ഉൽക്കണ്ഠാകുലനായ ഗോളി
പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്‌സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ […]