Random thoughts on what I read recently.

മലയാളത്തിൽ പുരാണകഥകൾ പുനരാഖ്യാനം ചെയ്യുകയോ അല്ലെങ്കിൽ താളിയോല മാഹാത്മ്യം “റിസേർച്” ചെയ്തു എഴുതുകയും ചെയ്തു വലിയ എഴുത്തുകാരായി നടിയ്ക്കുന്നകുറേ പേരുണ്ട് – ഫിലോസഫിയും മറ്റും ബിൽറ്റ്-ഇൻ ആയതുകൊണ്ട് എഴുതി ഫലിപ്പിയ്ക്കാനും സുഖം. ഇന്ത്യ മൊത്തം എടുത്താൽ അശ്വിൻ സംഖിയും അമീഷ് തുടങ്ങിയ നാസികളും, നാസികൾക്കു വിടുപണി ചെയ്യുന്നവരുമാണ് ഈയിനത്തിൽ കൂടുതൽ. ആദ്യം പറഞ്ഞ നമ്മുടെ എഴുത്തുകാരും വിടുപണിയ്ക്കു പിറകിലല്ല, മാതൃഭൂമിയിലെ എഴുതൂ എന്നൊക്കെ ഉദ്‌ഘോഷിയ്ക്കുന്ന അടിമകളെ നമ്മൾ ദിനം കാണുന്നുണ്ടല്ലോ. അതുകൊണ്ടു ഇന്ത്യൻ സാഹിത്യത്തിൽ നമ്മുടെ കറുത്ത ദിനങ്ങളെപ്പറ്റി അധികമൊന്നും നമ്മൾ കാണില്ല, പ്രത്യേകിച്ച് കഴിഞ്ഞ മുപ്പതു-നാൽപ്പതു വർഷത്തേതിൽ. കേരളത്തിൽ ആകട്ടെ കമ്യൂണിസ്റ്റ്/നക്സൽ നൊസ്റ്റാൾജിയ ആണ് മാർക്കറ്റിൽ വിൽക്കാൻ നല്ലത്. അതുകൊണ്ടു അജ്ജാതി സാഹിത്യം കുറെയുണ്ട്. സാമ്പാറിൽ പൊങ്ങിക്കിടക്കുന്നപോലെ അതിലെ പൊളിറ്റിക്സ് കാണപ്പെടുകയും ചെയ്യും (except perhaps പ്രകൃതിനിയമം). സിനിമയും ഒട്ടും വ്യത്യസ്തമല്ല.

