വേദനയുടെ ലാൻഡ്‌സ്‌കേപ്പ്
പണ്ഢിതനും കവിയുമായ Lars Gustafsson -ന്റെ പ്രശസ്ത നോവലാണ് “The Death of a Beekeeper”. അദ്ധ്യാപനവൃത്തിയിൽ നിന്ന് വിരമിച്ചു ലാർസ് എന്ന മധ്യവയസ്‌കൻ തേനീച്ച വളർത്തൽ ജീവനോപാധിയായി സ്വീകരിയ്ക്കുന്നു. ഭാര്യയുമായി പിരിഞ്ഞു ഒറ്റയ്ക്ക്, ഒരു ഗ്രാമത്തിൽ താമസിയ്ക്കുകയാണ് അയാൾ. ഒരു ദിവസം സായാഹ്ന നടത്തത്തിനിടയ്ക്ക് വളർത്തുനായ അയാളുടെ പിടിവിട്ടോടുന്നു – അത് അയാൾ പറഞ്ഞതനുസരിയ്ക്കുന്നില്ല. അതിനു വയസ്സായി എന്ന് ലാർസ് ചിന്തിയ്ക്കുന്നു. എന്നാൽ നായ തന്നെ തിരിച്ചറിയാതെയായോ എന്നും അയാൾക്ക് സംശയമുണ്ട് (“That all of […]