1. What is the longest amount of time you can comfortably go without picking up a book?
കഴിഞ്ഞ ആറോ ഏഴോ വർഷത്തിൽ പറയുകയാണെങ്കിൽ ഒരു 14-15 ദിവസം, തുടർച്ചയായി, ഒരു യാത്രയിലായിരുന്നപ്പോൾ. അതല്ലാതെ പുസ്തകം തൊടാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ആ യാത്രയിൽപ്പോലും ഓർത്തുകൊണ്ടിരുന്നത് പുസ്തകങ്ങളെപ്പറ്റിയായിരുന്നു. യാത്രയിൽ ഒപ്പമുള്ള ആളോടും അയാളുടെ പാതിരിയായ സുഹൃത്തിനോടും സംസാരിച്ചതും അധികവും പുസ്തകങ്ങളെപ്പറ്റിയായിരുന്നു. എന്റെ ബുദ്ധിയ്ക്ക് വഴങ്ങുന്ന ഒരേയൊരു സംഗതി അതാണ്.
2. How many books do you carry on your person (physical or device) at any one time?
രണ്ടു ചെറിയ പുസ്തകങ്ങൾ പ്രിന്റിൽ, കയ്യിലൊതുങ്ങുന്ന വലിപ്പമുള്ളത്. അല്ലാത്തത് മുഴുവൻ ഓഡിയോ ബുക്ക്സ് ആയി. കിൻഡിൽ എപ്പോഴും ബാഗിൽ കാണും.
3. Do you keep every book you buy/receive or are you happy to pass them on to make space for more?
വളരെ അപൂർവ്വമായാണ് പുസ്തകങ്ങൾ ആർക്കെങ്കിലും കടം കൊടുക്കുന്നത്. പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുന്നതും അപൂർവ്വം. ചില പുസ്തകങ്ങൾ സംഘടിപ്പിച്ചു കൊടുക്കാറുണ്ട്, ചിലർക്ക് മാത്രം. വാരിക്കോരി കൊടുക്കാൻ മാത്രം വലിയ ശേഖരമൊന്നുമില്ല താനും.
4. How long would you spend in a bookshop on a standard visit?
ഒന്നോ രണ്ടോ മണിക്കൂർ വരെ. അത്തരം യാത്രകൾ വളരെ കുറവാണെങ്കിലും. ഡിസിയിലും മാതൃഭൂമിയിലും എനിയ്ക്കാവശ്യമുള്ള പുസ്തകങ്ങൾ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ. ബാംഗ്ലൂർ ബ്ലോസമിൽ പോയ സമയങ്ങളിൽ 20 പുസ്തകങ്ങൾ വരെ വാങ്ങിയിട്ടുണ്ട്, അതിനു മണിക്കൂറുകൾ എടുത്തു.
5. How much time per day do you actually spend reading?
പ്രീ പാൻഡെമിക് കാലത്ത് മൂന്നര-നാലു മണിക്കൂർ വരെ. ഇപ്പോൾ ദിനേന രണ്ടു മണിക്കൂറെങ്കിലും.
6. Where does the task “picking up a book” appear on your daily to-do list?
നോവേർ. ഇപ്പോൾ ഓഡിയോ ബുക്സ് ആണധികവും. പ്രിന്റ് ഒന്നുകിൽ ആമസോൺ അല്ലെങ്കിൽ ഷോപ്പുകൾ എത്തിച്ചു തരുന്നത്.
അവസാനം വന്നത് :-
7. How many books do you reckon you own in total (include ebooks)?
രണ്ടായിരത്തോളം? പ്രിന്റ് തന്നെ അഞ്ഞൂറിലധികം കാണും. ബാക്കി ഇബുക്സ്, ഓഡിയോ ബുക്സ്.
8. Approximately how often do you bring up books in conversation?
പുസ്തകത്തെപ്പറ്റി പറയാത്ത സംസാരം കുറവാണ്. അങ്ങനെയുള്ള ആളുകളോടെ സംസാരിയ്ക്കാറുള്ളൂ. പറഞ്ഞല്ലോ, എനിയ്ക്ക് മറ്റ് അറിവുകൾ കുറവാണ്.
9. What is the biggest book (page count) you have finished reading?
മൈ സ്ട്രഗിൾ – 3000+ പേജസ്. പ്രൂസ്ത്. വായനയിൽ ഉള്ളത് റെക്കഗ്നിഷൻസ്. വലിയ ബുക്കുകളോട് എനിയ്ക്കുള്ള കമ്പം വായനക്കാർക്കറിവുള്ളതാണല്ലോ.
10. Is there a book you had to get your hands on against all odds (searched bookstore, online digging, stalked author, etc.)?
അടുത്ത കാലത്താണെങ്കിൽ ക്നോസ് ഗാർഡിന്റെ “ഇൻ ദി ലാൻഡ് ഓഫ് ദി സൈക്ളോപ്സ്”, അലക്സ് ക്രിസ്റ്റോഫിയുടെ “ഡോസ്റ്റോയെവ്സ്കി ഇൻ ലവ്”. അതിനുമുന്നെ ക്നോസ് ഗാർഡിന്റെ തന്നെ മോങ്ക്-നെപ്പറ്റിയുള്ള പുസ്തകം “സോ മച്ച് ലോങ്ങിങ് ഇൻ സോ ലിറ്റിൽ സ് പെയ് സ്”. നെസ് ബോയുടെ ദി കിങ്ഡം. അതിനുമുന്നെ മൈ സ്ട്രഗിൾ സീരീസ് അവസാന പുസ്തകം, ദി എൻഡ്. സിക്സിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം സീരീസ്. സാവേജ് ഡിറ്റക്റ്റീവ്സ്. ഓസ്റ്റർലിറ്റ്സ് (സെബാൾഡ്). അങ്ങനെയങ്ങനെ.