ഇക്കൊല്ലം ഞാൻ വായിച്ച Nora Ikstena-യുടെ Soviet Milk, Emmanuel Carrère-യുടെ My Life as a Russian Novel: A Memoir, അയാളുടെ തന്നെ Limonov, Svetlana Alexievich-ന്റെ രണ്ടു പുസ്തകങ്ങൾ, അവരുടെ തന്നെ ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന Last Witnesses: Unchildlike Stories, കുറച്ചുകാലമായി വായിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിയ്ക്കുന്ന Vasily Grossman -ന്റെ Stalingrad, പിന്നെ അടുത്ത കാലത്തു കണ്ട ഫെസ്റ്റിവൽസിനിമ Beanpole തുടങ്ങിയവ തരുന്ന റഷ്യയുടെ അന്യാദൃശ്യമായ ഒരു ചിത്രമുണ്ട്. അത് വിവരിയ്ക്കുക എളുപ്പമല്ല. പടിഞ്ഞാറൻ ശക്തികളുടെയും സോവിയറ്റ് യൂണിയന്റെ തന്നെയും പ്രൊപ്പഗാണ്ടയിലും സാഹിത്യത്തിലും മറ്റും ഉയർന്നുവരുന്ന ചിത്രമല്ല അത്. റഷ്യ അവരുടെ ജനങ്ങളെ തന്നെ എങ്ങനെ അടിച്ചമർത്തിയെന്നതും സ്റ്റാലിന്റെ പർജ്ഉം, പിന്നെ സ്റ്റാലിൻഗ്രാഡ് യുദ്ധവും, അതിന്റെ നഷ്ടങ്ങളും, റഷ്യൻ കർഷകർ ത്സാറിന്റെ കാലത്തും കമ്മ്യുണിസ്റ്റ് കാലത്തും ഭൂമിയില്ലാതെ കഴിഞ്ഞതും, സ്റ്റാലിൻ യുക്രെയിനിലെ പതിനഞ്ചു മില്യൺ കർഷകരെ പട്ടിണിയ്ക്കിട്ടു കൊന്നതും, സ്റ്റാലിൻഗ്രാഡ് സീജിൽ അടുക്കളയും ലിവിങ് റൂമും കോണിപ്പടികൾ പോലും യുദ്ധമുഖങ്ങളായതും, ലാറ്റ്വിയയിലെ ഭാഷയെയും സംസ്കാരത്തെയും അടിച്ചമർത്തലും (സോവിയറ്റ് മിൽക്ക് എന്ന പേരുപോലും പുച്ഛത്തോടെയാണ് എഴുത്തുകാരി ഉപയോഗിയ്ക്കുന്നത്), ചെച്നിയൻ യുദ്ധം തൊട്ടു ഒളിഗാർക്കുകളെ തള്ളി സ്വേച്ഛാധിപതി പുട്ടിന്റെ സ്ഥാനാരോഹണവും എല്ലാം ഈ പുസ്തകങ്ങളിലുണ്ട് (Limonov). Stalingrad, Life and Fate -നോട് ചേർത്ത് വയ്ക്കുമ്പോൾ ക്രൂരതയുടെ കാര്യത്തിൽ സ്റ്റാലിന്റെ റഷ്യ ഹിറ്റ്ലറുടെ അത്രയൊന്നും പിറകിലല്ലായിരുന്നു എന്ന് കാണാം. ഒരാൾക്ക് അധികാരവും, മറ്റേയാൾക്കു വംശീയ ഉന്മൂലനവും, ലോകാധിപത്യവും ആയിരുന്നു ലക്‌ഷ്യം എന്ന് മാത്രം. രണ്ടാം ലോക യുദ്ധത്തിൽ സ്റ്റാലിൻ ഒരു ഫാദർ ഫിഗറായത് നമുക്ക് കാണുകയും ചെയ്യാം. പാട്രിയോട്ടിക് വാർ എന്നാണ് റഷ്യക്കാർ ഈ യുദ്ധത്തെ വിശേപ്പിയ്ക്കുന്നത് എന്ന് കാണാം – അവർക്കത് കേവല യുദ്ധമായിരുന്നില്ല (“അടുക്കളയും ലിവിങ് റൂമും കോണിപ്പടികൾ പോലും യുദ്ധമുഖങ്ങളായതും..”). സ്റ്റാലിനെ പുകഴ്ത്തിയ തലമുറയിൽ നിന്ന് പള്ളികൾ തുറന്നു തന്ന പുടിൻ വീരനാകുന്ന തലമുറയേയും കാണാം (റഷ്യൻ സ്പിരിച്വാലിറ്റിയാണ് യൂണിയനെ വീഴ്ത്തിയത് എന്ന് ഒരു ആർഗ്യുമെന്റു തന്നെയുണ്ട്. ക്നോസ്‌ഗാർഡ് മൂന്നോ നാലോ വരികളിൽ ഇത്തരം കാര്യങ്ങൾ തന്റെ ഒരു ലേഖനത്തിൽ ലളിതമായി വിശദീകരിയ്ക്കുന്നുമുണ്ട്).

എന്നാൽ ഈ യുദ്ധത്തിന്റെ മറുവശമാണ് Beanpole കാണിയ്ക്കുന്നത്. യുദ്ധത്തിന്റെ കാഠിന്യത്തിൽ നരകിയ്ക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് ആനന്ദിയ്ക്കാൻ വെപ്പാട്ടികളായി യുദ്ധമുഖത്തേയ്‌ക്ക്‌ പോകേണ്ടി വന്ന സ്ത്രീകളുടെ കഥയാണതിൽ. അതിലെ കുഞ്ഞു മരിയ്ക്കുന്ന രംഗം വളരെ സിംബോളിക് ആയി കാണാവുന്നതാണ്. കാരണം സ്റ്റാലിൻഗ്രാഡ് പോരാട്ടത്തിനുശേഷം പിന്തള്ളപ്പെട്ടു ജർമൻ സൈന്യത്തെ തുരത്തിയെത്തിയ റഷ്യക്കാർക്ക് പ്രതികാരമായിരുന്നു മുഖ്യം. ഒടുങ്ങാത്ത പകയോടെ ജർമ്മൻകാരെ കൊന്നൊടുക്കുകയും ബലാൽസംഗവും കൊള്ളിവെപ്പും നടത്തുകയും ചെയ്തു അവരുടെ സൈനികർ (പോസ്റ്റ് വാർ അവസ്ഥ വിവരിയ്ക്കുന്ന, IFFK-യിൽ വന്ന, Rosa എന്ന മസൂറിയൻ/പോളിഷ് സിനിമ ഓർക്കുക, പോളിഷ് കാശ്മീരായിരുന്നു ആ ഇടം). അതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് Beanpole. അടുത്ത കാലത്തു വന്നിട്ടുള്ളതിൽ ഇത്ര പ്രഹരശേഷിയുള്ള ഒരു സിനിമ ഇല്ല തന്നെ. റഷ്യൻ ആയിരിയ്ക്കുക, അല്ലെങ്കിൽ യുദ്ധകാലത്ത്, ഫാസിസ്റ്റു കാലത്ത്, ഒരു മനുഷ്യൻ ആയിരിയ്ക്കുക എന്നത് എത്ര കഠിനമാണ് എന്നതാണ് ഈ സിനിമ ഓർമ്മിപ്പിയ്ക്കുന്നത്. Stalingrad-ൽ യുദ്ധമുഖത്തേയ്‌ക്ക്‌ പോകുന്ന സാധാരണക്കാരുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളുണ്ട്. അവരിൽ നിന്ന് ഈ നിലയിലേയ്ക്ക് മനുഷ്യർ എത്തിയത് നമുക്ക് മുന്നറിവില്ലാത്ത കാര്യമാണ്. Returned, Leviathan തുടങ്ങിയ സിനിമകളിൽ പതിയെ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങളുടെ culmination ആണ് Beanpole. അത് സിനിമ എന്ന രീതിയിയിലല്ല, മറ്റു പുസ്തകങ്ങളുടെ തുടർച്ചയായാണ്‌ ഞാൻ കാണുന്നത്. ഈ തിരിച്ചറിവിനു നമുക്ക് അൻപതോളം വർഷങ്ങൾ വേണ്ടി വന്നു എന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം.

