Red Pill

Red Pill എന്ന നോവലിന്റെ ആദ്യഭാഗമായ “Wannsee”-യിൽ (ജർമ്മൻ സബർബാണ് ഈ സ്ഥലം, അവിടെവച്ചാണ് നാസികൾ holocaust പദ്ധതി തയ്യാറാക്കുന്നത്) Hari Kunzru രണ്ടു എഴുത്തുകാരെ തുടക്കത്തിൽ mention ചെയ്യുന്നുണ്ട് – ഒന്ന് Sartre, മറ്റേത് Kleist.

“Somewhere in Sartre’s Being and Nothingness, the writer imagines himself as a peeping Tom in a darkened corridor, terrified by the sudden possibility that he’ll be caught, that The Other (that important Existential personage) will shine a flashlight on him and reveal his shame. As long as he feels he’s unobserved, his entire being is focused on what he’s doing. He is a pure consciousness, existentially free. As soon as there’s even the possibility of observation—a rustling sound, a footstep or the slight movement of a curtain—all his freedom vanishes. “Shame,” he writes, “is shame of self. It is the recognition that I am indeed that object which the Other is looking at and judging. I can be ashamed only as my freedom escapes me in order to become a given object….I am in a world which the Other has made alien to me.””

(നോവലിൽ നിന്ന്)

“..the writer imagines himself as a peeping Tom in a darkened corridor” – ഇത് നോവലിന്റെ സെൻട്രൽ തീമിലേയ്ക്ക് വിരൽ ചൂണ്ടുന്ന സംഗതിയാണ്. എന്നാൽ നോവലിൽ തിരിച്ച് എഴുത്തുകാരന്റെ സ്വകാര്യതയിലേയ്ക്കാണ് ഉറ്റുനോട്ടം. ഒരു ഫെല്ലോഷിപ്പ് കിട്ടി ജർമ്മനിയിൽ എത്തുകയാണ് നോവലിലെ ആഖ്യാതാവായ, ഇന്ത്യൻ വംശജനായ, അമേരിക്കൻ കഥാപാത്രം. അയാളുടെ പുസ്തകം ഫെല്ലോഷിപ്പ് കൊടുക്കുന്ന സംഘടന ഒരുക്കിയ ഒരിടത്തിരുന്നാണ് എഴുതേണ്ടത്. അയാൾ ആദ്യ ദിവസം തന്നെ നേരിടുന്ന വെല്ലുവിളി ഇതാണ് – എഴുതാനുള്ള ഇടം ഒരു കമ്പ്യൂട്ടർ ലാബ് പോലെയുള്ള ഒന്നാണ്. അയാൾ മാത്രമല്ല ഫെല്ലോഷിപ്പ് കിട്ടി അവിടെയെത്തിയ എല്ലാവരും ഇതേ സ്‌പെയ്‌സാണ് എഴുതാനുപയോഗിയ്ക്കുന്നത്. ഏകാന്തത വേണമെന്നുള്ള അയാളുടെ ആവശ്യം ആരും ഗൗനിക്കുന്നില്ല. അയാൾ റൂമിൽ തന്നെ ഇരുന്നെഴുതാമെന്നു കരുതുന്നു.

“My only, my highest goal has been brought low….No truth is discoverable here on earth.”

(നോവലിന്റെ തുടക്കത്തിലെ quote)

