റൺ ഓഫ് ദി മിൽ.
- ഛായാ മരണം – Praveen Chandran
എന്റെ കുറിപ്പ് ഇവിടെ :-
കാറ്റിമ review പോലും അർഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഛായാമരണം പകുതിക്ക് നിർത്തി. Lajo യെ വിട്ടു.
കാറ്റിമ ഛായാമരണത്തേക്കാൾ ഭേദമാണ്. ഛായാമരണം is the most pretentious crap i read in 2020.
കാറ്റിമ review പോലും അർഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഛായാമരണം പകുതിക്ക് നിർത്തി. Lajo യെ വിട്ടു.
കാറ്റിമ ഛായാമരണത്തേക്കാൾ ഭേദമാണ്. ഛായാമരണം is the most pretentious crap i read in 2020.