പൊട്ടക്കണ്ണാടിയിലെ വസന്തം
ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ “ബൂം” കാലഘട്ടത്തിന്റെ തൊട്ട് മുന്നേയുള്ള സമയങ്ങളിൽ അതിനു വേദിയൊരുക്കിയ എഴുത്തുകാരിൽ പ്രധാനിയാണ് 2009-ൽ അന്തരിച്ച യുറുഗ്വേയൻ നോവലിസ്റ്റ് മരിയോ ബെനെഡിറ്റി (Mario Benedetti, 1920-2009). ബെനെഡിറ്റിയുടെതായി 1982-ൽ പുറത്തു വന്ന നോവലാണ് “Springtime in a Broken Mirror”. തൊണ്ണൂറിലധികം പുസ്തകങ്ങൾ, കഥയും നോവലും കവിതയുമടക്കം, എഴുതിയിട്ടുള്ള ബെനെഡിറ്റിയുടെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ വന്നത് കുറച്ചു വൈകിയാണ് (ട്രൂസ് എന്ന നോവൽ 2015-ൽ വന്നു). ഈ വർഷം പുതിയ പെൻഗ്വിൻ ക്ലാസ്സിൿസ് സീരീസിന്റെ ഭാഗമായി […]