അയാൾ നടക്കാൻ പോകുമ്പോൾ Kleist-ന്റെ കുഴിമാടം കാണുന്നു. ജർമൻ റൊമാന്റിസിസത്തിലെ പ്രധാന എഴുത്തുകാരനാണ് Kleist. “ഭൂമിയിൽ സന്തോഷം സാധ്യമല്ല”(ക്ലീസ്റ്റ് ആത്മഹത്യ ചെയ്യുകയായിരുന്നു) എന്ന അയാളുടെ വാചകം പ്രശസ്തമാണ് – അടുത്ത കാലത്ത് പുഷ്കിൻ പ്രസ് വീണ്ടുമിറക്കിയ “Marquise of O”, അയാളുടെ മികച്ച വർക്കാണ് (അതിനെപ്പറ്റി ഉടനെ എഴുതാം), എന്നാൽ Kleist-ന്റെ “Michael Kohlhaas” കൂടെ ഇവിടെ allude ചെയ്യപ്പെടുന്നു എന്ന് വേണം കരുതാൻ. കാരണം, Kafka-യുടെ ഇഷ്ടനോവലുകളിലൊന്നാണ് ഈ absurd നോവൽ (ഒരു നിസ്സാര പ്രൊവൊക്കേഷന്, രണ്ടു കുതിരകളെ കട്ടുകൊണ്ടു പോയതിനു, ഒരു നാട് മുഴുവൻ നശിപ്പിയ്ക്കുന്ന ആളാണ് ഈ നോവല്ലയിലെ നായകൻ) – Kafkaesque ആണ് നോവലിലെ അന്തരീക്ഷം. ഈ നടത്തങ്ങളാണ് നോവലിലെ നായകന്റെ പ്രധാന പ്രവർത്തി, കാരണം അയാൾക്ക്‌ എഴുതാനുള്ള സാഹചര്യം ലഭിയ്ക്കുന്നില്ല. എന്നാൽ സംഗതികൾ അവിടെ നിൽക്കുന്നില്ല – ഒരു ദിവസം ഐടി സപ്പോർട്ട് ടീമിന്റെ മുറിയിൽ പോകുന്ന എഴുത്തുകാരൻ കാണുന്നത് തന്റെ ഒപ്പമുള്ള മറ്റൊരെഴുത്തുകാരൻ അയാളുടെ മുറിയിൽ നഗ്നനായി നടക്കുന്നത് ഒളികാമറയിൽ കണ്ടുകൊണ്ടിരിയ്ക്കുന്ന സപ്പോർട്ട് എൻജിനീയറെ ആണ്. എഴുത്തുകാരൻ ഇതിനെ ചോദ്യം ചെയ്യുമ്പോൾ സപ്പോർട്ടിൽ ഇരിയ്ക്കുന്ന ആൾ സംഗതി നിഷേധിയ്ക്കുന്നു. റൂമിൽ എഴുതുന്ന എഴുത്തുകാരനെ അവിടെ നിന്ന് മുന്നേ പറഞ്ഞ “എഴുത്തുമുറി”യിലേയ്ക്ക് മാറ്റുവാനായി, അവിടത്തെ നെറ്റ് കണക്ഷൻ എടുത്തുകളഞ്ഞതിനെപ്പറ്റി പരാതി പറയാനാണ് അയാൾ സപ്പോർട്ട് ടീമിന്റെ അടുത്ത് പോകുന്നത് തന്നെ. ഇങ്ങനെ പടിപടിയായി എഴുത്തുകാരന്റെ സ്വസ്ഥത നശിയ്ക്കുന്നു. ആദ്യം സൂചിപ്പിച്ച പോലെ ലോകത്തെ നിരീക്ഷിയ്ക്കുകയും വിവരിയ്ക്കുകയും ചെയ്യുന്ന എഴുത്തുകാരൻ തന്നെ നിരീക്ഷിയ്ക്കപ്പെടുന്നു, അതയാളെ നിസ്സഹായനാക്കുന്നു. നോവൽ അസുഖകരമായ ഒരു ലോകത്തേയ്ക്ക് നീങ്ങുകയാണ്.

