ഒരു ലഘുജീവചരിത്രം
“The Tobacconist” എന്ന നോവലിലൂടെ പ്രശസ്തനായ ഓസ്‌ട്രിയക്കാരൻ, Robert Seethaler-റുടെ ജർമൻ ഭാഷയിൽ എഴുതപ്പെട്ട ചെറുനോവലാണ് “A Whole Life”. ഒരു വ്യക്തിയുടെ കഥയിലൂടെ ഒരു തലമുറയുടെ, രാജ്യ ചരിത്രത്തിന്റെ കഥകൾ പറയുന്ന നോവലുകൾ നമുക്കന്യമല്ല. പെട്ടെന്നു മനസ്സിൽ വരുന്നത് Halldór Laxness -ന്റെ “Independent People” എന്ന നോവലാണ്. നോവൽ ചരിത്രത്തിലെ പ്രധാനപെട്ട ഒന്നാണ് ഈ നോവൽ എന്നാണ് എന്റെ വിചാരം. മനുഷ്യന്റെ അദ്ധ്വാനത്തെയും അതിജീവിക്കാനുള്ള ആഗ്രഹത്തെയും വാഴ്‌ത്തുന്ന കൃതിയാണ് ഇതെങ്കിലും സ്വാതന്ത്ര്യമെന്ന ആശയത്തിനാണ് പ്രാമുഖ്യം. […]