അങ്ങനെ നോക്കുമ്പോൾ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിയ്ക്കുന്ന സമയത്തും നമ്മുടെ മുഖ്യധാരാ എഴുത്തുകാരുടെ മൗനം ചിന്തനീയമാണ്. നമുക്ക് മാർകേസുണ്ടോ എന്ന് പണ്ട് ഹാരിസിന്റെ കവിതയിലെ മദ്യപാനി വിളിച്ചുചോദിയ്ക്കുന്ന പോലെ, ഏതു അന്നയുടെ അടുത്തേയ്ക്കാണ് നിങ്ങളിതിനെപ്പറ്റി എഴുതുമോ എന്ന് ചോദിയ്ക്കാൻ ഇന്നാട്ടിലെ ജനത പോവുക? പാസ്റ്റർനാക്കിനെപ്പോലെയുള്ള ചെരുപ്പുനക്കികളാണ് ഇന്ത്യൻ സാഹിത്യകാരന്മാരിൽ ഭൂരിപക്ഷവും. മാതൃഭൂമിപോലെയുള്ള ഒരു നാസി സ്ഥാപനത്തെ ബഹിഷ്ക്കരിച്ചാൽ തന്റെ ആവിഷ്കാര സ്വാതന്ത്ര്യം നശിയ്ക്കും എന്ന് കരുതുന്ന എഴുത്തുകാർ സ്റ്റാലിൻഗ്രാഡോ മറ്റോ എഴുതിപ്പോകും എന്ന് കരുതരുത് (മലയാളസാഹിത്യം ഒരിയ്ക്കലും ഗ്രോസ്സ്മാനെയോ, താൻ നാസിയാണെന്നു ഏറ്റുപറഞ്ഞ ഗ്രാസിനെയോ ഉണ്ടാക്കും എന്നും കരുതരുത്, അതിനുള്ള മാഹാത്മ്യം നമ്മുടെ സംസ്കാരത്തിനോ സാഹിത്യത്തിനോ ഇല്ല എന്നതാണ് നഗ്നയാഥാർഥ്യം, ഈ മൗനം പോലും ആ “ഇല്ലായ്മയിൽ” നിന്നാണ്). ഇപ്പോഴും, ഈ ഗതികെട്ടകാലത്തും, അമ്പത് വർഷം പഴക്കമുള്ള ധർമ്മപുരാണമാണ് നമ്മുടെ goto പുസ്തകം. ഇന്ത്യക്കാർ ഏറ്റവും വിളിയ്ക്കുന്ന മുദ്രാവാക്യം ദരിദ്രഗ്രാമത്തിൽ നിന്ന് വന്ന ഒരു ചെറുപ്പകാരന്റെയാണ്, ഇന്നാട്ടിലെ കവികളുടേതല്ല.

Yōko Ogawa-യുടെ അനാവശ്യമായി ദീർഘിച്ച The Memory Police കൂടി ഓർക്കാവുന്നതാണ്. ഓർമ്മ മായിച്ചു കളയുന്ന ഏകാധിപതിയുടെ പോലീസ് സേനയാണ് അതിൽ. പക്ഷികൾ പൂവുകൾ പുസ്തകങ്ങൾ അങ്ങനെ ഓരോന്നായി മാഞ്ഞുപോകുന്ന, മായ്ചുകളയുന്ന രാജ്യം. 25 വർഷത്തിന് മുന്നേ ഇറങ്ങിയ നോവൽ ഈ വർഷം പുനഃപ്രസിദ്ധീകരിച്ചതിനെക്കാളും വലിയൊരു യാദൃച്ഛികത ഓർക്കാൻ കഴിയില്ല തന്നെ.