ഇവിടെയാണ് നോവലിന്റെ രണ്ടാം ഭാഗം വരുന്നത് – “Zersetzung”(ഇംഗ്ളീഷ് അർത്ഥം Undermining എന്ന്). കിഴക്കൻ ജർമ്മനിയിൽ രഹസ്യപൊലീസ് സംഘടന, Stasi, വിമതരെ പടിപടിയായി മാനസികമായി തകർക്കുവാൻ ഉപയോഗിച്ചിരുന്ന psychological “മൂന്നാംമുറ”കളുടെ പേരാണ് ഇത്. എഴുത്തുകാരൻ തന്റെ മുറി ക്ളീൻ ചെയ്യാനെത്തുന്ന ഒരു സ്ത്രീയുമായി സംസാരിയ്ക്കുകയും അവർ കിഴക്കൻ ജർമ്മനിയിൽ ഒരു ബാൻഡിലെ ഡ്രമ്മർ ആയിരുന്നതും അക്കാലത്ത് സ്റ്റാസിയ്ക്കുവേണ്ടി ജോലി ചെയ്തതും എല്ലാം അയാളോട് പറയുകയും ചെയ്യുന്നു. ആവശ്യത്തിലധികം ദീർഘമായ ഈ ഭാഗം നോവലിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ ബാധിയ്ക്കുന്നുണ്ട് – എന്നാൽ നോവലിലെ surveillance തീം കൂടുതൽ ശക്തിയുള്ളതാകുന്നു. എഴുത്തുകാരൻ തന്റെ മുറിയിലിരുന്ന് ചെയ്യുന്ന മറ്റൊരു സംഗതി ഒരു നെറ്റ്ഫ്ലിക്സ് ക്രൈം സീരീസ് ഫോളോ ചെയ്യുന്നതാണ് – ഒരു നിഹിലിസ്റ്റിക് ക്രൈം ഷോ ആണിത്. നമ്മൾക്ക് ഇപ്പോൾ പരിചിതമായ യു നെസ്‌ബോയുടെയും(ഹാരി ഹോൾ സീരീസ്), റൗളിങ്ങിന്റെയുമെല്ലാം(സ്ട്രൈക്ക് സീരീസ്) നോവലുകളിലെ അത്തരം തീമുകളെ വളരെ വിദഗ്ദമായി എഴുത്തുകാരൻ ഇവിടെ ഉപയോഗിയ്ക്കുകയാണ്. ആ സീരീസിന് വേണ്ടി എഴുതുന്ന ആന്റൺ എന്നയാളെ എഴുത്തുകാരൻ കണ്ടുമുട്ടുന്നതാണ് നോവലിന്റെ മൂന്നാം ഭാഗമായ “Apocalypse”-ലെ പ്രധാന സംഗതി. അയാൾ എഴുത്തുകാരനെ മാനസികമായി തകർക്കുന്നു. അയാളെ പിന്തുടർന്ന് ജര്മ്മനിയിൽ നിന്ന് പാരീസിലേയ്ക്കും പിന്നെ സ്കോട്ട്ലൻഡിലേക്കും എല്ലാം സമനില തെറ്റിയ പോലെ നായകൻ പോകുന്നു. അയാളുടെ ഭാര്യ അയാളെ അന്വേഷിച്ചു വലയുന്നു, അവർ തമ്മിലുള്ള ബന്ധം പ്രശ്നങ്ങളിലെത്തി നിൽക്കുന്ന സമയത്താണ് അയാൾ പുതിയ പുസ്തകം എഴുതിത്തീർക്കാനായി ജർമ്മനിയിലേയ്ക്ക് പോയിരുന്നത്. “Home” എന്ന അവസാന ഭാഗത്ത് നായകൻ നാട്ടിലെത്തുമ്പോഴാകട്ടെ അവിടെ 2016നു ഒടുവിൽ അമേരിക്കൻ ഇലക്ഷൻ നടക്കുകയാണ് – അതാണ് നോവലിന്റെ culmination.

ഫെയ്‌സ്ബുക്കും, സോഷ്യൽ മീഡിയ പൊതുവെയും ഉപയോഗിച്ചുള്ള surveillance, സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം തുടങ്ങിയ കൺടെമ്പററി ഇഷ്യൂസിനെ അഡ്രസ് ചെയ്യുന്ന നിലയിൽ വളരെയധികം disturbing ആണീ നോവൽ, വ്യക്തിപരമായി എന്നെ ഈ വായന വളരെയധികം അസ്വസ്ഥനാക്കി. Annie Dillard-ന്റെ Writing Life എന്ന പുസ്തകത്തിന്റെ പോലെയുള്ള തുടക്കമാണ്, എഴുത്തു പ്രോസസിനെപ്പറ്റി എന്നൊക്കെ തോന്നിയ്ക്കുന്ന ഈ നോവലിന് – അതിൽ അവർ ഒറ്റയ്ക്കൊരു ദ്വീപിൽ പോയി താമസിയ്ക്കുകയും, വിറകു കീറാൻ പഠിയ്ക്കുകയും എല്ലാം ചെയ്യുന്നുണ്ടല്ലോ – എന്നാൽ, ആരംഭത്തിലെ ഈ സുപരിചിതമായ, റൊമാന്റിക് എന്ന് വായനക്കാരൻ ധരിച്ചേയ്ക്കാവുന്ന, typical സംഗതികളിൽ നിന്ന് നോവൽ അതിവിദഗ്ദമായാണ് മറ്റു വിഷയങ്ങളിലേയ്ക്ക് ചുവടുമാറുന്നത്. ആന്റൺ എന്ന കഥാപാത്രം Zersetzung-നു സമാനമായ സംഗതികളാണ് നായകനെ മാനസികമായി തകർക്കാൻ ഉപയോഗിയ്ക്കുന്നത് – ആ തകർച്ചയിൽ നിന്ന് അയാൾ തിരിച്ചെത്തുന്നതോ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ആ രാജ്യത്തിൻറെ സത്യത്തോട് അന്നാട്ടുകാർ മുഖാമുഖം വരുന്ന മുഹൂർത്തത്തിലും – നമ്മുടേത് അതിനും മൂന്ന് വർഷം മുന്നേ വന്നിരുന്നല്ലോ. ഇന്നാട്ടിലിരുന്നു വായിയ്ക്കുമ്പോൾ പുസ്തകത്തിന്റെ പ്രഹരശേഷി കൂടും.

NB: Even the cover of the book, given above, has something creepy about it. The new cover has something about it too – but I am not sure what its alluding to.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top