എന്റെ എഴുത്തു ഫോളോ ചെയ്യുന്നവർക്കറിയാം, എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മോഡേൺ എഴുത്തുകാർ ബൊലാഞ്ഞോ, പാമുക്, സെബാൾഡ്, കിനോസ്ഗാർഡ് തുടങ്ങിയവരാണ്. അതിൽ ഒന്നിലധികം മാസ്റ്റർ വർക്കുകൾ സൃഷ്ടിച്ച ബൊലാഞ്ഞോ മരിച്ചുപോയി. അയാളുടെ പല നോവലുകളും genre ബെൻഡിങ് ആണ് – 2666-ലെ ക്രൈം എന്ന ഭാഗത്തെ വെല്ലുന്ന ഒരു ക്രൈം എലിമെന്റുള്ള ക്രൈം നോവലുകൾ അധികം ഇല്ലെന്നാണ് എന്റെ പക്ഷം. വായിച്ചാൽ മറക്കാൻ കഴിയാത്തത്ര ഡിസ്റ്റർബിങ് ആണ് ആ സെക്ഷൻ, ഇറ്റ്സ് ഈവിൽ റ്റു ദി കോർ. യഥാർത്ഥത്തിൽ നടന്ന സംഗതികളാണ് അവയ്ക്കാധാരം എന്നതാണ് അതിലും വലിയ ഭീകരത. ആയുസ്സെത്താതെ, ഇതുപോലെ മരിച്ചുപോയ ആളാണ് സെബാൾഡ് – കൂട്ടത്തിൽ ഏറ്റവും ബൗദ്ധികമായ എഴുത്ത് അയാളുടേതാണ്. ഉജ്ജ്വലമാണ് അയാളുടെ നാലു മേജർ പുസ്തകങ്ങളും. സെബാൾഡിനെ മലയാളികൾ വേണ്ടത്ര വായിച്ചിട്ടില്ല എന്നത് മറ്റൊരു തമാശയാണ്. പാമുക്കിന് വിവരണങ്ങൾ ആവശ്യമില്ല, വെസ്റ്റ് ഏഷ്യൻ എഴുത്തുകാരിൽ ഇത്ര സ്കില്ലുള്ള എഴുത്തുകാർ വേറെയില്ല, അവസാന രണ്ടു വർക്കുകളിൽ ആ മിടുക്ക് നമ്മൾ പ്രതീക്ഷിച്ച നിലയിൽ കാണുന്നില്ല എങ്കിലും നൊബേൽ നേടിയ പാമുക്, മറ്റൊരു യുനീക് എഴുത്തുകാരനാണ്. കൂട്ടത്തിൽ ചെറുപ്പമാണ് കിനോസ്ഗാർഡ്. അയാളുടെ അവസാനം പുറത്തു വന്ന നോവലുകൾ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. മോർണിംഗ് സ്റ്റാർ വായിച്ചു അയാളുടെ ഫിക്ഷന്റെ ശത്രുക്കൾ ആയവർ എമ്പാടുമുണ്ട്, എന്നാൽ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസ് മാത്രം കൊണ്ട് നൊബേൽ കിട്ടേണ്ട ആളാണെന്നു ഞാൻ കരുതുന്ന എഴുത്തുകാരനാണ് കിനോസ്ഗാർഡ്. നോൺ ഫിക്ഷനിൽ അയാളുടെ തലയെടുപ്പുള്ള അധികം പേർ സമകാലിക സാഹിത്യത്തിലില്ല. കിനോസ്ഗാർഡ് ആദ്യകാലത്തെങ്കിലും മോഡേൺ ഡേ പ്രൂസ്ത് എന്നറിയപ്പെട്ടിരുന്നു. ആധുനികനഗരത്തിൽ ജീവിയ്ക്കുന്ന ആണിന്റെ മനോവിചാരങ്ങൾ, മോഡേൺ ജീവിതത്തിലെ അറ്റമില്ലാത്ത ആവർത്തങ്ങൾ എന്നിവയാണ് കിനോസ്ഗാര്ഡിന്റെ എഴുത്തിന്റെ പ്രധാന ഘടകങ്ങൾ. എല്ലാ എഴുത്തുകാർക്കും കാഫ്കയോടുള്ള ചാർച്ചയും ശ്രദ്ധേയമാണ്. ഇവരുടെയെല്ലാം ഇംഗ്ലീഷിൽ വന്ന എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ഒരു ഉജ്ജ്വല എഴുത്തുകാരനും കൂടിയുണ്ട് – ജറാൾഡ് മർനെയ്ൻ (ഞാൻ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടില്ല)- ഭാഷയിൽ അത്യധികമായ ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ്, നൊബേൽ കിട്ടുമെന്ന് കരുതപ്പെടുന്ന മർനെയ്ൻ. ഡിസെപ്റ്റീവ് ആയുള്ള ലാളിത്യമാണ് മർനെയ്നിന്റെ മുഖമുദ്ര.
