കുറിപ്പുകള്‍

Until August: A Novel

ഇഷിഗുരോ, മുറകാമി (നോവലുകളിൽ), പാമുക് ഒക്കെ കണ്ടെന്റ് കിട്ടാൻ സ്വയം പിഴിയുന്നതിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. എന്നാൽ സമീപകാലചരിത്രത്തിലെ എന്റെ ടോപ് നോവലിസ്റ്റുകളിൽ ഒരാൾ ആയ ബൊലാഞ്ഞോ (സെബാൾഡ്, പാമുക്, കിനോസ്‌ഗാർഡ്, മർനെയിൻ, ഫോസെ തുടങ്ങിയവരാണ് ബാക്കിയുള്ളവർ) ആണ് ഇക്കൂട്ടരിൽ ഏറ്റവും അബിയൂസ് നേരിടേണ്ടി വന്നയാൾ. അയാൾ നാപ്കിനുകളിൽ എഴുതിയത് വരെ പബ്ലിഷർമാർ അടിച്ചുമാറ്റി പുസ്തകം ഇറക്കിയിട്ടുണ്ട് – ബൊലാഞ്ഞോ ആയതുകൊണ്ട് സാഹിത്യവിദ്യാർത്ഥികൾക്കൊക്കെ ഉപകാരപ്പെടും എന്നൊരു സംഗതിയുണ്ട്. കേരളത്തിൽ ഒരു പബ്ലിഷറും പറയാതെ തന്നെ പദ്മനാഭനും മുകുന്ദനുമെല്ലാം […]

,