2 thoughts on “Random thoughts on what I read recently.”

  1. Gyan prakashന്റെ Emergency Chronicles എന്ന പുസ്തകത്തിലെ Aftermath ഭാഗങ്ങളാണ് കൂടെ ചേർക്കുന്നത്:
    “Indira tried to win the backing of the business community, the middle classes, and rich farmers through various tax con-cessions, the removal of regulatory bottlenecks, credit policies, and subsidies, while also attempting, with little success, to alleviate poverty.’ The politics behind the recalibration of economic policies was to shore up public support for the regime. But things were falling apart on the ground. The steady deterioration of the institutions and protocols of Congress as a political party, and the unraveling of its upper caste-based patronage system in the states, which she had tried to arrest with her brand of populism and state centralization under the Emergency, finally caught up with her. She enjoyed unquestioned authority as a leader, but her political party stood disconnected from the moods and aspirations of society, unable to provide her with political support and independent advice.”

    “. Indira’s response was to divide and rule. Her government shelved theJanata’s Mandal Commission Report, which hadrecommended increased quotas for backward castes in em-ployment and admission to state educational institutions. With backward castes providing support to the Janata Party, her refusal to act on the Mandal Commission was a signal to upper castes that she stood with them. While promising protection to minorities, her actions and gestures also acquired a Hindu religious tone. Jayakar notes the growing influence of superstitions and astrologers on Indira after Sanjay’s death. She was astonished to find Indira worshipping a printed picture of Rama to the accompaniment of chants by Hindu priests. Several observers at the time also noted a Hindu turn in her public attitude. She made a number of pilgrimages, began using words from the Hindu political vocabulary, and intervened in local debates in favor of the majority religious community.This was designed to draw support away from the RSS and its organization, the Vishwa Hindu Parishad, which were working to create a national Hindu political constituency. The Parishad, for example, had begun mobilizing Hindus for building a temple at the site of the Babri Masjid in Ayodhya, claiming that it was built on the site of the Hindu god Rama’s birth.”
    ഇന്ത്യയുടെ playbook ഏകദേശം ഇപ്പോൾ സമാനമാണ് ഇന്ദിര വെട്ടി മോദി ആക്കിയാൽ വലിയ മാറ്റമില്ല, അങ്ങനെ ഒരു സ്ഥിതി ഇരിക്കെ ധര്മപുരാണം ഒരു go to പുസ്തകം ആവുന്നതിൽ തെറ്റില്ല പക്ഷെ അതിൽ നിന്ന് നമ്മൾ മുന്നോട്ടു പോയിട്ടില്ല എന്നത് സത്യം തന്നെ.മലയാള സാഹിത്യത്തിൽ മാത്രമല്ല ഇന്ത്യൻ സാഹിത്യത്തിൽ തന്നെ ഇന്ത്യയുടെ രാഷ്ട്രീയ സ്വതത്തോടു ഒരു കാലഘട്ടത് പ്രതികരിച്ച എഴുത്തുകാർ (അനന്തമൂർത്തി, മഹേശ്വതാദേവി) ഇന്ന് ഇല്ലതന്നെ പറയാൻ കഴിയും.
    സോവിയറ്റ് യൂണിയന്റെ ഭാഗങ്ങൾ വായിച്ചപ്പോൾ വിജയൻറെ ഗുരുസാഗരം പലഭാഗങ്ങളും ഓര്മ വന്നു ഇന്ത്യൻ സാഹിത്യത്തിൽ തന്നെ അങ്ങനെ ഒരു കൃതി ഉണ്ടോ എന്ന് സംശയമാണ്, ഹിന്ദിയിലെ നിർമൽ വർമ തന്റെ ആദ്യകാലങ്ങൾ ജീവിച്ചത് കിഴക്കൻ യൂറോപ്പിലാണ് പ്രാഗു വസന്തം വളരെ അടുത്ത് നിന്ന് കണ്ട ഒരാൾ അദ്ദേഹം പോലും ഇത് പോലെ ഒരു കിഴക്കൻ യൂറോപ്പ് കഥാപാത്രസൃഷ്ടി(olga) നടത്തിയിട്ടില്ല എന്നാൽ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കമ്മൂണിസതോടുള്ള എതിർപ്പ് വളരെ വ്യകതമായി പ്രസ്താവിച്ചിട്ടുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top