പറയാൻ വന്നത്, സോളിനോയ്ഡ് എന്ന നോവലോടെ മിർച്ചിയ കാർട്ടറസ്ക്യൂ ഈ ലിസ്റ്റിൽ കടന്നു കൂടുകയും അതിന്റെ ഏറ്റവും മുകളിൽ എത്തുകയും ചെയ്തു എന്നതാണ്. ഈ നോവൽ ഒരു പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലാണ്. ബ്ലൈൻഡിങ് എന്ന നോവലിൽ നമ്മൾ കാണുന്ന ബുക്കാറസ്റ്റ് (ഇലക്ട്രിക്ക് പോസ്റ്റുകൾ ക്രൂശിതരൂപം കുരിശിൽ കിടക്കുന്നതുപോലെ തോന്നുന്ന ബാലൻ, ട്രാം ലൈനുകളിൽ നിന്ന് ചിതറുന്ന തീപ്പൊരികൾ…), മറ്റു തീമുകൾ എന്നിവ ആവർത്തിയ്ക്കുന്ന നോവലാണ് സോളിനോയ്ഡ്, എന്നാൽ അതിലെ എഴുത്തുകാരന്റെ പ്ലേയ്ഫുൾനെസ്സ് അയാളുടെ ആഖ്യാനമികവിനൊപ്പം ചേർന്ന്, അത്യസാധാരണമായ ഒരു വായനാനുഭവമായി മാറുകയാണ് (നോവൽ സർറിയലിസ്റ്റാണ്, എന്നാൽ ഇറ്റ്സ് നോട് വിയേഡ്, വിയേഡ് ആവുമ്പോഴും ഇറ്റ്സ് എ ഫൺ റീഡ്). വായനയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും എഴുത്തുകാരൻ ഏറെ വാചാലനാകുന്ന ഒരു നോവൽ കൂടിയാണിത് – Yes, this is what I am, this is what I have been as long as I’ve known myself: a solitary person, waiting behind a window. Here, in the cardboard box of my manuscript, I have dumped a heap of jigsaw puzzle pieces, each one in itself incomprehensible, each one falling faceup or facedown onto the others, scattering across the vast field of play. Out of these pieces, the long fingers of the logic of dreams could—through meticulous maneuvers of combination, rotation, positioning, augmentation, and diminution, centralization and lateralization, highlighting and blurring—arrive at a partially coherent picture, at least coherent for me, while for everyone else it would remain absurd, because there are both intelligible and unintelligible coherences, just as there are comprehensible and incomprehensible absurdities. You can understand the intelligible, and this is calm; you can understand the unintelligible, and this is power, you can not understand the intelligible, and this is terror; you can not understand the unintelligible, and this is enlightenment. As in the deepest darkness, you can no longer tell if your eyes are open or closed, sometimes I feel that in the midst of my life’s fears and tremors, I do not know on which side of my brain I am. റീഡ് എഗൈൻ, “You can understand the intelligible, and this is calm; you can understand the unintelligible, and this is power, you can not understand the intelligible, and this is terror; you can not understand the unintelligible, and this is enlightenment.”, whoa! നോവൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അസാധാരണങ്ങളാണ്. ഫിലോസഫി, സൈക്കോളജി, മാത്സ് ഇങ്ങനെ പലതും, അസാധാരണമെന്നു പറയട്ടെ, കഴിഞ്ഞ വർഷം അവസാനം വായിച്ച നോവൽ മക്കാർത്തിയുടെ ഉജ്ജ്വലമായ, സ്റ്റെല്ല