11. Is there a book you struggled to finish because you refused to DNF?
പ്ലെന്റി. നോർവീജിയൻ വുഡ് ഒഴികെയുള്ള മുറകാമിയുടെ നോവലുകൾ അവസാനിയ്ക്കാൻ ബുദ്ധിമുട്ടി എന്നാൽ ഒന്നുപോലും വായന നിറുത്തിയില്ല – 1Q84, Wind-up Bird Chronicle, കാഫ്ക ഓൺ ദി ഷോർ. നാലും വായിച്ചതിൽ സന്തോഷമുണ്ട്. മ്യൂസിയം ഓഫ് ഇന്നസെൻസ് (ഇത് ഫിനിഷ് ചെയ്തപ്പോഴും സന്തോഷം തോന്നി). Wind-up Bird Chronicle ഇക്കൊല്ലം രണ്ടാം തവണ വായിച്ചു. മേൽപ്പറഞ്ഞ ബാക്കി നോവലുകൾ വായന ഇപ്പോൾ നടക്കുന്നു.
12. What are 3 (some) of your main book goals for 2021 (if you’ve started planning)?
ഗുഡ് റീഡ് സിൽ ഗോൾ വയ്ക്കില്ല. ഫെയ് സ്ബുക്കിൽ എഴുതില്ല. ട്രെൻഡ് ആയിത്തുടങ്ങിയ ഇന്ത്യൻ അപ്പർ കാസ്റ്റ് എഴുത്തുകാരികളുടെ എഴുത്തുകൾ കഴിവതും ഒഴിവാക്കും. മലയാളം ഫെയ് സ്ബുക്ക് സെലിബ്രിറ്റികൾ, ന്യൂ വേവ് എഴുത്തുകാർ/കാരികൾ എന്നിവരെയും വായിയ്ക്കില്ല – വല്ല ബാലരമയും വായിയ്ക്കുന്നതാണ് അതിലും നല്ലത്. ബോർഹേസിയൻ എന്നും പറഞ്ഞു ക്രൈം നോവലുകൾ എഴുതുന്നവരെയും speculative നോവലിന്റെ ആദ്യത്തിൽ മൃത്യഞ്ജയ മന്ത്രം ചേർക്കുന്നവനെയും അവരെ വായിയ്ക്കുന്നവരെയും ഒന്നും വീട്ടിൽ പോലും കയറ്റില്ല.
13. Have you ever had the privilege of converting someone into a reader (by inspiration or your incessant nagging)?
അറിയില്ല. എന്നാൽ പുസ്തകം വായിയ്ക്കാൻ ഇഷ്ടമുള്ള കുറേ ആളുകളെ ഞാനറിയും, ചെറുപ്പക്കാരാണ് കൂടുതൽ. അവർക്കുവേണ്ടിയാണ് ഈ ബ്ലോഗ് കൊണ്ട് നടക്കുന്നത്. എഴുത്തുകാരെയല്ല മലയാളത്തിലെ വായനക്കാരെയാണ് തിരുത്തേണ്ടത് എന്ന് ഞാൻ അടിയുറച്ച് വിശ്വസിയ്ക്കുന്നു. വായനയിൽ താൽപ്പര്യമില്ലാത്ത ചിലരേ കേരളത്തിലുള്ളൂ. അതിൽ വലിയ പങ്കും എഴുത്തുകാരും നിരൂപകരുമാണ്, അതവരുടെ എഴുത്തുകളിലെ ആദ്യ പാരഗ്രാഫ് വായിച്ചാൽ മനസ്സിലാകും. അവരെ വായന പഠിപ്പിയ്ക്കാൻ പോകുന്ന നേരത്ത് ബ്ലോക്കിൽ പോയാൽ നല്ല വാഴത്തയ്യ് കിട്ടും.
14. Describe what books mean to you in FIVE words.
(പലനിലയിലുള്ള) അറിവ്. ഭാഷ, അതിന്റെ സാദ്ധ്യതകൾ. ഭാവന/ബുദ്ധി correlation-നേപ്പറ്റി ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്, അത്തരം ചില കളികൾ. പ്ലെഷർ, ഫൺ (അദ്ധ്വാനിയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷെ അതൊരു ജോലി എന്ന നിലയിൽ വയ്യ). ഡിസ് കവറി. എന്റെ എഴുത്തിനെ refine ചെയ്യാനുള്ള സംഗതികൾ കണ്ടെത്താൻ. Escapism ഇല്ലെന്നു പറയാനാവില്ല, പാൻഡെമിക് കാലം ഓർത്താൽ മതി.


“വായനയിൽ താൽപ്പര്യമില്ലാത്ത ചിലരേ കേരളത്തിലുള്ളൂ. അതിൽ വലിയ പങ്കും എഴുത്തുകാരും നിരൂപകരുമാണ്” – 😂😂😂
😛
Well written !!
Thanks!