മാരിസായിരുന്നു, അതിൽ ഒരു മാത്സ് ജീനിയസാണ് കേന്ദ്രത്തിൽ, ഈ genre ബെൻഡിങ് നോവലുകൾ ഒരേ വിഷയം കൈകാര്യം ചെയ്യുന്നത് കണ്ട്, അതിന്റെ യാദൃച്ഛികതയിൽ എനിയ്ക്കത്ഭുതം തോന്നി(അമ്പത് വർഷമായി താൻ എഴുതാനിരുന്ന നോവലെന്നാണ് മക്കാർത്തി പറഞ്ഞത്). നോവലിൽ കാർട്ടറസ്ക്യൂ സ്വയം കെട്ടഴിച്ചു വിട്ടിരിയ്ക്കുകയാണ് – പലപ്പോഴും അയാൾ എഴുതിയെഴുതി എത്തിച്ചേരുന്ന ഇടങ്ങൾ വായനക്കാരെ അത്ഭുതപരതന്ത്രരാക്കും. I started to think about my story, the one I build, layer by layer, out of gears, infinitesimal screws, and watchwork springs, without being able to understand either how the mechanism functions or what meaning it has, as though I were below the dial where the clock hours were written, living like a mite on a speck of dust, lost between colossal wheels and springs, stuck in the fine oil on their surfaces. I perceive the metal pieces moving like heavy planets, but I cannot see the gigantic numbers or the clock hands that shift imperceptibly under the sapphire sky of the lid. They are on the other side of the world. Even if I suddenly rose, through some miracle, from my tangle of weights, wheels, and pinions, even if I emerged onto the surface over the dial, I still wouldn’t be able to understand that I lived inside a mechanism that measured time. WOW! ഐ ഹാവ് നോ വേർഡ്സ്. ഇതെല്ലാം സാമ്പിളുകൾ മാത്രം. ഈ നോവൽ വായിച്ചു തീർന്നവരുടെ നോട്ടുബുക്കുകൾ ക്വോട്ടുകൾ കൊണ്ട് നിറഞ്ഞു കാണുമെന്നാണ് എന്റെ തോന്നൽ (മലയാളിയ്ക്ക് അത് പരമപ്രധാനമാണ്, , 5720 വേർഡ്സ് ഉണ്ട് എന്റെ നോട്ടിൽ). മേൽപ്പറഞ്ഞ ലിസ്റ്റിൽ പ്രൂസ്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന എഴുത്തുകാരൻ കാർട്ടറസ്ക്യൂ ആണെന്ന് നമുക്ക് കാണാം. കാഫ്കയും ഒരു ഇൻഫ്ളുവൻസാണ് (അയാളില്ലാതെ എന്ത് മോഡേൺ സാഹിത്യം?). നോവലിലെ എഴുത്തുകാരൻ ഇവരെപ്പറ്റി ദീർഘമായി സംസാരിയ്ക്കുന്നുണ്ട് (ഹാംസൻ ആണ് മറ്റൊരാൾ). സെബാൾഡിനൊപ്പം നിൽക്കുന്ന എഴുത്തുബുദ്ധിയും ഞാൻ കാണുന്നു (കിനോസ്ഗാർഡ് ഹാസ് ഫ്ലാഷസ് ഓഫ് ദിസ്). ഏതായാലും, നോവലിനെക്കുറിച്ച് ഇങ്ങനെ കുറെയധികം പറയാനുണ്ട്. സമയപരിമിതിയുണ്ട് (പോഡ്കാസ്റ്റ് ചെയ്യാം എന്ന് കരുതുന്നു). അധമസാഹിത്യം വായിച്ചു സമയം കളയുന്നതിനു പകരം ഇതുപോലെ എന്തെങ്കിലും വായിച്ചു ജീവിതം സന്തോഷകരമാക്കുക എന്ന് പറഞ്ഞു നിര്ത്തുന്നു. ബ്ലൈൻഡിങ് രണ്ടാം ഭാഗം, പുതിയ നോവലായ തിയോഡോറോസ് തുടങ്ങിയ കൂടി ഇംഗ്ളീഷിൽ വരുമ്പോൾ കാർട്ടറസ്ക്യൂ എന്ന എഴുത്തുകാരൻ അസൂയാവഹമായ ഒരു നിലയിൽ എത്തുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഫോർ മി ഹി ഈസ് ആൾറെഡി എ ലെജൻഡ്.